"തിരുവനന്തപുരം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2024Districts}} | {{LkCamp2024Districts}} | ||
{{LkCampSub/Pages}} | {{LkCampSub/Pages}}കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ തിരുവനന്തപുരം ജില്ലാ ക്യാമ്പ് സെന്റ് റോക്സ് ഹൈസ്‍കൂൾ തോപ്പ് ,ശംഖുമൂഖം സ്‍കൂളിൽ തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി.കൂട്ടായ്മ'യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിനാണ് തുടക്കമായത്. 168 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തത്. 102 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനം ഫെബ്രുവരി 18 ന് വൈകിട്ട് 3.30 ന് ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് ആക്റ്റിവിറ്റി ബുക്ക് പ്രകാശനവും നിർവ്വഹിക്കും.പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഷാനവാസ് എസ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ക്യാമ്പംഗങ്ങളുമായി സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന ആശയങ്ങളുടെയും, കണ്ടെത്തലുകളുടെയും അവതരണവുമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.അൻവർ സാദത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. |
10:46, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ തിരുവനന്തപുരം ജില്ലാ ക്യാമ്പ് സെന്റ് റോക്സ് ഹൈസ്‍കൂൾ തോപ്പ് ,ശംഖുമൂഖം സ്‍കൂളിൽ തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി.കൂട്ടായ്മ'യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിനാണ് തുടക്കമായത്. 168 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തത്. 102 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനം ഫെബ്രുവരി 18 ന് വൈകിട്ട് 3.30 ന് ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് ആക്റ്റിവിറ്റി ബുക്ക് പ്രകാശനവും നിർവ്വഹിക്കും.പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഷാനവാസ് എസ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ക്യാമ്പംഗങ്ങളുമായി സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന ആശയങ്ങളുടെയും, കണ്ടെത്തലുകളുടെയും അവതരണവുമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.അൻവർ സാദത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.