"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 126: വരി 126:


പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.
പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.
== ബഹിരാകാശ വാരാചരണം - ചിത്രരചന ==
ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ച്, സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചു.

11:02, 13 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2024-25

വായനദിനം 2024

കവിതാ പ്രഭാതം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി

വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ  നന്ദി അറിയിച്ചു.

പ്രതിജ്ഞ

അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ  ചൊല്ലിക്കൊടുത്തു.

മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം

കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.

വായനാദിന സന്ദേശം

കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.

ജന്മദിന സമ്മാനം

മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.

വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

മത്സരങ്ങൾ

വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി.

കഥാ രചന

യുപി വിഭാഗം
പേര് സ്ഥാനം
ജോഷ്വാ പി മനോജ് 1
ആർദ്ര സുഭാഷ് 2
എച്ച് എസ് വിഭാഗം
നിരഞ്ജന എ 1
അഖിൽ പി സന്തോഷ് 2

കവിത രചന

യുപി വിഭാഗം
പേര് സ്ഥാനം
അശ്വിനി സന്തോഷ് 1
എച്ച് എസ് വിഭാഗം
പൊന്നി സജി 1

ചിത്രരചന

യുപി വിഭാഗം
ആർഷ സന്തോഷ് 1
അരിഷ് കെ അജിത് 2
എച്ച് എസ് വിഭാഗം
ഗൗരി കൃഷ്ണ 1
ദയാ റോസ് മനു 2

ക്വിസ്

യുപി വിഭാഗം
അനുശ്രീ അനിൽ 1
ദേവിക സന്തോഷ് 2
എച്ച് എസ് വിഭാഗം
ഹരിഗോവിന്ദ് പി അരുൺ മാത്യു   1
അരോൺ മാത്യു 2

കവിതാ പ്രഭാതം

കവിതാ പ്രഭാതം

വായനാവാരത്തോടനുബന്ധിച്ച്  ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ,  അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി.

ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട  വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.

വിജ്ഞാന വിളക്ക്

വിജ്ഞാന വിളക്ക്

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവ് അനുഭവങ്ങളിലേക്കുള്ള കാൽവെപ്പ് എന്ന ഉദ്ദേശത്തോടുകൂടി വിജ്ഞാന വിളക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആദ്യാക്ഷരങ്ങളുടെ ഉപാസകരായ സരസമ്മ, ശ്രീകുമാരി, ഗൗരി കുട്ടി എന്നീ അദ്ധ്യാപകരെ അവരുടെ അക്ഷീണ പ്രയത്നത്തിനും, വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിനുള്ള അടങ്ങാത്ത പരിശ്രമത്തിനും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ടി.ടി സക്കറിയ അവർക്ക് പൊന്നാട അണിയിച്ച് ആദരവ് നൽകി. അദ്ദേഹം അദ്ധ്യാപകരുടെ സേവനത്തെ പ്രശംസിക്കുകയും വായനാശീലം വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.

ബഹിരാകാശ വാരാചരണം - ചിത്രരചന

ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ച്, സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചു.