"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41031bhss (സംവാദം | സംഭാവനകൾ)
No edit summary
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 607: വരി 607:

കൈറ്റ്സ് മാസ്റ്റർ ജെ ജയകൃഷ്‌ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എച്ച് എ സലാം, എംപിടിഎ പ്രസിഡൻ്റ് പി മായാകുമാരി, കൈറ്റ്സ് മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീഖ്, സ്റ്റാഫ് സെക്രട്ടറി ജെ പി ജയലാൽ, ബി ബൻസി, ബി രജനി തുടങ്ങിയവർ സംസാരിച്ചു. പി എസ് വിഷ്ണു‌ നന്ദി പറഞ്ഞു

== '''റോബോട്ടിക്ക് ഫെസ്റ്റ്''' ==
കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ  നേത‍ൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . ഒരു മുറിക്കുളളിലെ കത്തുന്ന വാതകത്തിന്റെ സാന്നിധ്യം , മുറിക്കുള്ളിലെ താപനില, തീയുടെ സാന്നിധ്യം , വായുവിന്റെ സാന്ദ്രത എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകൾ നൽകുന്ന " ഓൾ ഇൻ വൺ " ദൂരെയുള്ള വസ്ത‍ുക്കളിലേക്കുള്ള അകലം ,അവയുടെ ഉയരം ,ഏത് കോണിലാണ് സ്ഥിതി ചെയ്യുന്നത് എന്നിവ മനസ്സിലാക്കുന്നതിനുള്ള റഡാർ സംവിധാനം , ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും നിയന്ത്രിക്കാൻ കഴിയുന്ന  റോബോട്ടിക് കാർ , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് .
റഡാർ സംവിധാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് അവയെ ദൃശ്യ യോഗ്യമാക്കാനും കഴിയും. ഇത് കാഴ്ച്ചക്കാരായ കുട്ടികളിൽ കൗതുകമുണർത്തി .പ്രദർശനം സ്കൂൾ ഹെഡ്മിസ്‍‍‍ട്രസ്  ടി. സരിത ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീക്ക് , കൈറ്റ്സ് മാസ്റ്റർമാരായ എൻ സുഭാഷ് , ജെ. ജയകൃഷണൻ ,ബി. ബിൻസി, ബി രജനി എന്നിവർ ആശംസകൾ അർപ്പിച്ചു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സി ഡിനു, പ്രത്യുഷ് വിനായക് , എസ് മുഹമ്മദ് റിദ്‍വാൻ , എ. ആർ. ഇഹ്സാൻ ,എ അഹ്സാൻ , എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നൽകിയത്