ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |

പ്രവേശനോത്സവം
പൂവക്കുളം ഗവ.യു .പി സ്കൂളിൽ പ്രവേശനോത്സവം ജൂൺ 3 ന് വിപുലമായ പരിപാടികളോടെ നടത്തി.പഞ്ചായത്തു വിദ്യാഭ്യാസസ്റ്റാ കമ്മിറ്റി അംഗം ശ്രീ ജോമോൻ ജോണി,വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പി.ടി.എ പ്രസിഡൻറ് ,ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഓണം ക്ലാസ്സിലേക്ക് പുതുതായി ചേർന്ന കുട്ടികൾ ഭദ്രദീപം തെളിയിച്ചു അക്ഷരാഭ്യാസത്തിനു തുടക്കം കുറച്ചു.
പരിസ്‌ഥിതി ദിനം

പൂവക്കുളം ഗവ. യു .പി സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.

വായനദിനം
പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 വായനദിനംവിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.ഹെഡ്മാസ്റ്റർ വായനദിന സന്ദേശം നൽകി.പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പരിചയം,ജീവചരിത്രകുറിപ്പ് ,കഥ,കവിത എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.ഇതിനോടനുബന്ധിച്ചു കുട്ടികൾക്കായി വായന ദിന ക്വിസ് ,പോസ്റ്റർ രചന ,വായന മത്സരം ,ആസ്വാദനകുറിപ്പ് ,സൂചനബോർഡ് എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു .
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ കൊടുക്കേണ്ട പ്രഥമ ശുശ്രുഷ യെപ്പറ്റി കൂത്താട്ടുകുളം ഫയർഫോഴ്സ് ടീം വിശദമായ ക്ലാസ്സ് നൽകി .
ഖര ദ്രവ്യ മാലിന്യസംസ്കരണത്തിൻറെ വിവിധ മാർഗങ്ങൾ വെളിയന്നൂർ പഞ്ചായത്തിലെ ഹരിതകർമസേന പ്രതിനിധി ശ്രീമതി.ഷീബ സാബു ക്ലാസ്സെടുത്തു .
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ക്വിസ് ,പോസ്റ്റർ രചന,വീഡിയോ പ്രദർശനം എന്നിവ നടത്തി.
സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പതാക ഉയർത്തൽ,റാലി, ദേശഭക്തി ഗാനാലാപനം,ക്വിസ്,പതാക നിർമ്മാണം തുടങ്ങിയവ നടത്തി.
ssss ക്യാമ്പ്
ssss ൻറെ ഭാഗമായി കാലാവസ്ഥാവ്യതിയാനം സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ബോധാവൽക്കരണക്ലാസ്സ് നടന്നു.സെപ്റ്റംബർ 27,28 തീയതികളിൽ നടന്ന ക്യാമ്പിൽ ചിത്ര രചന ശിൽപശാല,motivation ക്ലാസുകൾ എന്നിവ നടത്തി.