"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
== സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മുക്കം ഉപജില്ലയിൽ സെക്കൻഡ് ഓവറോൾ നേടി ഫാത്തിമാബി സ്കൂൾ == | == സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മുക്കം ഉപജില്ലയിൽ സെക്കൻഡ് ഓവറോൾ നേടി ഫാത്തിമാബി സ്കൂൾ == | ||
[[പ്രമാണം:47045-subjillamaths.jpg|നടുവിൽ|ലഘുചിത്രം|737x737ബിന്ദു]] | [[പ്രമാണം:47045-subjillamaths.jpg|നടുവിൽ|ലഘുചിത്രം|737x737ബിന്ദു]] | ||
== എൻ എസ് എസ് - 2022-23 ജില്ലയിലെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ് == | == എൻ എസ് എസ് - 2022-23 ജില്ലയിലെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ് == |
19:15, 29 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജിൽ
2022-23 വരെ | 2023-24 | 2024-25 |
അനർഘ നിമിഷങ്ങൾ
മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിനെ കേരളത്തിലെ അത്യുന്നത സ്കൂളുകളുടെ ഗണത്തിൽ ഇടം പിടിക്കാൻ സഹായിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ് ക്ലബ്... സ്കൂൾ ചരിത്രത്തിലെതന്നെ അത്യുന്നത നേട്ടങ്ങളിൽ ഒന്നായ സംസ്ഥാന പ്രഥമ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം 2018 സ്കൂളിനെ തേടിയെത്തി. വിദ്യാർഥികളിൽ വിവരസാങ്കേതിക അഭിരുചി വളർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2018 ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന ഐടി ക്ലബ്ബിന് കീഴിലുള്ള ഈ പദ്ധതി 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് തുടക്കം കുറിച്ചത് പരിസര പ്രദേശത്തുള്ള ആദിവാസി കോളനിയിലും മറ്റു പൊതു ജനങ്ങൾക്കിടയിലും കമ്പ്യൂട്ടറിൻറെ പ്രാഥമികപാഠങ്ങൾ പരിചയപ്പെടുത്തി കൊണ്ടുള്ള സാമൂഹ്യ ഇടപെടൽ നടത്തിക്കൊണ്ടാണ് ഈ ക്ലബ്ബ് ശ്രദ്ധേയമായത്. കൂമ്പാറയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മലമുകളിലെ മാങ്കുന്ന് എന്ന ആദിവാസി കോളനിയിലേക്ക് ആണ് സേവനങ്ങളുമായി വിദ്യാർത്ഥികൾ ആദ്യമെത്തിയത്. ആദിവാസി ഊരുകളിൽ കമ്പ്യൂട്ടർ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ അംഗനവാടി കൾ കേന്ദ്രീകരിച്ച് വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ആയിരുന്നു ക്ലാസ്സ്. അതുപോലെതന്നെ ശാരീരികമോ മാനസികമോ ആയി പ്രയാസമനുഭവിക്കുന്ന തും സ്കൂളിൽ വന്ന് വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്തതുമായ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ അവരുടെ വീടുകളിൽ ലാപ്ടോപ്പുകളും കൊണ്ടായിരുന്നു വിദ്യാർഥികൾ അവർക്ക് സഹായഹസ്തം നൽകിയത്.കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും അധ്യാപകരും കൂടിച്ചേർന്ന് വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി .കമ്പ്യൂട്ടർ പ്രാഥമികപാഠങ്ങൾ ,മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയായിരുന്നു പഠനവിഷയങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ച് 5 മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിശീലന പരിപാടി ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ടച്ച് ചെയ്യുന്ന രീതിയിലുള്ള സാമൂഹ്യപ്രസക്തിയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഈ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത് .ഇവരുടെ പ്രവർത്തനങ്ങളിൽ ഉള്ള വൈവിധ്യം തന്നെയാണ് ഇവരെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്. വിദ്യാഭ്യാസ മന്ത്രി ശ്രീ: രവീന്ദ്രനാഥ് ,കൈറ്റ് സി ഇ ഒ അൻവർ സാദത്ത് തുടങ്ങി വിദ്യാഭ്യാസമേഖലയിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാന ചടങ്. ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ അനർഘ നിമിഷങ്ങളിൽ ഒന്നായി കാണുന്നു. കൂടുതൽ അറിയാൻ
