പൂക്കോട്ടുംപാടം. (20.07.2018):രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും, പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.
നവാഗതർക്ക് സ്വീകരണം നൽകി
പൂക്കോട്ടുംപാടം. (21.06.2018):പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
ഹിരോഷിമാദിനം
പൂക്കോട്ടുംപാടം. (01.06.2018):പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6-07-2017 ന് ഹിരോഷിമാദിനം സമുചിതമായി ആഘോഷിച്ചുസാമൂഹ്യശാസ്ത്ര അധ്യാപകൻ പ്രേംസാഗർ സാറിൻെറ നേതൃത്വത്തിൽ യുദ്ധത്തിൻെറ ഭീകരത വിളിച്ചോതുന്ന പത്രങ്ങളുടെ പ്രദർശനം നടന്നു.