എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
വിമുക്തി ക്ലബ്
സ്കൂൾ കുട്ടികളിലെ മദ്യവർജ്ജന ഊന്നൽ നൽകുകയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണമായി ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി ക്ലബ് പ്രവർത്തിക്കുന്നത്.കൺവീനറായി ശ്രീ ജെബി തോമസ് സർ നേതൃത്വം വഹിക്കുന്നു
പ്രവർത്തനങ്ങൾ 2023-24
ജാഗ്രതയിലൂടെ അദ്ധ്യയനം
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോഡ് സേഫ്റ്റി ഗ്രൂപ്പ്, യോദ്ധാവ് എന്നീ സംഘടനകളുടെ സഹകരണത്താൽ വിമുക്തി ക്ലബ്ബിന്റെ ഒരു മീറ്റിംഗ് 31-05-2023 രാവിലെ 11 മണിക്ക് പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ. ഹരികുമാർ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എസ് കുമാർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി അനില സാമുവലിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
മദ്യം, മയക്കുമരുന്ന് ഇവ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതായ ഒരു പശ്ചാത്തലത്തിൽ കൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനായി വിവിധങ്ങളായ പരിപാടികളാണ് വിമുക്തി ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
കൗൺസിലിംഗ്
കുട്ടികളുടെ വിവിധങ്ങളായ മാനസിക സംഘർഷങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കുന്നതിനായി വിവിധ കൗൺസിലിംഗ് സെഷനുകൾ നടന്നുവരുന്നു.
വ്യക്തിഗത കൗൺസിലിംഗ്
ഡോ. മേഴ്സി മാത്യു എല്ലാ ആഴ്ചയും സ്കൂളിൽ എത്തി ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നു. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അതിനാവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഈ കൗൺസിലിംഗ് സെഷനിലൂടെ സാധിക്കുന്നു.
കൗൺസിലിംഗ് ക്ലാസുകൾ
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി.
പോസ്റ്റർ പ്രദർശനം
കിടങ്ങന്നൂർ നവദർശൻ, തിരുവല്ല അനാംസ് എന്നീ ലഹരി വിമോചന സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. മദ്യത്തിന്റെയും ലഹരിയുടെയും ദോഷങ്ങൾ ചിത്രീകരിക്കുന്നതായ വിവിധ ചിത്രങ്ങളും ലഹരി ആസക്തിയുടെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചാർട്ടുകളും ലഹരി വിമോചനം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ പോസ്റ്ററുകളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.
തെരുവ് നാടകം
ലഹരി വിമോചനത്തിനായി പ്രവർത്തിക്കുന്ന മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂഹത്തിൽ രാസലഹരിയുടെയും മദ്യത്തിന്റെയും ദോഷങ്ങൾ ചിത്രീകരിക്കുന്ന തെരുവുനാടകം അവതരിപ്പിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കുടുംബങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്ന് വളരെ മനോഹരമായി കലാകാരന്മാർ ഈ തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞ
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
"മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു."
വിവിധ മത്സരങ്ങൾ
വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.
പ്രസംഗം
ഉപന്യാസം
ചിത്രരചന
പോസ്റ്റർ നിർമ്മാണം
ലഘുലേഖ വിതരണം
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു.
ബോധവൽക്കരണ സമ്മേളനം
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം മലങ്കര മാർത്തോമാ സുറിയാനി സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി കൺവീനർ റവ. ഡോ. റ്റി. റ്റി. സക്കറിയ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ചിത്രങ്ങൾ
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24
വിവാ ക്യാമ്പയിൻ
വിവ ക്യാമ്പയിന്റെ ഭാഗമായി 15 വയസ്സുള്ള പെൺകുട്ടികളുടെ ഹീമോഗ്ലോബിൻ പരിശോധന 9/6/2023 ന് നടത്തി. 31 പെൺകുട്ടികൾ പങ്കെടുത്തു. വിളർച്ചയുള്ള രണ്ട് പെൺകുട്ടികളെ കണ്ടെത്തുകയും, വല്ലന സാമൂഹിക കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് അനീമിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. ആർ.ബി.എസ്.കെ യുടെ നേഴ്സുമാരായ മഞ്ജു പി ടി, ഷിജി കെ മാത്യു, സൂര്യ എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഭക്ഷ്യസുരക്ഷാ ദിനം
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ദിനം 12/6/2023ന് ആചരിച്ചു. സ്കൂളിലെ പാചകക്കാരിയായ രാധാമണിയെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ആദരിച്ചു. ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം യോഗത്തിൽ ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് അനില സാമുവേൽ അദ്ധ്യക്ഷയായിരുന്നു. ഹെൽത്ത് ക്ലബ് കൺവീനർ സൂസൻ ബേബി, സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
ഡ്രൈ ഡേ ആചരണം
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.6.2023 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് അടിയന്തര അസംബ്ലി കൂടി. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ക്ലബ് മുൻ കൺവീനർ ആയിരുന്ന ആശാ പി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിൽ ആരോഗ്യ ജാഗ്രത സമിതി കൂടി, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡ്രൈ ഡേ ആചരിക്കണമെന്ന് തീരുമാനിച്ചു.
