"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 231: വരി 231:
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം     
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനം     
               ഈ ദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി  ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.
               ഈ ദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി  ഷൈലജ ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.
ജൂലൈ 1, ഡോക്ടർ ദിനം
              ഡോക്ടർ  ചാന്ദ്ര റോയുടെ ജന്മദിനം  ചരമദിനവും ആരോഗ്യം എന്നാൽ  ജീവിതശൈലി കൂടിയാണ് എന്ന  സന്ദേശം കുട്ടികൾക്ക് നൽകി.  സിഡി പ്രദർശനവും നടത്തി. 
ജൂലൈ 3 
          ശ്രീ തുഞ്ചൻ ഗുരുമഠം സന്ദർശിച്ചു. നാലാം ക്ലാസ് കുട്ടികളാണ് പോയത്. മഠത്തിലെ സ്വാമിജി കുട്ടികൾക്ക് തുഞ്ചൻ ഗുരുമഠത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. ഏതാനും കുട്ടികൾ രാമായണം വായിച്ചു. 
ജൂലൈ 5
          ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു. ശ്രീ ശേഖരിപുരം മാധവൻ  പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ അനസ്തൂപ്,അനർഘയ  എന്നീ കുട്ടികളുടെ പിതാവ് ശ്രീ എയിഞ്ചൽ ബാബു വരച്ചു നൽകിയ ബഷീർ ചിത്രം പ്രകാശനം ചെയ്തു.  ശ്രീ ശേഖരിപുരം മാധവൻ  കുട്ടികൾക്ക് നാടൻപാട്ടുകളും കുട്ടിക്കവിതകളും ചൊല്ലിക്കൊടുത്തു. കുട്ടികൾ ബഷീർ  കൃതികളായ  ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച്ചു. ബഷീർ കൃതികൾ അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു. രമണൻ നൃത്തശില്പം ആയി അവതരിപ്പിച്ചു.   
ജൂലൈ 20
          ജൂലൈ 21 ചാന്ദ്രദിനം അവധി ദിവസമായതിനാൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂലൈ 20ന് നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അന്ന് നടന്നു. ശ്രീ പ്രസാദ് ചന്ദ്രനെ കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, വേലിയേറ്റം ,വേലിയിറക്കം ,ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം എന്നിവയെ കുറിച്ചും ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ജൂലൈ 27ന് ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം കാണാൻ മറക്കരുത് എന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.    തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കൊണ്ടുവന്ന  റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. കുട്ടികൾ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി വേഷം കെട്ടി.  മറ്റു കുട്ടികൾ അവരോട് ചന്ദ്ര യാത്രയുടെ വിശേഷങ്ങൾ  ചോദിച്ചറിഞ്ഞു.  എല്ലാ കുട്ടികളും അവർ തയ്യാറാക്കി വന്ന പതിപ്പുകൾ പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസുകാർ പപ്പൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാർ  അമ്പിളിമാമന്റെയും നക്ഷത്രങ്ങളുടെയും പാട്ടുപാടി നൃത്തം ചെയ്തു. തമിഴ് ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നൃത്തം അവതരിപ്പിച്ചു. തുടർന്ന് സിഡി പ്രദർശനം  നടത്തി.   
ജൂലൈ 27, എപിജെ അബ്ദുൽ കലാം അനുസ്മരണം 
            എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ലഘു വിവരണം  (ശബ്ദരേഖ)അസംബ്ലിയിൽ കേൾപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളായ അനർഘയ,അനസ്തൂപ് എന്നിവരുടെ അച്ഛൻ  വരച്ച് നൽകിയ എപിജെ യുടെ ചിത്രം പ്രദർശിപ്പിച്ചു. എപിജെ യുടെ ജീവചരിത്രം ഐസിടി സഹായത്തോടെ ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു.




"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്