"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 168: | വരി 168: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം :aloy.png|ലഘുചിത്രം |സെന്റ് ആലൂസിയോസ്‌ലേക്കുള്ള വഴികാട്ടി ]] | |||
| | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
20:48, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം , 691013 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 05 - 1896 |
വിവരങ്ങൾ | |
ഫോൺ | 04742761575 |
ഇമെയിൽ | 41064klm@gmail.com |
വെബ്‍സൈറ്റ് | http://st.AloysiusH.S.S.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാജു സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപകൻ | അജിത് ജോയി |
അവസാനം തിരുത്തിയത് | |
22-08-2018 | 41064 |
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ്. ഹയർ സെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School | സ്ഥലപ്പേര്= കൊല്ലം | വിദ്യാഭ്യാസ ജില്ല= കൊല്ലം | റവന്യൂ ജില്ല= കൊല്ലം | സ്കൂൾ കോഡ്= 41064 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 05 | സ്ഥാപിതവർഷം= 1896 | സ്കൂൾ വിലാസം= | പിൻ കോഡ്= 691013 | സ്കൂൾ ഫോൺ= 04742761575 | സ്കൂൾ ഇമെയിൽ= 41064klm@gmail.com | സ്കൂൾ വെബ് സൈറ്റ്= http://st.aloysiuskollam.org.in | ഉപ ജില്ല= കൊല്ലം | ഭരണം വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 2126 | പെൺകുട്ടികളുടെ എണ്ണം= 197 | വിദ്യാർത്ഥികളുടെ എണ്ണം= 2323 | അദ്ധ്യാപകരുടെ എണ്ണം= 74 | പ്രിൻസിപ്പൽ= ഫിലിപപോസ്.എ | പ്രധാന അദ്ധ്യാപകൻ= | പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ: ഓമനകുുട്ടൻ | സ്കൂൾ ചിത്രം= |
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയിൽ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് കുറിച്ചത്.. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങി ആറോളം മെത്രാന്മാ൪ ഈ സ്കൂളിന്റെ പൂ൪വവിദ്യാർത്ഥികളായി വിവധ കാലയങളിൽ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪ ശ്രീ. ക്വി൯ലാസും ആയിരുന്നു. (സെന്റ്. അലോഷ്യസ്. സ്കൂൾ രുപതാ സ്കൂളുകളിൽ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു.ഏറ്റവും ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ സറ്റാ൯ഡേ൪ഡ് 6 ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു. ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നീർമ്മാണം പൂര്ത്തിയാക്കുകയും 1902 ൽ ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാൻറ് ലഭിക്കുകയുണ്ടായി . 1903 ൽ മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു . അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് . സ൪ക്കാ൪ സ്കൂളുകളിൽ പോലൂം പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചൽ ആയിരുന്നു . ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം . മിച്ചൽ സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു് ചരിത്രം പറയുന്നു . രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു . അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമിൽ ഇപ്പോഴും സൂഷിച്ചുണ്ടു. കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു . ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂൾ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളിൽ നിന്നു വിടവാങി . ഈ സ്കൂൾ കൈമാറുമ്പോൾ 1000-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നിൽ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തിൽ നി൪മ്മിച്ചതാണ് . 1987-ൽ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളിൽ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളിൽ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ൽ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . ശ്രീ. റാഫേല്nന്റെ കാലഘട്ടത്തിൽ സ്ക്കുളിന് പുതിയതായി 5 ക്ലാസ്സ് മുറികൾ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരിൽ നി൪മ്മിച്ചു . നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ വ൪ദ്ധിപ്പിച്ചു . സ്ക്കുളിൽ ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളിൽ ഒരു ടെലഫോൺ ലഭിച്ചു . വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാഹനങൾ സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി . വനിതാ അധ്യാപക൪ ഈ കാലഘട്ടത്തിൽ സ്ക്കുളിൽ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേൽ വിരമിച്ചശേഷം 1996-ൽ വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എൽ.സി. ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുൾ 100 വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തിൽ 1996 -ൽ ശതാബ്ദി ആഘോഷങൾക്ക് തുടക്കം കുറിച്ചു . ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു . കുട്ടികളുടെ കായിക വള൪ച്ചയ്ക്കായി ഒരു വോളി ബോൾ കോ൪ട്ട് നി൪മ്മിക്കുകയുണ്ടായി . മാ൪ച്ചു് 2000 -ത്തോടെ സെന്റ് അലോഷ്യസ് സ്ക്കുൾ 104 വ൪ഷം പിന്നിടുന്നു . ഓ൪മമയിൽ ഒത്തിരി മധുരവും ആയിരങളുടെ പുഞ്ചിരിക്കുന്ന മുഖവും പേറി ഇന്നും ക്ഷ്തമേൽക്കാതെ ആ സരസ്വതിക്ഷേത്രം പുതുസ്പ൪ശനത്തായി കാത്തിരിക്കുന്നു . ചരിത്രം വരും നാളുകളിൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ കഥ പറയട്ടെ .
ഭൗതികസൗകര്യങ്ങൾ
മുപ്പതുതു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങൾ ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹിന്ദി ക്ലബ്
- പ്രവർത്തി പരിചയ ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് . പ്രവർത്തി പരിചയ ക്ലബ് .സയ൯സ് ക്ലബ്ബ് .റീഡിംഗ് ക്ലബ്ബ് .ഐടി ക്ലബ്ബ് . സി.എസ് .എ . കെ.സി. എസ് .എൽ .ടൂറിസം ക്ലബ് . എന൪ജി കൺസ൪വേഷൻ ക്ലബ് . OISCA ക്ലബ് . പ്രവ൪ത്തി പരിചയ ക്ലബ് . സറ്റാഫ് വെൽഫയ൪ ഫണ്ട് . കോ- ഓപ്പറേറ്റീവ് സൊസൈറ്റീ . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്.
ഹിന്ദി ക്ലബ്
IT , LITTLEKITES
ഐടിയ്ക്കുള്ള പ്രാധാന്യം ഇന്നു ഏറി വരികയാണ് . ഈ സാഹചര്യത്തിൽ ഞങളുടെ വിദ്യാലയം ഐടിയ്ക്കു് വളരെ പ്രാധാന്യം കൊടുക്കുന്നണ്ടു് . വിദ്യാർത്ഥികളുടെ പഠനം കാര്യക്ഷമതമാക്കി തീ൪ക്കുന്നതിനുവേണ്ടി 30 ഓളം computers ഈ വിദ്യാലയത്തിൽ ഉണ്ടു് . സ൪ക്കാരി ന്റെ പദ്ധതി പ്രകാരമുള്ള ഉബുണ്ടു എന്ന ഫ്രീസോഫ്റ്റ്വയറാണ് കുട്ടികളെ പഠിപ്പിക്കന്നത് . പഠന പ്രവ൪ത്തനം കാര്യക്ഷമമാക്കി തീ൪ക്കുന്നതിനുവേണ്ടി നല്ല പരീശലനം നേടിയ അധ്യാപക൪ ഉണ്ടു് . ഈ സ്കൂളിന്റെ ഐടി വിഭാഗം കോ ഓ൪ഡിനേറ്റ൪ ശ്രീമാ൯ അനിൽ എ യും ജോയിന്റ് കൺവീനർ ആയി ശ്രി ജോമോൻ വി ജോൺ എന്നിവർ സുത്യർഹ സേവനം നിർവഹിക്കുന്നു അവരുടെ കഠിന പരിശ്രമഫലമായി ഐടി രംഗത്ത് നേട്ടംകൈവരിക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ടു് .ശ്രീമാൻ ജോസ്‌തോമസ്, സുമ മോസ്സസ് എന്നിവരുടെ ഗൈഡൻസോടുകൂടെ LITTLEKITES വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
പ്രവർത്തിപരിചയ ക്ലബ്
"പ്രവർത്തി പരിചയം ഒരു നിർമാണ പ്രവർത്തനം മാത്രമല്ല ഒരു ബൗദ്ധിക പ്രവർത്തനം കൂടിയാണെന്നുള്ള" നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് കൊല്ലം സൈന്റ്റ് അലോസിസ് സ്കൂളിൽ 2018 -19 അധ്യയന വർഷത്തെ പ്രവർത്തിപരിചയ ക്ലബ് ഇനാഗുറേഷൻ 2018 ജൂൺ മാസം 27 നു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയ് സർ നിർവഹിച്ചു. പ്രവർത്തിപരിചയ ക്ലബിന്റെ പ്രാധന്യത്തെ കുറിച്ചും വളരെകാര്യക്ഷമമായി കാര്യങ്ങൾ നടപ്പാക്കണമെന്നും ഹെഡ്മാസ്റ്റർ ഉപദേശിച്ചു. ഹൈ സ്കൂൾ യൂ.പി വിഭാഗങ്ങളിൽ നിന്നായി 100 ഓളം കുട്ടികൾ മെമ്പർഷിപ് എടുത്തു. 9 എ യിലെ മഞ്ജുഷ, ലിഡിയ എന്നിവരെ യഥാക്രമം ഫസ്റ്റ് സെക്കന്റ് ലീഡേഴ്‌സ് ആയി തിരഞ്ഞെടുത്തു. ശ്രീമതി മെഴ്‌സികുട്ടീ.ജെ കൺവീനർ ആയും സിസ്റ്റർ . ഐറിസ് മേരി ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കുന്നു.എംബ്രോയിഡറി,,ഫ്ലവർ മേക്കിങ്, ഫ്രോക്ക് നിർമാണം, ത്രെഡ് പാറ്റേൺ തുടന്നി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നു.
