ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സംസ്ഥാന ശാസ്ത്രമേളയിൽ ചരിത്രം കുറിച്ചുകൊണ്ട് കൂമ്പാറ ഫാത്തിമാബി സ്കൂൾ

സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ(2023-24) ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ദൃശ്യ ടി അനുഗ്രഹ മരിയ ജോർജ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി

രാമാനുജൻ പേപ്പർ പ്രസന്റേഷൻ

ഗണിതം-രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി എട്ടാം ക്ലാസ് വിദ്യാർത്ഥിനി സഫ സാൻബക് ഉന്നത വിജയം കരസ്ഥമാക്കി.

സംസ്ഥാന കലാമേളയിലും ഉന്നത വിജയം

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന കലാമേളയിൽ കന്നട കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫിദ ഫാത്തിമ

സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മുക്കം ഉപജില്ലയിൽ സെക്കൻഡ് ഓവറോൾ നേടി ഫാത്തിമാബി സ്കൂൾ

കോഴിക്കോട് ജില്ല ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്

കോഴിക്കോട് ജില്ല ഫെൻസിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫവാസ്

ജില്ലാ സെപെക് താക്കറോ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിൽ