"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 308: | വരി 308: | ||
== കമ്പ്യൂട്ടർ സ്ഥാപനങ്ങൾക്ക് ഒരു കൈ സഹായം == | == കമ്പ്യൂട്ടർ സ്ഥാപനങ്ങൾക്ക് ഒരു കൈ സഹായം == | ||
ഇവരെ സാങ്കേതികവിദ്യയുടെ വിശാലമായ അറിവുകൾ തങ്ങൾക്ക് ലഭിച്ചു എന്നതാണ് ലിറ്റിൽ കൈറ്റ്സുകളുടെ മികവ്. അവർ താങ്കൾക്ക് ലഭിച്ച അറിവിനെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി കൊണ്ട് ജനുവരിയിൽ വെങ്ങാനൂർ ഡിജിറ്റൽ സേവാ കേന്ദ്രത്തിലെ ജീവനക്കാർക്ക് ക്രൈബ്ബസ് എന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ക്ലാസ് എടുക്കുകയും ചെയ്തു. അഭിമന്യു ടി വിയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് | |||
==ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി == | ==ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി == | ||
11:38, 27 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 44046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44046 |
| യൂണിറ്റ് നമ്പർ | LK/2018/44046 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയാററിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | അഭിമന്യു ഡി ബി |
| ഡെപ്യൂട്ടി ലീഡർ | അഭിരാമി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക എ ആർ |
| അവസാനം തിരുത്തിയത് | |
| 27-01-2026 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ച് രൂപീകരണം
2023-26 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 71 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്. മികവുറ്റ ഒരു ലിറ്റിൽകൈറ്റ്സ് ബാച്ചിൻെറ രൂപീകരണത്തിനുതകുന്ന തരത്തിൽ സഗൗരവപൂർവ്വമായ ചോദ്യങ്ങളെ അഭിമുഖീകരിച്ചാണ് കുട്ടികൾ വിജയം കൈവരിച്ചത്. കൈറ്റ്മിസ്ട്രസ്സുമാരായ ശ്രീദേവി ടീച്ചർ, ജയശ്രീടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
| 2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
| ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ജയകുമാ൪ |
| കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
| വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ജയശ്രീ |
| കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | അഭിമന്യു ഡി ബി |
| കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അഭിരാമി |
| 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
|---|---|---|---|
| ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
| 1 | 29466 | അഭിമന്യു ഡി.ബി | 8B |
| 2 | 29545 | ഫർഹാൻ ബഷീർ | 8C |
| 3 | 29612 | അഗ്രജ് വി പി | 8A |
| 4 | 29628 | ശബരീഷ് എസ് എസ് | 8B |
| 5 | 29629 | അഭിജിത്ത് എ | 8A |
| 6 | 29669 | മുഹമ്മദ് നിജാസ് | 8C |
| 7 | 29674 | ഹരികൃഷ്ണൻ പി എസ് | 8B |
| 8 | 29706 | മുഹമ്മദ് ആദിൽ എ | 8C |
| 9 | 29709 | അഷസ് എസ് സുബാഷ് | 8A |
| 10 | 29785 | മൊഹമ്മദ് നിഫാൻ എസ് | 8C |
| 11 | 29788 | വൈഗ എ | 8A |
| 12 | 29841 | ആമീർ കലാം | 8E |
| 13 | 30035 | സൗപർണ്ണിക എസ് എസ് | 8D |
| 14 | 30036 | ഗോപിക ജി എസ് | 8D |
| 15 | 30121 | മുഹമ്മദ് യാസീൻ എം | 8E |
| 16 | 30436 | അഭിനവ് എ എ | 8F |
| 17 | 30502 | അഭിമന്യു വി | 8F |
| 18 | 30523 | ഹൃദ്യ എസ് | 8F |
| 19 | 30524 | ഹൃദ്വിക്ക് എസ് | 8F |
| 20 | 30559 | യദുകൃഷ്ണൻ പി | 8F |
| 21 | 30670 | പ്രത്യാഷ് ദാസ് | 8F |
| 22 | 30791 | രേവതി എസ് ആർ | 8F |
| 23 | 30885 | ബെൻ റോജർ | 8D |
| 24 | 31037 | ജിതേഷ് സുബാഷ് ജിജിത | 8F |
| 25 | 31079 | ജോയൽ ആർ ആർ | 8H |
| 26 | 31231 | സാബിത്ത് എച്ച് | 8H |
| 27 | 31268 | അഭിരാമി എം എ | 8H |
| 28 | 31261 | അനുശ്രീ ആർ | 8H |
| 29 | 31272 | ക്ലീമിസ് എസ് | 8C |
| 30 | 31282 | ട്രയ ജയൻ എം | 8H |
| 31 | 31288 | ഗൗരി പ്രസാദ് എച്ച് ആർ | 8G |
| 32 | 31398 | ധനുഷ് ബി | 8A |
| 33 | 31423 | നകുൽ ഷാജി | 8H |
| 34 | 29566 | നിരഞ്ജൻ | 8C |
| 35 | 31480 | അഖിൽ കൃഷ്ണ എ എസ് | 8H |
| 36 | 31506 | വിശ്വലാൽ എം എസ് | 8G |
| 37 | 31582 | വൈഷ്ണ ജെ ആർ | 8A |
| 38 | 31611 | രാഹുൽ വിക്ടർ | 8G |
| 39 | 31655 | നൂറാ ഫാത്തിമ എസ് | 8H |
| 40 | 31764 | ആരോൺ സോളമൻ എസ് | 8B |
പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു. ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ ശ്രീമതി ദീപ ടീച്ചർ ആർപിയായിരുന്നു.

രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു. ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ ലിറ്റിൽ കൈറ്റ്സുകളെ റോബോട്ടിക്സ് ജിപിഎസ് എ ഐ വി ആർ ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ പേരുപറയൽ ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം എന്നിങ്ങനെ പല മത്സരപരിപാടികൾ. തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.
അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി. രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.
ക്യാമ്പ് ദൃശ്യങ്ങൾക്ക് ചിത്രശാല കാണാം
24-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് മീഡിയ 23 - 26 ബാച്ച്
ആഗസ്റ്റ് 13. 2024ന് നടന്ന 24 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആദ്യവസാനം ഡി എസ് എൽ ആർ ക്യാമറ വഴി ഫോട്ടോകളും വീഡിയോയും ചെയ്തത് 23 - 26 ബാച്ചിലെ അഭിമന്യു ഡി ബി, ധനുഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. അവർ തന്നെ കേഡൻ ലൈവിൽ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
പ്രവേശനോത്സവം 2025 ഡോക്കുമെന്റേഷൻ
2025 പ്രവേശനോത്സവം ജൂൺ രണ്ടിന് ആഡിറ്റോറിയത്തിൽ നടന്നു. അതോടൊപ്പം സ്കൂൾ ലാബിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം തത്സമയം സംപ്രേഷണം ചെയ്തത് പ്രദർശിപ്പിക്കുകയുണ്ടായി. ഈ പരിപാടിക്ക് ഡോക്കുമെന്റേഷൻ 2023-26 ബാച്ചിലെ രാഹുൽ വിക്ടർ വിശ്വലാൽ എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. എംഎൽഎ വിൻസൻറ് സാർ ഉദ്ഘാടനം ചെയ്ത വേദിയിൽ പ്രിൻസിപ്പൽ ജയ്സൺ സാർ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി സ്വാഗതം പറഞ്ഞു. കുട്ടികൾ പ്രവേശന ഗാനം ആലപിച്ചു. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തത് വിശാഖ് സാറായിരുന്നു. ഈ പരിപാടിക്ക് വീഡിയോകളും ഫോട്ടോയും എടുത്ത് ഡോക്കുമെന്റേഷൻ ഭംഗിയാക്കിയ ലിറ്റിൽ കൈറ്റ്സുകളുടെ പ്രവർത്തനം അഭിനന്ദനാർഹമായിരുന്നു.
സ്കൂൾതല ക്യാമ്പ് 23-26 ബാച്ച്
2023 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ലാബിൽ നടന്നു നേമം വിക്ടറി സ്കൂൾ കൈറ്റ് മിസ്ട്രസ് കുറുപ്പ് കിരണേന്ദു റിസോഴ്സ് പേഴ്സണായ ക്യാമ്പ് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികവ് പുലർത്തി. അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ പ്രവർത്തനങ്ങൾ സബ്ജില്ലാതലത്തിലേയ്ക്കായിട്ടുള്ള മികച്ച ലിറ്റിൽ കൈറ്റ്സുകളെ തിരഞ്ഞെടുക്കുകയായിരുന്നു ഉദ്ദേശ്യം. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഓപ്പൺ ടൂൻസിലൂടെയുള്ള ആനിമേഷൻ എന്നിവയുടെ മികച്ച രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ക്യാമ്പിൽ നടത്തി. മികച്ച ഒരു ഓണം ക്യാമ്പാണ് സ്കൂളിൽ നടന്നത്. പ്രോഗ്രാമിങ്ങിന് നാലുപേരെയും ആനിമേഷന് നാലുപേരെയും സബ്ജില്ലാ ക്യാമ്പിനായി തിരഞ്ഞെടുത്തു.
സബ് ജില്ലാ തല ക്യാമ്പ് 23-26
23-26 ബാച്ചിൻ്റെ സബ് ജില്ലാ ക്യാമ്പ് ഗവൺമൻ്റ് മോഡൽ ഹയർ സെക്കൻ്ററിയിൽ നടന്നു. പ്രോഗ്രാമിനും അനിമേഷനുമായി8 കുട്ടികൾ പങ്കെടുത്തു. ജില്ലാ ക്യാമ്പിലേക്ക് നാല് കുട്ടികൾ സെലക്ഷനായി
ഡിസ്ട്രിക് ക്യാമ്പ് വി പി എസിൽ

