"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=41011 | |സ്കൂൾ കോഡ്=41011 |
21:22, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
41011-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41011 |
യൂണിറ്റ് നമ്പർ | LK/2018/41011 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ലീഡർ | ആസിയ എച്ച് |
ഡെപ്യൂട്ടി ലീഡർ | അഭിനവ് പ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമേഷ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സൗമ്യ ആർ എസ് |
അവസാനം തിരുത്തിയത് | |
09-04-2024 | Shobha009 |
ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് നമ്മുടെ സ്കൂളിൽ
എഴിപ്പുറം എച്ച്.എസ്.എസ്സിൽ 2018 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. മാനേജർ ശ്രീ. അംബിക പദ്മാസനൻ യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു. എച്ച്.എം ശ്രീ. യുസഫ് സാർ , പി.റ്റി.എ പ്രസിഡന്റ് സലിം, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.സുമേഷ് സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീ.സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു . ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. 21 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. അംഗത്വ നമ്പർ : എൽ കെ /2018/41011
-
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന് ഒരു ചിത്രം
-
അനിമേഷൻ ക്ലാസ്
-
വിദഗ്ദ്ധ ക്ലാസ് - ശ്രീ.ശ്രീലക്ഷ്മി ടീച്ചർ അനിമേഷൻ- ഗ്രാഫിക്സ് എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന് ക്ലാസ് എടുക്കുന്നു.
-
പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് "എഴിപ്പുറo എച്ച്.എസ്.എസ്സിലെ" ലിറ്റിൽ കൈറ്റ്സ് യൂണിറ്റും (₹:-3700) എസ്.പി.സിയും (₹:-3300) സ്വരൂപിച്ച 7000/- രൂപ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഡിജിറ്റൽ മാഗസിൻ
ചെറു വിവരണം
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾകുട്ടിക്കൂട്ടത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിലാക്കിയാണ് ലിറ്റിൽ കൈറ്റ് നടപ്പാക്കുന്നത്.നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്വേർ, അനിമേഷൻ ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേൺസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടി.വി. തുടങ്ങി വിവിധ മേഖലകൾ ഇതിലടങ്ങും.വിശദവിവരങ്ങൾ www.kite.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.......ലിറ്റിൽ കൈറ്റ്സ്......
ചുരുക്കപ്പേര് | കൈറ്റ് |
---|---|
രൂപീകരണം | 2001 |
തരം | സർക്കാർ കമ്പനി |
Legal status | സജീവം |
ആസ്ഥാനം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
എക്സിക്യൂട്ടീവ് ഡയറക്ടർ | കെ. അൻവർ സാദത്ത് |
മാതൃസംഘടന | പൊതുവിദ്യാഭ്യാസവകുപ്പ്, കേരളം |
Affiliations | വിക്ടേഴ്സ് |
വെബ്സൈറ്റ് | kite.kerala.gov.in |
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾകൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്.ഒരു സെക്ഷൻ 8 കമ്പനിയായാണ് കൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി.
ഹൈടെക് സ്കൂൾ
നവകേരള മിഷനു കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്യും. പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ നടത്തുകയുണ്ടായി. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവയും ഹൈടെക് സ്കൂളിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.
സമഗ്ര ഇ പോർട്ടൽ
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ക്ലാസ്‌മുറികളിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിനാവശ്യമായ റിസോഴ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ്, സമഗ്ര എന്ന പേരിൽ ഒരു ഇ - പോർട്ടൽ വികസിപ്പിക്കുകയുണ്ടായി. ഈ പോർട്ടലിൽ ഇ - റിസോഴ്സസുകളും പാഠപുസ്തകങ്ങളും ചോദ്യ ശേഖരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഈ വിഭവങ്ങൾ ലഭ്യമാണ്.
ലിറ്റിൽ കൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.