"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
പ്രമാണം:19112 lk multimedia presentation3.JPG | പ്രമാണം:19112 lk multimedia presentation3.JPG | ||
</gallery> | </gallery> | ||
==ഡിജിറ്റൽ പൂക്കളമത്സരം== | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽപൂക്കളമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഇസ്സ ഫാത്തിമ 8J ഒന്നാംസ്ഥാനവും നിദനസ്റിൻ 8C ,ഫിസഷെസ്മിൻ 8N രണ്ടാംസ്ഥാനവും നസീഫ് 9P മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ഹഫ്സ എന്നിവർ നേതൃത്വം നൽകി. | |||
12:04, 3 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19112 |
| യൂണിറ്റ് നമ്പർ | LK/19112/2018 |
| അംഗങ്ങളുടെ എണ്ണം | 123 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹഫ്സ മോൾ |
| അവസാനം തിരുത്തിയത് | |
| 03-09-2025 | 19112LK |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹൈസ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
ലിറ്റിൽ കൈറ്റ്സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഐ.ടി അധിഷ്ടിത പഠന പ്രവർത്തനങ്ങൾക്ക് നേത്രുത്വം നൽകുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. MES HSS Irimbiliyam-ത്തിൽ 2018 January യിൽ 30 കുട്ടികളുമായി ലിറ്റിൽ കൈറ്റ്സിൻ്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. ഇന്ന് 8, 9, 10 ക്ലാസുകളിൽ നിന്ന് 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഐ.ടി അധിഷ്ടിതമായ സാമൂഹികരംഗത്തും, അനിമേഷൻ വീഡിയോ നിർമ്മാണം പ്രോഗ്രാമിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി എന്നിവ പഠിച്ചു സബ് ജില്ലാ ക്യാമ്പുകളിലും ജില്ലാ ക്യാമ്പുകളിലും നിരവധി കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
ആദ്യബാച്ച് മുതൽ ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പുകളിൽ എല്ലാ വർഷവും പങ്കെടുത്ത് MES HSS ഇരിമ്പിളിയത്തിൻ്റെ പേര് ജില്ലയിലുയർത്താൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.2018-20 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് ഒരുകുട്ടിയും ,2019-21 ബാച്ചിൽ നിന്ന് അനിമേഷന് ഒരു കുട്ടിയും,2020 -23 ബാച്ചിൽ നിന്ന് പ്രോഗ്രാമിങ്ങിന് രണ്ട് കുട്ടികളുംഅനിമേഷന് ഒരു കുട്ടിയും,2021-24 ബാച്ചിൽനിന്ന് ഒരു കുട്ടിയും 2022-25ബാച്ചിൽനിന്ന് അനിമേഷന് ഒരു കുട്ടിയും പ്രോഗ്രാമിങ്ങിന് ഒരു കുട്ടിയുമാണ് പങ്കെടുത്തത്
ഐടി അധിഷ്ടിതമായി സാമൂഹിക സേവനരംഗത്ത് ലിറ്റിൽ കൈറ്റ്സ് നടത്തിയ ശ്രദ്ധയാകർഷിച്ച പരിപാടികളായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പും,സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെകുറിച്ച് പൊതുസമൂഹത്തിന് നൽകിയ ബോധവൽക്കരണവും.
സക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്.
ലഹരിക്കെതിരെ
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എട്ട് ,ഒമ്പത് ,പത്ത് ക്ലാസിലെകുട്ടികൾക്ക് നടത്തി.വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാംസ്ഥാനം8 N ക്ലാസിൽ പഠിക്കുന്ന ഫിസ ഷെഹ്സിൻ കരസ്ഥമാക്കി.
-
DIGITAL POSTER
-
DIGITAL POSTER
-
DIGITAL POSTER
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂൺ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JUNE .pdf
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ ജൂലൈ
പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-JULY .pdf
മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മുഹമ്മദ് ഇഷാൻ കൊടി 8 U ഒന്നാംസ്ഥാനവും ഫർസാൻ അൻവർ 9 B രണ്ടാംസ്ഥാനവും റിൻഷ മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ,ഹഫ്സ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ പൂക്കളമത്സരം
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽപൂക്കളമത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ ഇസ്സ ഫാത്തിമ 8J ഒന്നാംസ്ഥാനവും നിദനസ്റിൻ 8C ,ഫിസഷെസ്മിൻ 8N രണ്ടാംസ്ഥാനവും നസീഫ് 9P മൂന്നാംസ്ഥാനവും നേടി.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്റേർസായ മുഹമ്മദ് മുനീർ ഹഫ്സ എന്നിവർ നേതൃത്വം നൽകി.