"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൗൺസിലർ നിധി ആനി സക്കറിയ 2025 ജൂലൈ 31-ന് കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന ചോദ്യാവലികൾ ക്ലാസിൽ വിതരണം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. | ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൗൺസിലർ നിധി ആനി സക്കറിയ 2025 ജൂലൈ 31-ന് കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന ചോദ്യാവലികൾ ക്ലാസിൽ വിതരണം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. | ||
==== | ==== ക്ലാസിൽ ഉൾപ്പെടുത്തിയ പ്രധാന വിഷയങ്ങൾ ==== | ||
* '''ലൈംഗിക വിദ്യാഭ്യാസം-''' കൗമാരക്കാരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചും ശാസ്ത്രീയമായ അറിവ് നൽകി. | * '''ലൈംഗിക വിദ്യാഭ്യാസം-''' കൗമാരക്കാരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചും ശാസ്ത്രീയമായ അറിവ് നൽകി. | ||
15:15, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ഹെൽത്ത് ക്ലബ്
വിവിധ ആരോഗ്യ പ്രവർത്തങ്ങൾ ഈ അദ്ധ്യായന വർഷം ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു.
പേവിഷബാധ ബോധവൽക്കരണം

2025 ജൂൺ 30 തിങ്കളാഴ്ച, ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധക്ക് കാണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ അസംബ്ലി ഫലപ്രദമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യബോധവും പ്രതിരോധശേഷിയും വളർത്തുക എന്ന ഉദ്ദേശത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തപ്പെട്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പടിയായ ജാഗ്രതയെ വിദ്യാർത്ഥികളുടെ മനസ്സിൽ ചേർത്തു നിർത്താൻ ഈ ബോധവൽക്കരണ പരിപാടി വലിയ പങ്കുവഹിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ആരോഗ്യനൈപുണ്യവും വളർത്താൻ ഈ ശ്രമം നിർണായകമായി.
ശാസ്ത്രീയ ബോധവൽക്കരണം
വല്ലന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കനിഷ് കുമാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പേവിഷബാധ രോഗത്തിന്റെ വികാസവും അതിന്റെ വൈറസ് സാന്നിധ്യവും മനുഷ്യജീവിതത്തെ ബാധിക്കുന്ന രീതി, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, മുൻകരുതലുകൾ എന്നീ കാര്യങ്ങൾ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. ശാസ്ത്രീയതയോടും അനുഭവവിദ്യയോടും കൂടിയ അദ്ദേഹത്തിന്റെ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദമായി.
അസംബ്ലി
അസംബ്ലിക്ക് പി.ടി.എ വൈസ് പ്രസിഡന്റ് സന്ധ്യ ബി അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം പറഞ്ഞു. ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി എസ് നന്ദി പറഞ്ഞു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, അദ്ധ്യാപകരായ സുനു മേരി സാമുവൽ, ആശാ പി മാത്യു തുടങ്ങിയവർ സംസാരിച്ചു.
പ്രതിജ്ഞ
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദയ, പേവിഷബാധ രോഗത്തിനെതിരെ ജാഗ്രതയും ഉത്തരവാദിത്തബോധവുമുണർത്തുന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തത് അസംബ്ലിയുടെ പ്രധാന ആകർഷണമായിരുന്നു.
ഗർഭാശയ അർബുദ ബോധവൽക്കരണ പരിപാടി

ഇടയാറൻമുള എം.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 4 വെള്ളിയാഴ്ച ഹെൽത്ത് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്കായി ഗർഭാശയ ക്യാൻസറിനെക്കുറിച്ചും, എച്ച്.പി.വി വാക്സിന്റെ പ്രാധാന്യത്തെപ്പറ്റിയും, സാനിറ്ററി പാഡിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത് കെയർ ആൻഡ് സേഫ് കോർഡിനേറ്ററും പ്രധാന അദ്ധ്യാപകനുമായ ശശികുമാർ ആയിരുന്നു. ഗർഭാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ, കണ്ടെത്തൽ നടപടികൾ, ചികിൽസാമാർഗങ്ങൾ, വാക്സിൻ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആരോഗ്യശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായി സാനിറ്ററി പാഡുകളുടെ ഉപയോഗം, അതിന്റെ ഗുണനിലവാരവും, പരിസ്ഥിതിമിത്രതയും സംബന്ധിച്ചതും ക്ലാസിൽ ഉൾപ്പെടുത്തി.

