"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:11, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
[[Category:ചിത്രശാല]]</nowiki> | [[Category:ചിത്രശാല]]</nowiki> | ||
</gallery> | </gallery> | ||
== മികവുത്സവം == | |||
ഗവൺമെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട് സ്കൂളിലെ ഈ വർഷത്തെ പഠനോത്സവം 'സർഗ്ഗം' വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. മാർച്ച് 12ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി അനു റേച്ചൽ വർഗ്ഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ എസ് ആർ മനോജ് അധ്യക്ഷനായ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സജീന ടീച്ചർ സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ടീച്ചർ പഠനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോക്ടർ സുകുമാർ അഴീക്കോട് തത്വമസി ചിത്രകല പുരസ്കാര ജേതാവും ആർട്ടിസ്റ്റും ആയ ശ്രീ പ്രമോദ് കുരമ്പാല മുഖ്യ സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി മിനി രാജു, പന്തളം മുനിസിപ്പാലിറ്റി കൗൺസിലർ( ഡിവിഷൻ 20 ) ശ്രീമതി സീന കെ, ശ്രീമതി അംബികാ രാജേഷ്( ഡിവിഷൻ 18), പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ആർ, എസ് എം സി ചെയർമാൻ ശ്രീ ഉമ്മൻ തോമസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ അനീസ് എസ്, ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീദേവി ആർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ എബ്രഹാം മാത്യു വീരപ്പള്ളിൽ, അധ്യാപക പ്രതിനിധി ശ്രീമതി സുമയ്യ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ ഓരോ ക്ലാസിലും പഠനത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികൾക്കും ഉപജില്ല കായിക മേളയിലെ വിജയികൾക്കും ട്രോഫി നൽകി.സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീമതി ബി ഉമാദേവി ടീച്ചർ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് കണ്ണിനും മനസ്സിനും കുളിർമയേകുന്ന തരത്തിലുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും മികവ് പ്രദർശനവും അരങ്ങേറി. പഠിച്ച കാര്യങ്ങളുടെ ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയായ ഈ മികവുത്സവം കുട്ടികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം കൊണ്ട് സമ്പന്നമായി. |