ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Saghss (സംവാദം | സംഭാവനകൾ)
Saghss (സംവാദം | സംഭാവനകൾ)
വരി 111: വരി 111:


== <FONT COLOR=RED><FONT SIZE=6>നേട്ടങ്ങൾ </FONT COLOR></FONT SIZE> ==
== <FONT COLOR=RED><FONT SIZE=6>നേട്ടങ്ങൾ </FONT COLOR></FONT SIZE> ==
  '''ACADEMIC YEAR 2017 - 2018'''
  ''''''ACADEMIC YEAR 2017 - 2018''''''
'''Total Students'''=1871
'''Total Students'''=1871
<big>1.SSLC Topper School Award
<big>1.SSLC Topper School Award

09:20, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
വിലാസം
എറണാകുളം

686691
,
എറണാകുളം ജില്ല
സ്ഥാപിതം22 - മെയ് - 1928
വിവരങ്ങൾ
ഫോൺ0485-2862307
ഇമെയിൽaugustineschool@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ആൻ‍സി ജോർജ്
പ്രധാന അദ്ധ്യാപകൻസി. ലൈസം കെ ആർ
അവസാനം തിരുത്തിയത്
19-02-2019Saghss


പ്രോജക്ടുകൾ





ആമുഖം

               അണയാത്ത ആത്മ ചൈതന്യത്തിൻെറ അലങ്കാരശോഭയോടെ അറിവിൻെറ അക്ഷയ ഖനികൾ തലമുറകൾക്ക് പകർന്നേകി നാടിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ .... പതിറ്റാണ്ടുകളായി കോതമംഗലത്തിൻെറ അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന സെൻറ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർസെക്കൻററി സ്കൂൾ അതിൻെറ ചരിത്രവഴിയിലെ 91 അദ്ധ്യയനവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു.

അറിവ് അനുഭവമായും അനുഭവം സംസ്കാരമായും പരിണമിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിൻെറ ആത്യന്തികലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. വിദ്യയെന്നാൽ കേവലം അക്ഷരജ്ഞാനം മാത്രമല്ലെന്നും മൂല്യാധിഷ്ഠിതമായ ജീവിതത്തെ രൂപപ്പെടുത്തുന്ന എല്ലാ അംശങ്ങളും കൂടിച്ചേരുന്നതായിരിക്കണം എന്നുള്ള ദർശനമാണ് ഈ സ്കൂളിനെ എന്നും നയിച്ച് പോരുന്നത് .ഏത് പ്രതിസന്ധിയിലും പൂർവ്വികർ കൈവിടാതെ ചേർത്ത് പിടിച്ച മൂല്യങ്ങൾ ഉറപ്പാക്കാൻ സ്കൂൾ എന്നും പ്രതി‍ജ്ഞാബദ്ധമാണ്.

      ഒന്നര നൂറ്റാണ്ട് മുൻപ് സ്ത്രീവിദ്യാഭ്യാസം അചിന്ത്യമായിരുന്ന കാലഘട്ടത്തിലാണ് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് കർമ്മലീത്താ സന്യാസിനി സമൂഹം സ്ഥാപിച്ച് അവരിലൂടെ പെൺപള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിക്കുന്നത്.പാർശ്വ വൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ജീവിതത്തിൻെറ മുഖ്യധാരയിലെത്തിച്ച് അറിവിൻെറ നന്മ പകർന്ന് കുുടുംബത്തിൻെറ വിളക്കായി - നാടിനെ, സമൂഹത്തെ, ലോകത്തെത്തന്നെ ഉണർത്താൻ കർമ്മലീത്താ സ്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. മഹത്തായ ആ പാരമ്പര്യത്തിൻെറ കണ്ണിയാകാൻ കഴിഞ്ഞു എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

വിവിത ക്ലാസ് മുരികലിൽ സമാർട്ട് ക്ലാസ് ക്ൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മറ്റു പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

'ACADEMIC YEAR 2017 - 2018'

Total Students=1871 1.SSLC Topper School Award 2.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂൾ 3.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ full A+ കരസ്ഥമാക്കിയ സ്കൂൾവലിയ എഴുത്ത് 4.സംസ്ഥാനതലത്തിൽ മികച്ച അഞ്ചാമത്തെ സ്കൂൾ

         എറണാകുളം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയതിനുള്ള ടോപ്പർ സ്കൂൂൾ അവാർഡ് .SSLC റിസൽട്ടിൽ കേരളത്തിൽ അഞ്ചാം സ്ഥാനം നേടിയതിനുള്ള പുരസ്കാരം ഇവ റവന്യു മന്ത്രി ജി. സുധാകരനിൽ നിന്നും ഏറ്റു വാങ്ങി. കോതമംഗം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. മഞ്ചു സിജുവിൻെറ നേതൃത്വത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രധാന അദ്ധ്യാപികയ്ക്കുള്ള എക്സലൻറ് അവാർഡ് പ്രധാനാദ്ധ്യാപിക സി.ടിസ റാണി ഏററു വാങ്ങി. മികച്ച SSLC റിസൽട്ടിനുള്ള പ്രത്യേക അവാർഡും ഏറ്റുവാങ്ങി. KLM ഗ്രൂപ്പിൻെറ വിശ്വജ്യോതി പുരസ്കാരം പ്രധാനാദ്ധ്യാപികയ്ക്കുള്ള ഡോ.എസ്. രാധാകൃഷ്ണൻ അവാർഡ് എന്നിവയും ലഭിച്ചു. കോതമംഗലം MLA ശ്രീ.ആൻറണി ജോൺ KITE പദ്ധതി നൽകിയ Assembly Best School Award ,Model Bio-Diversity School Award, 100% Result Award , Best Science Lab Award, Topper School Awardഎന്നിവ നൽകി ആദരിച്ചു. കോതമംഗലം ഉപജില്ലയിലെ Science Club , Social Science Club, Maths Club, എന്നിവയ്ക്കുള്ള പ്രത്യേക ക്യാഷ് അവാർഡുകൾ ഉപജില്ല ഓഫീസറിൽ നിന്നും സ്കൂളിന് ലഭിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം ഒന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു.

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.

ചിത്രങ്ങൾ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1928 - ' 34 സി. ൿളാര പീച്ചാട്ട്
1934 - ' 65 സി. ട്രീസ പോത്താനിക്കാട്
1965 - ' 75 സി. പാവുള
1975 - ' 90 സി. ജസീന്ത
1990 - 92 സി. സിംഫോരിയ
1992 - ' 94 ശ്രീമതി. കെ. ജെ. ഏലിക്കുട്ടി
1994 - ' 96 സി. ജിയോ
1996 - 2003 സി. ശാന്തി
2003 - 2011 സി. മെറീന
2011-2013 സി.ആൻ മേരി
2013-2015 സി.ലിസീന
2015- സി.റ്റിസ റാണി
  തുടരുന്നു