എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല/2024-25
പ്രവർത്തനങ്ങൾ 2024-25
2024-25 അദ്ധ്യായന വർഷത്തിൽ, ഗ്രന്ഥശാല പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടന്നുവരുന്നു. രാവിലെ ഒമ്പത് മണിക്ക് തുറക്കുന്ന ഗ്രന്ഥശാലയിൽ, ആദ്യ 45 മിനിറ്റ് കുട്ടികൾ പത്രവായനയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ ഒന്നേ മുക്കാൽ വരെ, പുസ്തകങ്ങൾ വായിക്കാൻ അവർക്ക് അവസരം നൽകുന്നു. ലൈബ്രറി പിരീഡുകളിലും, അദ്ധ്യാപകർ അല്ലാത്ത സമയങ്ങളിലും, മറ്റ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഗ്രന്ഥശാല പ്രവർത്തിപ്പിക്കുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതി, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നു. ഈ കുറിപ്പുകൾ ഉപയോഗിച്ച്, മാസികയായി ഒരു കൈയെഴുത്തു പത്രം തയ്യാറാക്കുന്നു. സ്കൂൾ ഗ്രന്ഥശാലയിൽ, പുസ്തക പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
വായനദിനം 2024
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെയും, സ്കൂൾ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിപാടികൾ സ്കൂൾ സംഘടിപ്പിച്ചു.
സ്കൂൾ അസംബ്ലി
വായന മാസാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേൽ അധ്യക്ഷയായിരുന്ന അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് അധ്യാപിക ബിന്ദു ഫിലിപ്പാണ്. ഉദ്ഘാടനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപികയായ പ്രൊഫസർ.ഡോ. സാറാമ്മ വർഗീസ് ആണ്.മുഖ്യ സന്ദേശം നൽകിയത് സ്കൂൾ മാനേജർ ഡോ. റ്റി റ്റി.സഖറിയ അച്ചൻ ആണ്. പി. ടി. എ വൈസ് പ്രസിഡണ്ട് സുഷമ ആശംസകൾ അറിയിച്ചു. അധ്യാപിക പ്രൈസി ചെറിയാൻ നന്ദി അറിയിച്ചു.
പ്രതിജ്ഞ
അബിത ജഹാൻ വായനാദിന പ്രതിജ്ഞ അസംബ്ലിയിൽ ചൊല്ലിക്കൊടുത്തു.
മഹത് വ്യക്തിത്വങ്ങളുടെ ഉദ്ധരണികൾ സമർപ്പണം
കുട്ടികൾ വായനയുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുടെ ഉദ്ധരണികൾ അവതരിപ്പിച്ചു.
വായനാദിന സന്ദേശം
കുമാരി ഉപന്യ ആർ വായനാദിന സന്ദേശം നൽകി.
ജന്മദിന സമ്മാനം
മാസ്റ്റർ ഷോൺ ഐപ്പ് ബിജോയ് ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.
വായനയുടെ ലോകം - ബോധവൽക്കരണ ക്ലാസ്
സ്കൂൾ ലൈബ്രറിയിൽ മലയാളഭാഷയോട് ആഭിമുഖ്യം പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. മലയാള വിഭാഗം അദ്ധ്യാപികയായ പ്രൊഫസർ ഡോ. സാറാമ്മ വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
മത്സരങ്ങൾ
വായനാദിനത്തോടനുബന്ധിച്ച്, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടികൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെയും വായനാ വൈദഗ്ധ്യത്തെയും വളർത്താൻ സഹായിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
കഥാ രചന
യുപി വിഭാഗം | |
---|---|
പേര് | സ്ഥാനം |
ജോഷ്വാ പി മനോജ് | 1 |
ആർദ്ര സുഭാഷ് | 2 |
എച്ച് എസ് വിഭാഗം | |
നിരഞ്ജന എ | 1 |
അഖിൽ പി സന്തോഷ് | 2 |
കവിത രചന
യുപി വിഭാഗം | |
---|---|
പേര് | സ്ഥാനം |
അശ്വിനി സന്തോഷ് | 1 |
എച്ച് എസ് വിഭാഗം | |
പൊന്നി സജി | 1 |
ചിത്രരചന
യുപി വിഭാഗം | |
---|---|
ആർഷ സന്തോഷ് | 1 |
അരിഷ് കെ അജിത് | 2 |
എച്ച് എസ് വിഭാഗം | |
ഗൗരി കൃഷ്ണ | 1 |
ദയാ റോസ് മനു | 2 |
ക്വിസ്
യുപി വിഭാഗം | |
---|---|
അനുശ്രീ അനിൽ | 1 |
ദേവിക സന്തോഷ് | 2 |
എച്ച് എസ് വിഭാഗം | |
ഹരിഗോവിന്ദ് പി അരുൺ മാത്യു | 1 |
അരോൺ മാത്യു | 2 |
കവിതാ പ്രഭാതം
വായനാവാരത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി.
ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.
വിജ്ഞാന വിളക്ക്
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവ് അനുഭവങ്ങളിലേക്കുള്ള കാൽവെപ്പ് എന്ന ഉദ്ദേശത്തോടുകൂടി വിജ്ഞാന വിളക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആദ്യാക്ഷരങ്ങളുടെ ഉപാസകരായ സരസമ്മ, ശ്രീകുമാരി, ഗൗരി കുട്ടി എന്നീ അദ്ധ്യാപകരെ അവരുടെ അക്ഷീണ പ്രയത്നത്തിനും, വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിനുള്ള അടങ്ങാത്ത പരിശ്രമത്തിനും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. ടി.ടി സക്കറിയ അവർക്ക് പൊന്നാട അണിയിച്ച് ആദരവ് നൽകി. അദ്ദേഹം അദ്ധ്യാപകരുടെ സേവനത്തെ പ്രശംസിക്കുകയും വായനാശീലം വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.
വീട്ടിലെ ലൈബ്രറി സന്ദർശനം
അഡ്വക്കേറ്റ് ഗാേപി കൃഷ്ണന്റെ വീട്ടിലെ ലൈബ്രറി സന്ദർശനം വിദ്യാർത്ഥികളിൽ വായനയോടുള്ള അഭിരുചി വളർത്തുന്നതിൽ ഒരു വഴിത്തിരിവായി. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം പുതിയ തലമുറയെ പുസ്തകങ്ങളുടെ ലോകത്തേക്ക് ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
സഞ്ചരിക്കുന്ന ലൈബ്രറി
അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് നടത്തിയ വീടുകളിലേക്കുള്ള പുസ്തക വിതരണവും ബോധവൽക്കരണവും സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പുതിയ അവബോധം സൃഷ്ടിച്ചു. ഇത് വായനയെ ഒരു സമൂഹ പ്രവർത്തനമായി കാണുന്നതിനുള്ള ഒരു മാതൃകയായി മാറി.
ഉദയം - കൈയെഴുത്തു മാസിക
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക അവരുടെ വായനാ വൈദഗ്ധ്യം മാത്രമല്ല, സർഗ്ഗാത്മകതയും പ്രകടിപ്പിക്കുന്ന ഒരു മികച്ച ഉദാഹരണമായി. ഇത് മറ്റ് വിദ്യാർത്ഥികളിൽ വായനയോടുള്ള അഭിരുചി വളർത്തുന്നതിന് ഒരു പ്രചോദനമായി.
പുസ്തക പ്രദർശനം
ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഉപയോഗിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച പ്രദർശനം അവരിൽ വായനയോടുള്ള അഭിരുചി വളർത്തുന്നതിൽ ഒരു വഴിത്തിരിവായി. പുസ്തകങ്ങളുടെ മാന്ത്രിക ലോകത്തേക്ക് കുട്ടികളെ ആകർഷിക്കുന്നതിൽ ഈ പ്രദർശനം വലിയ പങ്കു വഹിച്ചു.
വായനാ മൂല
ഓരോ ക്ലാസിലും വായനയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത് കുട്ടികളിൽ വായനയോടുള്ള താൽപര്യം വളർത്തി, വായനയെ ഒരു രസകരമായ അനുഭവമാക്കി മാറ്റി.
പ്രാദേശിക ലൈബ്രറി സന്ദർശനം
വായനാ മാസാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കാേട്ടയിലെ ടാഗാർ മെമ്മോറിയൽ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും, ഗ്രന്ഥശാല ജീവനക്കാരുമായുള്ള അഭിമുഖങ്ങളിലും പങ്കെടുത്തുകൊണ്ട് അവർ വായനയോടുള്ള താൽപര്യം വളർത്തി.
ലൈബ്രറി ഡിജിറ്റലൈസേഷൻ എന്ന പദ്ധതിയുടെ ഭാഗമായി, രണ്ട് വർഷത്തെ കാലയളവിൽ ലൈബ്രറിയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പദ്ധതിയാണ് ആരംഭിച്ചത്. ഈ സന്ദർശനം ഈ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിരുന്നു. ഈ വർഷത്തെ വായന മാസാചരണം, ഈ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ വിജയത്തിന് വളരെ പ്രധാനമാണ്.
ജന്മദിന സമ്മാനം
ജന്മദിന സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നത് പുസ്തകങ്ങളോടും വായനയോടുമുള്ള അവരുടെ താൽപര്യം വളർത്താൻ സഹായിക്കുന്ന ഒരു മികച്ച മാർഗമാണ്.
ബഹിരാകാശ വാരാചരണം - ചിത്രരചന
ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ച്, സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചു.
കേരളപ്പിറവി ദിനാഘോഷം
2024 നവംബർ 1ന് പത്തനംതിട്ട ജില്ലയിലെ ഇടയാനന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68-ാം പിറന്നാൾ ബഹുലമായി ആഘോഷിച്ചു. കേരളപ്പിറവി ദിനാഘോഷത്തോട് ബന്ധപ്പെട്ട് സ്കൂൾ അസംബ്ലി, പ്രതിജ്ഞ, പുരാവസ്തുക്കളുടെ പ്രദർശനം, വാസ്തുവിദ്യ ഗുരുകുലം സന്ദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
അസംബ്ലി
കേരള പിറവിയോട് അനുബന്ധിച്ച ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു. വിദ്യാർത്ഥികൾ കേരളത്തിന്റെ തനിമ വ്യക്തമാക്കുന്ന വേഷത്തിൽ അസംബ്ലിയിൽ എത്തിയത് ശ്രദ്ധേയമായിരുന്നു. അസംബ്ലിയിൽ സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ലാലി ജോണും, നന്ദി പ്രകാശിച്ചത് പ്രഥമ അദ്ധ്യാപിക അനില സാമുവേലും ആണ്. ഡിസ്ട്രിക്റ്റ് ശാസ്ത്രോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അസംബ്ലിയിൽ ആദരിച്ചു.
റോബോ നിലവിളക്ക് കത്തിക്കൽ
കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ റോബോട്ടിക് നിലവിളക്ക് കത്തിച്ച് പ്രിൻസിപ്പൽ ലാലി ജോൺ നിർവഹിച്ചു. ഇത് വിദ്യാർത്ഥികളിൽ കൂടുതൽ സന്തോഷം പകർന്നു.
പ്രതിജ്ഞ
കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി.
പുരാവസ്തുക്കളുടെ പ്രദർശനം
വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ, ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് വിഭാഗവും, സ്കൂളിലെ ഗ്രന്ഥശാലയുടെയും, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, പിടിഎയുടെയും ആഭിമുഖ്യത്തിൽ പുരാവസ്തു പ്രദർശനം 2024 നവംബർ 4 ന് സ്കൂൾ സംഘടിപ്പിച്ചു.
കുതിരവിളക്ക്, വിവിധ തരം നിലവിളക്കുകൾ, ചെമ്പ് പാത്രങ്ങൾ, ഓട്ടുപാത്രങ്ങൾ, തൂക്കുവിളക്ക്, പഴയകാല ആഭരണങ്ങൾ, കത്തികൾ, പഴയകാല ചെമ്പ് പാത്രങ്ങൾ, ഉപ്പുഭരണി, ഓലകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ഗ്രാമഫോൺ, 2000 വർഷം പഴക്കമുള്ള നാണയങ്ങൾ, ചിത്രപ്രദർശനം, പഴയകാല പുസ്തകങ്ങൾ, സിഡികൾ, പഴയകാല കാസറ്റുകൾ, പഴയ റേഡിയോ, പഴയ ടൈപ്പ് റൈറ്റർ മെഷീൻ, അരകല്ല്, പഴയ ക്ലോക്കുകൾ, ചൂരൽ കൊണ്ട് നിർമ്മിച്ച കൊട്ടകൾ, ബുദ്ധ പ്രതിമ, ഇടിയൂരൽ, ചന്ദനക്കല്ല് കപ്പി, ആറന്മുള കണ്ണാടി തുടങ്ങിയവയുടെ വിപുലമായ ശേഖരം സ്കൂൾ ഒരുക്കിയിരുന്നു.
പുരാവസ്തുക്കളുടെ പ്രദർശനം കാണുവാൻ സന്ദർശിക്കുക
വാസ്തുവിദ്യ ഗുരുകുലം സന്ദർശനം
ആറന്മുള വാസുവിദ്യ ഗുരുകുലം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും, ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ 2024 നവംബർ ഒന്നിന് വാസ്തുവിദ്യ ഗുരുകുലസന്ദർശനം നടത്തി.
ഭാരതീയ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനും ആയി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യ ഗുരുകുലം. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തായി പമ്പാനദിയിൽ മനോഹരമായ ഒരു നാല്കെട്ടിൽ വാസ്തുവിദ്യ ഗുരുകുലം 1993 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു.
വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്സിറ്റി അംഗീകൃത അക്കാദമി കോഴ്സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്ര വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾ ആയിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് പരമ്പരാഗത വാസ്തുവിദ്യയും, ശില്പകലയും, ചുവർച്ചിത്രങ്ങളും, കലകളും അവതരിപ്പിക്കുകയും, സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എല്ലാ തരത്തിലുമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ചിത്രകലയെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക