"സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 125: വരി 125:
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
മാർഗ്ഗം വിശദീകരിക്കുക
മാർഗ്ഗം വിശദീകരിക്കുക
.{{#multimaps:9.383148,76.643168 |zoom=18}}
.{{Slippymap|lat=9.383148|lon=76.643168 |zoom=18|width=full|height=400|marker=yes}}


|}
|}
|}
|}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ.
,
689542
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽstmarysupgseraviperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37341 (സമേതം)
യുഡൈസ് കോഡ്32120600117
വിക്കിഡാറ്റQ87593798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിലിപ്പ് മത്തായി
പി.ടി.എ. പ്രസിഡണ്ട്അന്നമ്മ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ലീലമണി പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്മേരീസ് യു .പി . ജി .എസ്സ് .ഇരവിപേരൂർ.ശങ്കരമംഗലം മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജർ  പ്രൊഫ ടി സി എബ്രഹാം ആണ്.

ചരിത്രം

ഇരവി എന്ന രാജാവ് ഭരിച്ചിരുന്ന ഇരവിയുടെ ഊര് എന്ന അർഥത്തിൽ ഇരവിപുരം എന്നറിയപ്പെടുകയും പിന്നീട് ഇരവിപേരൂർ എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഇരവിപേരൂരിന്റെ  മൂന്നാം   വാർഡിന്റെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പെൺകുട്ടികൾ വീട്ടുവളപ്പിൽ ഒതുങ്ങി കഴിയേണ്ടവരല്ല എന്നും പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക  എന്ന ചിന്താഗതിയോടെ അവരുടെ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തുകൊണ്ട് താന്നിക്കൽ കൊച്ചു ചാക്കോച്ചൻ, കരിക്കാട്ട് ഉമ്മൻ കൊച്ചുമ്മൻ, തെങ്ങുമണ്ണിൽ കുരുവിള ഉമ്മൻ എന്നീ മഹത്‌വ്യക്തികളുടെ പ്രയത്നഫലമായും, സ്കൂളിനാവശ്യമായ സ്ഥലം തെങ്ങുമണ്ണിൽ ശ്രീ വർക്കി ഉമ്മൻ ദാനം നൽകികൊണ്ട്1926 ൽ  ഇവരുടെ അനേകകാലത്തെ സ്വപ്നം അഞ്ചാം ക്ലാസ് തുടങ്ങി കൊണ്ട് പൂവണിഞ്ഞു. 1927 ൽ 6,7 എന്നീ ക്ലാസുകൾ തുടങ്ങി ജാതിമത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുന്നു.അനേക കുട്ടികൾ ഈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കഴിഞ്ഞ ഒരു നൂറ്റാണ്ടായി കുട്ടികളിൽ വിജ്ഞാനത്തിന്റെ അറിവ് പകർന്നു കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് മുതൽ ഏഴ് വരെയുള്ള ഈ സകൂളിൽ ആകെ നാലു ക്ലാസ് മുറികളാണുളളത് എല്ലാമുറികളിലും ഫാനും ലൈറ്റും ഉണ്ട് .    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട് പാച കത്തിനായി എൽ പി ജി ഗ്യാസ് ഉപയോഗിക്കുന്നു . പൂർവ്വ വിദ്യാർത്ഥികൾ ഓഫീസ് മുറി ടൈൽസിട്ട് മനോഹരമാക്കി. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി അതിവിശാലമായൊരു കളിസ്ഥലം ഈ സ്കൂളിനുണ്ട്. വായന ശീലം പരിപോഷിപ്പിക്കുന്നതിന് ഉതകും വിധം ഒരു ഗ്രന്ഥശാലയും, കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ലബോറട്ടറിയും, ഗണിതത്തിനോടെ താല്പര്യം വർധിപ്പിക്കാൻ ഗണിത ലാബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികവുകൾ

2017-2018 വർഷത്തിൽ ജില്ലാ പ്രവർത്തി പരിചയ   മത്സരങ്ങളിൽ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലി എല്ലാ ആഴ്ചകളിലും നടത്തുന്നു.

മുൻസാരഥികൾ

  • പി. ഒ. തോമസ്
  • കെ. ടി. അന്നമ്മ
  • മറിയാമ്മ ജേക്കബ്
  • കെ. സി. മറിയാമ്മ
  • ആനിയമ്മ  ഉമ്മൂമ്മൻ
  • രാജമ്മ കെ. പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • ചാന്ദ്ര ദിനം
  • സ്വാതന്ത്ര ദിനം
  • ഓസോൺ ദിനം
  • ശിശു ദിനം
  • റിപ്പബ്ലിക്ക് ദിനം
  • രക്തസാക്ഷി ദിനം
  • എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ഫിലിപ്പ് മത്തായി (ഹെഡ് മാസ്റ്റർ )
  • ഷീബ ജേക്കബ്
  • ശാന്തി ആനി മാത്യു
  • ലിഷ സാറ ജേക്കബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • എല്ലാ ആഴ്ചയിലും കലാപ്രോത്സാഹത്തിനായി സാഹിത്യവേദി നടത്തുന്നു.
  • കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും ക്വിസ് നടത്തുന്നു.

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ ലഘു പരീക്ഷണങ്ങൾ ക്വിസുകൾ എന്നിവ നടത്തപ്പെടുന്നു.
  • സോഷ്യൽസയന്സ ക്ലബ്: വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.
  • ഗണിത ക്ലബ്: ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഗണിതവുമായി ബന്ധപ്പെട്ട് പസിൽ നിർമാണം ,  ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം നടത്തപ്പെടുന്നു.
  • പരിസ്ഥിതി ക്ലബ്: പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്
  • ഇംഗ്ലീഷ് ക്ലബ്: ഇംഗ്ലീഷ് ഭാഷയോട് കൂടുതൽ താല്പര്യം  ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. റോൾ പ്ലേയ്, സ്കിറ്റ് , ഡ്രാമ എന്നിവ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപെട്ടു നടത്തപ്പെടുന്നു

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല കുമ്പഴ റോഡിൽ  ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ചുറ്റളവിൽ ഇരവിപേരൂർ വൈ എം സി യോടു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

|}