"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സത്യമേവ ജയതേ പങ്കാളിത്തം) |
|||
വരി 52: | വരി 52: | ||
==[[സ്‌കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ]]== | ==[[സ്‌കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ]]== | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങലും ഡോക്യുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്ത് സ്കൂൾ യൂട്യൂബ് ചാനലിലും, ഫേസ്‌ബുക്ക് പേജിലും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. | |||
==[[ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ]]== | ==[[ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ]]== |
17:59, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | സോഹൻ പോൾ |
ഡെപ്യൂട്ടി ലീഡർ | നന്ദന ആനന്ദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
15-03-2024 | 44029 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സെലക്ഷൻ
കൈറ്റിന്റെ സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമുള്ള വിദ്യാർത്ഥികളടെ രക്ഷകർത്താക്കളിൽ നിന്നും സമ്മത പത്രം ആവശ്യപ്പെട്ടു. സമ്മതപത്രം നല്കിയ കുട്ടികളുടെ പേരുകൾ എൽ കെ എം എസ് സൈറ്റിലേക്ക് എന്റർ ചെയ്തു. അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം
ജൂൺ മാസത്തിലം ആദ്യ വാരത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം വിളിച്ച് കൂട്ടുകയും, സോഹൻ പോളിനെ ലീഡറായും, നന്ദന ആനന്ദിനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2019 ജൂൺ 15 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് സെലക്ഷൻ നേടിയ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
സ്‌കൂൾ ലെവൽ ക്യാമ്പ്
2019സെപ്തംബർ 28 ന് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി. സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് പുലർത്തിയ 8 കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ലാ ക്യാമ്പ്
നെയ്യാറ്റിൻകര വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ലാ ക്യാമ്പിൽ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് നല്ല മികവ് പുലർത്തി. പ്രോഗ്രാമിങ് വിഭാഗത്തിലേക്ക് സെലക്ഷൻ നേടിയ സോഹൻ പോൾ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത സോഹൻ പോളിന് ക്യാമ്പിനെ കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നു. ക്യാമ്പിൽ നിന്നും തനിക്ക് ലഭിച്ച അറിവുകൾ സോഹൻ മറ്റ് ലിറ്റിൽ കൈറ്റ്സുമായി പങ്ക് വച്ചു.
ചാന്ദ്രയാൻ വിക്ഷേപണം
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രയാൻ വിക്ഷേപണ ദൃശ്യങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
സ്കൂളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെ കുറിച്ച് ലിറ്റിൽ കൈറ്റിസിലെ അംഗങ്ങൾക്ക് പരിശീലനം നല്‌കി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാരായ വിദ്യാർത്ഥികൾക്കും പരിശീലനം നല്‌കി.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
പ്രോജക്ട് വർക്കിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. കമ്പ‌്യൂട്ടർ പരിശീലനത്തിൽ കുട്ടികൾ കൗതുകത്തോടെയാണ് പങ്കെടുത്തത്.
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
കമ്പ്യൂട്ടർ പഠനത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കമ്പ‌്യൂട്ടർ പരിശീലനം നല്കി.
സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീനുകൾ ആക്കി കൊണ്ട് സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ക‌്യൂവിൽ നിന്ന് സ്കൂൾ ഐഡി വോട്ടേഴ്‌സ് ഐഡിയായി കാണിച്ച്, വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട്, ചൂണ്ടു വിരലിൽ മഷി പതിപ്പിച്ച് വോട്ടിങ് മെഷീനായി ക്രമീകരിച്ചിരിക്കുന്ന ലാപ്‌ടോപ്പിനടുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയുടെ ഫോട്ടോയുടെ പുറത്തോ, പേരിന് പുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് വീഴും. എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ വിജയി ആരാണെന്ന് സ്ക്രീനിൽ തെളിയും....
സത്യമേവ ജയതേ പങ്കാളിത്തം
സത്യമേവ ജയതേ പരിപാടിയുടെ പിന്നണിയിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പ്രൊജക്ടറും, ലാപ്ടോപ്പും സെറ്റ് ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ പങ്കാളിത്തം മികച്ചതായിരുന്നു.
സ്‌കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങലും ഡോക്യുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്ത് സ്കൂൾ യൂട്യൂബ് ചാനലിലും, ഫേസ്‌ബുക്ക് പേജിലും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.