ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പത്തായം ഫുഡ് ഫസ്റ്റ്

സ്കൂൾതല കായിക മേളയോട് അനുബന്ധിച്ച് വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾ ഇ ഡി ക്ലബ്‌ന്റെ  നേതൃത്വത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റ് പത്തായം ഒരു പുതിയ അനുഭവമായി. സ്വയം സംരംഭകത്വത്തിന്റെ നേരറിവ് വികസിപ്പിക്കാൻ മികച്ച അവസരം ആയിരുന്നു ഫുഡ് ഫെസ്റ്റ്. വാർഡ് കൗൺസിലർ ശ്രീമതി ശ്രീജ ഉദ്ഘാടന നിർവഹിച്ചു.കച്ചവടത്തിലൂടെ സ്വരൂപിച്ച ലാഭം ഉപയോഗിച്ച് കുട്ടികൾ സ്കൂളിലേക്ക് സൗണ്ട് സിസ്റ്റം വാങ്ങി നൽകി

സ്കിൽ ഡേ -VHSE(NSQF)

വി എച്ച് എസ് ഇ സിലബസിന്റെ   ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള NSQF കോഴ്സിലെ ന്യൂതനയിനം കോഴ്സുകളെ പറ്റി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവബോധം വരുത്തുന്നതിനായി സ്കൂളിൽ വെച്ച് സ്കിൽ ഡേ സംഘടിപ്പിച്ചു. നിലവിൽ സ്കൂളിൽഉള്ള  NSQF കോഴ്സുകൾആയ ORG, LTR, JSD, OFE, AE എന്നിവ പ്രത്യേകം സ്റ്റാളുകൾ ആക്കി തിരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ പ്രദർശനം സംഘടിപ്പിച്ചത് ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉപരിപർണ സാധ്യതകളെക്കുറിച്ചും അവബോധം വരുത്താൻ സഹായകമായി. കൃത്യമായ ഡെമോൺസ്ട്രേഷൻ ക്ലാസുകളിലൂടെയും തൽസമയ മത്സരങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സംഘടിപ്പിച്ച സ്കിൽ ഡേ ഒരു പുതിയ അനുഭവമായി.

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങൾ
നെല്ലിക്കുത്ത് അങ്ങാടിയിലെ ബസ്റ്റോപ്പും പരിസരവും വൃത്തിയാക്കി സ്നേഹാരാമം നിർമ്മിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ.കടകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഒട്ടിക്കൽ.
നെല്ലിക്കുത്ത് സ്കൂൾ പരിസരത്തുള്ള വീടുകളിൽ ഡെങ്കി ബോധവൽക്കരണ സർവ്വേ.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട ജലം ജീവിതം എന്ന നാടകം മലപ്പുറത്തെ വിവിധ സ്കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ  അവതരിപ്പിച്ചു.
മിതം 2.0 ഊർജ സംരക്ഷണ സാക്ഷരതാ