23 -26 ബാച്ചിന്റെ ഡിസ്ട്രിക്ട് ക്യാമ്പ് വിപിഎസ് മലങ്കര ഹയർ സെക്കൻഡറിയിൽ. ഡോക്കുമെന്റേഷൻ വി പി എസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു
2025 സ്കൂൾതല പാർലമെൻറ് ഇലക്ഷൻ 23-26 ൻ്റെ മികവ്
സമ്മതി എന്ന സോഫ്റ്റ്‌വെയറിനന്റെ സഹായത്തോടെ ഇ ഇലക്ഷൻ 2005 സ്കൂൾ തല പ്പാർലമെൻറ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു. 23 -26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവരവരുടെ ക്ലാസ് മുറികളിൽ ഇലക്ഷൻ നടത്തുന്നതിനോടൊപ്പം പൊതുവായ നടത്തിപ്പിനും മുന്നിട്ടിറങ്ങി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇലക്ഷൻ ഈ വർഷം സമ്മാനിച്ചത്. മറ്റു ടീച്ചേഴ്സിനും തങ്ങളുടെ ക്ലാസ് മുറിയിൽ ലിറ്റിൽ കൈറ്റ്സുകളുടെ സജീവ സാന്നിധ്യത്തോടെ ഇലക്ഷൻ നടത്തിയത് ഉപകാരപ്രദമായി. ഇനിയുള്ള എല്ലാ വർഷങ്ങളിലും ഇ ഇലക്ഷൻ നടത്തുവാൻ ഈ വർഷത്തെ പ്രവർത്തനം പ്രേരണയാകുമെന്ന് വിശ്വസിക്കുന്നു.
സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ വി പി എസിലെ ചുണക്കുട്ടികൾ

തിരുവനന്തപുരത്ത് അരങ്ങേറിയ 2024-25ലെ സ്റ്റേറ്റ് കലോത്സവം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോകൾ എടുക്കുവാൻ വി പിഎസിലെ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു .ധനുഷിനും ശബരീഷിനും. തൈക്കാട് മോഡൽ സ്കൂളിൽ നടന്ന ഓരോ ദിവസത്തെയും അപൂർവങ്ങളായ നിമിഷങ്ങൾ ക്യാമറകളിൽ പകർത്തി. മികച്ച ചിത്രങ്ങൾ അപ്പോൾ എപ്പോഴായി സ്കൂൾ വെക്കുക അപ്‌ലോഡ് ചെയ്തു
ഐടി മേള 2025 മികച്ച വിജയം
2025 -26 അധ്യയന വർഷത്തിലെസബ്ജില്ലാതല ഐടി മേളയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ബാലരാമപുരം സബ് ജില്ലയിൽ വി പി എസിന് ഓവർ ആൾ സെക്കൻഡ് നേടുവാൻ സാധിച്ചു അഭിമന്യു ഡി ബിക്ക് മൾട്ടിമീഡിയ പ്രസന്റേഷന് സെക്കൻഡ് എഗ്രേഡ് ശബരീഷിന് ആനിമേഷന് ഫസ്റ്റ് എ ഗ്രേഡ് ക്ലീമിസിന് മലയാളം കമ്പ്യൂട്ടിങ്ങിന് സെക്കൻഡ് എഗ്രേഡ് ധനുഷിന് പ്രോഗ്രാമിന് ബിഗ്രേഡ് ഹൃക്കിന് വെബ് പേജ് ഡിസൈനിങ്ങിന് ബിഗ്രേഡ് എന്നിവ കരസ്ഥമാക്കുവാൻ സാധിച്ചു. ഡിസ്ട്രിക്ട് തല ഐടി മേളക്ക് അഭിമന്യു ഡി ബി ശബരീഷ് എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.
സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക്
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠന പിന്തുണ നൽകുന്ന ധാരാളം രേഖകൾ ശേഖരിച്ചിരിക്കുന്ന സമഗ്ര പോർട്ടൽ കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും അറിയേണ്ടതുണ്ട്. സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് നൽകുവാൻ 23 26 ബാച്ചിലെ സുകളാണ് മുന്നിട്ടിറങ്ങിയത് ഹൈസ്കൂൾ കുട്ടികളുടെ അമ്മമാർക്ക് നൽകിയ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി ഉദ്ഘാടനം ചെയ്തു എസ് ഐ ടി സി ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചർ രാധിക ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു ക്ഷകർത്താക്കൾക്ക് സംശയനിവാരണത്തിന് കുട്ടികൾ മുന്നിട്ടിറങ്ങി നല്ല രീതിയിലുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.
വിദഗ്ധരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്തൽ

വെങ്ങാനൂർ ഡിജിറ്റൽ സേവാ കേന്ദ്രം, റൈറ്റ് ക്ലിക് ഇൻഫോടെക് ഡയറക്ടർ വിഷ്ണു സാർ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വിവിധ സാധ്യതകളെ കുറിച്ച് 23 - 26, 24-27 ബാച്ചുകൾക്ക് ക്ലാസ് നൽകി. കുട്ടികൾ തങ്ങളുടെ പഠനത്തിനും അറിവിനും അവ പ്രയോജനപ്പെടുത്തി. നോട്ടുകൾ കുറിച്ചു. മികവിറ്റൊരു ക്ലാസ് ആയിരുന്നു സാർ അവർക്ക് നൽകിയത്.
കമ്പ്യൂട്ടർ സ്ഥാപനങ്ങൾക്ക് ഒരു കൈ സഹായം
ഇവരെ സാങ്കേതികവിദ്യയുടെ വിശാലമായ അറിവുകൾ തങ്ങൾക്ക് ലഭിച്ചു എന്നതാണ് ലിറ്റിൽ കൈറ്റ്സുകളുടെ മികവ്. അവർ താങ്കൾക്ക് ലഭിച്ച അറിവിനെ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി കൊണ്ട് ജനുവരിയിൽ വെങ്ങാനൂർ ഡിജിറ്റൽ സേവാ കേന്ദ്രത്തിലെ ജീവനക്കാർക്ക് ക്രൈബ്ബസ് എന്ന ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ക്ലാസ് എടുക്കുകയും ചെയ്തു. അഭിമന്യു ടി വിയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്
ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി

ജില്ലയിലും സബ്ജില്ലയിലും പ്രകടനം കാണിച്ചവർ RP മാരായി മറ്റുകുട്ടികൾക്ക് തങ്ങളുടെ മികവുകൾ പകർന്നു കൊടുത്തു. ഡിസ്ട്രിക്ട് ക്യാമ്പിൽ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച അഭിമന്യു ടി ബി ധനുഷ് ബി ശബരീഷ് എസ് എസ് സുഭാഷ് എന്നിവർ മറ്റു ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകി. അഭിമന്യു പ്രത്യാശ് രാഹുൽവിക്ടർ ധനുഷ് എന്നിവർ പ്രോഗ്രാമും പഠിപ്പിച്ചു. അഷസ് ശബരീഷ് വിശ്വലാൽ മുഹമ്മദ് യാസീൻ എന്നിവർ അനിമേഷൻ നൽകി സ്കൂളിലെ മറ്റു കുട്ടികൾക്കും ആ ക്ലാസുകൾ പ്രയോജനപ്പെടുത്തി.
അറിഞ്ഞ അറിവുകൾ സ്കൂളിൻ്റേതായി

ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതി തങ്ങൾക്ക് നൽകിയ അറിവുകൾ സ്കൂളിൻറെ അറിവാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞു. . പത്താം ക്ലാസിൽ ഐസിടി പഠനത്തിന് ഈ വർഷം ഉൾക്കൊള്ളിച്ച റോബോട്ടിക്സ് സ്ക്രൈബസ് ആനിമേഷൻ ക്ലാസുകൾ എല്ലാ പത്തിലെ ക്ലാസുകൾക്കും അവർ നൽകി. പ്രസന്റേഷന്റെ സഹായത്തോടുകൂടി ലഘുവായ രീതിയിലുള്ള പഠനം ആയിരുന്നു. ആർ പി മാരായി നിന്ന ലിറ്റിൽ കൈറ്റ് സുകൾ കാഴ്ചവച്ചത്
ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ പഠനം
23 26 ബാച്ചിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ വർഷം രണ്ട് ക്ലാസുകൾ നൽകി സ്കൂളിലെ എല്ലാ ഭിന്നശേഷിക്കാരെയും പരിഗണിച്ചു കൊണ്ടുള്ള ക്ലാസ് ആയിരുന്നു ശബരീഷ് വൈഗ അക്ഷയ് അഭിമന്യു അഷസ് വൈഷ്ണ രേവതി ട്രയ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
എൻറെ സ്കൂൾ എൻറെ അഭിമാനം- റീൽസ്
2025 - 26 അധ്യയന വർഷത്തിൽ വിക്ടേഴ്സ് അവതരിപ്പിച്ച എൻറെ സ്കൂൾ എൻറെ അഭിമാനം എന്ന റീൽസ് പദ്ധതിയിൽ ഞങ്ങളുടെ സ്കൂളും പങ്കുചേർന്നു. സ്കൂളിൻറെ മികവുകളെ വളരെ ഭംഗിയായി അവതരിപ്പിച്ച റീൽസ് വിക്ടേഴ്സിൻ അപ്‌ലോഡ് ചെയ്തു.
മറ്റു ക്ലബ്ബുകൾക്ക് സഹായം

മറ്റു ക്ലബ്ബുകളുടെ സാങ്കേതിക സഹായം ഡിജിറ്റൽ സഹായം, ഡോക്കുമെൻ്റ് എന്നിങ്ങനെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന് ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് ശബരീഷിന്റെ നേതൃത്വത്തിൽ എസ്പിസി ക്ലബ്ബിന് പോസ്റ്റർ നിർമ്മാണം എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുത്തു സൈബർ ബോധവൽക്കരണ ക്ലാസ് എസ് പി സി ക്ക് നൽകി. എസ് പി സി ക്ലബ്ബിന് ഡോക്യുമെൻററി ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു.
സ്കൂൾ വിക്കി അപ്ഡേഷന് 23 - 26 ബാച്ചും
സ്കൂൾവി അപ്ഡേഷൻ ലിറ്റിൽ കേസുകളുടെ കൂട്ടായ സഹകരണത്തിലാണ് നടന്നുപോകുന്നത്. 23 26 ബാച്ചിലെ അഭിമന്യു, ധനുഷ്, അഷസ്സ്, വൈഗ, വൈഷ്ണവി എന്നിവർ അപ്ഡേഷൻ നടത്തുന്നുണ്ട് ചിത്രങ്ങൾ റീനെയിം ചെയ്യുകയും, അപ്‌ലോഡ് ചെയ്യുകയും, ടൈപ്പ് ചെയ്യുകയും ചെയ്യുന്നു.
റോബോ ഫെസ്റ്റ് 23-26 ബാച്ച്

2025 ഫെബ്രുവരി 21 ന് റോബോ ഫെസ്റ്റ് 23-26 ബാച്ച് പ്രിൻസിപ്പൽ ജയ്സൺ സാർ ഉദ്ഘാടനം ചെയ്തു വിവിധങ്ങളായ റോബോട്ടിക് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിവിധങ്ങളായ ധാരാളം മികവുകൾ അവർ പ്രദർശിപ്പിച്ചു. ഡാൻസിങ് എൽഇഡി, ട്രാഫിക് ലൈറ്റ്, കാർ സെൻസിങ്, വേസ്റ്റ് ബിൻ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് എന്നിങ്ങനെ. മറ്റു കുട്ടികൾക്ക് കാണാൻ അവസരം ഉണ്ടാക്കിയ മികച്ച ഒരു പരിപാടിയായിരുന്നു റോബോ ഫസ്റ്റ്. റോബോ ഫെസ്റ്റ് കാണാം
ഫ്രീസോഫ്റ്റ്‌വെയർ ദിനാചരണം 2025, 23 -26 ബാച്ചിന്റെ നേതൃത്വത്തിൽ


2025-26 അധ്യയന വർഷത്തിലെ സോഫ്റ്റ്‌വെയർ ദിനാചരണം വളരെ ഭംഗിയായി തന്നെ നടന്നു. സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ അസംബ്ലിയിൽ എടുത്തു. പോസ്റ്റർ രചന മത്സരം സ്കൂൾ ലാബിൽ നടന്നു. റോബോ ഫസ്റ്റ് മത്സരം ഗൗരവപരമായ രീതിയിൽ തന്നെ സ്കൂൾ ലാബ് നടന്നു. എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള ഫസ്റ്റ് ആയിരുന്നു നടന്നത്. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കു കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു.
പത്തിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം

ഈ വർഷത്തെ ഐസിടി പഠനത്തിൽ റോബോട്ടിക്സും ഉൾക്കൊള്ളിച്ചിട്ടുണ്ട് ലിറ്റിൽ കൈറ്റ്സുകൾ തങ്ങളുടെ മുടിയുള്ളിൽ നേരത്തെ തന്നെ പഠിച്ച റോബോട്ടിക്സ് അറിവുകൾ സ്കൂളിലെ എല്ലാ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കും ക്ലാസ്സടിസ്ഥാനത്തിൽ തന്നെ നൽകി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്.
ഐ സി ടി പഠനം ലിറ്റിൽ കൈറ്റ്സുകൾ വഴി

പരിഷ്കരിച്ച പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ക്രൈബസ് റോബോട്ടിക്സ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സുകൾ വഴി മറ്റു പത്താം ക്ലാസിലെ കുട്ടികൾക്ക് നൽകി. അഭിമന്യു ഡി ബി ധനുഷ് രാഹുൽ വിക്ടർ സജിത് കുമാർ ശബരീഷ്എന്നിവരാണ് സ്ക്രൈബസ് ക്ലാസ് എടുത്തത്.
സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി


ലിറ്റിൽ കൈറ്റ്സുകൾ തങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല. സ്കൂളിലെ ഏത് പ്രവർത്തനങ്ങൾക്കും അവർ ചുക്കാൻ പിടിക്കുന്നുണ്ട്. ദിനാചരണങ്ങൾ വാർഷികാഘോഷങ്ങൾ കലാകായിക മത്സരങ്ങൾ എന്നിവയിലെല്ലാം ഡോക്യുമെന്റേഷൻ ചെയ്യുന്നു പോസ്റ്ററുകൾ തയ്യാറാക്കുന്നു മറ്റു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.
സാമൂഹിക പ്രതിബദ്ധത ലിറ്റിൽ കൈറ്റ്സുകളിൽ

ക്ലബ് പ്രവർത്തനങ്ങൾ അവനവനിലും സ്കൂളിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സാമൂഹ്യപ്രതിബദ്ധം ഉപയോഗപ്രദമാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു തങ്ങൾ നേടിയ മുടിയുള്ള അനുസരിച്ചുള്ള പാഠ്യപദ്ധതിക്ക് അപ്പുറം സാമൂഹികമായ കാര്യങ്ങളിലും അറിവു നേടുകയാണവർ സ്കൂൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകുന്ന സൈബർ ബോധവൽക്കരണ ക്ലാസ് കുറെ കൂടി മികവിൽ സമൂഹത്തിലേക്ക് എത്തിക്കുവാൻ ഈ വർഷം ശ്രമിച്ചു അതിൻറെ ഫലമായി വെങ്ങാനൂർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ കുറച്ച് ആൾക്കാർക്ക് ലളിതമായ ഭാഷയിൽ 23 -26 ബാച്ചിലെ കുട്ടികൾ പകർന്നു കൊടുത്തു അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു അഷസ് അഭിമന്യു ഡിബി എന്നിവരാണ് ഈ ക്ലാസ്സിന് നേതൃത്വം നൽകിയത്
അമ്മമാർക്ക് സൈബർ സുരക്ഷ 2025 ൽ
ബോധവൽക്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നേതൃത്വത്തിൽ നടന്നുവരുന്നു അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് അത്തരം ഒരു മികച്ച നിലവാരത്തിലുള്ള ക്ലാസ് ആയിരുന്നു അഭിമന്യു ഡി ബി, അഭിമന്യു, അഭിഷേക് ഷിബു, അഖിൽ കൃഷ്ണഎന്നിവർ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ് എടുത്തു.സംശയത്തിന് നിവാരണം നടത്തി. തയ്യാറാക്കി വച്ചിരിക്കുന്ന പ്രസന്റേഷൻ്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സെടുത്തത്.
നേടിയ അറിവുകൾ മറ്റു സ്കൂളുകളിലേക്ക്


