"സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 113: വരി 113:
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.655665 ,76.425066| width=500px | zoom=16 }}
{{Slippymap|lat=9.655665 |lon=76.425066|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ അച്ചിനകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് എൽ പി എസ് അച്ചിനകം

സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം
വിലാസം
അച്ചിനകം

കുടവെച്ചൂർ പി.ഒ.
,
686144
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ9947590845
ഇമെയിൽsglpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്45229 (സമേതം)
യുഡൈസ് കോഡ്32101300801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ്‌ലീമ എക്സ്
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്ശാരി ബിനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് - 1930


നാൾവഴികളിലൂടെ ഒരു യാത്ര..........

ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിലെ ഒരു ഉൾനാടൻ ഗ്രാമമാണ് അച്ചിനകം.കുടവെച്ചൂർ പള്ളി വികാരി ആയിരുന്ന റവ.ഫാ.ഗിവ൪ഗ്ഗിസ് മണിയങ്കോടന്റെ പ്രത്യക താൽപ്പര്യ പ്രകാരം മിഷനറിമാരുടെ സഹായത്തോടുകൂടി കൊട്ടാരത്തിൽനിന്നും അനുമതി വാങ്ങി 1930 ഏപ്രിൽ മാസം അച്ചിനകം കരയിൽ പുതുതായി ഒരു സ് കൂൾ ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരത്തോടുകൂടി മെയ് 18-ന് രണ്ട് ക്ളാസോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വിദ്യാവെളിച്ചം പരത്തുന്നതിനുള്ള സൂര്യോദയമായിരുന്നത്.

1933-ൽ അച്ചിനകം സ്കൂളിൽ മൂന്നും നാലും ക്ളാസുകളുടെ അംഗീകാരം ലഭിച്ചു.പുത്തൻതറ തൊമ്മൻ സാർ,പഴേമഠത്തിൽ പട്ടരു സാർ ,മൂലക്കാട്ടു നാരയണപ്പണിക്കർ സാർ,പുത്തൻതറ വാവ സാർ,വൈലപ്പിള്ളി ജോസഫ് സാർ,കുന്നേപ്പറമ്പിൽ ഔസേഫ് സാർ തുടങ്ങിയവരായിരുന്ന ആദ്യകാലഗൂരുഭൂതന്മാർ.

ഒരു സ്വതന്ത്ര ഇടവകയായി അച്ചിനകം പള്ളി ഉയർത്തപ്പെട്ട 1980-കളുടെ ആദ്യവർഷങ്ങളിലാണ് കുടവെച്ചൂർ പള്ളിയിൽനിന്നും സ്കൂളിന്റെ മാനേജ് മെന്റ് അച്ചിനകം പള്ളിക്ക് ലഭിക്കുന്നത്. റവ.ഫാ. ജോർജ്ജ് മാണിക്കത്താനായിരുന്നു അന്ന് അച്ചിനകം പള്ളി വികാരി.

രണ്ടു മുറികളുള്ള ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കലാകാലങ്ങളിൽ സേവനം ചെയ്ത് കടന്നുപോയ ബഹു.അദ്ധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും മാനെജ് മെന്റിന്റെയും സഹായസഹകരണത്തോടെ 6 ക്ളാസ് മുറികൾ ഉള്ള കെട്ടിടമായി ഇന്നു വളർന്നു.87വ൪ഷത്തെ ചരിത്രവുമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് അച്ചിനകം സെന്റ്.ജോർജ് എൽ.പി.സ്കൂൾ വിജയ ഗാഥ തുടരുന്നു.....

മുൻകാല പ്രധാന അദ്ധ്യാപക൪

     ശ്രീ.വി. തൊമ്മൻ       -  1950-1965
     ശ്രീ.എം.ജെ.ചാക്കോ     -  1965-1984
     ശ്രീമതി.അന്നമ്മ         -  1984-1992
     ശ്രീ.പി.ഡി.രാജപ്പൻ      -  1992-1997
     ശ്രീമതി.വി.എ ക്ളാര     -  1997-1998
     റവ.സി.മരിയഗ്രേസ്      -  1998-2010
     ശ്രീമതി.സി.വി റോസമ്മ   -  2010-2015
     ശ്രീമതി.ആൻസി പോൾ    -  2015-2017
     ശ്രീമതി.ഷൈനി എം. ജോസഫ് -2017-2023
     ശ്രീമതി. റോസ്‌ലീമ എക്സ്    -  2023-

ഭൗതികസൗകര്യങ്ങൾ

  • എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
  • ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ.
  • മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത പരിശീലനം.
  • ഹെൽത്ത് ക്ലബ്
  • പ്രവൃത്തി പരിചയ പരിശീലനം
  • കുട്ടികളുടെ പച്ചക്കറിത്തോട്ടം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map