ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന "ഫ്രീഡം ഫെസ്റ്റിന്റെ" ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓഗസ്റ്റ് 5 മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ഐ റ്റി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആർ ജി ബി ലൈറ്റ്

റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച് എം.ഐ.ടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈലിൽ തയ്യാറാക്കിയ പ്രോഗ്രാം.

ട്രാഫിക്ക് ലൈറ്റ്

റെഡ്, ഗ്രീൻ, യെല്ലോ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ, ആർഡിനോ തുടങ്ങിയവ ഉപയോഗിച്ച് ട്രാഫിക്ക് ലൈറ്റ് തയ്യാറാക്കി.

ഫാൻ

മോട്ടോർ, ജമ്പർ വയറുകൾ, ആർഡിനോ എന്നിവ ഉപയോഗിച്ച് ഫാൻ പ്രവർത്തിപ്പിച്ചു.

ഡാൻസിങ്ങ് ലൈറ്റ്

ഉബണ്ടു  ഇൻസ്റ്റലേഷൻ

പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.

ആനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്

സത്യമേവ ജയതേ, അമ്മയെ അറിയാൻ തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളുടെ മോഡ്യൂളുകൾ ഉപയോഗിച്ച് രക്ഷകർത്താക്കൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി.

സ്പെഷ്യൽ  അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഏറ്റവും മികച്ച പോസ്റ്ററുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.