ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ സന്ദേശം ഉയർത്തി "ഖൽബിൽ ഖത്തർ "എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ലോകകപ്പ് പ്രവചനമത്സരം ഒരു വേറിട്ട പരിപാടി ആയിരുന്നു.ലോകകപ്പ് 2022 നേടുന്ന ടീം ,സുവർണ്ണ പാദുകം നേടുന്ന കളിക്കാരൻ എന്നിവ പ്രവചിക്കുന്ന വിദ്യാർത്ഥികൾക്കും ,ഏറ്റവും മികച്ച ലഹരി വിരുദ്ധ സന്ദേശം എഴുതുന്നവർക്കും U.P ,H.S എന്നീ തലങ്ങളിൽ പ്രത്യേകം ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തി.
കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനുവരി 3 ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്തു.
ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.
സൈബർ സുരക്ഷാ പരിശാലന ക്ലാസ്
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു
ടാലന്റ് -2024
വിവിധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി പരമ്പര ,ടാലന്റ് -2024 ന്റെ ഒന്നാം റൗണ്ട് മത്സരം ഡിസംബർ -3 ന് ആരംഭിച്ചു. ഒന്നാം റൗണ്ട് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 48 ടീമുകളും (ഒരു ടീമിൽ രണ്ടുകൂട്ടികൾ വീതം),യു പി വിഭാഗത്തിൽ 18 ടീമുകളും പങ്കെടുത്തു.സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി ഉത്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം, കൈറ്റ് മാസ്‍റ്റർ എൻ സുഭാഷ് ,മിസ്ട്രസ്സുമാരായ ബെൻസിടീച്ചർ,രജനി ടീച്ചർ എന്നിവർ നേതൃത്വം നല്കിവരുന്നു.
സൈബർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ
വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ ബോധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു.
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി