"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 30: വരി 30:
| പെൺകുട്ടികളുടെ എണ്ണം= 199
| പെൺകുട്ടികളുടെ എണ്ണം= 199
| വിദ്യാർത്ഥികളുടെ എണ്ണം=267
| വിദ്യാർത്ഥികളുടെ എണ്ണം=267
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 21
    
    
| പ്രധാന അദ്ധ്യാപകൻ=  ജയശ്രി എസ്
| പ്രധാന അദ്ധ്യാപകൻ=  ജയശ്രി എസ്

13:57, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്പള്ളികാരാണ്മ

കൊയ്പള്ളികാരാണ്മ ,ഓലകെട്ടിയമ്പലം പി.ഒ,മാവേലിക്കര 690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ04792144973
ഇമെയിൽvsshsknma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രി എസ്
അവസാനം തിരുത്തിയത്
08-08-2018Unniellumvilayil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചരിത്രം

വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തിൽ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. സംസ്ക്രത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. എന്നാൽ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീർന്നു. പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാൻ) ന്റെ ശ്രമഫലമായി 1956-ൽ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂൾ നിലവിൽ വന്നു. 1963-ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരൻ വൈദ്യ നു ലഭിച്ചു. 1964-ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നിതുവരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ൽ ശ്രീ.കുമാരൻ വൈദ്യന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.രാജീവ് കുമാർ മാനേജരായി. സ്കൂളിന്റെ ചരിത്രത്തിൽ ശ്രദ്ധേയരായ അനവധി അധ്യാപകർ ഇവിടെ പ്രവർത്തിച്ചിരുന്നു. അവരിൽ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990). നീണ്ട 24 വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാർ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

രാജ്യപുരസ്കാർ നേടിയ കുട്ടികൾ ധാരാളം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ.ആർ. രാജീവ് കുമാർ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ : സദാശിവ കുറുപ്പ്, പി.രാമക്കുറുപ്പ്, എൻ.സുഭദ്രക്കുട്ടിയമ്മ, എസ്.പ്രഭാകരൻ പിള്ള, വി.എൻ.നാരായണൻ, എച്ച്.ബീവി, എൽ.വി.തോമസ്, ജെ.സരസ്വതിയമ്മ, വി.കെ.സോമശേഖരൻ നായർ, ഗ്രേസി ജോർജ്, പി.ഡി.രാധമ്മ, ഡി.ശ്രീദേവിക്കുട്ടി അന്തർജനം, വി.ഗോപിനാഥപിള്ള, കെ.തമ്പി, എൽ.പാറുക്കുട്ടിയമ്മ, കെ.ഈശ്വരിക്കുട്ടിയമ്മ, ഡി.ശാന്തകുമാരി, എസ്.രാജപ്പൻപിള്ള, റ്റി.എൻ.ലക്ഷ്മിക്കുട്ടി, ജി.അംബികാമ്മ, ജി.സരസമ്മ, എൻ.കെ.അനിരുദ്ധൻ, എൻ.സതിയമ്മ, കെ. സരോജിനി, വി.കൃഷ്ണപിള്ള, കെ.രാമകൃഷ്ണപിള്ള, ആർ.ഭാസ്കരൻ, കെ.കമലാക്ഷി, കെ.കെ.ലീലാവതിയമ്മ, കെ.സുമതിക്കുട്ടി, കെ.ലക്ഷ്മണൻ, കെ.നാരായണപിള്ള, കെ.രാമകൃഷ്ണപിള്ള, എസ്.ഇന്ദിര, എസ്.ശാന്തമ്മ, റ്റി.തമ്പാൻ, കെ.വിജയൻ, എം.രവീന്ദ്രൻപിള്ള, പി.ബി.വത്സല, വിജയലക്ഷ്മിയമ്മ, ഇപ്പോഴത്തെ അധ്യാപകർ ആർ.സോമൻപിള്ള, മായാംബിക തങ്കച്ചി, കെ.രാജേന്ദ്രകുമാർ, കെ.ശ്രീകുമാർ, ആർ.സുജ, ജയശ്രി s Jayasree ;p ഇന്ദു.എം.സി, എസ്.ശ്രീ‍കല, ജയകൃഷ്ണൻ കെ.ആർ, മേരി.സി.കോശി, ഉഷ.ആർ, അനുജ.വി.എസ്, സുനിൽകുമാർ.വി, റ്റി.റ്റി.സതീഷ്, ബിന്ദുകല.എൽ, ശ്രീകല.കെ, ഗിരിജ.എസ്, ഷീജാ മാത്യു, വിനീത്.റ്റി.എൻ, ജയലക്ഷ്മികുഞ്ഞമ്മ, റാണിമോൾ.കെ, രാജലക്ഷ്മി.എൻ.എസ്, സീനാ സുദേവൻ, സതീഷ് കുമാർ.ആർ, Thushara v

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി