ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

  • സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്.ഉപജില്ലാ മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22 വർഷത്തെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ സാഹിത്യകാരി സീതാദേവി കരിയാട്ട്  ഓൺലൈനായി നിർവഹിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സബ് ജില്ലാ തലത്തിൽ കാവ്യാലാപനം, കവിതാരചന, കഥാരചന, പുസ്തകാസ്വാദനം, ചിത്രരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നതിൽ നമ്മുടെ സ്കൂളിൽ നിന്നും എൽ.പി.വിഭാഗം കഥാരചനയിൽ യദു കൃഷ്ണ ഒന്നാം സ്ഥാനവും, യു.പി.വിഭാഗം കാവ്യകേളി മത്സരത്തിൽ  അഞ്ചാം ക്ലാസിലെ നിഖിത പ്രദീപിന് രണ്ടാംസ്ഥാനവും ലഭിച്ചു.യദു കൃഷ്ണയ്ക്ക് ജില്ലാതലത്തിൽ എൽ.പി.വിഭാഗം കഥ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.

2022-23

  • ഈ വർഷത്തെ ക്ലബ് രൂപീകരണ  യോഗം 22.7.2022 നു നടന്നു.
  • വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി.
  • രാമായണ  മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആദികവിയെ ക്കുറിച്ചും രാമായണത്തെക്കുറിച്ചും അറിയുന്നതിന 10.08.2022 (ബുധൻ )വിദ്യാരംഗം കലാസാഹിത്യ വേദി  കുട്ടികൾക്ക് രാമായണ ക്വിസ്  സംഘടിപ്പിച്ചു
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല സർഗോത്സവം സംഘടിപ്പിച്ചു.കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്ഘാടനം ചെയ്തു.കഥ ,കവിത,ചിത്രരചന,നാടൻപാട്ട്,അഭിനയം,കാവ്യാലാപനം പുസ്തകാസ്വാദനം തുടങ്ങിയ മേഖലകളിലാണ് ശില്പശാല നടന്നത്.പ്രഗത്ഭരായ അധ്യാപകർ ശില്പശാല നയിച്ചു


2023-24

ഈ വർഷത്തെ വായനാവാരാഘോഷം വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു. വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ  ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

19-6-2023: ജൂൺ 19 വായനാദിനം പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു .വായനാദിന പ്രതിജ്ഞ ചൊല്ലി. യുവ എഴുത്തുകാരനും ഷോർട്ട് ഫിലിം നിർമാതാവുമായ ശ്രീ .മൃദുൽ വി എം കാഞ്ഞങ്ങാട് വായനാദിനം ഉദ്ഘാടനം ചെയ്തു .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങൾ എങ്ങനെ സ്നേഹിക്കണം എന്നതിനെക്കുറിച്ചും തന്റെ അനുഭവത്തിലൂടെ കുട്ടികൾക്ക് പകർന്നു നൽകി .ഹെഡ്മാസ്റ്റർ ശ്രീവത്സൻ, പിടിഎ പ്രസിഡണ്ട് പിസി നസീർ ,സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ തുടങ്ങിയവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .വിദ്യാരംഗം കൺവീനർ ദീപ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾക്ക് ശ്രീ.മൃദുലിന്റെ നേതൃത്വത്തിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചു .ചർച്ചകൾ സജീവമായി നടന്നു .വിദ്യാരംഗം ക്ലബ്ബിന്റെ വക ഒരു പുസ്തകം ഉപഹാരമായ നൽകി.

20-6-2-23: വായനാവാരം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 20 ചൊവ്വാഴ്ച എൽപി യുപി വിദ്യാർത്ഥികൾക്കായി സാഹിത്യക്വിസ് സംഘടിപ്പിച്ചു. ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾതലത്തിലും ആണ് നടത്തിയത്.എൽ പി വിഭാഗത്തിൽ നിന്ന് നാല് ബിയിലെ അതുൽദേവ് ,ആരവ് ,ഇഷിത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി..യുപി വിഭാഗത്തിൽനിന്ന് 7 Cദേവിക ഒന്നാം സ്ഥാനവും യദു കൃഷ്ണ രണ്ടാം സ്ഥാനവും തേജാലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകി. ഒന്നും രണ്ടും ക്ലാസുകളിൽ ചിത്രവായനയും പദനി നിർമ്മാണവും ആണ് സംഘടിപ്പിച്ചത്.

21-6-2023: സാഹിത്യ സംവാദം :വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാ വസന്തം 2023 ഭാഗമായി ജൂൺ 21 ബുധൻ രാവിലെ 11 മണിക്ക് സാഹിത്യ സംവാദം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ, കവി, അധ്യാപകൻ ,സി ആർ സി കോഡിനേറ്റർ, എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ സുധീഷ് ചട്ടഞ്ചാൽ ആയിരുന്നു ക്ലാസ് നയിച്ചത് .കുട്ടികൾക്ക് പാട്ടിലൂടെയും നർമ്മത്തിലൂടെയും സംവാദത്തിലൂടെയും വായനയുടെ വ്യത്യസ്ത തലങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി .പുതുമയാർന്നതും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലും ആണ് ക്ലാസ് തുടങ്ങിയത് .ക്ലബ് കൺവീനർ ദീപ ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീവത്സൻ സർ അധ്യക്ഷതയും വഹിച്ചു .കുട്ടികളുടെ സ്കൂളിലെ വിദ്യാരംഗം കൺവീനർ നിഖിത പ്രദീപ് നന്ദി പറഞ്ഞു. വിദ്യാരംഗം ക്ലബ്ബിന്റെ വക 'തുന്നൽക്കാരൻ 'എന്ന പുസ്തകം ഉപഹാരമായി നൽകി.സാഹിത്യസംവാദത്തിൽ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .സാഹിത്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഈ സംവാദം ഏറെ സഹായിച്ചിട്ടുണ്ട്.

22-6-2023: അമ്മ വായന---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വായനയിൽ അമ്മമാർക്കുള്ള പങ്ക് ഏറെ പ്രധാനമാണ് .കുട്ടികൾക്ക് വഴികാട്ടിയും പ്രചോദനവും ആണ് .കുട്ടികളുടെ വായനയിൽ അമ്മമാർ ഏതൊക്കെ വിധത്തിൽ സഹായിക്കാനാകും അവരുടെ നല്ല രീതിയിൽ ഉള്ള വായനയിൽ എങ്ങനെ താൽപര്യമാകണം എന്ന വിഷയത്തിൽ അമ്മ വായനയും മക്കൾവായനയും ഏറെ പ്രചോദനം നൽകി. കുട്ടികളെ വായനയുടെ ലോകത്തെ എങ്ങനെ എത്തിക്കാം അതിന് ഏതുവിധത്തിൽ അവർക്ക് പ്രചോദനമാകാം എന്നതിനെപ്പറ്റി അദ്ദേഹം വിശദമായി അമ്മമാരോട് സംവദിച്ചു .വിദ്യാരംഗം കൺവീനർ സ്വാഗതം പറഞ്ഞ പരിപാടിക്ക് കൺവീനർ ദീപ ടീച്ചർ നന്ദിയും അറിയിച്ചു.

പുസ്തകമേള :വായനവാരവുമായി ബന്ധപ്പെട്ട വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയൊരുക്കിയ ഒരു കുട്ടി ഒരു പുസ്തകം --പുസ്തകത്തൊട്ടിൽ എന്ന പേരിൽ നടത്തിയത് .സ്കൂളിലെ എല്ലാ കുട്ടികളും ഒരു പുസ്തകം വീതം പുസ്തകത്തൊട്ടിലിലേക്ക് സംഭാവന നൽകുക എന്നതായിരുന്നു പ്രവർത്തനം .കുട്ടികളിലെ വായനാത്വരയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ഈ പ്രവർത്തനത്തിന് കുട്ടികളിൽ നിന്ന് വളരെ വലിയ സഹകരണമാണ് ലഭിച്ചത്. കൂടാതെ ഇതോടൊപ്പം പുസ്തകമേളയും സംഘടിപ്പിച്ചു .അധ്യാപകരും ഈ പുസ്തകസമാഹാരണത്തിൽ പങ്കാളികളായി.പുസ്തകത്തൊട്ടിൽ ഒരു കുട്ടി ഒരു പുസ്തകം സ്കൂളിലേക്ക് പുസ്തകസമാഹരണത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്സും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പുസ്തകങ്ങൾ പ്രദർശിപ്പിച്ചു .സ്കൂളിലെ മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക വില്പന നടത്തി പുസ്തകമേള ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം നിർവഹിച്ചു .രക്ഷിതാക്കളും പുസ്തകമേളയിൽ പങ്കാളികളായി .തുടർന്നുള്ള ദിവസങ്ങളിലും പുസ്തകമേള നടത്തി പൂർണമായും കുട്ടികളുടെ നേതൃത്വത്തിലാണ് പുസ്തക വില്പന നടന്നത് .

23-6-2023: വായനാവാരം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 23 വെള്ളിയാഴ്ച കുട്ടികൾക്കായി കഥാരചന ,കവിതാരചന ,വായനാമത്സരം എന്നിവ നടത്തി .എൽ പി കുട്ടികൾക്ക് കഥാരചന ,കവിത രചന എന്നിവയുംയുപി കുട്ടികൾക്ക് കഥാരചന ,കവിത രചന ,വായനാമത്സരം എന്നിവയാണ് നടത്തിയത് .മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തു .അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. യുപി കുട്ടികൾക്ക് മാത്രമാണ് വായനാമത്സരംനടത്തിയത് നിർദ്ദേശിച്ച പുസ്തകമാണ് വായന മത്സരത്തിന് നൽകിയത് .വായന മത്സരത്തിൽ സൂര്യജിത്ത്, ഇഷാനി ജയൻ ,സ്വരലക്ഷ്മി എന്നീ കുട്ടികൾ യഥാക്രമം 1, 2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

26-6-2023:പുസ്തകസമാഹരണം :വിദ്യാരംഗം കലാസാഹിത്യവേദി ഏറ്റെടുത്തു നടത്തിയ പുസ്തക സമാഹരണം ശ്രീ .വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വിദ്യാരംഗം കൺവീനർ മിനി ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീവത്സൻ സർ അധ്യക്ഷതയും വഹിച്ചു .കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിലേക്ക് സംഭാവന ചെയ്തു .460 പുസ്തകങ്ങൾ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിച്ചു .കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് (ക്ലാസുകൾക്ക്)പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നൽകി .വിദ്യാരംഗം കൺവീനർ ദീപ ടീച്ചർ നന്ദി പറയുകയും ക്ലബ്ബിന്റെ വകയായി പുസ്തകം ഉപഹാരം നൽകുകയും ചെയ്തു.

കാസർഗോഡ് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി(13.7.2023)

വിദ്യാരംഗം കലാസാഹിത്യ വേദി കാസർകോഡ് ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടത്തി.അറിവരങ്ങ് അതുല്യപ്രതിഭ സായന്ത്. കെ ഉദ്ഘാടനം ചെയ്തു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാമാ ഗംഗാധരൻ അധ്യക്ഷയായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ ,എസ്. എസ് .കെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി പ്രകാശൻ ,വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീകുമാർ ,ഡയറ്റ് ഫാക്കൽട്ടി ഡോ. വിനോദ് കുമാർ പെരുമ്പള ,പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ ,വിദ്യാരംഗം ഉപജില്ലാ കൺവീനർ ഉണ്ണികൃഷ്ണൻ അണിഞ്ഞ ,പിടിഎ പ്രസിഡണ്ട് പി സി നസീർ ,ബീന വിജയൻ ,ജൈനമ്മ എബ്രഹാം എന്നിവർ സംസാരിച്ചു.ഡോ. ജയരാജ് ,ഡോ.സന്തോഷ് പനയാൽ , വിശാലക്ഷാ, സർവ്വ മംഗള ,എന്നിവർ ശില്പശാലയിലേക്ക് നേതൃത്വം നൽകി .തെക്കിൽ പറമ്പിലെ കുട്ടികളുടെ സംഗീത നൃത്ത ശിൽപവും അരങ്ങേറി

വാങ്മയം 'ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ (27-7-2023)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷാ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തെക്കിൽപ്പറമ്പ് യുപി സ്കൂളിലും വാങ്മയം ഭാഷാപ്രതിഭ തിരഞ്ഞെടുപ്പ് സ്കൂൾതല പരീക്ഷ സംഘടിപ്പിച്ചു. ജൂലായ് 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ  എൽ പി,യു പി വിഭാഗങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുത്തു.....