ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

വെളിയന്നൂർ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് പൂവക്കുളം ഗവണ്മെന്റ് യു .പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ അധ്യക്ഷം വഹിച്ചു,വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .സജേഷ് ശശി യോഗം ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോമോൻ ജോണി ,പി.ടി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു. നവാഗതർക്കു സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.എല്ലാവർക്കും പായസവും മധുര പലഹാരങ്ങളും നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

PRAVESHANOLSAVAM

പരിസ്‌ഥിതി ദിനം ജൂൺ 5

പൂവക്കുളം ഗവ. യു .പി  സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.വെളിയന്നൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീ.സജേഷ് ശശി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,കൃഷി ഓഫീസർ എന്നിവർ

പങ്കെടുത്തു ആശംസകൾ നൽകി ഫലവൃക്ഷ തൈകൾ നട്ടു .കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന,പോസ്റ്റർ രചനാമത്സരം എന്നിവ

സംഘടിപ്പിച്ചു.കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തു കുട്ടികൾ പുതിയ വൃക്ഷത്തൈകൾ നട്ടു.

പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് 

കുട്ടികൾ അവതരിപ്പിച്ചു.

PARISDHITHI DINAM

വായനദിനം

പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി. യോഗാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി അവറുകൾ ആയിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.എൻ അജയകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു.രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജോളിമോൾ ഐസക് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ അറിയിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച എം .ടി റീഡിങ് കോർണറുകളുടെ ഉദ്‌ഘാടനവും പുസ്തക പ്രദർശനവും അന്നേ ദിവസം നടന്നു

പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് , പോസ്റ്റർ രചന , വായന മത്സരം , ആസ്വാദനകുറിപ്പ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു .

VAYANA DINAM
VAYANA DINAM








ലഹരി വിരുദ്ധദിനം ജൂൺ 26  

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ്  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു .  ലഹരി വിരുദ്ധ  പോസ്റ്റർ നിർമ്മാണം , റാലി , ചുമർ ചിത്രം വരക്കൽ, സുംബ ഡാൻസ് എന്നിവ നടത്തി. എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ഏടുത്തു .

ലഹരി വിരുദ്ധ ചുമർ ചിത്രം


ഒരു തൈ നടാം ജൂലൈ 1

ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന ഒരു തൈ നടാം പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു .


ബഷീർ ദിനം  ജൂലൈ 5

ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ക്വിസ് മത്സരം,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർകൃതികൾ ചർച്ച എന്നിവ നടത്തുകയുണ്ടായി.

ചാന്ദ്ര ദിനം ജൂലൈ 21

ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ  നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു.

ELEP Programme

5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ്    ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ   കമ്മിറ്റി അധ്യക്ഷൻ  ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി.

ഹിരോഷിമ നാഗസാക്കി ദിനം ( ആഗസ്റ്റ്  6 ,9 )

ആഗസ്റ്റ്  6 ,9 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ  മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .


സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു ..ഇത്തവണയും ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . ആഗസ്റ്റ് 14 ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.


ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം

2025 ഓണാഘോഷപരിപാടികൾ  വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ്   കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എ.ഇ.ഒ എന്നിവർ ആശംസകൾ അറിയിച്ചു .

കരകൗശലവസ്തുക്കൾ ശില്പശാല (ഓഗസ്റ്റ് 29)

ssss ന്റെ നേതൃത്വത്തിൽ കരകരകൗശല വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 29 നു  ശില്പശാല നടത്തി.

വെളിയന്നൂർ ബഡ്‌സ് സ്കൂൾട്രെയിനർ ശ്രീ.ലൂക്കോസ് ക്ലാസ് നയിച്ചു .

പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതികളുടെ പ്രദർശനം (സെപ്റ്റംബർ 26)

പാഴ് വസ്തുക്കൾ കൊണ്ടുള്ളനിർമ്മിതികളുടെ പ്രദർശനം സെപ്റ്റംബർ 26 നു സ്കൂളിൽ സംഘടിപ്പിച്ചു.

നാടൻപാട്ട് ശില്പശാല (സെപ്റ്റംബർ 30)

ssss ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടൻപാട്ടിന്റെ ശില്പശാല നടത്തി.ശ്രീമതി.അർച്ചന രതീഷ് ശില്പശാലക്കു നേതൃത്വം നൽകി.

സ്വച്ഛത കി സേവ കാമ്പയിൻ

സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത കി  സേവ കാമ്പയിൻ നടത്തപ്പെട്ടു .എല്ലാവരും പരിസര ശുചീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കി.


കൈകഴുകൽ ദിനം ഒക്ടോബർ 15

എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു.

ലോകകൈകഴുകൾ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് നടത്തി. രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി കൈകഴുകൽ പരിശീലനം നൽകി.

    ലോക ഭക്ഷ്യദിനം (ഒക്ടോബർ 16 )

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ഭക്ഷണം അമൂല്യമാണ് .അത് പാഴാക്കരുത് എന്നിവ ഓർമ്മിപ്പിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി.

ക്രിസ്മസ് ആഘോഷം

പൂവക്കുളം ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ് സന്ദേശം നൽകി . അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .

ssss സഹവാസ ക്യാമ്പ്

ssss സഹവാസ ക്യാമ്പ് ഡിസംബർ 30 ,31  ജനുവരി 1 തീയതികളിൽ നടത്തപ്പെട്ടു.  വാർഡ് മെമ്പർ ശ്രീ .സണ്ണി പുതിയിടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,ചിത്ര രചനാ ശില്പശാല,പ്രകൃതി നിരീക്ഷണം,ട്രാഫിക് ബോധവൽക്കരണ ക്ലാസ്,ജീവിത ശൈലി രോഗങ്ങളെക്കുറിച്ചു സർവ്വേ,വിവിധ കളികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു . രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി .ജോളിമോൾ ഐസക് ,ബ്ലോക്ക് മെമ്പർ ശ്രീമതി.ഷിബി മത്തായി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായി സന്ദേശം നൽകി .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി.റാണിമോൾ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.