"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി. പ്രീതി സ്കറിയ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി. പ്രീതി സ്കറിയ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി. ജാസ്മിൻ ഏബ്രഹാം | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി. ജാസ്മിൻ ഏബ്രഹാം | ||
|ചിത്രം= | |ചിത്രം= 37049-certificate.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
13:19, 26 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:37049-certificate.jpg | |
| സ്കൂൾ കോഡ് | 37049 |
| യൂണിറ്റ് നമ്പർ | LK/2018/37049 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ലീഡർ | അഞ്ജിമ അമ്പിളി കുമാർ |
| ഡെപ്യൂട്ടി ലീഡർ | ആഷർ ഡാനിയേൽ ജേയ്മസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. പ്രീതി സ്കറിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. ജാസ്മിൻ ഏബ്രഹാം |
| അവസാനം തിരുത്തിയത് | |
| 26-09-2024 | Balikamatomhss |
ലിറ്റിൽ കെെറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു.
2018 ജനുവരി 22 ന് കേരളാ മുഖ്യമന്ത്രി ശ്രീ, പിണറായ് വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല പ്രവർത്തനോത്ഘാടനം 2018 ജൂലൈ 18 ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ കോ-ഡിനേറായ ശ്രീ. സോണി പീറ്റർ നിർവഹിച്ചു.
8,9,10 ക്ലാസ്സുകളിലെ 40 കുട്ടികൾ വീതം അംഗങ്ങളായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൈറ്റു മാസ്‍റ്റർമാരായി ശ്രീമതി. പ്രീതി സ്കറിയ, ശ്രീമതി. സൂസൻ .കെ. ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന 40 കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.
ലക്ഷ്യങ്ങൾ
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു.
വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക
സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു.
രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.