"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 125: വരി 125:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു:


# പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]
# പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]

17:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലിപി.ഒ,
,
690532
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ9496332956
ഇമെയിൽ35417haripad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലേഖ.എ
അവസാനം തിരുത്തിയത്
14-08-2018ChinganalloorLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്കൂൾ ചിങ്ങോലി പഞ്ചായത്ത് 9-ാം വാർഡിൽ ഹൃദയഭാഗത്ത് എൻ.ടി.പി.സി ജംഗ്ഷന് തൊട്ട് തെക്ക് മാറി കാർത്തികപ്പള്ളി-മുതുകുളം റോഡിനോട് തൊട്ട് പടിഞ്ഞാറ് ചേർന്ന് നിലകൊള്ളുന്നു. സമീപ പ്രദേശത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിൻ്റെ വാതിലുകൾ തുറന്ന് കൊടുത്ത ഈ വിദ്യാലയം പിന്നിട്ട നാൾവഴികളിൽ സമൂഹത്തിലെ ഒട്ടേറെ പ്രതിഭകൾക്ക് അക്ഷരവെളിച്ചം നൽകിയിട്ടുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വളരെ മികച്ച രീതിയിൽ ഈയിടെ ആഘോഷിക്കുകയുണ്ടായി. ആധുനികവും കമ്പ്യൂട്ടർ അധിഷ്ഠിതവുമായ പഠനരീതികൾ അതിലെ സൂക്ഷ്മാംശങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥീ-കേന്ദ്രീകൃതമായി മികച്ച വിദ്യാഭ്യാസം നൽകുവാൻ സ്കൂളിനു സാധിക്കുന്നു.

ചരിത്രം

മലയാള വർഷം 1069 മാണ്ടിൽ [ഇംഗ്ളീഷ് വർഷം: 1894] മുതുകുളം പ്രദേശത്തെ നായർ പ്രമാണികൾ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ വിദ്യാലയം ആരംഭിക്കാൻ ഒരു കൂടിയാലോചന നടത്തുകയും വട്ടപ്പറമ്പിൽ ശംഭു തമ്പുരാൻ്റെ മക്കളിൽ നിന്ന് പത്ത് സെന്റ് സ്ഥലത്തിൽ നായർ സമാജം അംഗങ്ങൾ ഇടപെട്ട് തദ്ദേശ വാസികളുടെ വിദ്യാഭ്യാസ വികസന ലക്ഷ്യം മുൻ നിർത്തി കൊണ്ട് രൂപീകൃതമായതാണ് ഈ സ്കൂൾ. പിൽക്കാലത്ത് ഇത് എല്ലാ വിഭാഗക്കരുടെയും വിദ്യാഭ്യാസകേന്ദ്രമായി.

ആദ്യത്തെ സ്കൂൾ മാനേജർ കുമാരപിള്ള ആയിരുന്നു. എം.എൽ.എ ആയിരുന്ന നീലവന മാധവൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുമാരപിള്ളയുടെ മരണശേഷം വല്യത്ത് മാധവൻ പിള്ള മാനേജരായി, പടിശ്ശേരിൽ മാധവപ്പണിക്കർ സെക്രട്ടറിയായും ഒരു കമ്മിറ്റി നിലവിൽ വന്നു. ആ സമയത്ത് സ്കൂളിനു വേണ്ടി 20 സെൻ്റ് സ്ഥലം കൂടി കൂട്ടിച്ചേർത്ത് വളരെ നല്ല രീതിയിൽ സ്കൂൾ കെട്ടിടം പണിയുകയും ചിങ്ങോലി പ്രദേശത്തെ ശ്രദ്ധയാകർഷിച്ച ഒരു മാതൃകാവിദ്യാലയമായി മാറി.

ചിങ്ങോലി-മുതുകുളം പ്രദേശത്തെ ജാതി-മത ഭേദമെന്യേ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. തുടക്കത്തിൽ ഒന്നു മുതൽ 5 വരെ ക്ളാസുകൾ നിലനിന്നിരുന്നു. ഒന്നാം ക്ളാസിൽ 3 ഡിവിഷനുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു. എല്ലാ ക്ളാസുകളിലും ഏതാണ്ട് 60 കുട്ടികൾ വീതം വ്യത്യസ്ത ഡിവിഷനുകളിലായി പഠിച്ചിരുന്നു. രാഘവൻ പിള്ള സാറിൻ്റെ പ്രഥമാദ്ധ്യാപക കാലഘട്ടത്തിൽ സ്കൂൾ സമൂഹശ്രദ്ധയാകർഷിക്കുകയും മാതൃകാവിദ്യാലയത്തിനുള്ള പുരസ്കാരവും താമ്രപത്രവും ലഭിച്ചിരുന്നു. ഇത് ഇപ്പോഴും സ്കൂളിൽ സൂക്ഷിക്കുന്നു. പണ്ട് പറോകോയിക്കൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.

ജനശ്രദ്ധയാകർഷിച്ച മികച്ച വ്യക്തികളുടെ ബാല്യകാലസ്മരണകൾ ഈ സ്കൂൾ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. 1988-ൽ മാധവൻ പിള്ളയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം സ്കൂൾ ഒരു ജനകീയകമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഇപ്പോൾ പാണൻചിറയിൽ പി.സി.ശശികുമാർ മാനേജരായി ഒരു സ്കൂൾ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സുലേഖയാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് സൗകര്യത്തോടെയും ബുദ്ധിമുട്ടുകളൊന്നും കൂടാതെ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ അദ്ധ്യാപകർ, പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം, ടേം-യൂണിറ്റ് പരീക്ഷകൾ എന്നിവയുണ്ട്. സ്കൂളിലെ സൗകര്യങ്ങൾ താഴെ പറയുന്നു:

  1. കമ്പ്യൂട്ടർ, ഇൻ്റർനെറ്റ് സൗകര്യത്തോട് കൂടിയ ഓഫീസ് മുറി: സ്കൂളിൽ കുട്ടികളുടെ വിവരങ്ങൾ സൂക്ഷിക്കുവാനും, പാഠ്യപദ്ധതിയിൽ സഹായകമായ കാര്യങ്ങൾ സൂക്ഷിക്കുവാനും, സ്കൂൾ സംബന്ധമായ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപകാരപ്രദമായി ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ഓഫീസ് മുറിയിൽ ഉണ്ട്.
  2. ഊഞ്ഞാൽ, സ്ളൈഡ്, മറ്റ് കളിയുപകരണങ്ങൾ: കുട്ടികൾക്ക് ഒഴിവു സമയം ആനന്ദിക്കാനും ഒത്തൊരുമ കൂട്ടാനും സ്കൂളിന് അഭിമാനമായി മുൻവശത്ത് സ്ളൈഡും ഊഞ്ഞാലും സ്ഥാപിച്ചിരിക്കുന്നു.
  3. സ്കൂൾ ഗ്രൗണ്ട്: വെയിലാറിയ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ സഹായകരമായ സ്കൂൾ ഗ്രൗണ്ട് സ്കൂളിന് പിൻഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  4. സ്കൂൾ വാഹന സൗകര്യം: കുട്ടികളെ സുരക്ഷിതമായും സൗകര്യമായും സ്കൂളിലെത്തിക്കാൻ വേണ്ടി കൃത്യമായ ഫിറ്റ്നസ്സ്, രേഖകൾ ഉള്ളതും പരിചയസമ്പന്നനായ ഡ്രൈവർ ഉള്ളതുമായ സ്കൂൾ വാഹനം ഏർപ്പെടുത്തിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
  5. 1 മുതൽ 4 വരെ ക്ളാസുകൾക്ക് കേന്ദ്രീകൃത കമ്പ്യൂട്ടർ ലാബ്: കുട്ടികളെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഉതകുന്ന കമ്പ്യൂട്ടർ ലാബും പരിശീലനവും സ്കൂളിൽ ഉണ്ട്.
  6. സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കള: ഗ്യാസ് ഉപയോഗിച്ച് അടുക്കള കൃത്യമായും കാര്യക്ഷമമായും മികച്ച ഭക്ഷണം തയ്യാറാക്കി നൽകാൻ പാകത്തിലുള്ളതും സ്റ്റോറേജ് സൗകര്യങ്ങളുമുള്ള അടുക്കള.
  7. കുടിവെള്ളത്തിൻ്റെ ലഭ്യത: ഏത് സമയത്തു കുട്ടികൾക്ക് ദാഹമകറ്റാൻ പാകത്തിൽ സ്കൂൾ സമയത്തിനു വളരെ മുൻപേ തന്നെ തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കി വെക്കുന്നു.
  8. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർ/സ്റ്റാഫിനു പ്രത്യേക മൂത്രപ്പുരകൾ, കക്കൂസ്: വൃത്തിയും വെടിപ്പുമുള്ള പ്രത്യേകം ശുചിമുറികൾ ഉണ്ട്.
  9. വാട്ടർടാങ്ക്: അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ വാട്ടർ ടാങ്ക് സ്കൂളിലെ വെള്ളത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു.
  10. സ്കൂൾ ലൈബ്രറി: സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതും ജനറൽ വിഭാഗത്തിലും ബാലകഥകളും ചിത്രകഥകളും ചേർന്ന സ്കൂൾ ലൈബ്രറി സ്കൂളിലെ വായനക്കൂട്ടം, എഴുത്തു കൂട്ടം, മറ്റ് ക്ളബ്ബുകൾ എന്നിവയ്ക്ക് റഫറൻസ് ഗ്രന്ഥമായും ഇതിനു പുറമെ അമ്മ വായനയ്ക്ക് സഹായകമായി പ്രവർത്തിക്കുന്നു. ചിങ്ങോലി ലൈബ്രറിയുമായി സഹകരിച്ച് മികച്ച ബാലസാഹിത്യരചനകൾ പരിചയപ്പെടുത്താൻ സ്കൂൾ ലൈബ്രറിക്ക് കഴിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ അദ്ധ്യാപകൻ/അദ്ധ്യാപിക
1 മുതുകുളം വാസുദേവൻ നായർ
2 കൊച്ചുകേശവൻ നായർ
3 രാഘവൻ പിള്ള
4 കമലാക്ഷിയമ്മ
5 ഗോപാലകൃഷ്ണൻ
6 രാധാമണിയമ്മ
7 ലീലാമ്മ

നിലവിലെ സ്റ്റാഫ്

പ്രധാനാദ്ധ്യാപിക
നമ്പർ അദ്ധ്യാപിക
1 സുലേഖ.എ
2 ലജ.സി.പിള്ള
3 കുമാരി ഗീത
4 വിദ്യ
5 ഹാനിത

നേട്ടങ്ങൾ

നാടോടിനൃത്തത്തിൽ 2
കുഞ്ഞുണ്ണി മാഷ് പുരസ്കാരം
അശോകൻ നൽകിയ ട്രോഫി
  • മികച്ച വിദ്യാലയത്തിനുള്ള താമ്രപത്രവും പുരസ്കാരവും
  • 3,4 ക്ളാസുകളിൽ 98% കുട്ടികളും മാതൃഭാഷയിലും ഇംഗ്ളീഷിലും വായനാ-ലേഖന പ്രവർത്തനങ്ങൾ മികവുറ്റ പ്രവർത്തനം കാഴ്ച വെക്കുന്നു.
  • 1-4 വരെയുള്ള മുഴുവൻ കുട്ടികളും താത്പര്യപൂർവം ഗണിതപ്രവർത്തനങ്ങളിൽ എർപ്പെടുന്നു
  • കാർഷിക സാംസ്കാരികത്തിലൂടെ പ്ളാസ്റ്റിക്, കീടനാശിനി വിമുക്തമായ ഒരു പുതുതലമുറയെ വാർത്തെടുക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിപ്പിച്ചു കൊണ്ടുള്ള ശാസ്ത്രപഠനം സാദ്ധ്യമാക്കി.
  • പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ-അധിഷ്ഠിത പഠനം സാദ്ധ്യമാക്കി
  • കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസത്തിലൂന്നിയുള്ള പഠനം
  • പഠന-പ്രവർത്തനാധിഷ്ഠിതമായ പഠനയാത്രകളും പ്രൗഢഗംഭീരമായ ബാലോത്സവങ്ങളും
  • 2017-'18 ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിഷ്ണുജ്യോതി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
  • മലയാളത്തിനു കൂടുതൽ മാർക്ക് നേടിയതിന് കുഞ്ഞുണ്ണി മാഷ് പുരസ്കാരം
  • 2016-'17 വർഷത്തെ ബാലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ കുട്ടിക്ക് സിനി ആർട്ടിസ്റ്റും സ്കൂളിൻ്റെ പൂർവ്വ വിദ്യാർദ്ധിയുമായ അശോകൻ ട്രോഫി നൽകി

ദിനാചരണങ്ങൾ

ജൂൺ 5
ജൂൺ 5
സ്വാതന്ത്ര്യദിനം
  • ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും അത് വൃത്തിയായും ദോഷങ്ങൾ സംഭവിക്കാതെയും കാത്തു സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നു. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കണമെന്ന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലുന്നു.
  • ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 23ന് ഐക്യരാഷ്ട്രസംഘടനയുടെ ആശയമായ പ്ളാസ്റ്റിക് വർജ്ജനവും, സമ്പൂർണ്ണ സിംഗിൾ-യൂസ് പ്ളാസ്റ്റിക് നിരോധനം എന്ന ഇന്ത്യയുടെ ലക്ഷ്യവും മുന്നിൽ കണ്ട് സമീപവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും പി.ടി.എയുടെയും സ്കൂളിൻ്റെ സോഷ്യൽ ക്ളബ്ബുമായി ചേർന്ന് പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായി ലഘുലേഖകൾ വിതരണം ചെയ്തു.
  • വർണ്ണാഭമായി എല്ലാ സ്വാതന്ത്ര്യദിനവും സ്കൂളിൽ ആഘോഷിക്കുന്നു. കൃത്യസമയത്ത് പ്രധാനാദ്ധ്യാപിക സ്കൂൾ പതാക ഉയർത്തുന്നു. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും നടത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പിൽക്കാലത്ത് പ്രശസ്തരായ ഒരു കൂട്ടം ആളുകൾക്ക് അക്ഷരമുറ്റം ഒരുക്കിയിട്ടുണ്ട് ചിങ്ങനല്ലൂർ സ്കൂൾ. അവരിൽ ചിലരുടെ പേര് താഴെ കൊടുക്കുന്നു:

  1. പത്മരാജൻ-സിനിമാസംവിധായകൻ[യശ്ശശരീരൻ]
  2. പത്മാധരൻ പിള്ള
  3. അശോകൻ-സിനിമാനടൻ
  4. ഹരീന്ദ്രനാഥ്-സഹസംവിധായകൻ, സിനി ആർട്ടിസ്റ്റ്
  5. മുതുകുളം ഗംഗാധരൻ പിള്ള-സാഹിത്യകാരൻ
  6. നരേന്ദ്രബാബു-ഡോക്ടർ, ലണ്ടൻ
  7. സി.നാരായണപിള്ള-ചെന്നൈ ഐ.ഐ.ടിയിലെ ഡീൻ ആയി പ്രവർത്തിച്ചു.

പി ടി എ

ഓരോ വ്യക്തിയും മുന്നേറുമ്പോൾ ഓരോ വ്യക്തിയും മെച്ചപ്പെടുന്നു. ഈ വ്യക്തികളുടെ ഒരു സംഘടന ഉണ്ടാക്കുകയും നിസ്വാർത്ഥമായി ഓരോ വ്യക്തിയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വ്യക്ത്യധിഷ്ഠിതമല്ലാതെ വളരുകയും ചെയ്യുമ്പോൾ അത് ഒരു മാതൃകാ സംഘടന ആകുന്നു. ഇതു തന്നെയാണ് ചിങ്ങനല്ലൂർ സ്കൂളിലെ നിലവിലെ പി.ടി.എ യുടെ സ്ഥിതി. ഒത്തൊരുമയുടെ ശക്തിയിലൂടെ തീർത്തും കണിശമായതും പ്രാവർത്തികമാക്കാനുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ള ഒരു സംഘടനയായി പി.ടി.എ നില കൊള്ളുന്നു.

സ്കൂൾ ബ്ളോഗ്

സ്കൂൾ മികവിൻ്റെ പാതകൾ താണ്ടുന്നതിൻ്റെ സൂചനയാണ് വ്യത്യസ്തവും ചിട്ടയുമുള്ള ചട്ടക്കൂട് തീർത്തൊരുക്കിയ സ്കൂൾ ബ്ളോഗ്. ബ്ലോഗിൻ്റെ അഡ്രസ്സ് http://chinganalloorlps.blogspot.com/ എന്നാണ്. സ്കൂളിൻ്റെ അദ്ധ്യായത്തിലെ ഓരോ താളും പകർത്തിയെഴുതുക എന്നതാണ് ബ്ലോഗിൻ്റെ ലക്ഷ്യം. പി.ടി.എയ്ക്കും സ്കൂളിനും പ്രത്യേകം പേജുകൾ ഉണ്ട്. സ്കൂൾ അറിയിപ്പുകൾക്കായി പ്രത്യേക പേജും ഉണ്ട്. സ്കൂളിനെ കോണ്ടാക്ട് ചെയ്യാൻ ഒരു കോണ്ടാക്റ്റ് ഫോമും ഇതിൽ ലഭ്യമാണ്. ഈ ബ്ലോഗിൻ്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ പി.ടി.എ അംഗങ്ങൾക്കും ഇതിൽ എഴുതാൻ സൗകര്യം ഉണ്ട് എന്നതാണ്. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അവരവരുടെ സർഗ്ഗശേഷി പാഴാകാതെ കാത്തു സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് ഈ ബ്ലോഗ്. ഇനിയും കൂടുതൽ മെച്ചപ്പെടുത്തൽ പി.ടി.എ നടത്തിക്കൊണ്ടിരിക്കുകയാണ്.

വഴികാട്ടി

{{#multimaps:9.238826803554646, 76.45470678795392|zoom=15}}