"സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 132: | വരി 132: | ||
<gallery> | <gallery> | ||
23306alankananda .jpeg | 23306alankananda .jpeg | ||
</gallery> | |||
<gallery> | |||
പ്രമാണം:23306- ziya fathima.jpeg|ziyafathima | |||
</gallery> | </gallery> |
12:47, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി | |
---|---|
വിലാസം | |
എടതിരിഞ്ഞി എടതിരിഞ്ഞി , എടതിരിഞ്ഞി പി.ഒ. , 680122 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0480 2824946 |
ഇമെയിൽ | stmaryslpschooleda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23306 (സമേതം) |
യുഡൈസ് കോഡ് | 32071601103 |
വിക്കിഡാറ്റ | Q64090732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 271 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ കെ വി |
പി.ടി.എ. പ്രസിഡണ്ട് | sibin manath |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ അനൂപ് |
അവസാനം തിരുത്തിയത് | |
26-03-2024 | 23306HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പടിയൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ സെൻറ് മേരിസ് എൽ.പി.സ്ക്കൂൾ ഇരിഞ്ഞാലക്കുടയിൽ നിന്നും 4 കി.മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. വ്ദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷക- ത്തൊഴിലാളികളും സന്വന്നരുമാണ്. വിദ്യാലയാന്തരിക്ഷം നെൽപ്പാടങ്ങൾ ചുറ്റപ്പെട്ടുകിടക്കുന്നു. ഇവിടത്തെ ഭുപ്രക്യതിയുടെ സവിശേഷതകളാൽ ഈ സ്ക്കുളിനെ കക്കഴ സക്കൂൾ എന്നും വിളിച്ചിരുന്നു.
1917-ൽ ഒരു കുടിപള്ളിക്കൂടമായി ഉടലെടുത്തതാണ് ഇരുന്വൻ തോമച്ചൻറ കാലത്ത് സെൻറ് മേരിസ് എൽ.പി.സ്ക്കൂൾ. ആദ്യവർഷത്തിത്‍ 94 കുട്ടികൾക്ക് പ്രവേശനം നല്കിയതായി രേഖയുണ്ട്.എറ്റവും ആദ്യത്തെ വിദ്യാർത്ഥി തെക്കൂട്ട് വലുപറന്വിൽ വേലായുധൻ ആണ്. സ്കുളിന് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ആവശ്യമാണെന്നെ ബോധ്യം വന്നപ്പോൾ 1920-ൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. 1,2,3 ക്ലാസുകളോടെ ഈ വ്ദ്യാലയം ആരംഭിച്ചു. രേഖകളിൽ
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.കെ.ഡി തോമസ് മാസ്റ്റർ എന്നാണ് അറിയാൻ കഴിഞ്ഞത്. പടിയൂർ പഞ്ചായത്തിലെ ആദ്യത്തേതും കൊച്ചി സംസഥാനത്തിലെതന്നെ ഏറ്റവും വലിയവ്ദ്യാലയവുമായിരുന്നു സെൻറ് മേരിസ് എൽ.പി.സ്ക്കൂൾ .1967 ആയപ്പോഴേക്കും പടിയൂർ പഞ്ചായത്തിൽ മറ്റു വ്ദ്യാലയങ്ങൾആരംഭിച്ചു. ഇവിടെ കുട്ടികൾ കുറഞ്ഞുതുടങ്ങി. ആ സാഹചര്യത്തിൽ ഈ വ്ദ്യാലയത്തെ വളർത്തിക്കൊണ്ടുവരേണ്ടതിൻറ ആവശ്യകത മനസ്സിലാക്കി അന്നത്തെ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഇഗ്നേഷ്യസ് ചിറയത്തച്ചൻറ കാലത്ത് കർമ്മലീത്ത സന്യാസികളുടെ മാനേജ്മെൻറിന് ഈ വ്ദ്യാലയം കൈമാറി.1971-ൽ സിസ്റ്റർ മേരി ഇമ്മാകുലേറ്റ് പുതിയ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. ഈ അവസരത്തിൽ ഇവിടെ അറബി ഭാഷാപഠനത്തിന് ഒരു പുതിയ തസ്തികനിലവിൽ വന്നു. ഇന്ന് ഈ വ്ദ്യാലയം കർമ്മലീത്ത സന്യാസിനി സമൂഹത്തിൻറ കോ ഓപ്പറേറ്റീവ് മാനേജ്മെൻറായ ഉദയ പ്രൊവിൻസിൻറ കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മതസൗഹാർദ്ദത്തിൻറ നാടായ ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചാൽ ഞങ്ങളുടെ വിദ്യാലയമായ സെന്റ്. മേരീസ് എൽ പി സ്കൂളിൽ എത്തിച്ചേരാം. സ്വകാര്യബസ്സുകൾ ധാരാളമുള്ളതുകൊണ്ട് യാത്രക്നേശം അനുഭവപ്പെടാറില്ല. 100 വർഷത്തെ പാരന്വര്യതിളക്കവുമായി എടത്തിരിഞ്ഞിയിൽ ഈ വിദ്യാലയം ശിരസ്സുയർത്തി നിൽക്കുന്നു. ഈ പ്രദേശത്തെ മിക്കവാറും ജനങ്ങൾക്ക് വിദ്യ പകർന്നു നൽകിയിരിക്കുന്നത് ഈ വിദ്യാലയമാണ്. പഴമയുടെ തനിമ വിളിച്ചോതിയിരുന്ന കെട്ടിടത്തിൽ നിന്നും വിശാലവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലകളുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് യാത്രസൗകര്യത്തിനായി സ്കൂൾബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലയമായ ക്നാസ്സ്മുറികൾ,ഹാൾ,കന്വ്യൂട്ടർ ലാബ്,ലൈബ്രറി, സ്റ്റാഫ് റൂം,ഓഫീസ് റൂം എന്നിവയോടൊപ്പം ഓരോ നിലകളിലായി പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മൾട്ടിമീഡിയ പഠനം സാധ്യമാക്കുന്നതിനായി നാല് ക്നാസ്സ്റൂമുകളിൽ എൽഈഡി റ്റി.വികൾസ്ഥാപിച്ചിട്ടുണ്ട്.ഉല്ലാസവേളകൾ മനോഹരമാക്കുന്നതിനായി സ്കൂളിനോടനുബന്ധിച്ച് ഒരു പാർക്ക് ഉണ്ട്. കുട്ടികൾക്ക് പ്യൂരിഫൈ ചെയ്ത വെള്ളമാണ് കുടിക്കാനായി നൽകുന്നത്. ഉച്ചഭക്ഷണം തയ്യാക്കുന്നതിനായി വ്യത്തിയും സൗകര്യങ്ങളുമുള്ള ഒരു പാചകപുര ഉണ്ട്. കൂടുതൽ ടോയ്ലറ്റ്കളും റിഫ്രെഷമെൻറ് സ്പൈസ് ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.കുട്ടികൾക്ക് അപകടസാഹചര്യങ്ങളിൽ പ്രാഥമികചികിത്സക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അതു'.കുട്ടികളുടെ കായികക്ഷമതയ്ക്കും ബുദ്ധിവികാസത്തിനും സഹായകമാകുന്ന ബാഡ്മിൻറൺ കാരംസ്, ചെസ്സ് എന്നി സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്.ക്യഷിയുടെ മഹത്വം കുട്ടികളിലേത്തിക്കുന്നതിനായി സ്കൂളിൻറ മുന്വിലായി തന്നെ ഒരു ജൈവപച്ചക്കറിത്തോട്ടം ഉണ്ട്. വരുംവർഷങ്ങളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുന്നു. '
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമാക്കി കൊണ്ടുള്ള പാഠ്യേതര പ്രവർത്തനങ്ങളാണ് ഞങ്ങളുടെ വിദ്യാലയം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കുട്ടിയുടെ ആരോഗ്യ കായിക വികസനഘട്ടങ്ങളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും ആരോഗ്യകരമായ ശീലങ്ങളും മനോഭാവങ്ങളും വളർത്തുവാനും സാധിക്കുന്നു. ഇതിനായി ഈ സ്ക്കൂളിൽ പാഠ്യ വിഷയങ്ങൾക്ക് പുറമെ
- യോഗ
- ഡാൻസ്
- കരാട്ടെ
- കായികപരിശീലനം
- ചിത്രരചനപരിശീലനം
- ദിനാചരണങ്ങൾ
- കന്വ്യൂട്ടർ
- സ്പോക്കൺ ഇംഗ്ളീഷ്
ശാസ്ത്ര, സാമൂഹിക, ഗണിത, പ്രന്യത്തി പരിചയമേളകളിലും ഞങ്ങളുടെ വിദ്യാലയം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
മുൻ സാരഥികൾ
1920 - 1955 ശ്രീ.കെ.ഡി. തോമസ് മാസ്റ്റർ 1955 - 1960 ശ്രി കെ.വി ഔസേപ്പ് 1960 - 1966 ശ്രീ റ്റി.എൽ ആൻറണി 1966 - 1971 ശ്രീ.വി.എസ് കുമാരൻ മാസ്റ്റർ 1971 - 1974 സി.മേരി ഇമ്മാക്യൂലേറ്റ് 1974 - 1977 സി.മേരി മില്ലിസെൻറ് 1977 - 1983 സി.പാവുസ്താ 1983 - 1987 സി.ബെയാത്ത 1987 - 1992 സി.ദിസ്മാസ്. 1992 - 1993 സി.ഹ്യൂമിലിറ്റസ് 1993 - 1996 സി.ലാഡിസ്സസ് 1996 - 1999 സി.ബെറ്റ്സി 1999 - 2002 സി.പ്രിയ 2002 - 2005 സി.റൂബി 2005 - 2010 സി.തെരേസ് 2010 - 2016 സി.ലൂസിന. 2016 - 2017 സി.മേരീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രി വി.എസ് കുമാരൻ മാസ്റ്റർ ശ്രി ഇ.എസ് നാരായണൻ മാസ്റ്റർ ശ്രിമതി. എൻ.ഒ ഏല്യ ടീച്ചർ ശ്രി ടി.കെ ജോണി മാസ്റ്റർ ശ്രിമതി സി സാവിത്രിയമ്മ ശ്രിമതി ടി.പി. മേരി ടീച്ചർ ശ്രിമതി ടി.കെ ലൈല ടീച്ചർ ശ്രി.ദിൽജിത്ത് റ്റി.ആർ (ആയുർവേദ ഡോക്ടർ) ശ്രിമതി അജ്ജു സത്യൻ(ആയുർവേദ ഡോക്ടർ)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലാകുടയില് നിന്നും മൂന്നുപിടിക വഴി 4 കിലോമീറ്റർ അകലെ
- പ്രസിദ്ധമായ ചെലൂർ സെൻറ് . മേരീസ് പള്ളിക് എതിർവശം
{{#multimaps:10.338423536815192,76.18454720469974|zoom=18}}
-
ziyafathima
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23306
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