"സെൻറ്. അഗസ്റ്റിൻസ് സി. എൽ. പി. എസ്. കൊക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 175: വരി 175:
<gallery>
<gallery>
22442-TSR-KUNJ-FAIZAN.jpg
22442-TSR-KUNJ-FAIZAN.jpg
</gallery>
<gallery>
22442-TSR-KUNJ-JOHAN_LINTO.jpg||
</gallery>
</gallery>

15:07, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. അഗസ്റ്റിൻസ് സി. എൽ. പി. എസ്. കൊക്കാല
വിലാസം
കൊക്കാല

സെൻറ്.അഗസ്റ്റിൻസ് സി എൽ പി എസ് .കൊക്കാല വെളിയന്നൂർ പി.ഒ
,
വെളിയന്നൂർ പി.ഒ.
,
680021
,
തൃശ്ശൂർ ജില്ല
സ്ഥാപിതം24 - മാർച്ച് - 1923
വിവരങ്ങൾ
ഫോൺ0487 2429580
ഇമെയിൽstaugustineskokkalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്22442 (സമേതം)
യുഡൈസ് കോഡ്32071803701
വിക്കിഡാറ്റQ64089354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്‌നി. വി .എം
പി.ടി.എ. പ്രസിഡണ്ട്വിൻസൺ കെ എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ ടി ബി
അവസാനം തിരുത്തിയത്
25-03-202422442


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്ക്കാരിക നഗരിയായ തൃശൂർ പട്ട​ണത്തിലേക്കുളള പ്രവേശനകവാടമാണ് കൊക്കാല പ്രദേശം. തൃശൂർ കോർപ്പറേഷൻ അതിർത്തിയിൽ റെയിൽവെ സ്റ്റേഷൻറയും ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൻറെയും സമീപപ്രദേശമായ കൊക്കാലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അഞ്ചാം ക്ലാസ്സ് ഉൾപ്പെടെയുളള ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണിത്. റെയിൽവെ സ്റ്റേഷന് തൊട്ടടുത്ത ഈ പ്രദേശത്ത് ധാരാളം നിർദ്ധനരും സംസ്ക്കാരശുന്യരുമായ ജനങ്ങൾ താമസിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായ ശ്രീ. ജോൺ മത്തായി സാർ, തൻറെ താമസസ്ഥലമായ അരണാട്ടുക്കരയ്ക്ക് ഈ സ്ഥലത്തുകൂടി കടന്നുപോകുന്പോൾ പല തവണ സംസ്ക്കാരശൂന്യമായ ആളുകളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായി. ഈ ആളുകളെ എങ്ങനെയെങ്കിലും ഉദ്ധരിക്കുവാനുളള തൻറെ ആഗ്രഹം ഉറ്റ സുഹൃത്തും സെൻറ് തോമസ് കോളേജ് മാനേജരുമായിരുന്ന ബഹുമാന്യനായ പറന്പി അച്ചനെ അറിയിച്ചു. ഇദ്ദേഹത്തിൻറെ നല്ല ആഗ്രഹം ഉൾകൊണ്ട ബഹുമാന്യ പറന്പി അച്ചൻ സാന്പത്തികമായും സാംസ്ക്കാരികമായും ധാർമ്മികമായും അധ:പതിച്ച ഈ പ്രദേശത്തെ ഉദ്ധരിക്കാൻ വേണ്ടി ആരംഭിച്ച ആദ്യ സംരംഭമാണ് കൊക്കാല സെൻറ് അഗസ്റ്റിൻസ് നൈറ്റ് സ്കൂൾ. സ്കൂളിനുവേണ്ടി സ്വന്തമായി ഒരു സ്ഥലം വാങ്ങുക എന്ന ലക്ഷ്യത്തോടെ ബഹുമാന്യനായ പറന്പി അച്ചൻ സെൻറ് അഗസ്റ്റിൻറെ നാമത്തിൽ സ്കൂളിനുവേണ്ടി ഒരു ഓല ഷെഡും ഒരു കൊച്ചു കപ്പേളയും പണി തീർത്തു. "1923 ൽ സെൻറ് അഗസ്റ്റിൻസ് ഡെ സ്കൂൾ" എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ ഈ വിദ്യാലയം ജന്മം കൊണ്ടു.. പീന്നീട് ഓല ഷെഡ് മാറ്റി ഗേയ്റ്റിന് ഇരുവശത്തുമായി ഓടിട്ട രണ്ട് കെട്ടിടങ്ങളാക്കി മാറ്റി. അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. സി.കെ. അന്തപ്പൻ മാസ്റ്ററും സഹ അധ്യാപകരും ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ സെൻറ് തോമസ് കോളേജ് മാനേജരായിരുന്ന ബഹുമാന്യനായ അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ഈ പ്രദേശം സന്ദർശിക്കുക പതിവായിരുന്നു. ഇവിടെ സിസ്റ്റേഴ്സിൻറെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം താൻ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ഒരു ശാഖാഭവനം ഈ വിദ്യാലയത്തോട് ചേർന്ന് സ്ഥാപിച്ചു. 1947 വരെ ഈ സ്ഥാപനത്തിൻറെ മാനേജർ സ്ഥാനം വഹിച്ചത് ബഹുമാന്യനായ പോൾ പറന്പിയച്ചനാണ്. തുടർന്ന് വിദ്യാലയപ്രവർത്തനങ്ങൾ ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിക്കുകയും മാനേജർ സ്ഥാനം ബഹുമാന്യനായ അബ്രാഹം മാന്പിളളി അച്ചൻ വഹിക്കുകയും ചെയ്തു. 1969 ൽ ഈ വിദ്യാലയത്തിൻറെ മാനേജുമെൻറ് പൂർണ്ണമായും ചാരിറ്റി സിസ്റ്റേഴ്സിനെ ഏല്പിച്ചു. 2013 ൽ ഈ വിദ്യാലയത്തിൻറെ 'നവതി' വളരെ വിപുലമായി ആഘോഷിച്ചു. നാല് തവണ ഈ വിദ്യാലയത്തിന് ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ന് ഈ വിദ്യാലയം തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ് മുറികൾ, ഓഫീസ് റും, ടോയലറ്റുകൾ, സ്മാർട്ട് ക്ലാസ്സ്, ലൈബ്രറി റൂം, അടുക്കള, വാട്ടർ പ്യൂരിഫിക്കേഷൻ ലഭ്യത, കന്പ്യൂട്ടർ റൂം, സ്റ്റോർ റും, മാലിന്യ സംസ്ക്കരണ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

Cub, Bul Bul, Health Club, Band Class, Dance Class, Spoken English Class, Abacus Class, Hindi Special Coaching, Balasaba

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. അന്തപ്പൻ മാസ്റ്റർ 1923 1959
2 ശ്രീ. ഇ. ടി. ദേവസ്സി 1959 1962
3 ശ്രീ. കെ. സി. പോൾ 1962 1968
4 സിസ്റ്റർ. സൂസന്ന. സി. എസ്. സി 1968 1973
5 സിസ്റ്റർ. മരിയ ഗൊരേറ്റി. സി. എസ്. സി 1973 1983
6 സിസ്റ്റർ. എമ്മ സി. എസ്. സി 1983 1988
7 സിസ്റ്റർ. വലന്തീന സി. എസ്. സി 1988 1990
8 സിസ്റ്റർ. ദമിയാന സി. എസ്. സി 1990 1995
9 സിസ്റ്റർ. ഡൺസ്റ്റൺ സി. എസ്. സി 1995 1999
10 സിസ്റ്റർ. ട്രീഫോണിയ സി. എസ്. സി 1999 2003
11 സിസ്റ്റർ. അംബ്രോസ് സി. എസ്. സി 2003 2013
12 സിസ്റ്റർ. ഫീലിയ സി. എസ്. സി 2013 2019
13 സിസ്റ്റർ. ഷെറിൻ സി. എസ്. സി 2019 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   ശ്രീ. അൻസാർ  -  2011 ൽ ജപ്പാനിൽ വെച്ച് നടന്ന ഏഷ്യൻ പവർലിഫ്റ്റിങ്ങിൽ വെങ്കലം നേടി.

നേട്ടങ്ങൾ .അവാർഡുകൾ.

Best L.P. School Award - 1988 - 89, 2003 - 04, 2007 -08, 2011 - 12

വഴികാട്ടി

{{#multimaps:10.513335454417438,76.21098945412724|zoom=18}}