"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 144: | വരി 144: | ||
കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്. | കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്. | ||
[[പ്രമാണം:47216-87.JPG|400px|right]] [[പ്രമാണം:47216-91.jpg|400px|left]] | [[പ്രമാണം:47216-87.JPG|400px|right]] [[പ്രമാണം:47216-91.jpg|400px|left]] | ||
13:15, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എൽ.പി.എസ് കോണോട്ട് | |
|---|---|
| വിലാസം | |
കോണോട്ട് കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട് , 673571 | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 04952811940 |
| ഇമെയിൽ | konottschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47216 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സീന.സി |
| അവസാനം തിരുത്തിയത് | |
| 21-08-2018 | 47216 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

കോഴിക്കോട്ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ നടക്കുകയുണ്ടായി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.മാനേജ്‍മെൻറ്,പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാഗ്രൂപ്പുകളും ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
ചരിത്രം 1941കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാംക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് ഒറ്റ ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളുംഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു
|
|---|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1941 - 1988 | വിവരം ലഭ്യമല്ല |
| 1989 - 2003 | സത്യഭാമ ടീച്ചർ |
| 2003 - 2005 | ദാമോദരൻ മാസ്റ്റർ |
| 2005 - 2006 | ഗിരിജ ടീച്ചർ |
| 2006 - 2016 | പ്രസന്ന ടീച്ചർ |
| 2016 - 20... | സീന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ബൽരാജ് കാരന്തൂർ
- മുഹമ്മദലി എന്ഞ്ചിനീയർ
- അഡ്വ.അബ്ദുറഹീം പറമ്പിൽ ബസാർ
- സായ് കൃഷ്ണ
- സുനിൽ.എം.എസ്
- അബ്ദുൽ ഹക്കീം.ടി പോലൂർ
മാനേജ്മെന്റ്

ശ്രീ.കരിപ്രത്ത് രോഷൻ കുമാർ-കാരന്തൂർ
| അദ്ധ്യാപകർ |
|
|---|
സ്കൂൾ പി.ടി.എ



പി.ടി.എ പ്രസിഡണ്ട് - റഷീദ്.ടി
വൈസ് പ്രസിഡണ്ട് - ഫാരിദ കെ
എക്സിക്യൂട്ടീവ് മെമ്പർമാർ
1.മുഹമ്മദ്.ടി
2.അനിൽ കുമാർ
3.സക്കീർ.കെ
4.സബിത.കെ
5.ദീപ്തി
6.ജാസിറ
7.രാജി തൂമ്പറ്റ
8.പ്രസീത
9.ഉഷ
10.അനീഷ കമാറ്‍
11.രമണി
12.ഹൈദർ
13.ഷൗക്കത്തലി.ഇ.എം
¤എം.പി.ടി.എ ചെയർപേഴ്സൺ - ബിന്ദു.കെ.സി
¤എസ്.എസ്.ജി - സായ് കൃഷ്ണ ,ഷഫീഖ് കുഞ്ഞങ്ങൾ
ഭൗതികസൗകരൃങ്ങൾ
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.
3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ സ്ഥിതി ചെയ്യുന്നു.
എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന്,കംപ്യൂട്ടർ സൌകര്യങ്ങളുണ്ട്.
ഓരോ ക്ലാസുകളിലേക്കുമനുയോജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്
കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.
ഓഫീസ്‍മുറി,ക്പ്യൂട്ടർ ലാബ്,ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..
കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.

മികവുകൾ
ഉപജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി മികച്ച വിജയം

വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ
പഠന പാഠ്യേതര വിഷയങ്ങളിൽ മികവുകൾ

നഹ്റു യുവകേന്ദ്രയുടെ വൃക്ഷത്തൈ പരിപാലന അവാര്ഡ്
2017-18 പഞ്ചായത്ത്തല മികവ് മത്സരത്തിലെ ഏറ്റവും മികച്ച വിദ്യാലയം

2017 ലെ മികച്ച വിദ്യാലയപ്രവർത്തനങ്ങൾക്ക് മലയാള മനോരമ നല്ലപാഠം A+ പുരസ്‍ക്കാരം
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ പ്രത്യേക ബഹുമതി
സ്‌കൂൾക്ലബുകൾ
മയിൽപീലി ബാലവേദി
• എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു
• കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.
അലിഫ് അറബിക് ക്ലബ്ബ്

♦ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു
♦ അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം എല്ലാ വർഷവും ജൂലൈ മാസം നടന്നുവരുന്നു.വിജയികളെ സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു.2018-19 വർഷത്തെ മത്സരം ജൂലൈ ആദ്യവാരം തന്നെ നടന്നു.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.കുന്ദമംഗലത്ത് വെച്ച്നടന്ന ഉപജില്ലാമത്സരത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി
ഗണിത ക്ളബ്
മെട്രിക് മേള
ജ്യാമിതീയ രുപങ്ങളുടെ നിർമ്മാണപരിശീലനം
ഹെൽത്ത് ക്ളബ്
ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ
പോസ്റ്റർ നിർമ്മാണം
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ
LOTUS English Club
ഈസി ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍നേഹപൂർവ്വം എൻറ വിദ്യാലയത്തിന്
സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSGയുടെ ഒരു സംരംഭം.അറിവിൻറെ ആദ്യക്ഷരങ്ങൾ സമ്മാനിച്ച തങ്ങളുടെ പ്രിയവിദ്യാലയത്തിന് പഠനോപകരണങ്ങളായും മറ്റ് സംവിധാനങ്ങളായും സഹായിക്കുന്നു
ഈ അധ്യായനവർഷം ലഭ്യമായ സൗകര്യങ്ങൾ
1 15 ബെഞ്ചും ഡസ്‍ക്കും - ശ്രീ.ശ്രീശൻ കോണോട്ട് (പൂർവ്വ വിദ്യാർത്ഥി)
2 ടെലിവിഷൻ - സീന ടീച്ചർ
3 കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ
4 കുടിവെളള ടെംബ്ലർ - ബീജു വാരിയംകണ്ടിയിൽ (പൂർവ്വ വിദ്യാർത്ഥി)
5 സീലിംഗ്ഫാനുകൾ - ശെഹീർ തൂമ്പറ്റ,
ഇ.എം.സലീം,ആലി.എൻ,ഇരിപ്പോടമണ്ണിൽസലീം
6 വാട്ടർ പ്യൂരിഫയർ - CWRDM
7 10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ)
8 മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ്

സ്കൂൾ തപാലാപ്പീസ്
കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു
ഫീൽഡ് ട്രിപ്പുകൾ
പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴിഞ്ഞു

പ്രഭാതഭക്ഷണ വിതരണ പദ്ധതി
കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്


സ്‍കൂൾ റേഡിയോ


ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
അരങ്ങ്

കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു
വായനപ്പുര


വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.
ഹോണസ്റ്റി ഷോപ്പ്

ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്
നാടൻ കായികമേള

നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു.
സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്


പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡര് തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
സുഭിക്ഷം ഉച്ചഭക്ഷണ വിതരണപദ്ധതി
ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷത്തിൻറെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്‍ട്രസ് സീനടീച്ചർ പതാക ഉയർത്തി.ടി.സന്തോഷ്കുമാർ,മോളി.എം,മുഹമ്മദലി,ഷിജി.പി,സൽമ,സ്‍കൂൾ ലീഡർ സന ഫാത്തിമ,മുഹമ്മദ് ഹംദാൻ എന്നിവർ റിപ്പബ്ലിക്ക്ദിന സന്ദേശങ്ങൾ നൽകി.കുട്ടികളുടെ ദേശഭക്തിഗാനം,പ്രസംഗം,നാടൻപാട്ടുകൾ,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.മധുരവിതരണവും ഉണ്ടായിരുന്നു
2017-18
*പ്രവേശനോത്സവം

2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.
*പരിസ്ഥിതി ദിനം

പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.
*വായനാദിനം

വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌കഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
*സ്വാതന്ത്രൃദിനാഘോഷം

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു
*ഓണാഘോഷം


ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ വമ്പൻ ഓണസദ്യയൊരുക്കി. .കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ ലിനി.എം.കെ, പി.ടി.എ പ്രസിഡൻറ് ടി.സന്തോഷ് കുമാർ,പി.ടി.എ-എം.പി.എ അംഗങ്ങൾ നേതത്വം നൽകി.
* ഗാന്ധിജയന്തി
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു.ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മിസ്‌ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
* കേരളപ്പിറവി ദിനാചരണം

കേരളപ്പിറവിയുടെ ഭാഗമായി കോണോട്ട് എ .എൽ .പി സ്കൂളിൽ സംഘടിപ്പിച്ച 'കേരളീയം'ചരിത്രപ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ആവേശവുംപഠനാർഹവുമായി.കേരളചരിത്രവുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഷിജിടീച്ചർ കുട്ടികളുമായി പങ്ക് വെച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു
*ശിശുദിനം
കൂട്ടുകാർക്ക് കത്തുകളുയച്ച് കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം

കുന്ദമംഗലം.വൈകല്യങ്ങളായും മാനസികപ്രശ്നങ്ങളായും വിദ്യാലയത്തിലെ മധുരിക്കുന്ന ഓർമ്മകൾ അന്യമായ ഒത്തിരി കൂട്ടുകാർക്ക് ആശംസകളും സമ്മാനങ്ങളുമയച്ച് കൊണ്ടാണ് കോണോട്ട് സ്കൂളിലെ കുരുന്നുകൾ ശിശുദിനം ആഘോഷിച്ചത്.ജീവിതയാത്രയിലും പാഠപുസ്തകത്താളുകളിലും പരിചയപ്പെട്ട ഭിന്നശേഷിക്കാരായ കുുട്ടികൾക്കുളള കത്തുകളാണ് കുഞ്ഞുമനസ്സുകളിലെ ആശ്വാസവചനങ്ങളോടെ തപാൽപെട്ടിയെ ധന്യമാക്കിയത്.ശിശുദിനാഘോഷത്തിൻറെ ഭാഗമായാണ് കോണോട്ട് എ.എൽ.പി സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങൾ ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്.പദ്ധതിയുടെ തുടർപ്രവർത്തനത്തിൻറെ ഭാഗമായി ഇത്തരം വിദ്യാർതികൾക്ക് വിവിധ സഹായങ്ങളെത്തിക്കുന്നതിനും സന്ദർശിക്കുന്നതിനും ഈ വിദ്യാർത്ഥികൾ പദ്ധതിയിടുന്നു.ശിശുദിനാഘോഷത്തിൻറെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണം,നെഹ്റു ക്വിസ്സ്,കലാപരിപാടികൾ എന്നിവയും നടന്നു.കുട്ടികളുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹ്റു വിന്റെ മഹത് സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ഹെഡ്മിസ്ട്രസ് സീന.സി,മോളി.എം,മൂഹമ്മദലി.ടി,സൽമ,ഷിജി.പി,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി
* അന്താരാഷ്ട്ര അറബിക് ദിനം
ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു
പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം
2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്‍ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു
2018-19
അക്ഷരവെളിച്ചം
ഈ വർഷത്തെ സ്കൂൾതനത് പ്രവർത്തനമാണ് അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങൾ ഇവയാണ്
- ഒപ്പം ഒപ്പത്തിനൊപ്പം
- വോയ്സ് ഓഫ് കോണോട്ട് - സ്‍കൂൾ റേഡിയോ

2018-19 വർഷത്തെ റേഡിയോ ഉദ്ഘാടനചടങ്ങിൽ നിന്നും - നേർകാഴ്ച
- വായനപ്പുര
- സർഗവേദി
- പുസ്തകങ്ങൾ തേടി
- അമ്മവായന
- നാടിനൊരു വായനശാല
സ്‍കൂൾ പത്രം
കുട്ടികളുടെ രചനകളും സ‍്‍കൂൾ വാർത്തകളും പൊതുസമൂഹത്തിലെത്തിക്കുന്നതിന് സ്‍കൂൾ പത്രം മയിൽപീലി ഉപയോഗപ്പെടുത്തുന്നു.കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ചിട്ടപ്പെടുത്തിയ വാർത്തകളുംങ്ങളുടെ സഹായത്തോടെയാണ് ഇതിനുളള ഫണ്ട് കണ്ടെത്തുന്നത്.ഓരോ ലക്കവും പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനം നടത്തുന്നു.
ദിനാചരണങ്ങൾ
2018 ജൂൺ

പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്‍ട്രീയ സാംസ്‍ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു.

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്‍കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു
2018 ജൂലൈ
- ചാന്ദ്രദിനാചരണം
ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ് ക്ലബ്,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .

പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ് വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.
- അറബിക് ക്ലബ്ബ് അലിഫ്‍മെഗാക്വിസ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തലഅറബിക് ക്വിസ്മത്സരത്തിണ്ടെ മുന്നോടിയായി അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
2018 ആഗസ്റ്റ്
കാർഷികരംഗം




അറിവുത്സവം

2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം.പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.2018-19 വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്ക
സാമ്പാറിനൊരു കൂട്ട്
ഉച്ചഭക്ഷണപദ്ധതിയിലേക്ക് നാടൻവിഭവങ്ങൾ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്‍കൂൾപരിസരത്ത് 50 വാഴകള് കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
{{#multimaps:11.3022278,75.8513245|width=800px|zoom=12}}