ക്ലബ്ബ് തങ്ങൾക്ക് നൽകിയ അറിവിനെ മറ്റു സ്കൂളുകളിലേക്ക് കൈമാറുവാൻ 23 26 ബാച്ച് മുന്നിട്ടിറങ്ങി വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലാണ് തങ്ങൾക്ക് കിട്ടിയ അറിവ് നൽകുവാൻ തുനിഞ്ഞിറങ്ങിയത്. അനിമേഷൻ വീഡിയോകൾ പ്രോഗ്രാമിംഗ് ഗെയിമുകൾ മനോഹരങ്ങളായ പോസ്റ്റർ ഡിസൈനുകൾ ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ ഇങ്ങനെ തങ്ങൾ ചെയ്ത മികവുകളെ അവർക്ക് കാണിച്ചുകൊടുത്തു ലളിതമായ ഭാഷയിൽ മികവുകളെ അവതരിപ്പിച്ചു. അഷസ് ശബരീഷ് എന്നിവർ ആനിമേഷനും രാഹുൽ സ്ക്രൈബസ് വൈഗ ജിമ്പ് വൈഷ്ണ ഇങ്ക്സ്കൈപ്പ് ധനുഷ് സ്ക്രാച്ച് പ്രോഗ്രാമിംഗ് 'അഭിമന്യു ഡി പി അഭിമന്യുവി എന്നിവർ റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്തു മികച്ച അവതരണം കാഴ്ചവച്ച ലിറ്റിൽ കൈറ്റ്സുകളെ സ്കൂൾ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
എൽകെ അലുമിനികളുടെ സഹായം കൂടി ആയാലോ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നിട്ട് ഉന്നത വിദ്യാഭ്യാസത്തിനായി സ്കൂളിൽനിന്ന് പുറത്തുപോയവരും സ്കൂളിൽ തന്നെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആയിരിക്കുന്നവരുമായ കുട്ടികളിൽ നിന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്പഠനത്തിന് പഠനത്തിന് ഉതകുന്ന ധാരാളം പ്രവർത്തന സഹായങ്ങൾ ഈ വർഷം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാ ജില്ലാതല ക്യാമ്പുകൾക്ക് പങ്കെടുത്ത് മികവ് കാണിച്ച വിദ്യാർഥികളാണ് അവർ. എൽകെ അലുമിനികളന്ന പേരിൽ വിശേഷിപ്പിക്കാവുന്ന അവർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അവർക്ക് നൽകിയ മികവിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.
വൈ ഐ പി - നടപടികൾ
2024 ൽ വൈ ഐ പി യിൽ അഭിരുചിയുള്ള കുട്ടികൾ രജിസ്ട്രേഷൻ നടത്തി. 35 ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു. 13ആശയങ്ങൾ നൽകി. മൂന്നാശയങ്ങൾക്ക് വിദഗ്ധരുടെ ഉപദേശം കിട്ടി. രാധിക ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനവും ഐഡിയ സമർപ്പിക്കലും സംശയനിവാരണങ്ങൾ നടത്തുകയും ചെയ്യുന്നത്. രാധികടീച്ചറിനെ സഹായിക്കാൻ മുൻപന്തിയിൽ
സ്ക്രൈബസിലൂടെ തനതു പ്രവർത്തനങ്ങൾ

സ്ക്രൈബസിസോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി ധാരാളം പ്രവർത്തനങ്ങൾ 23 26 ബാച്ച് ചെയ്തു. ബഷീർ ദിനത്തിന് ലോഗോ നിർമ്മിച്ചു. ഡിജിറ്റൽ കലണ്ടർ നിർമ്മിച്ചു. ഡിജിറ്റൽ ന്യൂസ്, ആക്ടിവിറ്റി കലണ്ടർ, ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലോഗോ എന്നിവ ചെയ്തു. ബഷീർ ദിനത്തിന് അസംബ്ലിയിൽ പത്തില അമീർ കലാം ലോഗോ പ്രസന്റ് ചെയ്തു. ഡിജിറ്റൽ കലണ്ടർ ന്യൂസ് എന്നിവ വിഷ്വലാൽ അഭിമന്യു ഡി ബി എന്നിവർ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജയ്സൺ സാർ. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കിൽ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.
പ്രമാണം:44046 lk25 calender.pdf
പ്രമാണം:44046 lk25 activitycalender1.pdf
യൂണിറ്റ്തല പരിശീലന ക്ലാസുകൾ
ഹൈടെക് സജ്ജീകരണം എങ്ങനെ സാധ്യമാക്കാം

കമ്പ്യൂട്ടർ പ്രൊജക്ടർ മായി കണക്ട് ചെയ്ത് പ്രദർശന സജ്ജമാക്കുക, സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കുക, കമ്പ്യൂട്ടറിൽ എങ്ങനെ ഇൻറർനെറ്റിൽ ലഭ്യമാക്കാം, അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെ? സോഫ്റ്റ്‌വെയറുകൾ റീസെറ്റ് ചെയ്യുക എന്നിങ്ങനെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ യൂണിറ്റായ ഹൈടെക് ഉപകരണ സജീകരണം പഠിപ്പിച്ചു കൊണ്ടാണ് 23- 26 ബാച്ചിലെ ആദ്യത്തെ പരിശീലന ക്ലാസുകൾ ആരംഭിച്ചത്.
ഗ്രാഫിക് ആൻഡ് ഡിസൈനിങ്ങും ആനിമേഷനും

ജിമ്പ്, ഇങ്ക് സ്കൈപ്പ് സോഫ്റ്റ്‌വെയറുകളിലൂടെ വരച്ച വരകളും വർണ്ണങ്ങളും ടുപ്പി ട്യൂബ് ഡെസ്കിലൂടെ ആനിമേഷൻ ചെയ്യുക എന്നകുഞ്ഞുമനസ്സുകളിൽ താല്പര്യമുണർത്തുന്ന കർത്തവ്യമാണ് ലിറ്റിൽ കൈറ്റ്സുകൾക്ക് ചെയ്യേണ്ടിയിരുന്നത്. ജിമ്പിലൂടെ മനോഹരമായ ഒരു സന്ധ്യാ ദൃശ്യം ബാഗ്രൗണ്ട് ആയി വരയ്ക്കുക, ഇങ്ക് സ്കേപ്പിൽ ഒരു പായക്കപ്പൽ ഇമേജ് ആക്കുക, അവ എക്സ്പോർട്ട് ചെയ്ത് സൂക്ഷിച്ച് ജീവൻ ഉണ്ടാക്കുക, ആനിമേഷൻ സാങ്കേതികവിദ്യകൾ ടുപ്പി ട്യൂബ് ഡെസ്കിന്റെ ക്യാൻവാസ്, ഫ്രെയിമുകൾ . എന്നിങ്ങനെ വിവിധ അറിവുകൾ അവർ നേടി മനോഹരമായ, വ്യത്യസ്തങ്ങളായ എം പി ഫോർ വീഡിയോകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ വരച്ചു ചേർത്തു.
കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ
23-26 ബാച്ചിന് പകർന്നു കൊടുത്ത മീഡിയാൻ ഡോക്യുമെന്റേഷൻ ക്ലാസ്സ് അവർ നന്നായി പ്രയോജനപ്പെടുത്തി പഠനപ്രക്രിയയുടെ ഭാഗമായി അതേ കാലയളവിൽ തന്നെ നടന്ന സ്കൂൾ ആനിവേഴ്സറി പരിപാടികൾ വീഡിയോ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറ വഴിയെടുത്ത ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. 8 ബി യിലെ അഭിമന്യു ഡി ശബരീഷ്, 87 ലെ ധനുഷ് വൈഗ എന്നിവരാണ് വീഡിയോ തയ്യാറാക്കാൻ നേതൃത്വം വഹിച്ചത്
മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ
കഥകളും കവിതകളും ഉൾക്കൊണ്ട മാഗസിൻ തയ്യാറാക്കുന്നതിലേക്കായി ലിബർ ഓഫീസ് റൈറ്റർ പരിചയപ്പെട്ടു. മലയാളത്തിൽ ടൈപ്പ് ചെയ്ത് പരിശീലിച്ചു. റൈറ്ററിലെ പല ടൂൾസുകൾ പരിചയപ്പെട്ടു. ഹെഡർ, ഫൂട്ടർ, വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ, ഷേപ്പുകൾ എന്നിങ്ങനെ. ആകർഷകമായ കവർപേജ് നിർമ്മാണം പരിശീലിച്ചു. ടൈറ്റിൽ പേജ് ഉൾപ്പെടുത്തുക, പേജ് ഡിസൈൻ ചെയ്യുക എന്നിവയെല്ലാം പഠിച്ചു.
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിച്ചു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച് അവ ശേഖരിച്ച് അവർ പഠിച്ച സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
സ്ക്രാച്ച് 3 യിലൂടെ ഗെയിം നിർമ്മാണം

സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിൻ്റെ വ്യത്യസ്ത തലങ്ങൾ പരിചയപ്പെട്ടത് കുട്ടികളിൽ കൗതുകം ഉണർത്തി. ഡിസൈനിങ്ങും കോഡിങ്ങും ചെയ്യാനുള്ള കഴിവ് അവർ നേടി. വ്യത്യസ്തങ്ങളായ ധാരാളം ഗെയിമുകൾ തയ്യാറാക്കുവാനുള്ള കഴി അവർ ഈ സോഫ്റ്റ്‌വെയർ വഴി നേടിയെടുത്തു
അനിമേഷന്റെ പുതിയ തലങ്ങൾ ഓപ്പൺടൂൺസിലൂടെ

ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെട്ടത് അനിമേഷൻ പുതിയ തലങ്ങളിലേക്ക് എത്തിപ്പെടുവാൻ അവരെ സഹായിച്ചു. എക്സ് ഷീറ്റുകൾ ക്രമീകരിക്കുന്ന വിധം, ശബ്ദം, പശ്ചാത്തലചിത്രം, ചലന ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തൽ, ചലനം ക്രമീകരിക്കൽ , എക്സ് പോർട്ട് ചെയ്യുന്ന വിധം എന്നിങ്ങനെ അവർ അറിവ് നേടി.
ബി എം ഐ കാണാൻ മൊബൈൽ ആപ്പ്
