"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
'''ഒരു തൈ നടാം ജൂലൈ 1''' | |||
ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . | ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . | ||
[[പ്രമാണം:31263-A15.jpg|ലഘുചിത്രം|788x788px|ചങ്ങാതിക്കായി ]] | [[പ്രമാണം:31263-A15.jpg|ലഘുചിത്രം|788x788px|ചങ്ങാതിക്കായി ]] | ||
14:36, 13 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം
വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്‌ഥിതി ദിനം ജൂൺ 5
പൂവക്കുളം ഗവ. യു .പി സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ.സജേഷ് ശശി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,കൃഷി ഓഫീസർ എന്നിവർ
പങ്കെടുത്തു ആശംസകൾ നൽകി ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന,പോസ്റ്റർ രചനാമത്സരം എന്നിവ
സംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തു കുട്ടികൾ പുതിയ വൃക്ഷത്തൈകൾ നട്ടു.
പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ്
കുട്ടികൾ അവതരിപ്പിച്ചു.

വായനദിനം
പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി. യോഗാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി അവറുകൾ ആയിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.എൻ അജയകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു.രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജോളിമോൾ ഐസക് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ അറിയിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച എം .ടി റീഡിങ് കോർണറുകളുടെ ഉദ്‌ഘാടനവും പുസ്തക പ്രദർശനവും അന്നേ ദിവസം നടന്നു
പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് , പോസ്റ്റർ രചന , വായന മത്സരം , ആസ്വാദനകുറിപ്പ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു .


ലഹരി വിരുദ്ധദിനം ജൂൺ 26
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു . ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം , റാലി , ചുമർ ചിത്രം വരക്കൽ, സുംബ ഡാൻസ് എന്നിവ നടത്തി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏടുത്തു .

ഒരു തൈ നടാം ജൂലൈ 1
ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന ഒരു തൈ നടാം പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു .
