"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 414: | വരി 414: | ||
[[പ്രമാണം:WHEEL CHAIR TO GUPS.jpg|ഇടത്ത്|ലഘുചിത്രം|283x283ബിന്ദു]] | [[പ്രമാണം:WHEEL CHAIR TO GUPS.jpg|ഇടത്ത്|ലഘുചിത്രം|283x283ബിന്ദു]] | ||
[[പ്രമാണം:WHEEL CHAIR TO GUPSW.jpg|ലഘുചിത്രം]] | [[പ്രമാണം:WHEEL CHAIR TO GUPSW.jpg|ലഘുചിത്രം]] | ||
പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി | പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. | ||
ഗവൺമെന്റ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിലെ അമ്മ വായന കൂട്ടായ്മയിലെ രക്ഷിതാക്കളുടെ വ്യത്യസ്തമായ സർഗാത്മക എഴുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ അമ്മ നക്ഷത്രങ്ങൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. |
14:08, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം- 2023
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ്. ടി. കെ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി ശ്രീ .കുഞ്ഞു മൊയ്തീൻ എച്ച് എം ശ്രീ ജയപ്രകാശം മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു പരിപാടിയിൽ വെച്ച് നവാഗതർക്ക് സ്കൂൾ പി ടി എ യുടെ വകയായി പഠനോപകരണ വിതരണവും പായസവും നൽകി.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി
നടത്തി.യുപിഎൽ.പിതലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
കുട്ടികൾ പ്ലാസ്റ്റിക് പാഴ്വസ്തുക്കളിൽ നിന്ന്
ഉപയോഗപ്രദമായ മറ്റ് വസ്തുക്കൾ നിർമിച്ച് അവ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിന പോസ്റ്റർ പോസ്റ്ററുകൾ തയ്യാറാക്കി.
പഠനോപകരണ നിർമ്മാണ ശില്പശാല
2023 ജൂൺ 8 വ്യാഴാഴ്ച 1, 2 ക്ലാസിലെ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിലും ആസ്വാദ്യകരം ആക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കി ശ്രീ . ജയപ്രകാശൻ മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മഹേഷ് മാസ്റ്റർ ശ്രീമതി അനുജ ടീച്ചർ ശ്രീമതി അൻസൽന ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ആകർഷകമായി.
ജൂലൈ 21 - ചാന്ദ്രദിനം
21 .07 .2023 രാവിലെ 10 മണിക്ക് അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രദിന അസംബ്ലിയാണ് പാപ്പിനിശ്ശേരി വെസ്റ്റ് യു .പി സ്കൂളിൽ നടന്ന് . 7 ബി ക്ലാസിൻറെ നേതൃത്വത്തിലാണ് അസംബ്ലിനടന്നത് . അസംബ്ലിയിൽ
എൽ .പി , യു .പി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധതരം ഐ .എസ് .ആർ .ഒ റോക്കറ്റ് മോഡലുകൾ പ്രദർശിപ്പിച്ചു .തുടർന്ന് ആദ്യ ചന്ദ്ര മനുഷ്യനായ നീൽ ആംസ്‌ട്രോങിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരെ കുറിച്ചുള്ള ഒരു പതിപ്പ് ബഹു :ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക് ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.
ജൂലൈ 21 - വാങ്‌മയം പരീക്ഷ
7.07.2023 ബുധനാഴ്ച്ച ഉച്ചയ്‌ക്ക് 2 മണിക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷാപ്രതിഭാ നിർണയ പരീക്ഷ പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടത്തി. എൽ. പി തലത്തിൽ മുഹമ്മദ് ഷാനിദ് (4 ബി), മുഹമ്മദ് റസിൻ (4 ബി) എന്നി കുട്ടികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു. പി തലത്തിൽ നിയ ലക്ഷ്മി (5 ബി) ആരാധ്യ ഹരി (5 ബി) ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
ജൂലൈ - 22 അമ്മവായന
22.07.2021 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ലൈബ്രറി കൗണ്സിലിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂൾ ഹാളിൽ വച്ച് അമ്മവായന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ സ്വാഗതഭാഷണം നിർവഹിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് പി. ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് ടി.കെ ആയിരുന്നു. പരിപാടി ഉദ്‌ഘാടകയായി തീരുമാനിച്ചത് ബഹു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജിമോൾ ആയിരുന്നു. സാങ്കേതിക കാരണങ്ങളാൽ ബഹുമാനപ്പെട്ട എ.ഇ.ഒ ക്ക് വന്നു ചേരാൻ സാധിച്ചില്ല. പ്രസ്തുത പരിപാടിയിൽ നല്ല വായനയ്ക്കുള്ള സമ്മാനം അമ്മമാർക്ക് വിതരണം ചെയ്തു. തുടർന്ന് ചാന്ദ്രദിനക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
അമ്മവായന പരിപാടിയയുടെ വിഷയാവതരണം നടത്തിയത് റിട്ടയേർഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ (എസ്. എസ്. കെ) ഡോ. പി. പി പുരുഷോത്തമൻ സർ ആണ്. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ പ്രസിഡന്റ്, ശ്രീമതി ഫാത്തിമ എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം നടത്തിയത് ലൈബ്രറി കൺവീനർ ശ്രീമതി അൻസൽന കെ.എ ആണ്. തുടർന്ന് 5, 6 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരണം നടത്തി. പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ.മധു. വി ആയിരുന്നു.
രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് അമ്മ വായന പരിപാടി നല്ല രീതിയിൽ പൂർത്തീകരിക്കാൻ സംഘാടക സമിതിക്ക് സാധിച്ചു.
02.08.2023 കരുതൽ
2023 ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക് വിദ്യാലയ മികവിന് കെ. എസ്. ടി.എ പിന്തുണ കരുതൽ പരിപാടി സംഘടിപ്പിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ കെ.സ്.ടി.എ അധ്യാപക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ശോഭന ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബഹു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാപ്പിനിശ്ശേരിപഞ്ചായത്ത് ശ്രീ. പ്രമോദ്. ടി.കെ ആയിരുന്നു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചത് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഫാത്തിമ എന്നിവരായിരുന്നു.
04.08.2023 തൊടിയിലെ കൃഷി - പരിശീലന ക്ലാസ്
2023 ഓഗസ്റ്റ് 4 ഉച്ചയ്ക്ക് 2 മണിക്ക് 'തൊടിയിലെ കൃഷി' പരിശീലന ക്ലാസ് പാപ്പിനിശ്ശേരി വെസ്റ്റ് സ്കൂൾ ഹാളിൽ വച്ച് നടന്നു. 6, 7 ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു. പരിപാടിക്ക് സ്വാഗതം അർപ്പിച്ച് സംസാരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ ആയിരുന്നു. ക്ലാസ് നയിച്ചത് ബഹുമാനപ്പെട്ട എരുവേശി കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ മധുസൂദനൻ. സി ആയിരുന്നു.
പരിപാടിയുടെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും വിത് നൽകി. വിത് വിതരണത്തിന്റെ ഉദഘാടനം നിർവഹിച്ചത് ബഹു. വാർഡ് മെമ്പർ ശ്രീമതി. രജനി.ടി ആയിരുന്നു. തുടർന്ന് സ്റ്റാഫ് സെക്രെട്ടറി മധു.വി നന്ദി പ്രകാശനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികളുടെ പങ്കാളിത്തവും ക്ലാസ്സിന്റെ മികവും പരിപാടി ശ്രദ്ധേയമാക്കി.
07.08.2023 ഹിരോഷിമ - നാഗസാക്കി ദിനാചരണം
2023 ആഗസ്റ്റ് 7 ന് ഹിരോഷിമ - നാഗസാക്കി ദിനാചരണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ എൽ. പി, യു. പി തലത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു. തുടർന്ന് യുദ്ധഭീകരത കുട്ടികളിലെത്തിക്കാൻ ഡോക്ക്യൂമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
09.08.2023 വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്‌ഘാടനം
09.08.2023 ബുധനാഴ്ച് പാപ്പിനിശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ചു നടന്നു. രാവിലെ 9.30 ന് രെജിസ്ട്രേഷനിലൂടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിക്ക് സ്വഗാതം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ ആയിരുന്നു. ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി സുശീല പരിപാടിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് ബഹു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.സി ജിഷ ടീച്ചർ ആയിരുന്നു. പ്രസ്തുത പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഒ. കെ ബിജിമോൾ ആയിരുന്നു. തുടർന്ന് ശ്രീ. കെ പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്), ശ്രീ. ടി.കെ പ്രമോദ് (ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.ടി.എ പ്രസിഡന്റ്), ശ്രീമതി ടി.രജനി (വാർഡ് മെമ്പർ) ശ്രീ. കെ പ്രകാശൻ (ബി.പി.സി സ്.സ്.കെ), ശ്രീ.ഒ. കെ കുഞ്ഞുന്മൊയ്‌തീൻ (വാർഡ് മെമ്പർ), ശ്രീ.ഇ.പി വിനോദ് കുമാർ (കോ ഓർഡിനേറ്റർ വിദ്യാരംഗം കണ്ണൂർ), ശ്രീ.പി.വി അനിൽ കുമാർ (സെക്രട്ടറി എച്. എം ഫോറം) തുടങ്ങിയവർ ആശംസ അർപ്പിച്ച് സം സാരിച്ചു. പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചത് ശ്രീ.ടി ദിലീപ് കുമാർ (കോ ഓർഡിനേറ്റർ പാപ്പിനിശ്ശേരി ഉപജില്ലാ) ആയിരുന്നു.
രാവിലെ 11 മണിക്ക് 'സംഗീതിക' അവതരിപ്പിച്ചത് ശ്രീ. ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് 'ഇശൽ വസന്തം' അവതരിപ്പിച്ചത് ശ്രീ. സുഹൈൻ ബ്ലാത്തൂർ ആയിരുന്നു.
14.08.2023 സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം
14.08 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് ശ്രീമതി ശ്രീജ. പി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരിക്കിൻകുളം ഡിവിഷൻ) ആയിരുന്നു. ശ്രീമതി പ്രചിത്ര. കെ.വി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇല്ലിപ്പുറം ഡിവിഷൻ) യുടെ സാനിധ്യം ഉണ്ടായിരുന്നു. തുടർന്ന് ശ്രീമതി വിസ്മയ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.
14.08.2023 വാർഷിക ജനറൽ ബോഡി
14.08.2023 തിങ്കളാഴ്ച 2.30 ന് വാർഷിക ജനറൽ ബോഡി യോഗം പാപ്പിനിശ്ശേരി സ്കൂൾ ഹാളിൽ വച്ച നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് ടി.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ ആയ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയ്തീൻ എന്നിവർ സന്നിഹിതരായി. ചടങ്ങിൽ വച്ച് എൽ. എസ്. എസ്, യു. എസ്. എസ് വിജയികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. അതുപോലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹരിതകർമ്മ സേനയെയും വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാതല ഉദ്ഘടനത്തിന്റെ വിജയത്തിലേക്ക് പ്രയത്നിച്ചതിനാൽ ആദരിച്ചു. 2022 ആഗസ്റ്റ് മുതലുള്ള വാർഷിക റിപ്പോർട്ട് ശ്രീമതി റജിന ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റായി ശ്രീ. അബ്ദുൽ സത്താറിനെയും വൈസ് പ്രസിഡന്റായി ശ്രീ. ഗിരീഷ് നെയും തെരെഞ്ഞെടുത്തു. മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി രേഷ്മ യെയും തെരെഞ്ഞെടുത്തു വൈസ് പ്രസിഡന്റായി ശ്രീമതി ഫാത്തിമയെയും തെരെഞ്ഞെടുത്തു. പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.
15.08.2023 സ്വാതന്ത്ര്യ ദിനാഘോഷം
15.08.2023 ചൊവ്വാഴ്ച സ്വാതന്ത്ര്യ ദിനാഘോഷം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. രാവിലെ 09.15 ന് ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുൽ സത്താർ, വൈസ്പ്രസിഡന്റ് ശ്രീ.ഗിരീഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള പായസവിതരണത്തിന് വേണ്ട തുക പവർ ഗ്രൂപ്പ് ഓഫ് അബുദാബി സ്ഥാപനത്തിനു വേണ്ടി ശ്രീ. നൗഷാദ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർക്ക് കൈമാറി. അതിനു ശേഷം എൽ. പി, യു. പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനാലാപനം നടത്തി. തുടർന്ന് എൽ. പി, യു. പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. എൽ. പി തലത്തിൽ മിൻഹ ഫാത്തിമ(4 ബി ), മുഹമ്മദ് റെസിൻ(4ബി) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം റാം കൃപാൽ(7 ബി) രണ്ടാം സ്ഥാനം നിയ ലക്ഷ്മി(5 ബി) യും കരസ്ഥമാക്കി. തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള പായസ വിതരണം നടന്നു. എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാൻ സാധിച്ചു.
