"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
{{ | |||
{{Yearframe/Header}}' | {{Yearframe/Header}}' |
20:31, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
'
സ്മാർട്ട് ഫോൺ വിതരണ ഉദ്ഘാടനം
കോവിഡ് കാലത്ത് പഠനം ഓൺലൈൻ ആയതോടുകൂടി ഫോണും നെറ്റും ഇല്ലാത്തതുകൊണ്ട് പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് സ്റ്റാഫിന്റെ വക നെറ്റ് കണക്ഷനോട് കൂടിയുള്ള ഫോൺ നൽകി. 90 കുട്ടികൾക്കാണ് ഫോൺ നൽകിയത്. ഫോണിന്റെ വിതരണ ഉദ്ഘാടനം എച്ച് എം മോഹൻരാജ് സാർ നിർവഹിച്ചു. ഫോൺ നൽകുന്നതിലൂടെ എല്ലാ കുട്ടികളെയും പഠന പ്രവർത്തനത്തിൽ പങ്കെടുപ്പിക്കാൻ സ്കൂളിന് സാധിച്ചു
കേരള പിറവി ദിനാഘോഷം
https://youtu.be/phjQzue_oeE?feature=shared
സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടത്തി.
മഞ്ചേരി സബ് ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ നെല്ലിക്കുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു. സ്കൂളിൻ്റെ ഏതാണ്ടു തുടക്കം മുതൽ തന്നെ ഇവിടെ ഒരു ലൈബ്രറി പ്രവർത്തിച്ചു വരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണ നിലയിലായപ്പോൾ മുതൽ പൂർവാധികം ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി . അതിൻ്റെ ഭാഗമായി നടത്തിയിട്ടുള്ള വിവിധ പരിപാടികൾ:-
4600 ലേറെ സ്കൂൾ ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്. അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും കഴിഞ്ഞു. സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു. എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന് സമയവും കൺവീനർമാരെയും നിശ്ചയിച്ചു. വായനയിലും താല്പര്യമുള്ളവർക്കും സർഗശേഷിയുള്ളവർക്കും പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്. ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്
സോഫ്റ്റ്വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് എസ് എസ് ക്ലബ്ബിവിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു
പ്രാദേശിക ചരിത്ര രചന പരിശീലനം
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകി. ക്രോഡീകരണം, അപഗ്രഥനം, ചർച്ച, മെച്ചപ്പെടുത്തൽ, വിദഗ്ധരുടെ ഉപദേശം തേടൽ എന്നിവയിലൂടെ കുട്ടികൾ പ്രാദേശിക
വിജയഭേരി വിജയ സ്പർശം
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ കുട്ടികളിൽ ഉണ്ടായിട്ടുള്ള പഠന വിടവുകൾ അവരുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇത്തരം പഠനവിടവുകളെ യഥാസമയം കണ്ടെത്തുകയും ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാൻ സാധിക്കുക. മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികൾ ആക്കി മാറ്റുന്ന പദ്ധതിയാണ് വിജയഭേരി വിജയ സ്പർശം... വിജയഭേരി പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടികൾക്കും അവശ്യ ശേഷികൾ നേടിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രീ ടെസ്റ്റ് നടത്തുകയും അതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ( മലയാളം ഇംഗ്ലീഷ് ഗണിതം ഹിന്ദി എന്നീ വിഷയങ്ങളിൽ) പ്രത്യേകതരം ക്ലാസുകൾ നൽകുകയും ചെയ്യുന്നു. ഇതിനുള്ള മേൽനോട്ടം അതത് വിഷയങ്ങളിലെ അധ്യാപകർ ചെയ്യുന്നു...
സ്കൂൾ റേഡിയോ
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്, പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.
ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു
സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്
യോഗ പരിശീലനം=
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.
ലോക പരിസ്ഥിതിദിനം
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.
പ്രവർത്തിപരിചയമേള
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.
അമ്മ അറിയാൻ
സൈബർ സുരക്ഷാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം 2022 മെയ് 7 ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിവഹിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്സിൽ ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം,മൊബൈൽ ഫോൺ ഉപയോഗം സുരക്ഷയൊരുക്കാൻ പാസ്വേഡുകൾ, വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ, ഇന്റർനെറ്റ് ജാഗ്രതയോടെ പ്രയോജനപ്പെടുത്താം തുടങ്ങിയ30 മിനിറ്റ് ദൈർഘ്യമുള്ള രണ്ടര മണിക്കൂറിന്റെ അഞ്ച് സെക്ഷനോടുകൂടിയാണ് പരിശീലനം നടന്നത്. സമീപപ്രദേശത്തെ മുതിർന്ന അമ്മമാർ ഉൾപ്പെടെ ഏകദേശം 100 പേർ ക്ലാസ്സിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺസ് ആയി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മൊബൈൽ ഫോണിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള അറിവ് അമ്മമാർക്ക് പങ്കുവെച്ചു. ഓരോ സെഷനും ക്രോഡീകരണം നടത്തിയത് കൈറ്റ് മാസ്റ്റർ സാദിഖ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് ലീഡർ ജുനൈൻ മഹമൂദ് ആയിരുന്നു മീറ്റിങ്ങിന് നന്ദി ആശംസിച്ചത്.നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ് ലെ 8 , 9 , 10 ക്ലാസുകളുടെ അമ്മമാർക്കും തോട്ടുപൊയിൽ യുപി സ്കൂളിലെ അമ്മമാർക്കും, ജി.എൽ.പി എസ് നെല്ലിക്കുത്ത് നോർത്തിലെ അമ്മമാർക്കും പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണം നൽകി.
യങ് ഇന്നവേറ്റേഴ്സ്പ്രോഗ്രാം (വൈ.ഐ.പി)
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക് എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക്വൈഐപി രജിസ്ട്രേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം സംബന്ധിച്ച പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച നല്ല ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും qഡോക്യുമെന്റ് ചെയ്തു
മലയാള തിളക്കം
കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല മലയാള തിളക്കം പരീക്ഷ നവംബർ 8 ന് സ്കൂൾ ഹാളിൽ നടന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ് പ്രീ ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തത്
ശ്രദ്ധ
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകിവരുന്നത്. എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
സുരീലി
ഹിന്ദിയിലുള്ള കുട്ടികളുടെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. എല്ലാവർഷവും ഹിന്ദി അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ എല്ലാ ആഴ്ചയിലും നിശ്ചിതസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ പഠനത്തിൽ
ലിറ്റിൽ കൈറ്റ്സ്
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
8 9 10 ക്ലാസുകളിലായി 117 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലുള്ളത് .
ജൂനിയർ റെഡ് ക്രോസ്
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു
Top 10 ലീഡർ പദ്ധതി
ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടോപ് ടെൻ ലീഡേഴ്സ് എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.10 വിഷയത്തിനും മുന്നിൽ നിൽക്കുന്ന 10 കുട്ടികളെ ക്ലാസ് അധ്യാപകനും വിഷയ അധ്യാപകനും ചേർന്ന് കണ്ടെത്തുന്നു.അതാത് വിഷയത്തിന്റെ അധ്യാപകരുടെ അഭാവത്തിൽ പഠന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്റ്റാഫ് മീറ്റിംഗ്, ക്ലബ് പ്രവർത്തനങ്ങൾ,അധ്യാപകരുടെ ലീവ് തുടങ്ങിയ വേളകളിൽ ക്ലാസ് സജീവമായി നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.അച്ചടക്കത്തിനും പഠന പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നതിനും ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകുന്നതിനും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പഠനം രസകരമാക്കാനും ഈ പദ്ധതി ഏറെ സഹായകരമാകുന്നു.ക്ലാസ് ടീച്ചർ ക്ലാസ് ലീഡർ എന്നിവർ ഈ പദ്ധതി മോണിറ്റർ ചെയ്യുന്നു
ആനുകാലികം - ക്വിസ് മത്സരം
എസ് എസ് ക്ലബ്ബ് ആനുകാലികം എന്ന പേരിൽ എല്ലാ മാസവും ഒന്നാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു. ഓരോ മാസത്തേയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉണ്ടാവുക. ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയാണ് ക്വിസ്മത്സരം. എല്ലാ മത്സരത്തിലെയും പോയിന്റുകൾ കൂട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്ക് ജനുവരി മാസം സമ്മാനദാനം നൽകും.
ഹിരോഷിമ നാഗസാക്കി ദിനം
ഇനി ഒരു യുദ്ധം ലോകത്ത് ഉണ്ടാവരുത് എന്ന ബോധം കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി എസ് എസ് ക്ലബ് ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മുതൽ നെല്ലിക്കുത്ത് അങ്ങാടി വരെ നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. കൂടാതെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും, പ്രസംഗമത്സരവും ക്വിസ്മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം എച്ച് എം നിർവഹിച്ചു