"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
</gallery> | </gallery> | ||
</div> | </div> | ||
==ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി == | ==ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി == | ||
<div align="justify"> | <div align="justify"> | ||
21:43, 23 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ് 2025- tech talks
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്.
ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
സ്വതന്ത്രവിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തപ്പെട്ടു. ആഗസ്റ്റ് 8-ന് സ്കൂൾ ഐ.റ്റി ലാബിൽ വച്ചാണ് മത്സരം നടത്തപ്പെട്ടത്. 32 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തയ്യാറാക്കപ്പെട്ട പോസ്റ്ററുകളിലെ മികച്ച 5 എണ്ണം സ്‌കൂൾ വിക്കി യിലേക്ക് അപ്‌ലോഡ് ചെയ്തു.
പോസ്റ്റർ
ഐറ്റി കോർണർ
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐ.റ്റി കോർണർ സംഘടിപ്പിച്ചു. ഐ.റ്റി മേഖലയിൽ ഉപയോഗിക്കുന്ന പഴയതും പുതിയതുമായ ഉപകരണങ്ങളുടെ പ്രദർശനവും, അവയുടെ ഉപയോഗങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് മാറ്റങ്ങളും എല്ലാം കുട്ടികൾക്ക് മനസിലാക്കി നൽകുന്ന ഐ.റ്റി മ്യുസിയം ആർഡിനോ യൂനോ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയ ഒരു സെഷനും വിർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് ചെയ്യാനുള്ള സെഷനും ഐ.റ്റി കോർണറിൽ ഉൾപ്പെടുത്തിയിരുന്നു.
ഫ്രീഡം ഫെസ്റ്റ് 2023- സ്പെഷ്യൽ അസ്സംബ്ലി - ലിറ്റിൽ കൈറ്റ്സ്
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് പത്താം തിയതി സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം എല്ലാ കുട്ടികളിലേയ്ക്കും എത്തിക്കുന്നതിനായി ഫ്രീഡം ഫെസ്റ്റ് സർക്കുലർ ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ് ബാച്ച് ലീഡർ മാസ്റ്റർ ഇമ്മാനുവൽ മനോജ് വായിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
Tech Talks- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഐ.റ്റി മേഖലയിലെ പ്രശസ്തരായ വ്യക്തികളെ സ്കൂളിൽ എത്തിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസുകൾ നൽകി. ആഗസ്ത് പത്താം തിയതി കോർപ്പറേറ്റ് ട്രെയ്‌നറും , MVP യുമായ ശ്രീ. ശ്യാംലാൽ റ്റി പുഷ്പൻ കുട്ടികൾക്കായി ക്ലാസ് നൽകി. ക്ലൗഡ് സാങ്കേതിക വിദ്യ എന്താണെന്നും അതിൽ സ്വതന്ത്ര സോഫ്ട്‍വെയറിനുള്ള ബന്ധം എന്താണെന്നും ആണ് അദ്ദേഹം കുട്ടികളുമായി പങ്കു വയ്ച്ചത്.
Tech Talks- ജനറേറ്റീവ് AI
ആഗസ്റ്റ് 11 നു കേന്ദ്ര ഗവണ്മെന്റ് -ന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാവും, ടെക്ജന്റ്ഷ്യ സോഫ്ട്‍വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ക്ലാസ് നൽകി. ജനറേറ്റീവ് AI എന്ന വിഷയത്തിലാണ് ക്ലാസ് അവതരിപ്പിച്ചത്. ക്ലാസിനെ തുടർന്ന് കുട്ടികളുമായി ഒരു ചർച്ചയും നടത്തപ്പെട്ടു. ആഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ വിക്കി എഡിറ്റത്തോൺ നടത്തപ്പെട്ടു. ആലപ്പുഴ സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ്സ് എടുത്തത്. സ്കൂൾ വിക്കി എന്താണെന്നും, അതിൽ രേഖപ്പെടുത്തുന്ന വിധവും , നിലവിലെ സ്കൂൾ പേജുകളും സർ കുട്ടികൾക്ക് പരിചയപ്പെടുത്തി.