സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായും ഹൈടെക് വല്കരിച്ച 15 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകൾനടത്തുവാൻ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറൻസ് ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന ഉന്നതനിലവാരം പുലർത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ KITEൽ നിന്ന് കമ്പ്യൂട്ടറുകളും അതിന്റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാർട്ട് റൂം സ്കൂളിൽ ഉണ്ട്. സമ്പൂർണ്ണ ഹൈടെക് ക്ലാസ് മുറികളിലാണ് പഠനം നചക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടറും ലാപ്ടോപ്പും മറ്റനുബന്ധ ഉപകരണങ്ങളും ഉണ്ട്. ഈ സ്മാർട്ട് ക്ലാസ്സുകളിൽ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തോടെ പഠിപ്പിക്കുന്നു. 200 മീറ്റർ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , പെഡഗോജി പാർക്കും വോളീബോൾ കോർട്ടും പാർക്കിങ് സൗകര്യവും പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്.