മാനേജ്മെന്റ്
കൊല്ലം നഗരത്തിലും അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ് സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ് ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ. ക്വി൯ലാസും 2.ശ്രീ.സി..റ്റി .തോമസസ് 3.Br. അലോഷ്യസ് ബ്രൗണ് 4. ജെ.ജെ.ക്രീസസ് 5.Br. തോമസസ് 5. ശ്രീ. ആന്റണി ആറാട൯ 6.ശ്രീ. മോറീസ് ഗോമസ് 7.ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് 7.ശ്രീ. പി.ബാസ്റ്റൃൻ വില‍്യം (1967-1987) 8. ശ്രീ. റാഫേൽ 9.വില്യം ഹെ൯ട്രി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.റവ. ഡോ.ജറോം ഫെർഡിനാൻറ്സ് 2.സി.കേശവ൯ 3.ഏം.വ൪ഗ്ഗീസ് 4.കെ.മാധവ൯ 5. റൈറ്റ് .റവ . ഡോ. സററ്ാ൯ളി റോമ൯ 6. പരേതനായ റൈറ്റ് .റവ .ഡോ. . മത്തിയാസ് കാപ്പിൽ ( പുനലു൪ രുപതയുടെ പ്രഥമ മെത്രാ൯ ) 7. റൈറ്റ് .റവ . ഡോ. ജോസഫ് .ജി . ഫെ൪ണാണ്ടസ്
വഴികാട്ടി
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>|
- NH 47 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സെന്റ അലോഷ്യസ്. സ്ഥിതിചെയ്യുന്നു.
ഭുമദ്ധയ്രേഖയിൽ നിന്നും 8 . 18 degree ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5 degree പൂ൪വ രേഖാംശ രേഖയിലും സ്ഥിതിചെയ്യുന്നു . ചരിത്ര പ്രധാന്യം ഏറിയ തങ്കശ്ശേരിക്കം പുരാതന വ്യവസായ കേന്ദ്രമായ കൊല്ലം തുറമുഖത്തിനു അടുത്തുള്ള പ്രദേശമായ വാടി എന്ന ശാന്തസുന്ദരമായ പ്രദേശത്താണ് ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു . കൊല്ലം railwaystation നിന്നം 3 kilometer അകലെ , collectorate ൽ നിന്നം 1 kilometer ൽ നിന്നം , അറബിക് കടലിൽ നിന്നം ചേ൪ന്നു സ്ഥിതിചെയ്യുന്ന സെന്റ്അലോഷ്യസ് സ്കൂൾ ,
ഭൗതികസൗകര്യങ്ങൾ
മുപ്പതുതു് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങൾ ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവർത്തി പരിചയ ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. മാതത് സ് ക്ലബ് . ഐടി ക്ലബ്ബ് .സയ൯സ് ക്ലബ്ബ് .റീഡിംഗ് ക്ലബ്ബ് .ഐടി ക്ലബ്ബ് . സി.എസ് .എ . കെ.സി. എസ് .എൽ .ടൂറിസം ക്ലബ് . എന൪ജി കൺസ൪വേഷൻ ക്ലബ് . OISCA ക്ലബ് . പ്രവ൪ത്തി പരിചയ ക്ലബ് . സറ്റാഫ് വെൽഫയ൪ ഫണ്ട് . കോ- ഓപ്പറേറ്റീവ് സൊസൈറ്റീ . ജുനിയ൪ റേഡ് ക്രോസ് .സ്പോ൪ട്സ് ക്ലബ് . ആ൪ട്ട്സ് ക്ലബ്
മാനേജ്മെന്റ്
കൊല്ലം നഗരത്തിലും അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ് സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ് ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ. ക്വി൯ലാസും 2.ശ്രീ.സി..റ്റി .തോമസസ് 3.Br. അലോഷ്യസ് ബ്രൗണ് 4. ജെ.ജെ.ക്രീസസ് 5.Br. തോമസസ് 5. ശ്രീ. ആന്റണി ആറാട൯ 6.ശ്രീ. മോറീസ് ഗോമസ് 7.ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് 8.ശ്രീ. പി.ബാസ്റ്റൃൻ വില‍്യം (1967-1987) 9 ശ്രീ. റാഫേൽ 10വില്യം ഹെ൯ട്രി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.റവ. ഡോ.ജറോം ഫെർഡിനാൻറ്സ് 2.സി.കേശവ൯ 3.ഏം.വ൪ഗ്ഗീസ് 4.കെ.മാധവ൯
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
ഭുമദ്ധയ്രേഖയിൽ നിന്നും 8 . 18 degree ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5 degree പൂ൪വ രേഖാംശ രേഖയിലും സ്ഥിതിചെയ്യുന്നു.
|