ഹരിത വിദ്യാലയം സീസൺ -3
സമർപ്പണം
മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾവിക്കി പുരസ്കാര ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം വിദ്യാഭ്യാസമന്ത്രി പ്രൊഫസർ c രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഒരമ്മ തന്റെ മകൻ ജീവിതാഭിലാഷമായി ഏറ്റെടുത്ത കർമ്മത്തിന്റെ പൂർത്തീകരണം കൺകുളിർക്കെ കാണുന്നുണ്ടായിരുന്നു.വിധി മറ്റൊന്നായിരുന്നെങ്കിൽ ഈ സദസ്സിന്റെ മുൻപന്തിയിൽ ഞങ്ങളോടൊപ്പം ശ്രീ ശബരീഷ് സർ ഉണ്ടാകുമായിരുന്നു എന്ന് ഒരു നിമിഷം തേങ്ങലോടെ ഓർത്തുപോയി. സ്കൂൾ വിക്കി എന്ന ആശയം സഫലമാക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ച ശബരീഷ് സാറിന്റെ അമ്മയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങാൻ ആയതിൽ തികഞ്ഞ അഭിമാനം തോന്നി.തുടർന്ന് ഞങ്ങൾ ഏറ്റവും ആദരിക്കപ്പെടേണ്ട ശബരീഷ് സാറിന്റെ അമ്മയെ കാണാൻ ചെന്നപ്പോൾ മനുഷ്യത്വം മരിക്കാത്ത ഓർമ്മയുടെ കുത്തൊഴുക്ക് കണ്ണിലൂടെ മിന്നിമറയുന്നത് വേദനയോടെ ഞങ്ങൾ നോക്കിനിന്നു കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോയ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ശബരീഷ് സാറിന്റെ അദൃശ്യസാന്നിധ്യം ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു .കുറച്ചു സമയത്തേക്കെങ്കിലും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. ഒടുവിൽ യാത്രപറഞ്ഞിറങ്ങുമ്പോൾ ആ തേജസുറ്റ മുഖത്തേക്ക് നോക്കി മനസ്സ് മന്ത്രിച്ചു ജീവിതത്തിന്റെ വഴിത്താരയിലൂടെ നീളം അമ്മയ്ക്ക് അഭിമാനിക്കാം കർമ്മനിരതനായ അമ്മയുടെ മകനെ ഓർത്ത് പ്രിയ ശബരീഷ് സാർ അങ്ങേയ്ക്ക് അഭിമാനിക്കാം സ്നേഹനിധിയായ അമ്മയുടെ മകനായി പിറന്നതിൽ, അവരുടെ ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു എന്നതിൽ.
മർകസ് കൂമ്പാറ ഫാത്തിമാബി എച്ച് എസ് എസ് സ്കൂൾ വിക്കി അവാർഡ് ഏറ്റുവാങ്ങി
സ്കൂൾ വിക്കിയിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് കോഴിക്കോട് ജില്ലക്ക് വേണ്ടി സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരം ലഭിച്ച മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു : വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോലയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു . ചടങ്ങ് കേരള നിയമസഭ സ്പീക്കർ എം.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബഹു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ സാദത്ത് SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിത രായിരുന്നു
കൂമ്പാറ ഫാത്തിമാബി എച് എസ് എസ് സ്കൂൾ വിക്കി ആദരം ഏറ്റുവാങ്ങി.
ജില്ലയിൽ നിന്ന് സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ വിക്കി ആദരവ് ഏറ്റുവാങ്ങി.സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചത്. പ്രൊവിഡൻസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഡി ഡി ഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ താമരശ്ശേരി ഡി ഇ ഒ മനോഹരൻ കെ. ജി കുന്നമംഗലം എ ഇ ഒ കെ ജെ പോൾ തുടങ്ങി നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംബന്ധിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ സി സി ഹസ്സൻ സ്വാഗതവും താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ നിയാസ് ചോല നന്ദിയും പറഞ്ഞു.
ഫാത്തിമാബി സ്കൂളിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ സ്കൂൾവിക്കി ആദരം
സംസ്ഥാന ശാസ്ത്രമേളയിൽ ചരിത്രം കുറിച്ചുകൊണ്ട് കൂമ്പാറ ഫാത്തിമാബി സ്കൂൾ
സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ(2023-24) ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ദൃശ്യ ടി അനുഗ്രഹ മരിയ ജോർജ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മുക്കം ഉപജില്ലയിൽ സെക്കൻഡ് ഓവറോൾ നേടി ഫാത്തിമാബി സ്കൂൾ
എൻ എസ് എസ് - 2022-23 ജില്ലയിലെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ്
ന്യുമാത്സിൽ മികച്ച വിജയം നേടി അനന്യ ഷിജു
യു എസ് എസ് 2022-23
2022 23 അധ്യയന വർഷത്തെ യു എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഫാത്തിമാബി സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾ യു എസ് എസ് സ്കോളർഷിപ്പ് നേടിക്കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കി. അതോടൊപ്പം ഈ വർഷം അഞ്ചാം ക്ലാസിലേക്ക് നവാഗതരായ വന്ന കുട്ടികളിൽ അഞ്ചു വിദ്യാർത്ഥികൾ എൽ എസ് എസ് സ്കോളർഷിപ്പിനും അർഹരായിട്ടുണ്ട് എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ വെച്ച് അനുമോദിക്കുകയും മെമെന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
എറണാകുളം ദാറുൽ ഉലും ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൂമ്പാറ ഫാത്തിമാ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ.9ഡി ക്ലാസിൽ പഠിക്കുന്ന അംന മെഹറിൻ ആണ് ഈ വിജയം കരസ്ഥമാക്കിയത്
സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സെക്കൻഡ് ഓവറോൾ നേടി ഫാത്തിമാബി സ്കൂൾ
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും പരിഗണിച്ചു കൊണ്ടുള്ള ടീച്ചിങ് എയ്ഡ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി
എറണാകുളം ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അധ്യാപകർക്കായി നടന്ന ടീച്ചിങ് എയ്ഡ് മത്സരത്തിൽ കോഴിക്കോട് കൂമ്പാറ മർക്കസ് ഫാത്തിമാബീ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ നാസർ കുന്നുമ്മലാണ് ടീച്ചിംഗ് എയിഡ് തയ്യാറാക്കിയത്.
മാസങ്ങളോളം ഉള്ള കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയിട്ടുള്ള ഈ ടീച്ചിംഗ് എയിഡ് പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും രണ്ട് ചാപ്റ്ററുകളാണ്ഇവിടെ ടീച്ചിങ് എയ്ഡിനായി തയ്യാറാക്കിയിട്ടുള്ളത്.എജുക്കേഷൻ ടെക്നോളജിയിലെ ന്യൂമോണിക്സ് രീതികൾ ഉപയോഗിച്ചുകൊണ്ടാണ്
പതിനൊന്നാം ക്ലാസിലെ ഇന്ത്യൻ ഭരണഘടനയിലെ അവകാശങ്ങൾ എന്ന ചാപ്റ്ററിനെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്. ഭരണഘടനയിലെ മൂന്നാം അധ്യായം 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളെ നിമോണിക് രീതിയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുകയാണ് . കൂടാതെ പത്താം ക്ലാസിലെ സ്റ്റേറ്റ് ആൻഡ് പൊളിറ്റിക്കൽ സയൻസ് എന്ന പാഠഭാഗത്തെയും ന്യൂമോണിക് രീതിയിൽ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. .സമൂഹത്തിൻറെ പരിച്ഛേദമാണ് ഒരു ക്ലാസ് റൂം സാധാരണ വിദ്യാർത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർഥികളും പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾ, സ്ലോ ലേണേഴ്സ്, തുടങ്ങി എല്ലാവർക്കും സഹായകംവും വിധമാണ് ഈ ടീച്ചിങ് തയ്യാറാക്കിയിട്ടുള്ളത് .ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളുടെ ലിപിയായ ബ്രെയിലീ ഇവിടെ ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതാണ് ടീച്ചിങ് എയ്ഡി ൻ്റെ മറ്റൊരു പ്രധാന പ്രത്യേകത.കൂടാതെ വെബ് അപ്ലിക്കേഷനിലൂടെ വോയിസ് ഓവറിലൂടെയും കേട്ടുകൊണ്ട് പ്രാക്ടീസ് ചെയ്യത്തക്ക രൂപത്തിലുള്ള ഇൻട്രാക്ടീവ് മോഡ് ആണ് ഇവിടെ പ്രദർശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.ഉൾചേർന്ന വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള ശ്രമമാണ് ഇവിടെ തുടങ്ങി വെച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീച്ചിങ് എയിഡ് ദക്ഷിണേന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ്- ബ്രോൺസ് മെഡൽ കൂമ്പാറക്ക്
ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂസിലാൻഡ് ബിൽഡേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി ക്കൊണ്ട് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് സ്കൂളിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായി മാറി.ഈ മലയോരമേഖലയിൽ ആദ്യമായാണ് ഒരു ടീം ടച്ച് റഗ്ബി പരിശീലിക്കുന്നതും മത്സരത്തിൽ വിജയികളാകുന്നതും.അദ്ധ്യാപകൻ റിയാസത്തലി സാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനങ്ങൾ നടന്നത്. വിജയികളെ പിടിഎ യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു വിശദമായി കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ബെസ്റ്റ് പി.ടി.എ അവാർഡ്
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ ഡി ഇ ഒ ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്