Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അദ്ധ്യായന വർഷത്തിൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പരിചയം, വായനാ ക്ലബ്, പുസ്തക നിരൂപണ മത്സരം, എന്റെ പുസ്തകം എന്റെ ലോകം, ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ, പഠന സംബന്ധമായ വെബ്സൈറ്റുകൾ എന്നിവ ഉൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽ ലൈബ്രറി വിഭാഗം ആരംഭിക്കുക, വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പഴയതും നല്ല നിലയിലുള്ളതുമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് ശേഖരിക്കുന്നതിനുള്ള ഒരു യജ്ഞം സംഘടിപ്പിക്കുക, ഗ്രന്ഥശാല കൂടുതൽ ആകർഷകവും സൗകര്യപ്രദവുമാക്കാൻ വിദ്യാർത്ഥികളുടെ സഹായത്തോടെ ചുമർചിത്രങ്ങൾ വരയ്ക്കുകയും, ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു.

വായന ദിനാഘോഷം 2025

വായനയുടെ വസന്തം 2025 ജൂൺ 19 – അറിവിന്റെ കണികകൾ വിതറുന്നൊരു ദിവസം. ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ വായനാദിനം ശ്രദ്ധേയമായി ആഘോഷിച്ചു. 2025 ജൂൺ 20-ന് ആരംഭിച്ച വായനാദിനാഘോഷം, വിദ്യാർത്ഥികളിൽ വായനാപ്രവർത്തനങ്ങൾക്കും പുസ്തകസ്നേഹത്തിനും പുതിയ ദിശകൾ നൽകുന്ന വഴികളായി മാറി. പി. എൻ. പണിക്കറിന്റെ സ്മരണയിൽ തുടങ്ങിയതായ ഈ ദിനാഘോഷം, ഒരു മാസം നീണ്ടുനിന്ന പരിപാടികളിലൂടെ വിദ്യാർത്ഥികളെ സജീവമായി പങ്കെടുപ്പിക്കുവാനും സ്കൂൾ ഗ്രന്ഥശാലയുടെ പ്രാധാന്യം കൂടുതൽ ഉയർത്തിക്കാട്ടുവാനും സഹായിച്ചു.

ഉദ്‌ഘാടനം

2025 ജൂൺ 20-ന് ഇടയാറൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനായ പി. എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് ഈ ദിനാഘോഷം നടത്തിയത്. പരിപാടിക്ക് പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം നിർവഹിച്ചു. വായനയുടെ പ്രാധാന്യം മുൻനിർത്തി സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്രിയ വായനാമാസാചരണ ഉദ്ഘാടനം നിർവഹിച്ചു.

പുസ്തക സമർപ്പണത്തിന്റെയും അറിവിന്റെ വിതരണത്തിന്റെയും തുടക്കം

പ്രാദേശിക ലൈബ്രറിയായ കൈരളി ഗ്രന്ഥശാലയുടെ ലൈബ്രേറിയനും സ്കൂൾ പി.ടി.എ. പ്രതിനിധിയുമായ സുഷമ്മ പുസ്തകപ്പെട്ടിയിൽ പുസ്തകം സമർപ്പിച്ചുകൊണ്ട് പുസ്തക സമർപ്പണത്തിന് തുടക്കമിട്ടു. നിരവധി കുട്ടികളും തങ്ങളുടെ പുസ്തകങ്ങൾ സമർപ്പിച്ചുകൊണ്ട് ഈ പരിപാടിയിൽ സജീവ പങ്കാളിത്തം വഹിച്ചു. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സന ഫാത്തിമ പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു.

പ്രതിജ്ഞയും അവതരണവും – കുട്ടികളിൽ അറിവിന്റെ ചിരാത്

ഗൗരി കൃഷ്ണ എസ്. വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിനന്ദ് ബി, പി. എൻ. പണിക്കരുടെ ജീവചരിത്രം അവതരിപ്പിച്ചു. ഈ പ്രഭാതം കുട്ടികളിൽ വായനയുടെ താത്പര്യവും അറിവിന്റെ പ്രചോദനവുമുണ്ടാക്കി.

ഗ്രന്ഥങ്ങൾക്കൊപ്പം സ്‌നേഹസൂചനയും

ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപിക മറിയാമ്മ ജോർജും, പ്രിൻസിപ്പൽ വർഗീസ് മാത്യു താരകനും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. തുടർന്ന്, പ്രിൻസിപ്പൽ വർഗീസ് മാത്യു താരകൻ, സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്രിയക്ക് ഉപഹാരമായി ഒരു പുസ്തകം നൽകി.

സ്മരണാഞ്ജലികൾ – പുഷ്പാർച്ചനയും നന്ദിയും

വി. എൻ പണിക്കരുടെ ചിത്രത്തിന് മുൻപിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. സ്കൂൾ പ്രഥമ അധ്യാപിക അനില സാമുവൽ കെ. എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

വായനയിലൂടെ വിജ്ഞാനത്തിലേക്ക് – വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ മേള

ലൈബ്രറി ചുമതലയുള്ള അദ്ധ്യാപിക പ്രയ്സി ചെറിയാന്റെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ വിജയകരമായി നടത്തപ്പെട്ടത്.

മത്സരങ്ങൾ

 
മത്സരങ്ങൾ

2025 ജൂലൈ 11-ന് ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ചിത്രരചനയും, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തപ്പെട്ടു. യുപി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ക്ലാസ് 7 ൽ പഠിക്കുന്ന അനശ്വര സുഭാഷ് ഒന്നാം സ്ഥാനം, ആർദ്ര കലേഷ് രണ്ടാം സ്ഥാനം, കീർത്തന നായർ മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ അഖിൽ പി. സന്തോഷ് (ക്ലാസ് 10) ഒന്നാം സ്ഥാനം, ജിഷ്ണു എം. നായർ (ക്ലാസ് 10) രണ്ടാം സ്ഥാനം, അനുശ്രീ അനിൽ (ക്ലാസ് 8) മൂന്നാം സ്ഥാനം നേടി.

ഒന്നാം സ്ഥാനം നേടിയ ഈ വിദ്യാർത്ഥികൾ 2025 ജൂലൈ 12 ശനിയാഴ്ച പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വായിച്ചു വളരുക മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ  അനുമോദിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനും ഇത്തരം പരിപാടികൾ വലിയ പങ്ക് വഹിച്ചു.

വായനയുടെ ഉത്സവം – വായനമാസാചരണം

വായനമാസാചരണത്തിന്റെ ഭാഗമായി ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി  സ്കൂളിൽ വിവിധ മത്സരങ്ങളിലൂടെ സജീവമായും ആവേശഭരിതമായും ഒരു മാസമാകെ വിദ്യാരംഗം നിറഞ്ഞിരുന്നു. പുസ്തകങ്ങൾക്കും വായനക്കും പ്രാധാന്യം നൽകുന്ന ഈ കാലയളവിൽ, വിദ്യാർത്ഥികളുടെ സൃഷ്‌ടിപരമായ കഴിവുകൾക്കും ബൗദ്ധിക ജാഗ്രതക്കും വാതായനം തുറന്നുകൊടുത്താണ് ഇടയാറന്മുള എ എം എം സ്കൂൾ കുടുംബം ഈ മാസത്തേയും ആഘോഷിച്ചത്.

കയ്യെഴുത്തിന്റെ അഴകും വരയുടെ ചായവും, വാക്കുകളുടെ ശക്തിയും വിജ്ഞാനത്തിന്റെ തിളക്കവും കൊണ്ട് ഓരോ മത്സരവും വിദ്യാർത്ഥികൾക്ക് പുതിയ അറിവ് വഴികൾ തുറന്നുകൊടുത്തു. തങ്ങളുടെ കഴിവുകൾ കൊണ്ട് മികവിന്റെ മുകളിൽ തിളങ്ങിയ കുട്ടികളിലേറെ പേർ മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ പ്രകടനം ഒട്ടുമിക്കരീതിയിലും ശ്രദ്ധേയമായി.

മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കുട്ടികൾ
ഹാൻഡ്‌റൈറ്റിംഗ് മത്സരം
പേര്  ക്ലാസ്സ്
അനന്യ എസ് 5
ഘനശ്യാം വിജയ് 5
അനിക എ 6
ജെരൂഷ സിബി 6
അബിഗെയിൽ ആൻ ജിജി 7
മയൂഖ എം 7
ചിത്രരചന മത്സരം
അനശ്വര സുഭാഷ് 7
അർദ്ര കലേഷ് 7
ക്വിസ് മത്സരം
അഖിൽ പി സന്തോഷ് 10
ജിഷ്ണു എം നായർ 10
പ്രഭാഷണം – മലയാളം
ഉപന്യാ കൃഷ്ണ 7
ക്ഷമ ഗൗരി 7
പ്രഭാഷണം – ഇംഗ്ലീഷ്
കോണിക്ക ഘോഷ് 6
ശിഖ പി എച്ച് 6

ശിശുദിനത്തിന് നേർകാഴ്ച - ബാലലോകം ശിശുദിന പതിപ്പ്

2025 നവംബർ 14 ന് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ബാലലോകം എന്ന ശിശുദിന പതിപ്പ് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്രകാശനം ചെയ്തു.

പതിപ്പ് പ്രകാശന ചടങ്ങിൽ ക്ലാസ് ഏഴിലെ വിദ്യാർത്ഥിനിയായ അഹല്യ പ്രശാന്ത് പതിപ്പിന്റെ ആദ്യ കോപ്പി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

സ്കൂൾ ലൈബ്രറിയൻ പ്രയ്‌സി ചെറിയാൻ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ സൃഷ്ടിപരതയും സാഹിത്യ താൽപ്പര്യവും ഉയർത്തിക്കാട്ടുന്ന പ്രസിദ്ധീകരണമെന്ന നിലയിൽ ബാലലോകം എല്ലാവരുടെയും പ്രശംസ നേടി.