"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== <font color=red>സ്ഥാപനം പൊതുവീക്ഷണത്തിൽ</font> == | == <font color=red>സ്ഥാപനം പൊതുവീക്ഷണത്തിൽ</font> == | ||
<font color=blue size=3><p style="text-align:justify"> | <font color=blue size=3><p style="text-align:justify">ഹൈസ്‌കൂൾ വിഭാഗത്തിൽ 41 ഡിവിഷനുകളിലായി 1777 ഉം, ഹയർസെക്കന്ററി വിഭാഗത്തിൽ 12 ബാച്ചുകളിലായി 690 വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 12 വീതം ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.</p>.</font> | ||
== <font color=red>ഭൗതികസൗകര്യങ്ങൾ</font> == | == <font color=red>ഭൗതികസൗകര്യങ്ങൾ</font> == |
10:53, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം | |
---|---|
വിലാസം | |
പൂക്കോട്ടുംപാടം പൂക്കോട്ടുംപാടം പി.ഒ, , മലപ്പുറം 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 07 - 1974 |
വിവരങ്ങൾ | |
ഫോൺ | 04931 260665 |
ഇമെയിൽ | ghssp665@gmail.com |
വെബ്‍സൈറ്റ് | www.ghsspookkottumpadam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ആംഗലേയം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സതീരത്നം |
പ്രധാന അദ്ധ്യാപകൻ | സാബു ജി |
അവസാനം തിരുത്തിയത് | |
10-09-2018 | Sajitha N |
പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കൻ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂർ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫർ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസർവ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ സാക്ഷാൽ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ തലയുയർത്തി നിൽക്കുന്നു.
കാട്ടാറിന്റെ സംഗീതവും കാടിന്റെ കുളിർമയും ഈ അക്ഷരപ്പെരുമയുടെ തിരുമുറ്റത്ത് അപൂർവ്വമായി സംഗമിക്കുന്നു
ചരിത്ര താളുകളിലൂടെ
മൂന്ന് ഏക്കർ ഭൂമിയും 25000 രൂപയും സർക്കാറിനു നൽകിയാൽ ഗവൺമെന്റ് മേഖലയിൽ ഹൈസ്ക്കൂൾ ആരംഭിക്കും എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കർ ഭൂമി സംഭാവന നൽകി. ഉദാരമതികളായ നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സർക്കാറിൽ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തിൽ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ സുധാമൻ സ്ക്കൂൾ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമിൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1975 ൽ മൂന്ന് ഷിഫ്റ്റായി പായംപാടം ജി.എൽ.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകൾ മാറ്റി. പുതിയ കെട്ടിട നിർമ്മാണം എന്നിട്ടും പൂർത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂൾ കമ്മറ്റി ഹർത്താൽ ആചരിച്ചു. കമ്മറ്റി 140 എം.എൽ.എ മാരെ കണ്ട് നിവേദനം നൽകി. കമ്മറ്റി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നൽകി. കമ്മറ്റിയുടെ ആവശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു.1980 ൽ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകൾ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവിൽ വന്നു. 1995-96 വർഷം വിരമിച്ച വില്ലേജ് ഓഫീസർ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തിൽ പി.ടി.എ. പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാൾ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ്‌മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിക്കപ്പെട്ടു. നാല് ക്ലാസ്‌മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം പി.ടി.എ നിർമ്മിച്ചു. തുടർന്ന് 20/03/2004 വർഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ്‌മുറികളും നിർമ്മിച്ചു.2004-05 വർഷം രണ്ട് ക്ലാസ് മുറികൾ ഹയർസെക്കണ്ടറിക്കായി ശ്രീ.ആര്യാടൻ മുഹമ്മദ് എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു.2005-06 ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ്‌മുറികളും പണിതു. ശ്രീ. അബ്ദുൾ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു. 2018-19 അധ്യയന വർഷം ആരംഭിക്കുമ്പോൾ ഹൈസ്കൂൾ സെക്‌ഷനിലെ 36 ക്ലാസ് മുറികളും ഹയർസെക്കണ്ടറിയിലെ 12 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.സ്കൂളിന് സ്വന്തമായുള്ള സ്കൂൾ ബസ് കുട്ടികളുടെ യാത്രാ സൗകര്യം വർദ്ധിപ്പിച്ചു.
സ്ഥാപനം പൊതുവീക്ഷണത്തിൽ
ഹൈസ്‌കൂൾ വിഭാഗത്തിൽ 41 ഡിവിഷനുകളിലായി 1777 ഉം, ഹയർസെക്കന്ററി വിഭാഗത്തിൽ 12 ബാച്ചുകളിലായി 690 വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 12 വീതം ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.
.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യത്തോടെ 16/08/2005 ന് സ്മാർട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു അതിവേഗ ഇന്റർനെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബിൽ ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.
അദ്ധ്യാപക സമിതി പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
പ്രധാന അധ്യാപകൻ:-
ജി സാബു
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് :-
റഹിയാബീഗം വട്ടോളി
സ്റ്റാഫ് സെക്രട്ടറി :-
അബ്ദുസ്സമദ് എം
ഗണിതശാസ്ത്ര വിഭാഗം :-
1.വിൽസൻ. എം.പി
2.മിനി തെരേസ്സ
3.സുനിത
4 സിന്ധു. പി.
5.അനിത. ആർ
6.രാധിക. പി
7.നിഷ എസ്
8. അഖില
ഭൗതികശാസ്ത്ര വിഭാഗം :-
1.കെ. വിനീത
2.ഷാജിത. കെ
3.സജിത എൻ .
4.സുരേഷ് കെ
5.അമല
6.ഹരിത
7.വിമിഷ
ജീവശാസ്ത്ര വിഭാഗം :-
1.ആര്യ
2.മുംതാസ് ബീഗം
3.ഷീന കെ കെ
4.സനൂജ പി കെ
സാമൂഹ്യശാസ്ത്ര വിഭാഗം :-
1.പി. ശോഭ
2.കെ.അബ്ദുൾ അസീസ്
3. വി.പി.സുബൈർ
4.പ്രേംസാഗർ
5.വിജി
6.നൈസ് സിബി
7.അബ്ദു സമദ് എം
8.രാഗേഷ്
ഇംഗ്ലീഷ് വിഭാഗം :-
1. സി.പി.ആസ്യ
2. ഇ.ഉണ്ണിക്രിഷ്ണൻ
3. പ്രമീള വൈക്കതൊടി
4.കെ പി ജയശ്രീ
5.സുനിത വി
6.റസീന ടി
7.ശ്രീജയന്തി ടി
8.ശ്രീജ
മലയാള വിഭാഗം :-
1.പി.സി. നന്ദകുമാർ
2.രത്നകുമാർ കെ
3.ഷൈമോൾ ഐസ്സക്ക്
4.ജെൻസി റ്റി.ജോൺ
5.എലിസബത്ത്
6.നീതു
ഹിന്ദി വിഭാഗം :-
1.പി വി ഗോകുൽദാസൻ
2. എ. ഉഷ
3. എം.കെ. സിന്ധു
4. മൊഹൻദാസ് കെ
5. സുജ തോമസ്
അറബി വിഭാഗം :-
1.റഹിയാബീഗം വട്ടോളി
2. സിദ്ദിക്ക് ഹസ്സൻ എ
3. ഷറഫുദ്ദീൻ എം
ഉറുദു വിഭാഗം :-
1.ബിനീഷ.എം
സംസ്തൃതം വിഭാഗം :-
1. അനിൽ സി എസ്
സ്പെഷ്യൽ ടീച്ചേർസ് :-
1. എബ്രഹാം കുരിയാക്കോസ്(Music)
2 .മുജീബ് ഡി ടി (P.E.T)സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം January 27,2017
സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം MLA പി വി അൻവർ നിർവ്വഹിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോർജ് ബഞ്ചമിൻ (1974-76) | ആർ. മോഹൻ (1976-78) | എൻ.കെ. രാഘവൻ (1978-79) | എസ്. വർഗ്ഗീസ് (1979-80) | | വി.കെ. സുലൈമാൻ (1980-81) | കെ. ദിവാകരൻ (1981-82) | എൻ. ഗോപിനാഥൻ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എൻ. ഗംഗാധരൻ നായർ(1986-88) | എസ്. ജനാർദ്ദനൻ നായർ (1988-89 ) | ജോർജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണൻ(1992-93) | വി.പി. രാജൻ(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96) | ജോസഫ് ജോർജ് (1997-99) | കെ. വിജയൻ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചൻ (2005) | കെ. പാർവതി (2005) | എൻ.നിർമ്മല | പാത്തുമ്മ ചോലക്കൽ |അന്നമ്മ | കെ. ഭാസ്കരൻ | തോമസ്.കെ.അബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഒ.കെ. ജാവിദ് (ഫുട്ബോൾ പ്രതിഭ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നിലമ്പൂരിൽ നിന്നും കാളികാവ് ഭാഗത്തേക്ക് 12 കിലോമീറ്റർ . നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ ..
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.