"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 148: വരി 148:
[[പ്രമാണം:11466 515.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 515.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പ്രഥമാധ്യാപകൻ കെ ഐ ശ്രീവത്സൻ ഏറ്റുവാങ്ങി. ഡോ. വി. കെ. ദിലീപ്, ടി.ജയരാജൻ,കെ പി കുമാരൻ നായർ, പി മുരളീധരൻ മോഹനൻ കമ്മട്ട, കൃഷ്ണൻ മുണ്ടക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,നാരായണൻ ദേവാങ്കണം പ്രദീപ് പൊയിനാച്ചി എന്നിവർ സംസാരിച്ചു
തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പ്രഥമാധ്യാപകൻ കെ ഐ ശ്രീവത്സൻ ഏറ്റുവാങ്ങി. ഡോ. വി. കെ. ദിലീപ്, ടി.ജയരാജൻ,കെ പി കുമാരൻ നായർ, പി മുരളീധരൻ മോഹനൻ കമ്മട്ട, കൃഷ്ണൻ മുണ്ടക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,നാരായണൻ ദേവാങ്കണം പ്രദീപ് പൊയിനാച്ചി എന്നിവർ സംസാരിച്ചു
== '''കർഷക ദിനം-ഹരിത കർമ്മ സേനയെ ആദരിച്ചു(16.8.2023)''' ==
[[പ്രമാണം:11466 516.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:11466 517.jpg|ലഘുചിത്രം|277x277ബിന്ദു]]
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലും മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ഹരിത സേനാംഗങ്ങളെ ആദരിച്ചു .സ്കൂൾ സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബീന രവി മഹാലക്ഷ്മിപുരം, സുനിതാ വിജയൻ ബിട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ  ഐ ശ്രീവത്സൻ മദർ പി. ടി. എ പ്രസിഡന്റ് വന്ദന വിജയൻ സീഡ് കോഡിനേറ്റർ വി അബ്ദുൾ റഹിമാൻ, സ്കൂൾ ലീഡർ ജ്ഞാനേശ്വർ എന്നിവർ സംസാരിച്ചു

22:01, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ആവേശമായി പ്രവേശനോത്സവം(1.6.2023)

കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ  സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് അംഗങ്ങളായ രാജൻ കെ പൊയിനാച്ചി, ടി പി നിസാർ എന്നിവർ മുഖ്യാതിഥികളായി .മുരളീധരൻ പൂക്കുന്നത്ത്, കൃഷ്ണൻ ചട്ടഞ്ചാൽ, പ്രദീപ്കുമാർ, ബീന വിജയൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം(5.6.2023)

പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്ത ഭീഷണിയായി മാറുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നു.തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികളുടെ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു.കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം എന്ന വിഷയത്തിൽ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് അവബോധം നൽകി. പോസ്റ്റർ രചന,ക്വിസ് മത്സരം,വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു, സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ അതുൽ ദേവ് യുപി വിഭാഗത്തിൽ ദേവാഞ്ജന ,എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ ബസ്(5.6.2023)

തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ബസ് സർവീസ് ആരംഭിച്ചു .ഫ്ലാഗ് ഓഫ് കർമ്മം പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ നിർവഹിച്ചു

ലോക രക്തദാന ദിനം(14.6.2023)

ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്  നടത്തി.. എല്ലാ ക്ലാസ്സുകളിലും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട്  ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.  ശ്രീമതി ശ്രീജ ടീച്ചർ JRC കുട്ടികൾക്ക്   പ്രത്യേകമായി ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ യു പി വിഭാഗം വിദ്യാർഥികൾക്ക്  ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ യദു കൃഷ്ണ എം ഒന്നാം സ്ഥാനം നേടി

ജൂൺ 19 വായനാദിനം(19-6-2023 TO 26-6-23)

ഈ വർഷത്തെ വായനാവാരാഘോഷം വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ  ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.കൂടുതൽ അറിയുന്നതിന്

സ്പെഷ്യൽ അസംബ്ലി (23-6-2023)

സംസ്ഥാനത്തിൽ എലിപ്പനി, ഡെങ്കിപ്പനി ,ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മതിയായ മുൻ കരുതലുകൾ വീടുകളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും എടുക്കണമെന്ന് നിർദ്ദേശിച്ചതിന്റെ ഭാഗമായി . സ്കൂളിൽ കുട്ടികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ മഴക്കാല പകർച്ചവ്യാധികളെ കുറിച്ച് കുട്ടിൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം സ്കൂൾ ശുചീകരണം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്..

സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല (26.6.2023)

ഒന്ന് ,രണ്ട്‌ ക്ലാസുകളിലെ കുട്ടികൾക്ക്‌ ആശയാവതരണത്തിൽ അക്ഷരബോധ്യം ഉറപ്പാക്കാനാണ്‌ സചിത്ര പുസ്തകം തയ്യാറാക്കുന്നത്‌. അധ്യാപകർ കാണിച്ചുകൊടുക്കുന്ന ചിത്രങ്ങളും ഒറിഗാമി രൂപങ്ങളും പുസ്തകത്തിൽ പകർത്തി പാഠമുണ്ടാക്കാൻ ഇതുവഴി കുട്ടികൾക്ക്‌ കഴിയന്നു. ഇത്തരം ഒറിഗാമി രൂപങ്ങൾ നിർമ്മിക്കുന്നതിനും എന്താണ് സചിത്ര പുസ്തകം എന്ന് രക്ഷിതാക്കൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി , GUPS തെക്കിൽ പറമ്പ സ്കൂളിൽ  26.6.23 തിങ്കളാഴ്ച്ച സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല നടത്തി.

ലഹരി വിരുദ്ധ ദിനം(26-6-2023)

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ രക്ഷിതാക്കൾക്ക് "വഴികാട്ടാം നമുക്ക് വരും തലമുറയ്ക്കായ് " ബോധവൽക്കരണക്ലാസ് നടത്തി.വാർഡ് മെമ്പർ ശ്രീമതി രമാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷനായി .കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ കയ്യൂർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും സിവിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ആശംസയും കൺവീനർ ശ്രീമതി ആശാ ഷൈനി നന്ദിയും പറഞ്ഞു .തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും അതിന്റെ പ്രദർശനവും സംഘടിപ്പിച്ചു.യുപി വിഭാഗം വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി . തേജസ് ഒന്നാം സ്ഥാനവും യദുകൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പെരുന്നാൾ പൊലിമ(3.7.2023)

ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പെരുന്നാൾ പൊലിമ എന്ന പേരിൽ ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.1, 2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ മത്സരം മൂന്നു മുതൽ 7 വരെയുള്ള എല്ലാ കുട്ടികൾക്കും ആശംസമതിൽ ,അധ്യാപക ക്വിസ് മത്സരം എന്നിവ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.വൈവിധ്യങ്ങളെ മതിൽ കെട്ടിത്തിരിച്ചു മാറി നിൽക്കുന്ന മുതിർന്നവരുടെ ലോകത്തുനിന്ന് മാറി നമ്മുടെ കുട്ടികൾ അടുത്തറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് ആശംസമതിൽ സംഘടിപ്പിച്ചത്. എൽപിയിലെയും, യുപിയിലെയും കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കാളികളായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കി (5.7.2023)

മഴ കാരണം സ്കൂൾ അവധിയായതിനാൽ ഓൺലൈനായി ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം അഭിനയിക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും പുസ്തകപരിചയം നടത്തുകയും ചെയ്തു

അലിഫ് ടാലന്റ് ടെസ്റ്റ്(11.7.2023)

ജി.യു.പി എസ് തെക്കിൽപറമ്പിൽ അറബിക് ടാലന്റ് പരീക്ഷ നടത്തി. അറബി സംഘടനയായ KATF ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. എൽ.പി.  യു.പി  വിഭാഗങ്ങളിലായി 60തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദുറഹ്മാൻ മാസ്റ്റർ സഹ അറബിക് അദ്ധ്യാപകരായ അബ്ദുറഹ്മാൻ മാസ്റ്റർ, ഉമ്മുകുൽസു ടീച്ചർ , ഫഹീമ ടീച്ചർ എന്നിവർ സംബന്ധിച്ചു.

ജനസംഖ്യാദിനം(11-7-2023)

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം(12.7.2023)

KPSTA യുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ യദു നന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അതുൽദേവ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

കാസർഗോഡ് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി(13.7.2023)

വിദ്യാരംഗം കലാസാഹിത്യ വേദി കാസർകോഡ് ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി.അറിവരങ്ങ് അതുല്യപ്രതിഭ സായന്ത്. കെ ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാമാ ഗംഗാധരൻ അധ്യക്ഷയായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ ,എസ്. എസ് .കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി പ്രകാശൻ ,വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീകുമാർ ,ഡയറ്റ് ഫാക്കൽട്ടി ഡോ. വിനോദ് കുമാർ പെരുമ്പള ,പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ ,വിദ്യാരംഗം ഉപജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,പിടിഎ പ്രസിഡണ്ട് പി സി നസീർ ,ബീന വിജയൻ ,ജൈനമ്മ എബ്രഹാം എന്നിവർ സംസാരിച്ചു.ഡോ. ജയരാജ് ,ഡോ.സന്തോഷ് പനയാൽ , വിശാലക്ഷാ, സർവ്വ മംഗള ,എന്നിവർ ശില്പശാലയിലേക്ക് നേതൃത്വം നൽകി .തെക്കിൽ പറമ്പിലെ കുട്ടികളുടെ സംഗീത നൃത്ത ശിൽപവും അരങ്ങേറി.കൂടുതൽ അറിയുന്നതിന്

മധുരം മലയാളം(14.7.2023)

മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ തുടങ്ങി. പൊയ്‌നാച്ചി ലയൺസ് ക്ലബ്ബാണ് തുടർച്ചയായ ഏഴാം വർഷവും പദ്ധതി നടപ്പാക്കുന്നത് .ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീധരൻ നായർ വിദ്യാർത്ഥികളായ അഭിരാം രമേശ് ,റൈഫ ഫാത്തിമ എന്നിവർക്ക് മാതൃഭൂമി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ് കെ ഗംഗാധരൻ സെക്രട്ടറി രാജശേഖരൻ നായർ ,രമേശൻ പൊയിനാച്ചി ,കെ നാരായണൻ, വിജയൻ കോടോത്, പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ, പിടിഎ പ്രസിഡണ്ട് പിസി നസീർ ,സ്റ്റാഫ് സെക്രട്ടറി രാധ ജെ. എൻ ,ജൈനമ്മ എബ്രഹാം മാതൃഭൂമി ലേഖകൻ ജയചന്ദ്രൻ എന്നിവരും ലയൺസ് ക്ലബ്ബിന്റെയും മറ്റു പ്രവർത്തകരും പങ്കെടുത്തു.

ചാന്ദ്രയാൻ കുതിപ്പ്(14.7.2023)

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ മൂന്നാം ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കുന്നതിന്റെ തത്സമയ സംപ്രേഷണം സ്കൂളിൽ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇത് സംഘടിപ്പിച്ചത് കുട്ടികൾക്ക് ഇതൊരു വ്യത്യസ്ത അനുഭവമായി

പുത്തൻ യൂണിഫോമുമായി തെക്കിൽ പറമ്പയിലെ കുരുന്നുകൾ(18-7-2023)

വേറിട്ട യൂണിഫോമുമായി ഗവണ്മെന്റ് യു. പി സ്കൂൾ തെക്കിൽ പറമ്പയിലെ  പ്രീ -പ്രൈമറി വിദ്യാർത്ഥികൾ. എല്ലാ കുട്ടികൾക്കും ഒരുപോലെ സൗകര്യപ്രദമായ യൂണിഫോം എന്നതിലൂടെയാണ് ഇത്തരമൊരുദ്യമത്തിന് തുടക്കം കുറിച്ചത്

അടുക്കളത്തോട്ടനിർമ്മാണത്തിന് തുടക്കം കുറിച്ചു(19.7.2023)

പരിസ്ഥിതി ക്ലബ്ബിന്റെയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 19-7-2023 അടുക്കള തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. കൃഷിഭവനിൽ നിന്നും ലഭിച്ച വഴുതന, തക്കാളി, പച്ചമുളക് റതുടങ്ങിയവയുടെ 300ഓളം തൈകളാണ് നട്ടത്.P. T. A പ്രസിഡണ്ട് ശ്രീ പി സി നസീർ പരിപാടി ഉദ്ഘാടനം ചെയ്തു

ചാന്ദ്രദിനം(21.7.2023)

2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 19 മുതൽ 22 വരെ വിവിധ പരിപാടികൾക്ക് സംഘടിപ്പിച്ചു. 19 7 2023 ബുധനാഴ്ച വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സാർ സ്വിച്ച് ഓൺ ചെയ്തു. തുടർന്ന് ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ഡോക്യുമെന്ററി പ്രദർശനം  ഇരുപത്തിയൊന്നാം തീയതി വരെ തുടർന്നു..ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.ജൂലൈ 21 തീയതി കുട്ടികൾക്കും അധ്യാപകർക്കുമായി  അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു..ജൂലൈ 21 തീയതി അമ്പിളി പാട്ട്  - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു..ജൂലൈ 22ആം തീയതി റോക്കറ്റ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.കൂടുതൽ അറിയുന്നതിന്

സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല (19-7- 23 ,20.7.2023)

മൂന്ന് ,നാല് ക്ലാസുകളിലെ കുട്ടികൾക്ക് യഥാക്രമം ഗണിതം ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ സചിത്ര പാഠപുസ്തക പഠനോപകരണ ശില്പശാല നടത്തി .മൂന്ന് നാല് ക്ലാസുകളിലെ അധ്യാപകരും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ലോക കണ്ടൽ ദിനം(26.7.2023)

കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായ ജൂലൈ 26ന് 3 മണിക്ക് ജി യു പി എസ് തെക്കിൽ പറമ്പയിലെ ഇക്കോക്ലബ്ബിലെ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും നടത്തി. ഇക്കോ ക്ലബ്‌ കൺവീനറായ ശ്രുതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീവത്സൻ സർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഹ്മാൻ സർ ബോധവത്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്യ്തു. ശ്രീന ടീച്ചർ നന്ദി പറഞ്ഞു

'വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ (27-7-2023)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ സംഘടിപ്പിച്ചു. ജൂലായ് 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ  എൽ പി,യു പി വിഭാഗങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുത്തു.....


ഫ്രീഡം ക്വിസ് (2.8.2023)

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (4.8.2023)

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരായി കുട്ടികൾ അണിനിരന്നു.. ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി  ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആകുകയും അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.

സ്കൂൾ ജാഗ്രതാ സമിതി മീറ്റിംഗ്(7.8.2023)

കുട്ടികളുടെ സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹന ഡ്രൈവർമാരുടെ ഒരു യോഗം  ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ 8. 8.2023 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വച്ച് ചേർന്നു.കുട്ടികളുടെ സുരക്ഷിതയാത്ര മുൻനിർത്തി വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ ഏർപ്പെടുത്തുകയും എല്ലാ ദിവസവും സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ കുട്ടികളെ എത്തിക്കുന്നതിനും നിർദ്ദേശം നൽകി. കുട്ടികളെ കൊണ്ടുവരുന്ന വാഹന ഡ്രൈവർമാർ യോഗത്തിൽ പങ്കെടുത്തു

ഹിരോഷിമ - നാഗസാക്കി ദിനാചരണം(9.8.2023)

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ -നാഗസാക്കി ദിനങ്ങൾ സമൂചിതമായി ആചരിച്ചു .എൽപി -യുപി വിഭാഗങ്ങളിലായി സഡാക്കോ കൊക്ക് നിർമ്മാണവും പോസ്റ്റർ രചനയും   സംഘടിപ്പിച്ചു.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 9 8 2023 ബുധനാഴ്ച കുട്ടികൾ സമാധാന സന്ദേശയാത്ര  നടത്തി. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചു കുട്ടികൾ സമാധാന സന്ദേശ യാത്രയിൽ അണിനിരന്നു.

"മഞ്ചാടി ക്ലബ്ബ് "(9.8.2023)

എക്സൈസ് വിമുക്തിയുടെ ആഭിമുഖ്യത്തിൽ ബാല്യം അമൂല്യം പദ്ധതി സ്കൂളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പദ്ധതിയെ സംബന്ധിച്ചുള്ള ഒരു അവഗാഹം ബന്ധപ്പെട്ട സ്കൂൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകുന്നതിനായി 9.8.2023 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒരു യോഗം സ്കൂളിൽ വച്ച് ചേർന്നു. ശരിയായ കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി തെറ്റായ പ്രവണതകൾ കുട്ടികളിലേക്ക് കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ബാല്യം അമൂല്യം എന്ന ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂൾതലത്തിൽ പ്രൈമറി തലത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ അധ്യാപകരെയും ഉൾപ്പെടുത്തി മഞ്ചാടി ക്ലബ്ബ് രൂപീകരണം നടന്നു.കാസർഗോഡ് റേഞ്ച്  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ   ശ്രീ ജോസഫ് ജെ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീ കണ്ണൻ കയ്യൂർ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .ക്ലബ്ബ് സ്കൂൾ കൺവീനർ ശ്രീമതി ആശാ ഷൈനി നന്ദി രേഖപ്പെടുത്തി.

അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--"രക്ഷിതാവറിയാൻ"(10.8.2023)

ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി വാർഷിക ജനറൽബോഡിയോഗം 10 823 ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ പി.സി നസീറിന്റെ അധ്യക്ഷതയിൽ നടന്നു. യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതിരമാദേവി .എസ് ഉദ്ഘാടനം ചെയ്തു .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ എബ്രഹാം റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ശ്രീ ഹിഷാം അരീക്കോട് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.. പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു. പിടിഎ പ്രസിഡണ്ടായി ശ്രീ പി സി നസീർ, മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി വന്ദന കുമാരി, എസ് എം സി ചെയർമാനായി റിനിൽ തൈര എന്നിവരെ തിരഞ്ഞെടുത്തു.

എൽ.എസ് .എസ് -യു .എസ് .എസ് ചരിത്രനേട്ടവുമായി തെക്കിൽ പറമ്പയിലെ വിദ്യാർത്ഥികൾ(10.8.2023)

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 202-23 ൽ നടത്തിയ എൽ എസ് എസ്-യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടി തെക്കിൽ പറമ്പയിലെ വിദ്യാർത്ഥികൾ. യുഎസ്എസ് പരീക്ഷയിൽ 17 വിദ്യാർഥികളും എൽഎസ്എസ് പരീക്ഷയിൽ ഏഴ് വിദ്യാർഥികളുമാണ് മികച്ച നേട്ടം കൈവരിച്ചത് .ഇതിൽ മൂന്ന് വിദ്യാർഥികളെ പ്രതിഭാശാലികളായി തിരഞ്ഞെടുത്തു.സ്കോളർഷിപ്പ് നേടിയ കുട്ടികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.


ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.(11.8.2023)

ഗവൺമെന്റ് യുപി സ്കൂൾ തെക്കൽപ്പറമ്പ് പുതിയ ജുനിയർ റെഡ് ക്രോസ് അംഗങ്ങളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് പ്രൗഢമായ ചടങ്ങ് വഴി നിർവഹിക്കപ്പെട്ടു.ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജെ ആർ സി ജില്ലാ കോഡിനേറ്റർ ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു. JRC സ്കൂൾ കോഡിനേറ്റർ ശ്രീമതി വിജിമോൾ ചടങ്ങിന് നന്ദി  രേഖപ്പെടുത്തി. ശ്രീമതി വിജിമോൾ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഈ വർഷം 20 വിദ്യാർത്ഥികൾ പുതിയ കേഡറ്റുകളായിട്ടുണ്ട്.

സ്വാതന്ത്ര്യ  ദിനാഘോഷം 2023-24(15.8.2023)

ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിൽ  എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി വന്ദന കുമാരി തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പി. ടി. എ യുടെ വക മധുര പലഹാരം വിതരണം ഉണ്ടായിരുന്നു.

തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ(15.8.2023)

തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പ്രഥമാധ്യാപകൻ കെ ഐ ശ്രീവത്സൻ ഏറ്റുവാങ്ങി. ഡോ. വി. കെ. ദിലീപ്, ടി.ജയരാജൻ,കെ പി കുമാരൻ നായർ, പി മുരളീധരൻ മോഹനൻ കമ്മട്ട, കൃഷ്ണൻ മുണ്ടക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,നാരായണൻ ദേവാങ്കണം പ്രദീപ് പൊയിനാച്ചി എന്നിവർ സംസാരിച്ചു

കർഷക ദിനം-ഹരിത കർമ്മ സേനയെ ആദരിച്ചു(16.8.2023)

സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലും മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ഹരിത സേനാംഗങ്ങളെ ആദരിച്ചു .സ്കൂൾ സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബീന രവി മഹാലക്ഷ്മിപുരം, സുനിതാ വിജയൻ ബിട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ  ഐ ശ്രീവത്സൻ മദർ പി. ടി. എ പ്രസിഡന്റ് വന്ദന വിജയൻ സീഡ് കോഡിനേറ്റർ വി അബ്ദുൾ റഹിമാൻ, സ്കൂൾ ലീഡർ ജ്ഞാനേശ്വർ എന്നിവർ സംസാരിച്ചു