"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
| വരി 19: | വരി 19: | ||
|ഡെപ്യൂട്ടി ലീഡർ= ശിവാനി സുനിൽ | |ഡെപ്യൂട്ടി ലീഡർ= ശിവാനി സുനിൽ | ||
|കൈറ്റ് | |കൈറ്റ് മെന്റർ 1=മീര പി നായർ | ||
|കൈറ്റ് | |കൈറ്റ് മെന്റർ 2=സരിത പി എസ് | ||
|ചിത്രം=lk25-28.jpeg | |ചിത്രം=lk25-28.jpeg | ||
19:52, 19 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk25-28.jpeg | |
| സ്കൂൾ കോഡ് | 43068 |
| യൂണിറ്റ് നമ്പർ | LK/2018/43068 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അനന്യ പ്രഭാത് യു |
| ഡെപ്യൂട്ടി ലീഡർ | ശിവാനി സുനിൽ |
| കൈറ്റ് മെന്റർ 1 | മീര പി നായർ |
| കൈറ്റ് മെന്റർ 2 | സരിത പി എസ് |
| അവസാനം തിരുത്തിയത് | |
| 19-09-2025 | PRIYA |
ലിറ്റിൽ കൈറ്റ്സ് ആപറ്റിറ്റ്യൂഡ് ടെസ്റ്റ് 2025 -28 ബാച്ച്
2025- 2028 ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ലിറ്റിൽ കൈറ്റ് ന്റെ അഭിരുചി പരീക്ഷജൂൺ 25 ആം തീയതി നടത്തുന്നതിനായി തീരുമാനിച്ചു.അതിലേക്കായി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഒരു പ്രമോഷണൽ വീഡിയോ ഉണ്ടാക്കുകയും അത് മറ്റുള്ളവരിൽ എത്തിക്കുകയും ചെയ്തു ഈ പ്രമോഷൻ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു ജൂൺ 25ന് നടന്ന അഭിരുചിപരീക്ഷ 26 കുട്ടികൾ എഴുതുകയുംഅതിൽ 21 വിജയികളാവുകയും അവരെ 2025- 2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അംഗങ്ങളായി തിരഞ്ഞെടുക്കപെടുകയും ചെയ്തു.
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
2025_ 2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 15 കൃത്യം ഒമ്പതരയ്ക്ക് തന്നെ ആരംഭിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി രശ്മി അവർകൾ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ആർബിഐ എത്തിയ പ്രിയ ടീച്ചർ വളരെ ആകർഷകമായ രീതിയിൽ തന്നെ ആരംഭിച്ചു. കുട്ടികൾ എല്ലാം തന്നെ വളരെ ആകാംക്ഷ ഭരിതർ ആയാണ് ക്ലാസിൽ എത്തിയത്. കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വിശദമായി തന്നെ പറഞ്ഞുകൊടുക്കുകയുംതുടർന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തുടങ്ങി. രസകരമായ രീതിയിലുള്ള ഗ്രൂപ്പ് തിരിക്കൽ ആയിരുന്നു .ആദ്യത്തെ ആക്ടിവിറ്റി ചെറിയൊരു ഗെയിം പ്രോഗ്രാമിംഗ് ആയിരുന്നു .അതുവരെ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഗെയിം കളിച്ചു കൊണ്ടുവരുന്ന കുട്ടികൾ സ്ക്രാച്ചിന്റെ സഹായത്തോടുകൂടി ഗെയിം പ്രോഗ്രാമിങ് ചെയ്യാൻ സാധിച്ചപ്പോൾ വളരെയധികം സന്തോഷമുണ്ടാക്കി .തങ്ങൾക്കും ഇത്തരത്തിലുള്ള ഗെയിമുകൾ ചെയ്യാൻ ഇത് പഠിക്കുന്നതിലൂടെ സാധിക്കും എന്ന് അവർ മനസ്സിലാക്കി .അതിനു ശേഷം ചെയ്ത പ്രവർത്തനം ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടു കൂടെയുള്ള അനിമേഷൻ ക്ലാസ് ആയിരുന്നു തീവണ്ടിയുടെ ചലനം ആനിമേഷനിലൂടെ ചെയ്യാൻ സാധിച്ചത് കുട്ടികളിൽ കൂടുതൽ കൗതുകം ഉളവാക്കി .ഓരോ പ്രവർത്തനങ്ങൾ കഴിയുംതോറും ഗ്രൂപ്പുകൾ കൂടുതൽ സ്കോർ വാങ്ങി മുന്നോട്ട് എത്താൻ വാശിയോടു കൂടി ആണ് പ്രവർത്തിച്ചത്. ഉച്ചക്ക് ശേഷമുള്ള അവസാനത്തെ ക്ലാസ്സ് പിറ്റോ ബ്ലോക്ക് സഹായത്തോടുകൂടി നടത്തിയ റോബോട്ടിക് ക്ലാസ് കുട്ടികൾ വളരെ ആകാംക്ഷയോടെ കൂടിയാണ് പങ്കെടുത്തത് .ഇതിൻറെ സഹായത്തോടുകൂടിയുള്ള കോഴികളെ ചലിപ്പിക്കൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ കൂടിയാണ് നടത്തിയത്.ഉച്ചക്ക് ശേഷമുള്ള അവസാനത്തെ ക്ലാസ്സ് പിറ്റോ ബ്ലോക്ക് സഹായത്തോടുകൂടി നടത്തിയ റോബോട്ടിക് റോബോട്ടിക് ക്ലാസ് കുട്ടികൾ വളരെ ആകാംക്ഷയോടെ കൂടിയാണ് പങ്കെടുത്തത് ഇതിൻറെ സഹായത്തോടുകൂടിയുള്കോഴിക്ക് ചലനം നൽകാൻ സാധിച്ചപ്പോൾ അവർക്ക് ഉണ്ടായ സന്തോഷം വാക്കുകൾക്കും അതീതമായിരുന്നു ക്യാമ്പിന്റെ അവസാനഘട്ടത്തിൽ ജിപിഎസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടർന്ന് വിജയികൾക്കും ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുഞ്ഞുമക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി കൃത്യം മൂന്നു മണിക്ക് തന്നെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് ആരംഭിച്ചു .പ്രിയ ടീച്ചർ ലിറ്റിൽ കൈറ്റ്സിനെ പറ്റിയും ഇത് പഠിക്കുന്നതിലൂടെയുള്ള അനന്തസാധ്യതകളെ കുറിച്ചും ഉള്ള ഒരു അവബോധം രക്ഷിതാക്കൾക്ക് നൽകുവാനും അവരുടെ സംശയനിവാരണം നടത്തുവാനും സാധിച്ചു .അങ്ങനെ ഏറെ പ്രയോജനപ്രദവും ആകാംക്ഷ ഭരിതവും രസകരവുമായ പ്രിലിമിനറി ക്യാമ്പ് നാലരോടു കൂടി സമാപിച്ചു