25.08.2023 ഓണാഘോഷം
25.08.2023 വെള്ളിയാഴ്ച പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ ക്ലാസ്സ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടന്നു. തുടർന്ന് എൽ. കെ.ജി, യു.കെ.ജി, എൽ. പി, യു. പി വിഭാഗം വിദ്യാർത്ഥികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, പന്ത് മാറ്റൽ, തൊപ്പിക്കളി, സുന്ദരിക്ക് പൊട്ട് തൊടൽ ഷർട്ട് ബട്ടൻസ് ഇടൽ, മെഴുകുതിരി നടത്തം സൂചിയിൽ നൂൽ കോർക്കൽ ഉന്നം നോക്കൽ പേപ്പർ ഗ്ലാസ്-ബലൂൺ ഗെയിം, സ്ലോ സൈക്ലിംഗ് തുടങ്ങിയ ഓണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉനഹ്ദയിരുന്നു. ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കൾക്കായി ഓണക്കളികൾ നടന്നു. തുടർന്ന് വിവിധ ഓണക്കളികളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പൂക്കള മത്സരത്തിൽ 5ബി, 7എ ക്ലാസ്സുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു (യു.പി തലം). എൽ. പി വിഭാഗത്തിൽ പൂക്കള മത്സരത്തിൽ വിജയികളായത് മൂന്നാം ക്ലാസ്സ് ആയിരുന്നു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നല്ല രീതിയിലുള്ള പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി.
അലിഫ് അറബിക് ക്ലബ്ന്റെ നേതൃത്വത്തിൽ അർഹരായ കുട്ടികളെ കണ്ടെത്തി സ്നേഹ സമ്മാനം നൽകി (ഓണക്കോടി). മുഹമ്മദ് ബിലാൽ(ഒന്നാം ക്ലാസ്), സാരംഗിത(മൂന്നാം ക്ലാസ്സ്)., സന ഫാത്തിമ (നാലാം ക്ലാസ്) തുടങ്ങിയവർക്കാണ് സ്നേഹ സമ്മാനം ലഭിച്ചത്. ഓണാഘോഷത്തിന്റെ നിറവിൽ പരിപാടി ശ്രദ്ധേയമായി.
05.09.2023 അധ്യാപകദിനം
05.09.2023 ചൊവ്വാഴ്ച അധ്യാപകദിനാചരണം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടന്നു. ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർഥികൾ ആശംസ കാർഡുകൽ നിർമിച്ച് അധ്യാപകർക്ക് ആശംസകൾ നേർന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾ എൽ. പി കുട്ടികൾക്ക് ക്ലാസ്സെടുത്തു. 5, 6 ക്ലാസ്സുകളിലെ കുട്ടികൾ അവരവരുടെ ക്ലാസ്സിലെ കൊച്ച് അധ്യാപകരായി.
11.09.2023, 12.09.2023 പ്രവൃത്തി പരിചയ മേള
സെപ്തംബര് 11, 12 ദിവസങ്ങളിലായി സ്കൂൾതല പ്രവൃത്തി പരിചയ മേള നടന്നു. എൽ. പി യു. പി വിഭാഗങ്ങളിലായി വിവിധ മതസരങ്ങൾ നടന്നു.
വെജിറ്റൽ പ്രിന്റിങ് ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ് ത്രെഡ് പാറ്റേൺ, മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ നടന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.
സുരീലി ഭാഷ - സെപ്റ്റംബർ 14
ഹിന്ദി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 ന് സുരീലി ഭാഷ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് നിർമിച്ച സുരീലി ഹിന്ദി ക്യാൻവാസ് കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് നന്നായി അലങ്കരിച്ചു. സുരീലി ഹിന്ദി വാണി റേഡിയോ പ്രക്ഷേപണം ഹെഡ്മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
02.10.2023 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകർ സ്കൂളിൽ എത്തി ശുചീകരണ
പ്രവർത്തികളിൽ ഏർപ്പെട്ടു. ഗാന്ധിജയന്തിയോടനുബന്ധിച്ച് 03.10.2023 ന്
ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി.
17.10.2023 - ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
17.10.2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ അക്ഷരമുറ്റം
ക്വിസ് നടത്തി. എൽ. പി യു. പി വിഭാഗങ്ങളിലാണ് ക്വിസ് മത്സരം നടന്നത്. എൽ. പി തലത്തിൽ
മുഹമ്മദ് റസിൻ. വി. കെ(4 ബി), ഒന്നാം സ്ഥാനവും മുഹമ്മദ് റയാൻ വി.കെ(3 ബി) രണ്ടാം സ്ഥാ
നവും കരസ്ഥമാക്കി. യു. പി തലത്തിൽ നിയ ലക്ഷ്മി.എം(5 ബി), ആരാദ്യ ഹരി (5 ബി)
എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
18.10.2023 അമ്മ വായന - വായന സദസ്സ്
ഒക്ടോബര് 18 ബുധനാഴ്ച് വൈകുന്നേരം 3 മണിക്ക് അമ്മ വായന - വായന സദസ്സ് സ്കൂൾ ഹാളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ 'അമ്മ വായന കൂട്ടായ്‌മയിലെ രക്ഷിതാക്കളും അധ്യപകരും അവരുടെ വായനാനുഭവങ്ങൾ പങ്കുവച്ചു.
SEAS പരീക്ഷ
ഒക്ടോബര് 17, 27, നവംബർ 3 ദിവസങ്ങളിലായി സീസ് പരീക്ഷ പാപ്പിനിശ്ശേരി സ്കൂളിൽ വച്ച് നടന്നു. 3, 6 ക്ലാസ്സുകളിലെ കുട്ടികളുടെ പഠന നിലവാരം മനസ്സിയിലാക്കുന്നത്തിനുള്ള പരീക്ഷ 3 ഘട്ടങ്ങളിലായാണ് നടന്നത്. ഒക്ടോബര് 17, 27 ദിവസങ്ങളിലായി സംസ്ഥാന തലത്തിലുള്ള മാതൃകാ പരീക്ഷയും നവംബര് 3 ന് മുഖ്യ പരീക്ഷയും നടന്നു. നവംബർ 3 ന് രാവിലെ നടന്ന മുഖ്യ പരീക്ഷയിൽ 3 ബി ക്ലാസ്സിലെ 22 കുട്ടികളും 6 ബി ക്ലാസ്സിലെ 26 കുട്ടികളും പങ്കെടുത്തു. ആദ്യ രണ്ട് മാതൃകാ പരീക്ഷകൾ നൽകിയത് കുട്ടികൾക്ക് അവരുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു.
ഒക്ടോബര് 19, 20 സ്കൂൾ കാലോത്സവം
ഒക്ടോബര് 19, 20 ദിവസങ്ങളിലായി പാപ്പിനിശ്ശേരി സ്കൂൾ കാലോത്സവം നടന്നു. 19.10.2023 ആദ്യ
ദിനത്തിൽ സ്റ്റേജ് ഇതര മൽസരങ്ങളും 20.102023 ന് സ്റ്റേജ് മതസരങ്ങളും നടന്നു. എൽ. പി യു. പി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് അവരുടെ കസീവുകൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു. സ്കൂൾ കാലോത്സവം.
01.11.2023 കേരളപ്പിറവി
നവംബർ 1 ന് കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കേരളപ്പിറവിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. തുടർന്ന് കുട്ടികൾ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു. കേരളീയ ഗാനങ്ങളും കേരളത്തെ കുറിച്ചുള്ള വിവരണങ്ങളും അവതരിപ്പിച്ചത് പരിപാടിയെ ശ്രദ്ധേയമാക്കി. തുടർന്ന് ക്ലാസ്സടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് അനുമോദനം നൽകി.
14.11.2023 ശിശുദിനം
നവംബർ 14 ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഒന്നാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ശിശുദിന അസംബ്ലി നടത്തി. എൽ. കെ.ജി യു. കെ.ജി, ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ശിശുദിന റാലി നടത്തി. തുടർന്ന് എൽ. കെ.ജി യു. കെ.ജി കുരുന്നുകളുടെ കല - കായിക മൽസരങ്ങൾ നടന്നു. തുടർന്ന് കല - കായിക മൽസരങ്ങളുടെ സമ്മാന വിതരണവും നടന്നു.
14.11.2023 STEPS പരീക്ഷ
14.11.2023 ഉച്ചയ്ക്ക് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ടാലെന്റ്റ് എക്സാം - STEPS പരീക്ഷ സ്കൂളിൽ വച്ച് നടന്നു. ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷയുടെ ഉന്നത വിജയികളെ ആനി ദിവസം തന്നെ തെരെഞ്ഞെടുത്തു. 6 സി ക്ലാസ്സിലെ മുഹമ്മദ് ദർവേഷ്, 6 സി ക്ലാസ്സിലെ ആലിയ ജന്നത് തുടങ്ങിയവർ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 6 സി ക്ലാസ്സിലെ ശിവനന്ദ്. വി.വി എസ്. സി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷയിൽ മിക്ക വിദ്യാർത്ഥികളും നല്ല നിലവാരം പുലർത്തി.
22.11.2023 വരയുത്സവം - കാഥോത്സവം
നവംബർ 22 ബുധനാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി വരയുത്സവം നടത്തി. ഉദഘാടനം നിർവഹിച്ചത് വാർഡ് മെമ്പർ ശ്രീമതി.രജനി.ടി ആയിരുന്നു. പരിപാടിയിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.
27.11.2023 ഭരണഘടനാചരണം
27.11.2023 തിങ്കളാഴ്ച്ച 'നവംബർ 26 ഭരണഘടനാ ദിനാചരണം' നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ ഭരണഘടനയുടെ ആമുഖം, മൗലിക കർത്തവ്യങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എൽ. പി, യു. പി ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടത്തി. പ്രസ്തുത പരിപാടി വിദ്യാർത്ഥികളിൽ ഭരണഘടനയുടെ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.
05.12.2023 യു. പി വയനാട് പഠനയാത്ര
05.12.2023 ചൊവ്വാഴ്ച യു. പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച പാനയാത്രയിൽ വയനാട്ടിലെ എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു.
യു. പി വിഭാഗത്തിലെ 93 കുട്ടികളും 10 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. രണ്ട് ബസുകളിലായാണ് പഠനയാത്ര നടത്തിയത്. എടക്കൽ ഗുഹയിലെ ഗുഹ ചിത്രങ്ങളും സൂചിപ്പാറ വെള്ളച്ചാട്ടവും കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകി.
08.12.2023 പലഹാര മേള
ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 08.12.2023 വെള്ളിയാഴ്ച പലഹാര മേള നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഉപ്പിലിട്ട വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്തു. അതോടനുബന്ധിച്ച് വിദ്യാർഥികൾ കൊണ്ടുവന്ന പലഹാരങ്ങളുടെ മേളയും സംഘടിപ്പിച്ചു.
ലോകഅറബിക് ദിനം-ഡിസംബർ 18
2023 ഡിസംബർ 14 ന് ലോക അറബിക് ഭാഷ ദിനത്തിന്റെ
50 -ആം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.
കളറിംഗ്, കാലിഗ്രഫി, മാഗസിൻ നിർമ്മാണം, മെമ്മറി ടെസ്റ്റ്, പദപ്പയറ്റ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടിയും ക്വിസ് മത്സരം രക്ഷിതാക്കൾക്ക് വേണ്ടിയും സംഘടിപ്പിച്ചു. കൂടാതെ അറബിക് ഡോക്യൂമെന്ററി പ്രദർശനം നടത്തി. രക്ഷിതാക്കൾക്കും കുട്ടികളും അറബിക് ഭാഷയോട് താല്പര്യവും അടുപ്പവും സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കരണമാകുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
22.12.2023 ക്രിസ്‌മസ് ആഘോഷം
22.12.2023 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം വിപുലമായി തന്നെ നടന്നു.
ക്ലാസ്സടിസ്ഥാനത്തിൽ കേക്ക് മുറിച്ചു. പുൽക്കൂട് നിർമിച്ചും ക്രിസ്മസ് കരോൾ
നടത്തിയും കുട്ടികൾ നല്ലരീതിയിൽ ക്രിസ്മസ് ആഘോഷിച്ചു. ചുവപ്പും
വെള്ളയും വസ്ത്രങ്ങളണിഞാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ക്രിസ്മസ്
ആഘോഷത്തിനെത്തിയത്. സാന്താക്ലോസിന്റെ വേഷവിധാനങ്ങളണിഞ്ഞ്
കുട്ടികൾ വിദ്യാലയം വലംവെച്ചു.
01.01.2024 പുതുവത്സരാഘോഷം
ജനുവരി ഒന്നിന് പുതുവത്സരാഘോഷം വളരെ അനുയോജ്യമായ രീതിയിൽ സ്കൂളിൽ വച്ച് നടന്നു. കേക്ക് മുറിച്ചും ന്യൂ ഇയർ സമ്മാനം വിതരണം ചെയ്തും സ്കൂൾ പുതുവത്സരത്തെ വരവേറ്റു. ഉച്ചയ്ക്ക് 3 മണിക്ക് പാപ്പിനിശ്ശേരി കൃഷി ഭവ ന്റെ നേതൃത്വത്തിൽ ജീവാണുവളത്തെ കുറിച്ചുള്ള ഒരു ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നടന്നു.
