"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}}{{Infobox littlekites |സ്കൂൾ കോഡ്= 17092 | |||
| | | | ||
|അധ്യയനവർഷം= 2022-2023 | |അധ്യയനവർഷം= 2022-2023 |
18:32, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17092-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17092 |
യൂണിറ്റ് നമ്പർ | LK/2018/17092 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് |
ലീഡർ | നാഫിഹ നാസർ |
ഡെപ്യൂട്ടി ലീഡർ | നഹ്റ നൗഷാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫെമി. കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹസ്ന. സി.കെ |
അവസാനം തിരുത്തിയത് | |
15-08-2023 | 17092-hm |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.
കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
കൈറ്റ്സ് അംഗങ്ങൾ 2022-2023
ആകെ അംഗങ്ങൾ : 120 കൈറ്റ് മിസ്‍ട്രസ്സ് (1 ) : ഫെമി. കെ കൈറ്റ് മിസ്‍ട്രസ്സ് (2) : ഹസ്ന. സി.കെ സ്റ്റുഡന്റ് കോർഡിനേറ്റർ : നാഫിഹ നാസർ ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : നഹ്റ നൗഷാദ്
2022-2023 പ്രവർത്തനങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പങ്കാളിത്തം
ജനുവരി മൂന്നു മുതൽ ഏഴ് വരെ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ കവറേജ് വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിയിലെയും തൊട്ടടുത്ത വേദികളിലെയും കാഴ്ചകൾ കുട്ടികൾ ഒപ്പിയെടുത്തു. കൂടാതെ സെന്റ് ആന്റണീസ് സ്കൂളിൽ കലോൽസവ ഹെൽപ്പ് ഡെസ്ക് ആയും കുട്ടികൾ പ്രവർത്തിച്ചു.
ഫീൽഡ് ട്രിപ്പ്
കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 8.12.2022 നു എൻ.ഐ. ടി ക്യാമ്പസ് സന്ദർശിച്ചു.8,9,10 ക്ലാസുകളിൽ പഠിക്കുന്ന 106 കുട്ടികളും ഹസ്ന, ലിജി വിജയൻ, ഹുദ, കമറുന്നിസ, ജസ്ന, ഹബീബ എന്നീ ആറ് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.
രാവിലെ 10 മണിയോടെ ക്യാമ്പസിൽ എത്തുകയും അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റ്കളിലും ലാബുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും സന്ദർശനം നടത്തുകയും ചെയ്തു. റോബോട്ടിക് ലാബ് ആയിരുന്നു കുട്ടികളെ ഏറെ ആകർഷിച്ചത്.
ഉന്നത പഠനത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അവിടുത്തെ സൗകര്യങ്ങൾ അടുത്തറിയാനും കുട്ടികൾക്ക് ഈ യാത്രയിലൂടെ സാധിച്ചു. അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവസാനം കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആയ നസീർ സാറിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ലീഡർ ആയ റഷ,ഫാത്തിമ ഷിഫാന എന്നിവർ യാത്രയെപ്പറ്റി സംസാരിച്ചു.
സ്കൂൾ വാർത്താ ചാനൽ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം
ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്.വാർത്താ ചാനൽ കാണാം.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു ന്ന കുട്ടികൾക്കു ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് നൽകിയത്.കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചും ആണ് പരിശീലനം നൽകിയത്.കമ്പ്യൂട്ടർ തുറക്കാനും അതിന്റെ ഭാഗങ്ങളും ചിത്രങ്ങൾ വരക്കാനും എല്ലാം വളരെ വേഗമാണ് അവർ പഠിച്ചെടുത്തത്.ഫെമി ടീച്ചർ, ഹസ്ന ടീച്ചർ,ഉമൈഭാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ പോസ്റ്റർ നിർമാണം
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോസ്റ്ററുകൾ നിർമിച്ചു നൽകുന്നത് നമ്മുടെ കുട്ടികളാണ്. സ്കൂൾ തിരഞ്ഞെടുപ്പ്, പ്രത്യേക ദിവസങ്ങൾ, വിജയികളായവരുടെ പോസ്റ്ററുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡി. എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ചുള്ള പരിപാടികളുടെ മീഡിയ കവറേജ്
സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും മീഡിയ കവറേജ് കൈറ്റ് കുട്ടികളാണ് ചെയ്യുന്നത്. യൂത്ത് ഫെസ്റ്റിവൽ, സ്പോർട്സ്, ഇലക്ഷൻ, സ്കൂൾ അസംബ്ലി തുടങ്ങി എല്ലാ പരിപാടികളും നമ്മുടെ ചുണക്കുട്ടികൾ ഒപ്പിയെടുക്കുന്നു.
അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ
കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു.
കദീജ ഷിറിൻെറ പ്രാർത്ഥനയോടെ തുടങ്ങിയ ഉൽഘാടന ചടങ്ങിൽ ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രൻസിപ്പൽ അബ്ദു സാർ ഉത്ഘാടനം ചെയ്യതു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹസ്ന നന്ദി പറഞ്ഞു.
2021-2022 പ്രവർത്തനങ്ങൾ
2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ
അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ് എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.
ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.
ഡിജിറ്റൽ മാഗസിൻ
Tech Pulse മാഗസിൻ കാണാൻ
2018-2019 പ്രവർത്തനങ്ങൾ
അമ്മമാർക്കുള്ള പരിശീലന പരിപാടി
28- 10 -2019 അമ്മമാർക്കുള്ള പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി .നാഫിഹ് നാസർ, നെഹ്റു നൗഷാദ് ,ആയിഷ സന എന്നിവർ അമ്മമാർക്കുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകി ഡിജിറ്റലായി റിസോർട്ടുകളുടെ പഠന സാധ്യതകളും സമഗ്ര ലേണിങ് പോർട്ടലിനെ ഉപയോഗവും വിക്ടേഴ്സ് ചാനൽ അതിന്റെ ആപ്പുകൾ പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട്ഫോണുകളുടെ സാധ്യത എന്നിവ പരിചയപ്പെടുത്തുക യുണ്ടായി..ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ അമ്മമാർക്ക് സംഘടിപ്പിച്ച പരിപാടിയിൽ എൺപതിലധികം അമ്മമാർ പങ്കെടുക്കുകയുണ്ടായി.
വി സ്‍മൈൽ സന്ദർശനം
2019 ഫെബ്രുവരി 13ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രവർത്ഥനങ്ങളുടെ ഭാഗമായി "വി സ്‍മൈൽ" എന്ന സ്ഥാപനം സന്ദർശിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു സ്ഥാപനമാണ് വി സ്‍മൈൽ. കുട്ടികൾക്കുള്ള നിരവധി പരിശീലനങ്ങൾ ഇവിടെ ലഭ്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് സ്വന്തമായ് യാത്ര ചെയ്യാനുള്ള കഴിവ് അവരിൽ ഉണ്ടാക്കിയെടുക്കുക എന്നത്. കൂടാതെ തുന്നൽ, മെഴുക് ഉൽപ്പന്നങ്ങൾ, ചവിട്ടി നിർമ്മാണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഇവിടെ പരിശീലിപ്പിക്കുന്നു. നടക്കാവിലുള്ള വി സ്‍മൈൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠിപ്പിക്കുവാനുെ അവരുമായി സെവദിക്കാനും ഒരുമിച്ച് ഭക്ഷണം പങ്കിടുവാനുമുള്ള അവസരം ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്കു ലഭിച്ചു. ഫീൽഡ് വിസിറ്റ്
ഫീൽഡ് വിസിറ്റ്
2019 ഫെബ്രുവരി 15ന് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികളുടെ ഫീൾഡ് വിസിറ്റിന്റെ ഭാഗമായി ULCCS സൈബർ പാർക്ക് സന്ദർശിച്ചു. ULCCS സ്റ്റാഫുകളായ സനീശ് സർ, വിഗ്‍നേശ് സർ , സാരംഗ് സർ എന്നിവർ സൈബർ പാർക്കിനെകുറിച്ചും സ്റ്റാർട്ട് അപ്പ് മിഷ്യനെകുറിച്ചും ഐ. ടി. മേഖലകളിലെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. ULCCS സ്റ്റാഫ‍് മെമ്പറായ വിഗ്‍നേശ് സർ സൈബർ പാർക്കിലേക്ക് ആവശ്യമായ വൈദ്യുതി, വെള്ളം എന്നിവയെല്ലാം ആവശ്യാനുസരണം അവിടേക്കെത്തിക്കുന്ന മേഖലകളെക്കുറിച്ചും വിശദീകരിച്ചു. ശേഷം സേഫ്‍റ്റി മെശേഴ്‍സിനെക്കുറിച്ചും വിശദീകരിച്ചു.
2019 ഫെബ്രുലരി ഇരുപതോടുകൂടി മൊഡ്യൂൾ പ്രകാരമുള്ള ലിറ്റിൽ കൈറ്റ് ക്ലാസ്സുകൾ അവസാനിച്ചു. സ്‍കൂളിലെ എല്ലാ പ്രവർത്ഥനത്തിന്റെയും വീഡിയോ കവറേജും ന്യൂസ് റിപ്പോർട്ടിങ്ങുമായി തിളക്കമുള്ള ഒരു ക്ലബായി മാറിയിരിക്കുകയാണ് ലിറ്റിൽ കൈറ്റ്‍സ്.
ഡിജിറ്റൽ മാഗസിൻ
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയർ, ഇലൿട്രോണിൿസ്, റോബോട്ടിൿസ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലൂടെ സഞ്ചരിച്ച ഊർജ്ജസ്വലരായ കാലിക്കറ്റ് ഗേൾസിലെ ലിറ്റിൽ കൈറ്റ്‍സ് 'ലിറ്റിൽ ബൈറ്റ്സ്' എന്ന പേരിൽ ഒരുഡിജിറ്റൽ മാഗസിൻ നിർമിച്ചു. പരിശീലനങ്ങൾ അവർക്കു പകർന്നു കൊടുത്ത അറിവിന്റെ സന്തതിയാണ് ലിറ്റിൽ ബൈറ്റ്സ് എന്ന ഡിജിറ്റൽ മാഗസിൻ. 2019 ജനുവരി 19ന് സ്‍കൂൾ പി. ടി. എ പ്രസിഡന്റ് മുഹമ്മദ് മുസ്‍തഫ സർ പ്രകാശനം ചെയ്‍തു.മാഗസിൻ കാണാൻ