"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 90: | വരി 90: | ||
=====മൂല്യനിർണയപരിപാടികൾ ===== | =====മൂല്യനിർണയപരിപാടികൾ ===== | ||
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. | ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. | ||
=====പ്രഭാത സായാഹ്ന ക്ലാസ്സുകൾ ===== | |||
പത്താം തരത്തിലെ കുട്ടികൾക്കായി രാവിലെ 8.30 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈം ടേബിൾ പ്രകാരം ക്ലാസുകൾ നടന്നു വരുന്നു. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനക്ലാസുകളും ഈ സമയത്ത് നടക്കുന്നു. | |||
=====ക്യാമ്പുകൾ ===== | |||
പത്താം ക്ലാസിലെ കുട്ടികൾക്കായി വിവിധ തരം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പിന്നോക്കക്കാർക്ക് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. എങ്ങനെ ചിട്ടയോടെ, സമയബന്ധിതമായി പഠനം നടത്താം എന്ന് ഈ ക്യാമ്പിൽ പരിശീലനം നല്കുന്നു. ക്യാമ്പുകളുടെ സാമ്പത്തികചെലവുകൾ സ്പോൺസർമാരെ കണ്ടെത്തിയും രക്ഷിതാക്കളുടെ സഹകരണത്തോടെയും നിർവ്വഹിക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
23:35, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ | |
---|---|
വിലാസം | |
പുല്ലുരാംപാറ പുല്ലുരാംപാറ പി.ഒ, , തിരുവമ്പാടി 673 603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 02 - 1976 |
വിവരങ്ങൾ | |
ഫോൺ | 04952276242 |
ഇമെയിൽ | sjhspullurampara@gmail.com |
വെബ്‍സൈറ്റ് | http://corporateschoolstsy.org/stjosephshspullurampara |
കോഡുകൾ | |
സ്കൂൾ കോഡ് | 47085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരീ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ബെന്നി ലൂക്കോസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേഴ്സി മൈക്കിൾ |
അവസാനം തിരുത്തിയത് | |
23-07-2019 | Reejadenny |
കോഴിക്കോട് നഗരത്തിൽ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ. 1976 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ചരിത്രം
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു.
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് 'സി.കെ. ഗോപകുമാർ എന്ന കുട്ടിയാണ്.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് 100 ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. 200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്തൃതമായ മുറ്റവും , വോളീബോൾ കോർട്ടും സ്കൂളിന് സ്വന്തമായുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റിൽ നിന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ ഉണ്ട്. സമ്പൂർണ്ണ ഹൈടെക് ക്ലാസ് മുറികളിലാണ് പഠനം നടക്കുന്നത്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെന്റ്
ജനാധിപത്യ രീതിയിൽ ഒരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പു വഴി സ്കൂൾ ലീഡർ, എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുകയും പാർലമെന്റ് ഒരുമിച്ചു ചേരുകയും ചെയ്യുന്നു.
ക്ലാസ് സഭ
ഓരോ ക്ലാസിലും സെക്രട്ടറി, സ്പീക്കർ, pro, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, കായികമന്ത്രി, കലാസാംസ്കാരികമന്ത്രി, ഐടി മന്ത്രി, സൗന്ദര്യവല്കരണമന്ത്രി എന്നിവരടങ്ങുന്ന ഒരു ക്ലാസ് സഭ നിലവിലുണ്ട്. മാസത്തിൽ രണ്ടു തവണ ക്ലാസ് സഭ കൂടുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുകയും ചെയ്യുന്നു.
സ്കൂൾ മേളകൾ
കുട്ടികളെ മൂന്ന് ഹൈസുകളായി തിരിച്ച് കലാമേള, കായികമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള, ഐടി മേള എന്നിവ ഓഗസ്റ്ര മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സ്കൂളിൽ നടത്തുന്നു. തുടർന്ന് സബ് ജില്ലാ മേളകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു.
പ്രീ ടെസ്റ്റ്
എല്ലാ വർഷാരംഭത്തിലും കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നതിനായി എല്ലാ വിഷയങ്ങളുടെയും പ്രീടെസ്റ്റുകൾ നടത്തുകയും രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവക്കുകയും ചെയ്യുന്നു. പരിഹാരബോധനം ആവശ്യമുള്ള കുട്ടികൾക്ക് അത് ആസൂത്രണം ചെയ്ത് നല്കുുകയും ചെയ്യുന്നു.
മൂല്യനിർണയപരിപാടികൾ
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു.
പ്രഭാത സായാഹ്ന ക്ലാസ്സുകൾ
പത്താം തരത്തിലെ കുട്ടികൾക്കായി രാവിലെ 8.30 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈം ടേബിൾ പ്രകാരം ക്ലാസുകൾ നടന്നു വരുന്നു. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനക്ലാസുകളും ഈ സമയത്ത് നടക്കുന്നു.
ക്യാമ്പുകൾ
പത്താം ക്ലാസിലെ കുട്ടികൾക്കായി വിവിധ തരം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പിന്നോക്കക്കാർക്ക് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. എങ്ങനെ ചിട്ടയോടെ, സമയബന്ധിതമായി പഠനം നടത്താം എന്ന് ഈ ക്യാമ്പിൽ പരിശീലനം നല്കുന്നു. ക്യാമ്പുകളുടെ സാമ്പത്തികചെലവുകൾ സ്പോൺസർമാരെ കണ്ടെത്തിയും രക്ഷിതാക്കളുടെ സഹകരണത്തോടെയും നിർവ്വഹിക്കുന്നു.
നേട്ടങ്ങൾ
- ഐ. ടി:
തുടർച്ചയയായി ഉപജില്ലാ ജില്ലാ ഐ റ്റി മേളയിൽ നിറസാന്നിദ്ധ്യം. ജില്ലാ
ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.
2018-19 വർഷത്തെ മുക്കം ഐ. ടി മേള,യിൽ ഓവറോൾ ചാമ്പ്യൻമാരാണ്.
- സോഷ്യൽ സയൻസ്:
സോഷ്യൽ സയൻസ് മേളയിൽ സംസ്ഥാന തലത്തിൽ A Gradeകൾ ലഭിക്കാറുണ്ട്. സംസ്ഥാനതലം വരെയുള്ള വാർത്തവായനമത്സരങ്ങളിൽ എല്ലാ വർഷവും സമ്മാനങ്ങൾ നേടുന്നു.
- സ്പോർട്സ് :- തുടർച്ചയായ വർഷങ്ങളിൽ മുക്കം ഉപജില്ല സ്പോർട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോർട്സ് മീറ്റിലും
ഒവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭിച്ചു വരുന്നു. സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ദേശീയ തലം വരെയുള്ള സ്കൂൾ മീറ്റുകളിലും മറ്റ് അത്‍ലറ്റിക് മീറ്റുകളിലും എല്ലാ വർഷവും ധാരാളം മെഡലുകൾ വാരിക്കൂട്ടുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ :- പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാർഷിക ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്,വ്യക്തിത്വവികസനക്ലബ്ബ്,ട്രാഫിക് ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
- Band Set ശ്രീ. ജുബിൻ അഗസ്റ്റ്യൻ, ശ്രീമതി. ഷെറീന വർഗീസ്, ശ്രീമതി. ബീന പോൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ ബാൻഡ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 60 ഓളം വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ റെമജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജരായും , റവ .ഫാ. തോമസ് പൊരിയത്ത് സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പേര് | വർഷം | |
---|---|---|
ശ്രീ. എൻ.എ. ജോർജ്ജ് | 1978 - 1982 | |
ശ്രീ. ജോസഫ് കുറവിലങ്ങാട് | 1982 - 1986 | |
ശ്രീ. പി.ടി.ജോർജ്ജ് | 1986 - 1994 | |
ശ്രീ.വി.ജെ. അഗസ്റ്റിൻ | 1994 - 1998 | |
ശ്രീമതി. വി.എസ്. അന്നക്കുട്ടി | 1998 - 2000 | |
ശ്രീമതി. എ.ജെ.ജെസ്സിയമ്മ | 2000 - 2005 | |
ശ്രീ. കെ.പി. ജോസ് | 2005 - 2008 | |
ശ്രീ.ജോർജ്ജുകുട്ടി ജോസഫ് | 2008 - 2010 | |
ശ്രീ.സ്കറിയ മാത്യു.ടി | 2010 -2013 | |
ശ്രീമതി. കെ.പി. മേഴ്‍സി | 2013-2015 | |
ശ്രീമതി. മേരി തോമസ് | 2015 -2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലിസ്‍ബത്ത് കരോളിൻ ജോസഫ് | ദേശീയ കായികതാരം | |
അപർണ റോയി | ദേശീയ കായികതാരം | |
തെരേസ ജോസഫ് | ദേശീയ കായികതാരം |
വഴികാട്ടി
*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിൽ പുല്ലുരാംപാറ പള്ളിപ്പടിയിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:11.3993267,76.0334681 | width=800px | zoom=10 }} |