ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 41031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41031 |
| യൂണിറ്റ് നമ്പർ | LK/2018/41031 |
| ബാച്ച് | 2024-27(യൂണിറ്റ് -1) |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കരുനാഗപ്പള്ളി |
| ഉപജില്ല | കരുനാഗപ്പള്ളി |
| ലീഡർ | ദിനു സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുഭാഷ് എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയകൃഷ്ണൻ ജെ |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 41031bhss |
ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപ്പരീക്ഷ
സ്‍കൂളിൽ നിന്നും 200 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2024 ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു
| അംഗങ്ങൾ- ബാച്ച് -1 | ||||
|---|---|---|---|---|
| Sl No | Name | Admn No | Class | Div |
| 1 | ABHINAV .S | 4315 | 8 | G |
| 2 | ABHINAV.L | 3348 | 8 | A |
| 3 | ABHISHEK.S | 3345 | 8 | A |
| 4 | ADHRI BIJU | 4300 | 8 | F |
| 5 | ADILIN A | 4266 | 8 | F |
| 6 | ADWAITH R | 4276 | 8 | E |
| 7 | AFJAN SHEMEER | 4306 | 8 | G |
| 8 | AHZAN A | 3515 | 8 | B |
| 9 | AL AHAD S | 4255 | 8 | G |
| 10 | ALEN S | 3385 | 8 | B |
| 11 | AMEER BAKTHIYAR H R | 4277 | 8 | E |
| 12 | ANANTHU KRISHNAN R | 4369 | 8 | A |
| 13 | ANSIF ANVAR | 3623 | 8 | C |
| 14 | ASIF A SAMAD | 4184 | 8 | D |
| 15 | ASWIN ASHOK | 4234 | 8 | F |
| 16 | AYYAPPAN S | 4278 | 8 | A |
| 17 | DEVA NANDHAN | 3347 | 8 | C |
| 18 | DEVADATHAN.L | 3436 | 8 | A |
| 19 | DEVADETHAN | 4230 | 8 | E |
| 20 | FADIL EBRAHIM | 4193 | 8 | E |
| 21 | FREDY F | 4178 | 8 | A |
| 22 | HARINARAYANAN .S | 4248 | 8 | G |
| 23 | MUHAMMAD AFLAH.A | 4232 | 8 | A |
| 24 | MUHAMMAD RAYYAN | 4400 | 8 | E |
| 25 | MUHAMMAD SABIKH N | 4345 | 8 | E |
| 26 | MUHAMMAD YASEEN.N | 3192 | 8 | B |
| 27 | MUHAMMED IRFAN. N | 4290 | 8 | D |
| 28 | MUHAMMED SAFVAN.R | 4190 | 8 | E |
| 29 | MUHAMMED SHAFI. N | 4336 | 8 | D |
| 30 | NAJAD N | 4220 | 8 | E |
| 31 | NAVANEETH R | 3312 | 8 | A |
| 32 | NIRANJAN ANEESH | 4179 | 8 | D |
| 33 | NOEL SHAM | 4030 | 8 | C |
| 34 | RAIHAN.R | 4198 | 8 | E |
| 35 | RASHID A | 4210 | 8 | A |
| 36 | SABARINATH .A | 4303 | 8 | G |
| 37 | SAIKRISHNA. S | 4312 | 8 | D |
| 38 | SANJAY SAJI | 4291 | 8 | D |
| 39 | SREEDARSH A KRISHNA | 4346 | 8 | D |
| 40 | VIVEK. V | 4294 | 8 | A |
| 41031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41031 |
| യൂണിറ്റ് നമ്പർ | LK/2018/41031 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40(യുണിറ്റ് 2) |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ലീഡർ | ആഷിഫ് മുഹമ്മദ് എഫ് |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റിദ്‍വാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബെൻസി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജനി |
| അവസാനം തിരുത്തിയത് | |
| 12-01-2026 | 41031bhss |
| അംഗങ്ങൾ- ബാച്ച് -2 | ||||
|---|---|---|---|---|
| SL No | Name | Admn No | Class | Div |
| 1 | AASIM ANAZ.A | 4268 | 8 | G |
| 2 | ABDUL BASITH K | 4176 | 8 | E |
| 3 | ABHIDEV S | 4183 | 8 | F |
| 4 | ABHIJITH .A | 4325 | 8 | G |
| 5 | ABHIMANYU .S | 4367 | 8 | D |
| 6 | ABHIMANYU.A | 3355 | 8 | A |
| 7 | ABHINAV B R | 4347 | 8 | F |
| 8 | ABHINAV.A | 4390 | 8 | B |
| 9 | ADARSH U | 4366 | 8 | A |
| 10 | ADESH.R | 3198 | 8 | A |
| 11 | ADHIDEV S | 4273 | 8 | G |
| 12 | ADITHYAN B | 4327 | 8 | G |
| 13 | AMARNATH A | 4258 | 8 | D |
| 14 | ASIF S | 3433 | 8 | B |
| 15 | DEEPAK D | 4307 | 8 | F |
| 16 | DEVADATH.A | 3428 | 8 | B |
| 17 | DEVANANDHAN .S | 4309 | 8 | G |
| 18 | DEVANARAYANAN S | 4314 | 8 | G |
| 19 | JISHNU. P | 3349 | 8 | C |
| 20 | KARTHIK V | 4246 | 8 | F |
| 21 | KRISHNA.S | 4344 | 8 | G |
| 22 | MAHADEVAN. V | 4297 | 8 | A |
| 23 | MUHAMMAD BADUSHA N | 4389 | 8 | B |
| 24 | MUHAMMAD IRFAN .S | 4211 | 8 | E |
| 25 | MUHAMMAD SADIKH S | 4418 | 8 | A |
| 26 | MUHAMMED ASIF.N | 4372 | 8 | G |
| 27 | MUHAMMED SABITH.A | 4219 | 8 | E |
| 28 | MUHAMMED SALIH S | 4328 | 8 | E |
| 29 | NAHEEL AHAMMED.S | 4410 | 8 | D |
| 30 | NAVANEETH KRISHNAN. U | 4263 | 8 | D |
| 31 | PRANAV.P | 4191 | 8 | E |
| 32 | SALMANUL FARISEEN N | 4436 | 8 | C |
| 33 | SANKAR DEV S | 4203 | 8 | A |
| 34 | SIDHARTH . S.BIJU | 4224 | 8 | D |
| 35 | SUBIN SURESH | 4236 | 8 | A |
| 36 | UMAR HASHIM | 4326 | 8 | C |
| 37 | VAISHNAV S | 4319 | 8 | A |
| 38 | VAISHNAV.V.K | 4352 | 8 | F |
| 39 | VIGNESH .R | 4375 | 8 | G |
| 40 | YADHUKRISHNAN R | 4221 | 8 | A |
സൈബർ സുരക്ഷാ പരിശീലന ക്ലാസ്
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു
-
കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
-
പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ചർ നൽകുന്നു
ടാലന്റ് -2024
വിവിധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി പരമ്പര ,ടാലന്റ് -2024 ന്റെ ഒന്നാം റൗണ്ട് മത്സരം ഡിസംബർ -3 ന് ആരംഭിച്ചു. ഒന്നാം റൗണ്ട് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 48 ടീമുകളും (ഒരു ടീമിൽ രണ്ടുകൂട്ടികൾ വീതം),യു പി വിഭാഗത്തിൽ 18 ടീമുകളും പങ്കെടുത്തു.സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി ഉത്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം, കൈറ്റ് മാസ്‍റ്റർ എൻ സുഭാഷ് ,മിസ്ട്രസ്സുമാരായ ബെൻസിടീച്ചർ,രജനി ടീച്ചർ എന്നിവർ നേതൃത്വം നല്കിവരുന്നു.
സബ്‍ജില്ലാ കലോത്സവം
നവംബർ 19 മുതൽ 21 വരെ ക്ലാപ്പനയിൽ വച്ചുനടന്ന സബ്‍ജില്ലാ കലോത്സവത്തിൽ,പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സുകൾ ഒരു സ്റ്റേജിലെ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ നടത്തി.കുട്ടി റിപ്പോർട്ടമാരുടെ പ്രവർത്തനം കാണികളിൽ കൗതുകം ഉണർത്തി.
ലിറ്റിൽ കൈറ്റ്‍സ് സബ്‍ജില്ലാക്യാമ്പ്
ലിറ്റിൽ കൈറ്റ്‍സ് സബ്ജില്ലാ ക്യാമ്പ് നവംബർ 30 ഡിസംബർ 1 ദിവസങ്ങളിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.സംസാരിക്കാനും കേൾക്കാനും കഴിയാത്ത വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു ക്യാമ്പ് .നഗരവത്കരണത്തിലൂടെ നശിക്കപ്പെട്ട ഒരു പ്രദേശം , രണ്ടു പക്ഷികളുടെ പ്രയത്നത്താൽ ഹരിതാഭമാകുന്നത് എങ്ങനെ എന്ന ആശയത്തിലാണ് അനിമേഷൻ തയ്യാറാക്കുിയത് .രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പ് വിജയിപ്പിക്കാൻ ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വേണ്ടപ്രവർത്തനങ്ങൾ നടത്തിയതിനോടൊപ്പം ഒരു പരസ്യ വാർത്താവീഡിയോ കൂടി പുറത്തിറക്കി.
മൻമോഹനേയും എം ടി യേയും അനുസ്മരിച്ചു.
മൻമോഹൻ സിങിനേയും സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടേയും അസാരിനുസ്മരണം ഡിസംബർ 31 ന് ബോയ്സ് ഹയർസേക്കൻഡറി സ്‍കൂൾ ലിറ്റിൽ കൈറ്റ്‍സ് ,എസ് പി സി യൂണിറ്റുുകളുടെ നേതൃത്വത്തിൽ നടന്നു. സ്‍കൂൾ മാനേജർ എൽ ശ്രീലത ഉദ്ഘാടനം ചെയ്‍തു. പി ടി എ വൈസ് പ്രസിഡന്റെ് അനന്തൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഹെഡ്‍മിസ്ട്രസ് ടി സരിത,കൈറ്റ്‍സ് മാസ്റ്റർ എൻ സുഭാഷ് ,പി എസ് വിഷ്ണു. സി പി ഒ സാബുജൻ,എസ് സി പി ഒ മിഥുൻകുമാർ എന്നിവർ സംസാരിച്ചു.
സൈബർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ
വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ

ബോധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു.
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി
പഠനയാത്ര
അനിമേഷനെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. 28.1.2025 തിങ്കളാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ടൂൺസ് അനിമേഷൻ സെന്ററിലേക്കായിരുന്നു യാത്ര.രാവിലെ ടൂൺസിലെത്തിയ വിദ്യാർത്ഥികൾക്ക് മികച്ച പരിഗണനയാണ് നല്കിയത്.ആദ്യമായി ഡയറക്ടർ ,സ്ഥാപനത്തിനെ പറ്റി മികച്ച ഒരു വിവരണം കുട്ടികൾക്ക് നല്കി.അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ വ്യക്തമാക്കി പറഞ്ഞു കൊടുത്തതിനുശേഷം കൂട്ടികളെ രണ്ടു ബാച്ചായി വേർതിരിച്ച് സ്ഥാപനത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 2D, 3D, സ്റ്റുഡിയോയിലേക്ക് അയച്ചു. ഒരു അനിമേഷന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പ്രപർത്തനങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.സ്റ്റോറി ബോർഡിനനുസരിച്ചുള്ള കഥാപാത്രങ്ങളെ നിർമ്മിക്കുന്നത് അവയ്ക്ക് ചലനം കൊടുക്കുന്നത് ,ശബ്ദം നല്കുന്നത് എന്നിവ വളരെ കൗതുകത്തോടെ കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി .അവരുടെ സംശയങ്ങൾക്ക് വ്യക്താമായ മറുപടി നല്കാനും ഉദ്യോഗസ്ഥർ മറന്നില്ല.അനിമേഷൻ കഥാപാത്രങ്ങളുടെ ശില്പങ്ങൾ കാണാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായി. അവസാനമായി ഒരു ലഘു അനിമേഷൻ ചിത്രം അജിത്ത് സർ കുട്ടികൾക്കായി നിർമ്മിച്ച് കാണിച്ചത് ഈ മേഖലയിലേക്ക് കുട്ടികൾക്കുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതായിരുന്നു.
