"ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം/അടിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് അടിയർ എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം/അടിയർ എന്നാക്ക...) |
(വ്യത്യാസം ഇല്ല)
|
09:38, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
അവ്വ – അമ്മ അപ്പെൻ - അച്ഛൻ അമ്മെമും അപ്പേൻറും - അമ്മയുമച്ഛനും അപ്പെൻവൻറു - അച്ഛൻ വരുന്നു അയ്നു - അവൻ അവോളു - അവൾ അയിനു - അവനു അയിരാക്കു - അവർക്കു് അയിര – അവർ അത്തനെ - അത്ര അററുപേന – മുറിഞ്ഞുപോകുന്നു അറിഞ്ചുവാരെ - അറിയാൻ വയ്യ അറിവാനേക്കാണി - അറിഞ്ഞിട്ടേയില്ല അവ്ടെ - അവിടെ അട്ടാത്തു - തട്ടിൻ പുറത്ത് അറഞ്ചുകാവേൻ - അടിക്കും ആണെത്തന്നെ - അതെയതെ അയിനെ - അതിനെ അതേ - അതിലെ അയിരാണ്ട – അവരുടെ അടാക്കെ - അടക്ക അളാട്ടെ - ചൂൽ അരാകിഞ്ചേ - മൂർച്ചകൂട്ടുന്നു അമ്മനെ - അമ്മയെ അയിനെപ്പെല്ല്യേ - അതുപോലെ അമ്ക്ക്ഞ്ചേ - അമർത്തുന്നു അഃഅഃ - അതെ അവൂടെ - അവിടെ അയിനാരു - അതാരാ അങ്ങനാട്ടു - ആകട്ടെ അണ്ണി - ചതുപ്പുനിലം,കുരവു് അന്തി - ഇരുട്ട് അരിയക്കാരെ - ദ്വേഷ്യക്കാരൻ അരെമുണ്ടു - ഉടുവസ്ത്രം അളെ - എളി അക്കി - ജ്യേഷ്ഠത്തി അണ്ണെ - ജ്യേഷ്ഠൻ അപ്പെരുമ – ആവയസ്സൻ ആ മക്ക – ആകുട്ടികൾ ആഗളികേലി - ആ പ്രാവശ്യം ആക്കണ്ട – ആക്കഷ്ണം ആ തരാത്തിലു - ആസമയത്ത് ആവേശ – ആവശ്യം ആണൈ - ആണുങ്ങൾ ആകാ - പററില്ല ആക്കം - ആശ്വാസം ആരിന്റെ - ആരുടെ ആലെ - തൊഴുത്ത് ആരുക്ക് - ആർക്ക് ആകാത്തെ - പററാത്ത ആനെ - ആന ആണുമായു - കൊടിയൻപട്ടി ഇമ്പി - അയ്യോ! ഇമ്മാ - ഇന്നാള് ഇപ്പൊ - ഇപ്രാവശ്യം ഇക്കിൻറു - ഉണ്ടു് ഏതേരു - ഏതു കാളയാണു് ഏകിന്റെ - കുത്തിപ്പറയുന്നു ഏവാരു - ആരു് എൻറതെനു ഞാം ബരട്ടു - എന്നാലോ ഞാൻ വരട്ടെ ഐരാള - അവർ ഐവാരു - അഞ്ചാള് ഐത്ത – അശുദ്ധി ഐനെ - അതിനെ,അയാളെ ഐച്ചൊര്യ - ഐശ്യര്യം ഐലെ - അയലമത്സ്യം ഐലേ - അതിലെ ഐമനിച്യെ - ആ മനുഷ്യൻ ഒക്കെയെ - മുഴുവനും ഒരുത്തേങ്കു - ആളൊന്നിനു് ഒൻറായ് ച്ചേർപ്പു - കുട്ടിച്ചേർക്കുക ഒരുക്ക – കുറച്ച് ഒലെ - അടുപ്പ് (കന്നട ഭാഷയിലും ഈ വാക്ക് ഉപയോഗിക്കുന്നു) ഒലുപ്പുനീര് - വെ ള്ളച്ചാട്ടം ഒറുത്തെ - ഒരുത്തൻ ഒപ്പ - ഒപ്പം ഒക്കലു - നെല്ല് കാലിയെക്കൊണ്ടു മെതിപ്പിക്കുന്ന സമ്പ്രദായം ഒഴുക്കു - ഒഴുക്ക് ഒള്ളേതു - നല്ലതു് ഒടാവു - കേട് ഒയലിച്ചെ - ബുദ്ധിമുട്ട് ഓച്ചെ മ്മെ - ഉറക്കെ ഒഠായികെ - കുട്ടുകാരൻ ഓട്ടുമൊറി - മുട്ട. ( മൊറി = കു ഞ്ഞു് ഓടുള്ള കുഞ്ഞ് എന്ന അർത്ഥത്തിലാവണം ഈ പദമെന്നു് തോന്നുന്നു) ഒച്ചാറ – ഓശാരം (വിലകൂടാത്ത ) തണ്ടു -കഷണം ,അറ്റ തുളി -ഒരു തുള്ളി തുപ്പു നീരു - ഉമിനീര് ,തുപ്പൽ തുടി -ചെണ്ട തേങ്ങെ -തേങ്ങ തേനു -തേൻ തൈതലു -മുള ചതച്ചത് തൊരം -ജോലി തൊരാപ്പു -ദ്വാരം തൊണ്ണം -മോണ, തൊണ്ട തോപ്പുടെ -തൂവൽ പല്ലു -പല്ല് പയ -പഴം പയ്യു -പശു പച്ചനീരു -പച്ചവെള്ളം പച്ചെ -അവൽ പതിമ്മൂൻറു - മരിച്ച അടിയന്തിരം പാണ്ടി- മുത്താറി (പഞ്ഞപ്പുല്ല്) പായി - പായ് പാലുമര – പാലുള്ളമരം പാട്ടു - പാട്ട് പിള്ളെ - കുട്ടി പിണാക്ക – വെറുപ്പ് പീറ്റെ - നാണക്കേട്,കൊന്നയായ പീറെ - മോശം പീനിയത്തിനായു - പെൺ പട്ടി പുല്ലു - വൈക്കോൽ പുകെ - പുകയില പുന്നാടു - കർണ്ണാടകത്തിലെ ഒരു സ്ഥലം പുത്തെ-പുതിയ പുട്ടി- അടിയാത്തികളുടെ പേരുകളിൽ ഒന്ന് പുടൈച്ചികോയി - പിടക്കോഴി പുള്ളെ - കുഞ്ഞ് പൂവെ - പൂവൻ കോഴി പൂപ്പ – പായൽ പൂന്തിപോന - താണുപേവുക പെരിയാട്ടി- വയസത്തി പേരെ - പേരമരം,പേരക്ക പെറ് ണ്ടെ - പ്രസവം പെമ്മാത്തി - അടിയാത്തികളുടെ പേരിൽ ഒന്ന് പെരിയാണത്തെ - പെണ്ണുങ്ങൾ പേയുപിടിച്ചു പോന്റ – പരിഭ്രമം പേയുനായ – പേപ്പട്ടി പേനു - പേൻ പേക്കെ - തവള പോടു - പൊക്കിൾക്കൊടി പോട്ടെന്റു - പോകെട്ടെയെന്ന് പോന്റെ - പോകുന്നു ബങ്കെക്കത്തി - ചൂടുള്ള കത്തി ബതിനിക്കയി - വഴുതിനിങ്ങ ബുത്തിമുട്ടു - ശല്യം ബല – ശക്തി ബെല്ല – ശർക്കര ബട്ടത്തിലു - വട്ടത്തിൽ ബണ്ടു - ചളി ബയേലു - വയൽ ബല്ലനക്കാങ്കു - മധുരക്കിഴങ്ങ് ബാക്കു കൊടു്ക്കിന്റെ - വാഗ്ദാനം ബറത്തുപോന – വെറുത്തുപോയി ബോളി - അടിയാത്തികളടെ പേരിൽ ഒന്ന് ബേജാറു - പരിഭ്രമം,പേടി ബട്ടി - അടിയാന്മാരുടെ പേരിൽ ഒന്ന് ബാടിപ്പോന – വാടിപ്പോയത് ബാളണ്ടൊരു - കളിക്കുക ബാനൂഞ്ചു - വാഴപ്പിണ്ടി ബോദനക്കായു - വഴുതനങ്ങ മകെ - മകൻ മകാളു - മകൾ മൻറം - ദേശം മൻറക്കാരെ - ദേശക്കാരൻ മാങികളു - പായൽ മാങ്ങെ - മാങ്ങ മാത്തിരി - മാത്രം മന – വീടു് മട്ടു - ഊറൽ മനെ - മനസ് മല്ലെ - അടിയന്മാരുടെ പേരുകളിൽ ഒന്ന് മാളി - തീ ആളിക്കത്തുന്നു മാതേവെ - അടിയന്മാരുടെ പേരുകളിൽ ഒന്ന് മച്ചിഗെ - മത്സ്യം മാരണ – ശല്യം , മന്ത്രവാദം മരിപ്പു - മരണം മാലെ - മാല മീനു - മീൻ മിച്ച – ബാക്കി മൂക്കുപ്പറ്റു - മൂക്കുത്തി മൂവാരു - മൂന്നുപേർ മൂവലു - മുയൽ മൂലത്തിലു - ഗുദത്തിൽ മൂക്കിനബണ്ടു - മൂക്കിലെ കഫം മൂപ്പെ - മേസ്തിരി മെനക്കേടു - ഒഴിവ് മേലു - ശരീരം മേത്തിലു - മുകളിൽ മേക്കലു - കാലിമേക്കൽ മേങ്കിന്റെ - വാങ്ങുന്നു മേക്കിട്ടു - മുന്നോട്ട് മേച്ചിലു - മേയൽ(പുരമേയൽ) മോതിര – മോതിരം മോരു - മോരു് മോട്ടു - കുരിത്തകേട് മോച – മോശം നല്ലെ - നല്ല നാനു -ഞാൻ നല്ലകൈ - വലത്തേകൈ ന്ലിഗെ - നാക്ക് നായു - നായ് നാങ്കെ - ഞങ്ങൾ നട്ട -നഷ്ടം നിനുഗെ - നിന്റെ നിപ്പുപണ – അടിമക്കു നിൽക്കുമ്പോൾവാങ്ങുന്ന പണം നെഞ്ചൻ - അടിയാന്റെ പേരിൽ ഒന്ന് നെഞ്ചി - അടിയാത്തിയുടെ പേരിൽ ഒന്ന് നോവു - വേദന,പേറ്റുനോവ് നൊട്ടി - ചൂഴ്ന്നെടുത്തു വളെ - വള വെത്തില – വെറ്റില വെങ്കല്ലു - വെള്ളാരം കല്ല് വെങ്കിപ്പെത്തി - തീപ്പെട്ടി വട്ടി - പെട്ടി വെളിച്ച – പ്രകാശം വെല്ല - ശർക്കര