06.01.2024 ഇന്റർണൽ കംപ്ലൈന്റ് കമ്മിറ്റി
06.01.2024 ന് വൈകുന്നേരം 03:30 ന് ഗവണ്മെന്റ് ഓഫീസിലെ വനിത ജീവനക്കാരുടെ സംരക്ഷണത്തിനായി ഒരു ഇന്റർണൽ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിച്ചു. പ്രസ്തുത യോഗത്തിൽ എസ്.ആർ.ജി കൺവീനർ ശ്രീമതി റജിന ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രജനി വനിതാ ജാഗ്രതാ സമിതിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. നമ്മുടെ സ്കൂളിലെ മുഴുവൻ വനിതാ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ശ്രീമതി റിജി ടീച്ചർ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.
08.01.2024 മാധ്യമം വെളിച്ചം പദ്ധതി
08.01.2024 തിങ്കളാഴ്ച പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂളിൽ മാധ്യമം
'വെളിച്ചം' പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ വിദ്യാർത്ഥികളിലെ
വായനാ ശീലം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു പ്രസ്തുത പരിപാടി.
പ്രധാനാധ്യാപാകാൻ ശ്രീ. ജയപ്രകാശൻ മാസ്റ്റർക്ക് പത്രം കൈമാറി
ശ്രീ. കെ.കെ.പി മുസ്തഫ പരിപാടി ഉദ്‌ഘാടനം ചെയ്തു.
10.01.2024 എൽ.പി പഠനയാത്ര
10.01.2024 ബുധനാഴ്ച എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള
പഠനയാത്ര നടത്തി. രാവിലെ 6 മണിക് ആരംഭിച്ച പഠനയാത്രയിൽ
കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്, ആക്റ്റീവ് പ്ലാനറ്റ് പെരുവണ്ണാമൂഴി
ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. എൽ.പി വിഭാഗത്തിലെ 64 കുട്ടികളും
8 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു. സ്ഥലങ്ങളിലെ വ്യത്യസ്തത
കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ നൽകി.
സംയുക്ത ഡയറി പ്രകാശനം 11.01.2024 - കുഞ്ഞോളങ്ങൾ
2023 _24 വർഷത്തെ അധ്യാപക പരിശീലനത്തിൽ 'സംയുക്ത ഡയറി ' എന്ന പദ്ധതിയെ കുറിച്ച് ക്ലാസ്സ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും സംയുക്തമായാണ് ഡയറിഎഴുതിയത്.എഴുത്തുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തിരുന്നു.പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് .കുട്ടികളുടെ ഭാഷാവികാസത്തിന് ഏറെ പ്രയോജനകരമാണ് ഡയറി എഴുത്ത്. .രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര ഇടപെടലിലൂടെ കുട്ടികളുടെ ഡയറി എഴുത്ത് ദിനം പ്രതി മെച്ചപ്പെട്ടു വരുന്നു.ഡയറിയിൽ മിക്കതും ക്ലാസ്സ്മുറിയിലെ നേരനുഭവം തന്നെയായിരുന്നു.
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി.
പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി തായ്ക്കൊണ്ട 15.01.2024 - 30.01.2024
എസ് എസ് കെ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിവരുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്‌റ്റിലും തായ്ക്കൊണ്ട പരിശീലനം ആരംഭിച്ചു. 15.01.2024 മുതൽ 30.01.2024 വരെ 38 പേരടങ്ങുന്ന 2 ബാച്ചുകളായാണ് പരിശീലനം നടത്തിയത്. 5,6,7 ക്ലാസ്സുകളിൽ നിന്നായി ആകെ 76 കുട്ടികൾക്ക് പരിശീലനം നല്കാൻ സാധിച്ചിട്ടുണ്ട്. തായ്ക്കൊണ്ട ആൻഡ് അക്രോബാർട്ടിക് സ്കൂൾ കണ്ണൂരിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ ശ്രീ. അഖിൽ ഉണ്ണികൃഷ്ണനാണ് ക്ലാസ് നയിച്ചത്. 15.01.2024 മുതൽ 30.01.2024 വരെ രാവിലെയും വൈകുന്നേരവുമായി 12 മണിക്കൂർ പരിശീലനം 2 ബാച്ചുകൾക്കും നൽകാൻ സാധിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ പരിശീലനം കുട്ടികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വളരെ താൽപര്യത്തോടെ മുഴുവൻ ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനത്തിൽ ഏർപ്പെട്ടു. അതോണ്ട് തെല്വ് തന്നെയാണ് ഭൂരിഭാഗം കുട്ടികളും തായ്ക്കൊണ്ടയുടെ തുടർ പരിശീലനത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു.
പകർച്ച വ്യാധിയും പ്രതിരോധവും രക്ഷാകർതൃ ബോധ വൽക്കരണ ക്ലാസ് 13.02.2024
പകർച്ച വ്യാധിയും പ്രതിരോധവും എന്ന വിഷയത്തി രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് ഡോ . അനീഷ് (മെഡിക്കൽ ഓഫീസർ പാപ്പിനിശ്ശേരി P.H.C ), ഡോ . അബ്ദുൽ റഷീദ് (ഹെൽത്ത് സൂപ്പർവൈസർ പാപ്പിനിശ്ശേരി പഞ്ചായത്ത്) എന്നിവർ ചേർന്ന് നയിച്ച ക്ലാസ് വാർഡ് മെമ്പർ രജനി ടി ഉദ്‌ഘാടനം ചെയ്തു. അധ്യക്ഷൻ ശ്രീ ജയപ്രകാശൻ മാസ്റ്റർ സ്വാഗതം മധു മാസ്റ്റർ നന്ദി ശ്രീ രാമചന്ദ്രൻ മാസ്റ്ററും നിർവഹിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പഠനയാത്ര വിസ്മയയിലേക്ക് വളരെ ആഹ്ലാദപൂര്വം നടത്തി.
വായനവസന്തം 02.03.2024 10 മണിക്ക്
വായനയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തി സ്വതന്ത്ര രചനയിലേക്ക് നയിക്കുന്ന ശില്പശാല പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നയിച്ചു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ തന്മയ ഗിരീഷ്സ്വാഗതവും ആവണി പി.വി നന്ദിയും അറിയിച്ചു.
വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക്
അമ്മവായനയിലെ രക്ഷിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'അമ്മ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശന കർമ്മം പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജനി ടി, ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശ മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു.
ഭാഷോത്സവം 04.03.2024 രാവിലെ
വാർഷികത്തോടനുബന്ധിച്ച് ഭാഷോത്സവം പ്രശസ്ത കലാകാരനും മികച്ച അദ്ധ്യാപകനുമായ ശ്രീ. ജനാർദനൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആവണി പി.വി സ്വാഗതവും , ശ്രീ. രാമചന്ദ്രൻ മാസ്റ്റർ ആശസയും നന്ദി ശ്രീനന്ദയും പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് കവിതയിലെ മാധുര്യം നുണയാൻ വേണ്ടി വിവിധ കവിതകൾ ശ്രീ ജനാർദനൻ മാസ്റ്റർ തലത്തിൽ പാടി കൊടുത്തു.
പഠനോത്സവം - മികവുത്സവം 05.03.2024
ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾ ഈ അക്കാഡമിക വർഷത്തിൽ ആർജിച്ച പഠന നേട്ടങ്ങളുടെ പ്രകടനമായ മികവുത്സവം സംഘടിപ്പിച്ചു. ശ്രീ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രജനി ടി ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിന് ശ്രീമതി രേഷ്മ (എം.പി.ടി.എ) , മധു മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയും അറിയിച്ചു. വിവിധ മേഖലയിൽ കുട്ടികൾ ആർജിച്ച കഴിവുകൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു.
രചനോത്സവം 05.03.2024[തിരുത്തുക | മൂലരൂപം തിരുത്തുക]
2023 -24 അക്കാഡമിക് വർഷത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ ആർജിച്ച ഭാഷാ ശേഷിയുടെ മികവ് പ്രകടനത്തിന്റെ ഭാഗമായി രചനോത്സവം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്‌ഘാടനം ശ്രീ. ജയപ്രകാശൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ രംഗം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.
മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക്
രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി. 6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.
ഗവൺമെന്റ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിലെ അമ്മ വായന കൂട്ടായ്മയിലെ രക്ഷിതാക്കളുടെ വ്യത്യസ്തമായ സർഗാത്മക എഴുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ അമ്മ നക്ഷത്രങ്ങൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം സമർപ്പിക്കുന്നു.