"SchoolFrame" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{SchoolFrame/Header}} | {{SchoolFrame/Header}} | ||
{{SchoolName}} | {{:SchoolName}} |
11:30, 24 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
About | Details | Primary | H S | H S S | Activities | Location | Recognition | 2017-18 | 2016-17 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടക്കലിൻലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. രാജാസ് ഹയർസെക്കൻററി സ്കൂൾ . രാജാസ്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'
രാജാസ് ഹൈസ്കൂളിന്റെ ചരിത്രം
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്കൂൾ സ്ഥാപിച്ചത് . കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 ൽ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം. കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ സ്വാലനായിരുന്ന കെ. സി വീര രായൻ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായർ. സർവ്വശ്രീ ബാലകൃഷ്ണ അയ്യർ, വിശ്വനാഥ അയ്യർ,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ ഈ വിദ്യാലയം അനുദിനം വളർന്നു . കോഴിപ്പുറത്ത് മാധവമേനോൻ മദിരാശി സർക്കാരിൽ മന്തിയായിരുന്നപ്പോൾ രാജാസ് ഹൈസ്കൂളിന് മെയിന്റനൻസ് ഗ്രാന്റിന്റെ സ്ഥാനത്ത് ബിൽഡിങ് ഗ്രാന്റ് നൽകാൻ ഉത്തരവിട്ടിരുന്നു .1973 ൽ ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതൽ വാങ്ങിയ തുക 10000 ഉടൻ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാൽ ഈ സാഹചര്യത്തിൽ സ്കൂൾ തുടർന്നു പ്രവർത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ് നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണീയമായ രാജാസ് ഹൈസ്കൂൾ പൂട്ടിപ്പോവുക സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാൻസാഹിബിന്റെ ശ്രമം മൂലം 5വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോൾ അന്നത്തെ സ്പോർട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷൺമുഖദാസ് ആണ് ഗവർമെന്റ് ആനുവദിച്ച രണ്ട് സ്പോർട്ട്സ് സ്കൂളുകളുടെ സ്‌കീമിൽഉൾപ്പെടുത്തി 1978 ൽ രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയർ ചെയ്ത് വില നിശ്ചയിച്ച് ഗവർമെന്റിലേക്ക് ഏറ്റെടുത്തത്. 1999-ൽ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.