യോഗാദിനം
ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷനും,ബോധവൽക്കരണവും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.
അനുശ്രീ അനിൽ | 6 | എ |
---|---|---|
ആർച്ച എസ് | 5 | ബി |
ജസ്ന തോമസ് | 9 | ബി |
ക്രിസ്റ്റിന സൂസൻ ജേക്കബ് | 9 | ബി |
ഹെപ്പറ്റൈറ്റിസ് ദിനം
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് 28.7.23 വെള്ളിയാഴ്ച വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത മാഡത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം, കാരണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെ പറ്റിയും പ്രഥമ ശുശ്രൂഷയെ കുറിച്ചുമുള്ള ക്ലാസും വിദ്യാർത്ഥികൾക്ക് നൽകി. പുത്തൻ തലമുറയ്ക്ക് അവബോധം നൽകുന്ന ക്ലാസ്സ് ആയിരുന്നു. കുട്ടികളുടെ പ്രതിനിധിയായ ആദിയ ആയിരുന്നു നന്ദി നിർവഹിച്ചത്. സ്വാഗതം ആശ പി മാത്യുവും, അധ്യക്ഷപദം ഹെഡ്മിനിസ്ട്രസ് അനില സാമവേലും അലങ്കരിച്ചു. ഹെപ്പറ്റൈറ്റിസ് ദിനത്തോട് അനുബന്ധിച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തി.
പേര് | സ്ഥാനം | ക്ലാസ് | ഡിവിഷൻ |
---|---|---|---|
എച്ച് .എസ് | |||
കൃപ മറിയം മത്തായി | 1 | 10 | എ |
നവീൻ എസ് അലക്സ് | 2 | 10 | ബി |
ആർദ്ര അനിൽ | 3 | 10 | ബി |
യു.പി | |||
അനുശ്രീ അനിൽ | 1 | 6 | എ |
അദീന എൽസ റോയ് | 2 | 6 | എ |
കെവിൻ സി റോയ് | 3 | 5 | എ |
പിർ എഡ്യൂക്കേറ്റർ ട്രെയിനിങ് പ്രോഗ്രാം
ആർ.കെ.എസ്.കെയുടെ കീഴിൽ വരുന്ന പീർ എഡ്യൂക്കേറ്റർ ട്രെയിനിങ് പ്രോഗ്രാം വല്ലന സാമൂഹ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ കുളനട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഈ ട്രെയിനിങ് പ്രോഗ്രാമിൽ സ്കൂളിലെ 10 വിദ്യാർത്ഥികൾ പങ്കെടുത്തു.
വാക്സിനേഷൻ
സ്കൂളിലെ 10,15 വയസ്സ് പൂർത്തിയായ അഞ്ചാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വല്ലന ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നവംബർ ഒമ്പതാം തീയതി വ്യാഴാഴ്ച വാക്സിനേഷൻ നൽകി. 10, 15 വയസ്സ് പൂർത്തിയായ 50 ഓളം വിദ്യാർത്ഥികൾ വാക്സിനേഷൻ സ്വീകരിച്ചു.
കൗമാരക്കാരും അമിതവണ്ണവും
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണവും തന്മൂലം കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി 2023 ഡിസംബർ 11 തിങ്കളാഴ്ച സെന്റ് തോമസ് ഹോസ്പിറ്റൽ, മാലക്കര ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ ഹരികുമാർ ആർ നായർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. മദ്യപാനത്തിലൂടെ അല്ലാതെ ഉണ്ടാകുന്ന കരൾ രോഗങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം എന്ന് ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.
കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ സ്റ്റാഫ്, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു.