"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
[[ചിത്രം:3004.jpg]] [[ചിത്രം:5001.jpg]] | [[ചിത്രം:3004.jpg]] [[ചിത്രം:5001.jpg]] | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
[[ചിത്രം:42423.jpg]] | [[ചിത്രം:42423.resized.jpg]] | ||
[[ചിത്രം:5000.jpg]] | [[ചിത്രം:5000.jpg]] | ||
* എസ്.പി.സി യൂനിറ്റ് | * എസ്.പി.സി യൂനിറ്റ് | ||
[[ചിത്രം:754.jpg]] | [[ചിത്രം:754.resized.jpg]] | ||
[[ചിത്രം:5004.jpg]] | [[ചിത്രം:5004.jpg]] | ||
[[ചിത്രം:DSC_0878.resized.JPG|thumb]] | [[ചിത്രം:DSC_0878.resized.JPG|thumb]] | ||
05:39, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി | |
|---|---|
| വിലാസം | |
മൊകേരി 670692 , കണ്ണുർ ജില്ല | |
| സ്ഥാപിതം | 26 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 04902313011 |
| ഇമെയിൽ | ragamhsmokeri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14028 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണുർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേമദാസൻ. ഏ.കെ |
| പ്രധാന അദ്ധ്യാപകൻ | സുധീന്ദ്രൻ സി പി |
| അവസാനം തിരുത്തിയത് | |
| 24-07-2018 | 14028 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. കണ്ണൂർ ജില്ലയിൽ, മൊകേരി പഞ്ചായത്തിൽ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂൾ പ്രവർത്തിക്കുന്നു.
ചരിത്രം
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .ഇന്ന് 98 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി രാജീവ്.പി
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക [1](◄ഇവിടെ ക്ലിക്ക് ചെയ്യുക)
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 50ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.
മികവ് നിലനിർത്തുന്ന ഘടകങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ. പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .
ഹെൽപ്പ് ഡെസ്ക്ക്
8ാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ഹെൽപ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമർത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങൾ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തിൽ 5 ഗ്രൂപ്പകളിൽ ഉൾപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡർ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരം നേടിയെടുത്ത വിദ്യാർത്ഥികളെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏൽപ്പിച്ച പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചർ ക്ലാസ്സ് സഭയിൽ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയൻസ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെൽപ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാർട്ടിൽ ക്ലാസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെൽപ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്.
ക്ലാസ്സ് തല ഹെൽപ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങൾ 1.കുട്ടികളുടെ സംശയങ്ങൾക്ക് ക്ലാസ്സിൽ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു. 2.ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങൾക്കും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സാധിക്കുന്നു. 3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.
സ്കൂളിന്റെ നേട്ടങ്ങൾ
- കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാർ,
- ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും RAJEEV GANDHI MEMORIAL HSS വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു 2017 jan.
- ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും RAJEEV GANDHI MEMORIAL HSS വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു 2016 jan.
- 2016 november മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
- ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.
- മലയാള മനോരമ പഠിപ്പുര സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ rgmhss mokeri യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.
- അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
- അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
- അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ മാനസ് മനോഹർ രണ്ടാം സ്ഥാനം നേടി
- റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി
- സോഷ്യൽസയൻസ് ക്ലബ്ബ് നടത്തിയ ജില്ലാതല വാർത്തവായന മത്സരത്തിൽ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.
- 2013-14 സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിക്കുന്ന അർജുൻ വിഘ്നേഷിന്റെ പോസ്ററർ തിരഞ്ഞെടു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ് ക്രോസ്
- എസ്.പി.സി യൂനിറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
[2] visualisation based on rafeeque ahammed poem" thoramazha"
സ്കൂളിന്റെ blog address
saharsham
malayalam srg blog
malayalaratham blog
kavyam sugeyam blog
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- English club
- പരിസ്ഥിതി ക്ലബ്
[[ഫലകം:Enviourment]]
- ഫിലിം ക്ലബ്
- വാല്യു ക്ലബ്
- computer lab
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ
| 1995-2008 | കെ .കൃഷ്ണൻ മാസ്റ്റർ |
മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹം നേടിയിട്ടുണ്ട്
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ഉപതാളുകളിലേക്ക് പോകാനായി താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്യുക
| ചരിത്രം | കല | കായികം | നേട്ടങ്ങൾ | സ്കൂൾ:ഓർമ്മകൾ | അദ്ധ്യാപകർ-എച്ച്.എസ് | അനദ്ധ്യാപകർ |
PHOTO GALLERY
-
ചാക്യാർ കൂത്ത്-സംസ്ഥാന കലോൽസവം സെക്കൻഡ് എ ഗ്രേഡ്
-
യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
-
നിള നദിക്കരയിൽ
-
ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
സ്കൂളിൽ വെച്ച് നടത്തിയ ആനിമേഷെൻ പരിശീലനം
-
അക്ഷരമുറ്റം ക്വിസ് (സംസ്ഥാനതലം)ഒന്നാം സമ്മാനം 2016
-
അക്ഷരമുറ്റം ക്വിസ് (സംസ്ഥാനതലം)ഒന്നാം സമ്മാനം 2017
-
ഗാന്ധിസ്ക്വയർ ഉദ്ഘാടനചടങ്ങ്
-
വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
-
ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
-
ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
എസ്.എസ്.എൽ.സി വിജയശതമാനം
| അധ്യയന വർഷം | പരീക്ഷ എഴുതിയവർ | വിജയികൾ | വിജയ ശതമാനം | A+ |
|---|---|---|---|---|
| 1997 - 1998 | 58 | 58 | 100% | |
| 1998 - 1999 | 240 | 237 | 99% | |
| 1999 - 2000 | 337 | 315 | 93.5% | |
| 2000 - 2001 | 388 | 367 | 94.5% | |
| 2001 - 2002 | 477 | 472 | 98.9% | |
| 2002 - 2003 | 521 | 515 | 99% | |
| 2003 - 2004 | 538 | 538 | 100% | |
| 2004 - 2005 | 590 | 574 | 97.2% | |
| 2005 - 2006 | 772 | 745 | 96.5% | |
| 2006 - 2007 | 753 | 751 | 99.73% | |
| 2007 - 2008 | 758 | 758 | 100% | |
| 2008 - 2009 | 890 | 889 | 99.9% | |
| 2009 - 2010 | 871 | 870 | 99.9% | |
| 2010 - 2011 | 831 | 831 | 100% | 46 |
| 2011 - 2012 | 992 | 990 | 99.8% | 48 |
| 2012 - 2013 | 971 | 967 | 99.7% | 65 |
| 2013 - 2014 | 1087 | 1085 | 98.8% | 107 |
| 2014 - 2015 | 1154 | 1154 | 100% | 90 |
| 2015 - 2016 | 1191 | 1183 | 98.9% | 107 |
| 2016 - 2017 | 1109 | 1087 | 98.9% | 105 |
| 2017 - 2018 | 1124 | 1021 | 99.5% | 141 |
Full A+ 2010-2011
പ്രമാണം:2005..gif
Full A+ 2011-2012
Full A+ 2013-2014
പ്രമാണം:2005..gif
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.787352, 75.594681}}