യാത്രയുടെ തിരുച്ചുവരവിൽ തോന്നയ്കലുള്ള ആശാൻ സ്മാരകം സന്ദർശിച്ചു. കുമാരനാശാൻ മലയാളത്തിന് നല്കിയ സംഭാവനകൾ മനസ്സിലാക്കാനും, ആശാൻ കവിതകളുടെ കയ്യെഴുത്തു പ്രതികൾ നേരിട്ട് കണുവാനും കുട്ടികൾക്ക് കഴിഞ്ഞു. സ്മാരകത്തിൽ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞുരാമന്റെ പ്രതിമ കുട്ടികളിൽ കൗതുകം ഉണർത്തി.
ടാലന്റെ് -2024 ഫൈനൽ മത്സരം
ടാലന്റെ് -2024 ന്റെ ഫൈനൽ മത്സരം ജനുവരി 31 ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ നടന്നു.ഒന്നാം റൗണ്ടിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും 48 ടീമുകൾ പങ്കെടുത്തമ്പോൾ ഫൈനൽ റൗണ്ടിൽ എത്തിച്ചേർന്നത് ഒൻപത് ടീമുകൾ ആണ്.ഇവരിൽ 9H ലെ ഡിനു സി ,പാർത്ഥീവ് എ ജെ ഉൾക്കൊള്ളുന്ന ടീം ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത് 9 E ലെ സിദ്ധാർത്ത് സുഗതൻ, സ്കന്ദൻ എസ് എന്നിവരും മൂന്നാം സ്ഥാനം 8A ലെ നവനീത് ആർ, ആദിത്യൻ എന്ന ടീമും, 8 G ലെ അവതാർ ടി ജെ, ശ്രീറാം ആർ എന്നിവരും പങ്കിട്ടെടുത്തു.
യു പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത് 7A ലെ സാധുജ് എസ് ,സാധക് എസ് എന്നിവരാണ്.രണ്ടാം സ്ഥാനം 6B ലെ മുഹമ്മദ് നായിഫ് എൻ, അജ്‍സൽ ജവാദ് , 6B ലെ തന്നെ റാവിഷ് പി , സൽസബീൽ എന്നീ രണ്ടു ടീമുകൾ പങ്കിട്ടെടുത്തു.മൂന്നാം സ്ഥാനത്ത് എത്തിച്ചേർന്നത് 7B ലെ അജ്‍മൽ എൻ, ബിജിൻ ബി ശ്രീദേവ് എസ് ,ആദിദേവ് ആർ എന്നിവർ ഉൾക്കൊള്ളുന്ന രണ്ടു ടീമുകൾ ആണ് .
വിജയികൾക്ക് ക്യാഷ് പ്രൈസും ,ട്രോഫിയും നല്കി
-
ഫൈനലിൽ പങ്കെടുത്ത ടീമുകൾ
-
ഡിനു സി ,പാർത്ഥീവ് എ ജെ
-
സിദ്ധാർത്ത് സുഗതൻ, സ്കന്ദൻ എസ്
-
നവനീത് ആർ, ആദിത്യൻ ,അവതാർ ടി ജെ, ശ്രീറാം ആർ
-
ഫൈനലിൽ UP പങ്കെടുത്ത ടീമുകൾ
-
സാധുജ് എസ് ,സാധക് എസ്
-
മുഹമ്മദ് നായിഫ് എൻ, അജ്‍സൽ ജവാദ് ,റാവിഷ് പി , സൽസബീൽ
-
അജ്‍മൽ എൻ, ബിജിൻ ബി ,ശ്രീദേവ് എസ് ,ആദിദേവ് ആർ
ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദ്രവുമായി കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ്


ബോയ്സ് ഹയർസെക്കൻ്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഫെബ്രുവരി 13 ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ വച്ച് ലോഗോ പ്രകാശനം ചെയ്‌തുകൊണ്ട് സ്‌കൂൾ മാനേജർ എൽ ശ്രീലത ഡിജിറ്റൽ സേവാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കൽ, വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ സമർപ്പണം, കെഎസ്ആർടിസി കൺസഷൻ അപേക്ഷ സമർപ്പണം തുടങ്ങിയുള്ള വിവിധ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനങ്ങൾക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനവും പിന്തുണയും ലഭ്യമാക്കൽ, വിവിധ ഓൺലൈൻ പെയ്മെന്റ് സംവിധാനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലക്ഷ്യമിടുന്നത്. ആവശ്യമുള്ള പക്ഷം ഇടവേള സമയങ്ങളിൽ സജിജീകരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വാട്ടർ, ഇല്‌ക്ട്രട്രിസിറ്റി ബില്ലുകൾ, നികുതി അടവുകൾ, തുടങ്ങി വിവിധ ഓൺലൈൻ പെയ്മെൻ്റ് സേവനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനും കഴിയും.പരിശീലനം ലഭിച്ച വിദ്യർത്ഥികളെ ഉപയോഗപ്പെടുത്തി മധ്യവേനലവധിക്കാലത്ത് കൂടുതൽ വിദ്യാർത്ഥികളിലേക്ക് പരിശീലനം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുവരുന്നതായി ഉദ്ഘാടന സമ്മേളനത്തിൽ വിഷയാവതരണം നടത്തിയ കൈറ്റ്സ് മാസ്റ്റർ എൻ സുഭാഷ് പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തയ്യാ റാക്കിയ “ചമയം" ഡിജിറ്റൽ മാഗസിന്റെ പ്രകാശനം സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ നിർവ്വഹിച്ചു. കൈറ്റ്സ് യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ നടത്തിയ മെഗാ ക്വിസ് പരമ്പര - ടാലൻ്റ് 2024 ൻ്റെ വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്‌മിസ്ട്രസ് ടി സരിത നിർവ്വഹിച്ചു.
കൈറ്റ്സ് മാസ്റ്റർ ജെ ജയകൃഷ്‌ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എച്ച് എ സലാം, എംപിടിഎ പ്രസിഡൻ്റ് പി മായാകുമാരി, കൈറ്റ്സ് മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീഖ്, സ്റ്റാഫ് സെക്രട്ടറി ജെ പി ജയലാൽ, ബി ബൻസി, ബി രജനി തുടങ്ങിയവർ സംസാരിച്ചു. പി എസ് വിഷ്ണു നന്ദി പറഞ്ഞു
റോബോട്ടിക്ക് ഫെസ്റ്റ്
കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 20 ന് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . ഒരു മുറിക്കുളളിലെ കത്തുന്ന വാതകത്തിന്റെ സാന്നിധ്യം , മുറിക്കുള്ളിലെ താപനില, തീയുടെ സാന്നിധ്യം , വായുവിന്റെ സാന്ദ്രത എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകൾ നൽകുന്ന " ഓൾ ഇൻ വൺ " ദൂരെയുള്ള വസ്തുക്കളിലേക്കുള്ള അകലം ,അവയുടെ ഉയരം ,ഏത് കോണിലാണ് സ്ഥിതി ചെയ്യുന്നത് എന്നിവ മനസ്സിലാക്കുന്നതിനുള്ള റഡാർ സംവിധാനം , ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടിക് കാർ , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് .
റഡാർ സംവിധാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് അവയെ ദൃശ്യ യോഗ്യമാക്കാനും കഴിയും. ഇത് കാഴ്ച്ചക്കാരായ കുട്ടികളിൽ കൗതുകമുണർത്തി .പ്രദർശനം സ്കൂൾ ഹെഡ്മിസ്‍ട്രസ് ടി. സരിത ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീക്ക് , കൈറ്റ്സ് മാസ്റ്റർമാരായ എൻ സുഭാഷ് , ജെ. ജയകൃഷണൻ ,ബി. ബിൻസി, ബി രജനി എന്നിവർ ആശംസകൾ അർപ്പിച്ചു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സി ഡിനു, പ്രത്യുഷ് വിനായക് , എസ് മുഹമ്മദ് റിദ്‍വാൻ , എ. ആർ. ഇഹ്സാൻ ,എ അഹ്സാൻ , എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നൽകിയത്
എന്റെ കേരളം പ്രദർശനമേളയിൽ ലിറ്റിൽ കൈറ്റ്‍സ്
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം നടന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 55000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയത്. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപ്പനയും സ്റ്റാളിൽ ഉണ്ടായിരുന്നു. പ്രദർശന നഗരിയിൽ ഒരുക്കിയ കൈറ്റ്‍സിന്റെ സ്റ്റാളിൽ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മേയ് 17,18 എന്നിരണ്ടു ദിവസങ്ങളിൽ ,റിമൊട്ടിൽ നിയന്ത്രിക്കുന്ന കാർ ,ഫേയ്സ് ഡിറ്റക്ഷൻ ഗെയിം,എ ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഗെയിമുകൾ എന്നിവ പോതുജനങ്ങൾക്ക് പരിചയപ്പെടുത്തി.
