Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ 2023-24

സ്കൂൾ ലൈബ്രറിയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾ വായനാദിനത്തിൽ ആരംഭിച്ചു. സ്കൂൾ ലൈബ്രറിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് സ്കൂൾ മുൻ അധ്യാപിക ശ്രീമതി വത്സമ്മ മാത്യു ടീച്ചർ ആണ്. വായനാദിനത്തിനോട് അനുബന്ധിച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം കവിത രചനാ മത്സരം, കഥാരചനാ മത്സരം എന്നിവ നടത്തി.

ക്വിസ് മത്സരം

ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും എച്ച് എസ് വിഭാഗത്തിൽ നിന്നും ഒന്ന് സ്ഥാനം ലഭിച്ച കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ജൂലൈ 11ന് ജനസംഖ്യാ ദിനത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി.

കവിത രചനാ മത്സരം

വിദ്യാർത്ഥികൾ തയ്യാറാക്കിയ കവിത രചനകൾ  ഗ്രന്ഥശാലയിൽ പ്രദർശനത്തിന് ഉൾപ്പെടുത്തി.

കഥാരചനാ മത്സരം

കുട്ടികളുടെ രചനാ ഭാവനകൾ വളർത്തുവാനായി കഥാരചനാ മത്സരം സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

കൈയ്യെഴുത്ത് മാസിക നിർമ്മാണം

വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ലൈബ്രറിയുടെ നേതൃത്വത്തിൽ പതിപ്പുകൾ ആക്കുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകം എടുത്ത വായിക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.