പരിപാടിയിൽ ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി എസ് സ്വാഗതം ആശംസിക്കുകയും, കൈറ്റ് മെന്റർ ആശാ പി മാത്യു നന്ദി അറിയിക്കുകയും ചെയ്തു.
അദ്ധ്യാപകരെ വ്യക്തിപരമായും സാമൂഹികമായും ശാക്തീകരിക്കുന്നതിൽ ഈ ക്ലാസ് വലിയ പങ്ക് വഹിച്ചു. വിദ്യാർത്ഥികളിലേക്കും ഈ തുടർപ്രവർത്തങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
കൗമാര ബോധവൽക്കരണ ക്ലാസ്
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, കൗൺസിലർ നിധി ആനി സക്കറിയ 2025 ജൂലൈ 31-ന് കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗമാര കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന ചോദ്യാവലികൾ ക്ലാസിൽ വിതരണം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി.
ക്ലാസിൽ ഉൾപ്പെടുത്തിയ പ്രധാന വിഷയങ്ങൾ
- ലൈംഗിക വിദ്യാഭ്യാസം- കൗമാരക്കാരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചും ശാസ്ത്രീയമായ അറിവ് നൽകി.
- മാനസിക ആരോഗ്യം-സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവയെ എങ്ങനെ നേരിടാമെന്നും വിശദീകരിച്ചു.
- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ-നല്ല ഭക്ഷണരീതികളുടെ പ്രാധാന്യത്തെക്കുറിച്ചും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
- വ്യായാമത്തിന്റെ പ്രാധാന്യം- ശാരീരിക വ്യായാമങ്ങൾ ശരീരത്തിനും മനസ്സിനും നൽകുന്ന പ്രയോജനങ്ങളെക്കുറിച്ച് ക്ലാസിൽ ഊന്നിപ്പറഞ്ഞു.
- മയക്കുമരുന്ന്, മദ്യം, പുകവലി എന്നിവയുടെ ദൂഷ്യവശങ്ങൾ- ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.
- ആരോഗ്യകരമായ ബന്ധങ്ങൾ- സുഹൃദ് ബന്ധങ്ങളിലും മറ്റ് സാമൂഹിക ബന്ധങ്ങളിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തു.
- കമ്മ്യൂണിക്കേഷൻ സ്കിൽസ്-ഫലപ്രദമായ ആശയവിനിമയത്തിനുള്ള കഴിവുകൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നൽകി.
- സോഷ്യൽ മീഡിയയുടെ ഉപയോഗം- സോഷ്യൽ മീഡിയയുടെ നല്ലതും ചീത്തയുമായ വശങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കി. സൈബർ സുരക്ഷ, ഓൺലൈൻ സുരക്ഷിതത്വം, വ്യാജ വാർത്തകളെ തിരിച്ചറിയൽ എന്നിവയിൽ പ്രത്യേക ബോധവൽക്കരണം നടത്തി.
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26
കലാമിനെ ഓർക്കുമ്പോൾ— ഓർമ്മയുടെ അസംബ്ലി
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 27-ന് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തോട് അനുബന്ധിച്ച്, ജൂലൈ 28-ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്മരണാർഥം അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക അനില സാമുവൽ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് അസംബ്ലിക്ക് തുടക്കം കുറിച്ചത്.
അതുല്യ സി.വി പ്രചോദനമാകുന്ന ഒരു ചിന്ത പങ്കുവച്ചു. അനുശ്രീ അനിൽ ഡോ. കലാമിന്റെ ജീവിതവും സംഭാവനകളും പങ്കുവെച്ച് മനോഹരമായ പ്രഭാഷണം നടത്തി. ഡോ. എ.പി.ജെ. അബ്ദുൽ കലാം ആയി വേഷമിട്ട് രജത് രാജീവ് വേദിയിൽ എത്തി, കുട്ടികളിൽ വലിയ ആവേശമുണർത്തി. ക്ഷമ ഗൗരി പുഷ്പരാജ് ഒരു മനോഹരമായ കവിത പാരായണം നടത്തി.
അബ്ദുൽ കലാമിന്റെ പ്രചോദനമേകുന്ന പ്രസിദ്ധമായ ഉദ്ധരണികൾ ഉപന്യാ കൃഷ്ണ ആർ അവതരിപ്പിച്ചു. ശ്രാവൺ രാജേഷ് ഇന്നത്തെ വാർത്തകൾ പങ്കുവച്ചു. അരുന്ദതി എ ദേശീയ പ്രതിജ്ഞ നേതൃത്വം നൽകി. ശ്രീനിധി നന്ദിപ്രസംഗം നടത്തി.
പ്രോഗ്രാമിന്റെ സമാപനം ദേശീയ ഗാനത്തോടുകൂടി ആകർഷകമായി നടന്നു. അസംബ്ലിയുടെ പ്രത്യേക ആകർഷണമായി, മുൻ പ്രധാനാധ്യാപിക വിൻസി തോമസ് ടീച്ചർ, കുട്ടികളുടെ ഇംഗ്ലീഷ് വായനയെ പ്രോത്സാഹിപ്പിക്കാൻ, ദി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം സ്കൂൾ ലൈബ്രറിക്കായി നൽകുകയും അത് ഇംഗ്ലീഷ് അധ്യാപകർ ചേർന്ന് ലൈബ്രറി ഇൻചാർജ് പ്രൈയ്സി ചെറിയാന് സമർപ്പിക്കുകയും ചെയ്തു.