ഏകജാലക സഹായകകേന്ദ്രം

കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദത്തിൽ ,ഹയർ സെക്കന്റഡറി ഏകജാലകപ്രവേശന സഹായകകേന്ദ്രത്തിന്റെ പ്രവർത്തനോത്ഘാടനം മേയ് 15 ന് സ്‍കൂൾ ഹെഡ്മിസ്ട്രസ്സ് ടി സരിത നിർവഹിച്ചു.പ്രസ്തൂത പരിപാടിയിൽ കൈറ്റ് മാസ്റ്റർമാരായ സൂഭാഷ് എൻ, ബെൻസി ബി,അദ്ധ്യാപകരായ ,ജമാൽ മുഹമ്മദ്,മഞ്ജൂ എസ് എന്നിവരും പങ്കെടുത്തു
സ്കൂൾതല ക്യാമ്പുകൾ- ഒന്നാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് 1 ന്റെ യൂണിറ്റ് ക്യാമ്പ് ( ഒന്നാം ഘട്ടം)മേയ് 27 ന് നടന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെ സാമൂഹികവ്യാപാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയ സാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഒരോ വിദ്യാർഥിയും പ്രാപ്തിനേടേണ്ടതുണ്ട് .പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കുന്ന ഉള്ളടക്കനിർമ്മാണവൈദഗ്ധ്യം, ജേണലിസം, അഡ്വർടൈസ്മെന്റ് ,ഫിലിം നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉയർന്ന ഡിമാന്റുള്ള കരിയർ സാധ്യതകൾ തുറന്ന് നൽകുന്നു എന്ന തരത്തിൽ കുട്ടികളെ ആകർഷിക്കുന്നുണ്ട് . കേവലം കരിയർ സാധ്യത എന്നതിനപ്പുറം വീഡിയോ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ , വിമർശനാത്മക ചിന്ത, സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ വളർത്തുവാനും സഹായിക്കുന്നു.ഇവ നേടുക എന്ന ലക്ഷ്യത്തെടെ രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 ന് സമാപിച്ചു.ക്യാമ്പിന് കരുനാഗപ്പള്ളി ഗേൾസ് എച്ച് എസി ലെ റംലത്ത് ബീവി ടീച്ചർ നേതൃത്വം നല്കി.
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് 2 ന്റെ യൂണിറ്റ് ക്യാമ്പ് ( ഒന്നാം ഘട്ടം)മേയ് 29 ന് നടന്നു.
ഡിജിറ്റൽ അച്ചടക്ക ക്ലാസുമായി ലിറ്റിൽ കൈറ്റ്‍സ്
സമഗ്ര ഗുണമേന്മാവിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, അക്കാദമിക മാസ്റ്റർ പ്ലാനിലേക്ക് കുട്ടികളിലുണ്ടാകേണ്ട മൂല്യബോധം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പ്രസ്തുതപരിപാടിയുടെ ഭാഗമായി എട്ടു വിഷയങ്ങൾ ആസ്പദമാക്കി ജൂൺ 3 മുതൽ 13 വരെ ക്ലാസ് മുറികളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നടപ്പാക്കി. എട്ടു വിഷയങ്ങളിൽ ഒന്നായ ഡിജിറ്റൽ അച്ചടക്കവുമായി ബന്ധപ്പെട്ട ക്ലാസ് ലിറ്റിൽ കൈറ്റ്‍സ് കൈകാര്യം ചെയ്തു.
കരുതൽ
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നടപ്പാക്കുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 2025 ജൂലൈ 18 ന് , ആറാം ക്ലാസിലെ ഗണിതശാസ്ത്രത്തിലെ ആദ്യപാഠഭാഗം ജിയോജിബ്രയുടെ സഹായത്താൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു. ക്ലാസ്സ് ഹെഡ്മിസ്ട്രസ് സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു
ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം-ലഹരിക്കെതിരെ E-War
ലഹരി വിരുദ്ധ പോസ്റ്റർ നിർമിച്ച് സമ്മാനം നേടാം
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ലഹരിയോട് നോ പറഞ്ഞ് ഓണം കളറാക്കാം എന്ന പരിപാടി ലിറ്റിൽ കൈറ്റ്‍സ് സംഘടിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് സമൂഹ മാധ്യമങ്ങളിൽ(ഫേസ്ബുക്, ഇൻസ്റ്റാഗ്രാം) കൂടി അയക്കുന്ന ഓണാശംസ പോസ്റ്ററിനോടൊപ്പം ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ഉൾപ്പെടുത്തുക.പോസ്റ്ററിൽ നമ്മുടെ സ്കൂളിന്റെ പേര്, ലിറ്റിൽ കൈറ്റ്സ് ലോഗോ, നിങ്ങളുടെ പേര്,ക്ലാസ്സ് ഡിവിഷൻ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. തയ്യാറാക്കുന്ന പോസ്റ്റർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക. എന്നിവയാണ് മത്സരത്തിനുള്ള നിർദ്ധേശങ്ങൾ. ഏറ്റവും മികച്ചതും, കൂടുതൽ ഷെയറും ലൈക്കും കിട്ടുന്നതുമായ പോസ്റ്ററുകൾക്ക് സമ്മാനം
( ക്യാഷ് പ്രൈസും, ട്രോഫി യും ) നല്കൂന്നതാണ്.
ഫ്രീഡം ഫെസ്റ്റ് -2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ' ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് ഡെപ്യൂട്ടി ലീഡർ സായി കൃഷ്ണ മറ്റു വിദ്യാർത്ഥികൾ ചൊല്ലിക്കൊടുത്തു
സെപ്റ്റംബർ 24ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്?എന്തിനുവേണ്ടി? നേട്ടങ്ങൾ എന്നിവ വിശദമാക്കുന്ന പോസ്റ്റർ പ്രദർശനം സ്കൂൾ അങ്കണത്തിൽ നടന്നു. അന്നേദിവസം 2.30 ന് 'അറിവിന്റെ സ്വാതന്ത്ര്യം എല്ലാവരും എത്തിക്കുക ' എന്ന് വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ 2023-25 ലീഡർ പ്രത്യഷ് വിനായക് നയിച്ചു
ഉപജീല്ലാകലോത്സവം
കരുനാഗപ്പള്ളി ഉപജീല്ലാകലോത്സവം നവംബർ 4,54,6,7 തീയതികളിൽ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിൽ വച്ച് നടന്നു.കരുനാഗപ്പള്ളി ഉപജില്ലയിലെ 80 സ്‍കൂളുകളിൽ നിന്നായി 7000 ത്തോളം പ്രതിഭകളാണ് മേളയിൽ പങ്കെടുത്തത് .

ബോയ്‍സ്, ഹൈസ്ക്കൂളിനു പുറമേ ഗേൾസ് ഹൈസ്ക്കൂൾ ,ഠൗൺ എൽ പി എസ് ,ഠൗൺ ക്ലബ്ബ് , ബി ആർ സി , മഹാത്മാ ട്യൂട്ടോറിയൽസ് , ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ട് ,യു പി ജി എസ് എന്നിങ്ങനെ 8 വേദികളിലായാണ് കലോത്സവം നടന്നത് .
ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളാണ് പല വേദികളിലേയും പരിപാടികൾ ഡോക്യുമെന്റെ് ചെയ്തത്.
റോബോട്ടിക് ശില്പശാല
ഈ വർഷം പുതുക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തിൽ റോബെറ്റിക്സ് ഉൾപ്പെടെയുള്ള നവീന സാങ്കേതികവിദ്യകൾ കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് എ ഐ മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർഥികൾ സ്വായത്തമാക്കിയ അറിവും അനുഭവവും പത്താം ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാൻ കഴിഞ്ഞു. ഇതിനുവേണ്ടി സംഘടിപ്പിച്ച റോബോട്ടിക് ശില്പശാല 12 -1- 2026 തിങ്കളാഴ്ച നടന്നു.