"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Ammഎഗെൻസ്റ് ഡ്രഗ് 1.jpg|ഇടത്ത്|ലഘുചിത്രം|171x171px]] | [[പ്രമാണം:Ammഎഗെൻസ്റ് ഡ്രഗ് 1.jpg|ഇടത്ത്|ലഘുചിത്രം|171x171px]] | ||
സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം | സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം മാർത്തോമ്മ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.പത്തനംതിട്ട എം എൽ എ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്. പി .സി നോഡൽ ഓഫീസർ ശ്രീ.നസീർ എം എ ആമുഖ പ്രഭാഷണം നടത്തി . | ||
00:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം മാർത്തോമ്മ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.പത്തനംതിട്ട എം എൽ എ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്. പി .സി നോഡൽ ഓഫീസർ ശ്രീ.നസീർ എം എ ആമുഖ പ്രഭാഷണം നടത്തി .
ലക്ഷ്യങ്ങൾ
- പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക.
- എൻ.സി.സി , എൻ.എസ്.എസ് എന്നീ സന്നദ്ധ സംഘടനയെപോലെ എസ് .പി .സി യെ ഒരു സ്വതന്ത്ര സാമൂഹ്യയ സേവന വിഭാഗമായി വളർത്തുക .
- വിദ്യാർത്ഥികളിൽ പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം,പ്രക്യതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക
- സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുകു.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
ഓഫീസർമാരുടെ വിവരപട്ടിക
വർഷം | കമ്മ്യൂണിറ്റി പോലീസ് ഓഫീസർ | അഡിഷണൽ കമ്മ്യൂണിറ്റി ഓഫീസർ | ചിത്രം |
---|---|---|---|
2014-2016 | ശ്രീ.ജോസ് കെ മറ്റം | ശ്രീമതി.റെനി ലൂക്ക് |
|
2016- | ശ്രീ .ബിൽബി ജോസഫ് | ശ്രീമതി .ജീനു മേരി വർഗീസ് |
|
2014-2018 | ശ്രീ.സുരേഷ് സി പണിക്കർ (ഡ്രിൽ ഇൻസ്ട്രക്ടർ ) | ||
2018 | ശ്രീ.മനോജ് സി കെ (ഡ്രിൽ ഇൻസ്ട്രക്ടർ ) |
എ പ്ലസ് വാങ്ങിയ കുട്ടികളുടെ വിവര പട്ടിക
ക്രമ നമ്പർ | വർഷം | കുട്ടിയുടെ പേര് | ചിത്രം | |
---|---|---|---|---|
1 | 2019 | വീണ വിജയകുമാർ | ||
2 | 2019 | മഹിമ മേരി വർഗീസ് | ||
3 | 2019 | രാഹുൽ ജി | ||
4 | 2019 | റോബിൻ മാത്യു ചെറിയാൻ | ||
5 | 2019 | ആഥില താജ് | ||
6 | 2021 | റുബൻ സൈമൺ ജോർജ് | ||
7 | 2021 | റിസ എൽസ ഫിലിപ്പ് | ||
8 | 2021 | മനു വിശ്വനാഥ് | ||
9 | 2021 | ദേവു.ഒ | ||
10 | 2021 | ആവണി സുരേഷ് | ||
11 | 2021 | അക്ഷയ് ഹരി | ||
12 | 2021 | ഗൗതം. എം | ||
13 | 2021 | അക്സ മറിയം ലിജു | ||
14 | 2021 | ജീവൻ ജിജോ ജോർജ് | ||
15 | 2021 | സോന ഷാജി | ||
16 | 2021 | അക്ഷയ അശോക് |
എസ്.പി.സി പ്രവർത്തനങ്ങൾ ആൽബം
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
എസ്. പി .സി. ഫുൾ എ പ്ലസ്
-
എസ് .പി .സി വേനൽക്കാല ക്യാമ്പ് 2017
-
എസ്. പി .സി പ്രവർത്തനം....ഓണാഘോഷം
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്മന്റ് ക്ലാസ്
-
01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ്
-
01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ്
-
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
-
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
-
കുങ്ഫു ക്ലാസ്
-
കുങ്ഫു ക്ലാസ്
-
ശ്രീമതി. എലിസബത്ത് കുട്ടികൾക്ക് മൂല്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നു
-
കൾച്ചറൽ പ്രോഗ്രാം
-
കൾച്ചറൽ പ്രോഗ്രാം
-
കൾച്ചറൽ പ്രോഗ്രാം
-
കൾച്ചറൽ പ്രോഗ്രാം
-
കൾച്ചറൽ പ്രോഗ്രാം
-
ഫീൽഡ് വിസിറ്റ് വരട്ടാർ
-
ഫീൽഡ് വിസിറ്റ് വരട്ടാർ
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം
-
എസ്. പി .സി പ്രവർത്തനം ...സ്വാതന്ത്രദിന പരേഡ്
-
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
-
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
-
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
-
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
-
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
-
എസ്. പി .സി പ്രവർത്തനം....മഹാവീരചക്ര ക്യാപ്റ്റിൻ തോമസ് ഫീലിപ്പോസ് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
-
എസ്. പി .സി പ്രവർത്തനം... പി .എസ് .എൽ .ഒ. ശ്രീ. വിദ്യാധരൻ ക്ലാസ് എടുക്കുന്നു
-
എസ്. പി .സി പ്രവർത്തനം...
-
എസ്. പി .സി പ്രവർത്തനം...
-
എസ്. പി .സി. ഫുഡ് കമ്മറ്റി
-
എസ്. പി .സി. പ്രവർത്തനം...
-
എസ്. പി .സി. പ്രവർത്തനം..രക്ഷാകർത്താക്കൾക്കുള്ള ക്ലാസ്സ്
-
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം.... എസ്. പി .സി യൂണിറ്റ് ,ഡി .എൻ. ഒ, യ്ക്ക് കൈമാറുന്നു
-
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
-
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
-
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം എം. എം .എച്ച് .എസ്. എസ്. റിലീഫ് ക്യാമ്പിന് കൈമാറുന്നു
-
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
-
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
-
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
-
എസ്. പി .സി. പ്രവർത്തനം..
-
എസ്. പി .സി. പ്രവർത്തനം..
-
എസ്. പി .സി. പ്രവർത്തനം..
-
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
-
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
-
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
-
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
-
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
-
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനത്തിൽ .ബിൽബി സർ ക്ലാസുകൾ എടുക്കുന്നു
-
എസ്. പി .സി. പ്രവർത്തനം....ഇന്റലിജൻസ് ബ്യുറോ ആന്റീടെറിറിസം റിപ്പബ്ലിക് ദിന ക്ലാസുകൾ
-
എസ്. പി .സി. പ്രവർത്തനം..ക്വിസ് കോപെറ്റിഷൻ .
-
എസ്. പി .സി. പ്രവർത്തനം.. കോൺസ്റ്റിട്യൂഷൻ ക്ലാസ്.
-
എസ്. പി .സി. പ്രവർത്തനം.. കോൺസ്റ്റിട്യൂഷൻ ക്ലാസ്.
-
എസ്. പി .സി. പ്രവർത്തനം.. കോൺസ്റ്റിട്യൂഷൻ ക്ലാസ്.
-
എസ്. പി .സി. പ്രവർത്തനം..നോട്ടീസ്
-
എസ്. പി .സി. പ്രവർത്തനം.. നോട്ടീസ്
-
എസ്. പി .സി.പ്രവർത്തനം.ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ( 14/6/2019)
-
എസ്. പി .സി. പ്രവർത്തനം.ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
-
എസ്. പി .സി. പ്രവർത്തനം.ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
-
എസ്. പി .സി. പ്രവർത്തനം.ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
-
എസ്. പി .സി.പ്രവർത്തനം..ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ( 14/6/2019)
-
എസ്. പി .സി. പ്രവർത്തനം.ജൂൺ 14രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
-
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)എസ്. പി .സി.പ്രവർത്തനം.]]
-
എസ്. പി .സി.പ്രവർത്തനം.ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
-
എസ്. പി .സി.പ്രവർത്തനം.വിജയോത്സവം 2019
-
എസ്. പി .സി. പ്രവർത്തനം.വിജയോത്സവം 2019
-
എസ്. പി .സി.പ്രവർത്തനം.വിജയോത്സവം 2019
-
എസ്. പി .സി.പ്രവർത്തനം.വിജയോത്സവം 2019
-
എസ്. പി .സി.പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശനം
-
എസ്. പി .സി.പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശനം
-
എസ്. പി .സി.പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശനം
-
എസ്. പി .സി. പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശനം
-
എസ്. പി .സി. പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശനം
-
എസ്. പി .സി. പ്രവർത്തനം.. ഫ്ലാഗ്മോബ് എഗെൻസ്റ് ഡ്രഗ്
-
എസ്. പി .സി. പ്രവർത്തനം.. ഫ്ലാഗ്മോബ് എഗെൻസ്റ് ഡ്രഗ്
-
എസ്. പി .സി.പ്രവർത്തനം.. ഫ്ലാഗ്മോബ് എഗെൻസ്റ് ഡ്രഗ്
-
എസ്. പി .സി. പ്രവർത്തനം.. പൊതിച്ചോറ് വിതരണം സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
-
എസ്. പി .സി. പ്രവർത്തനം.. പൊതിച്ചോറ് വിതരണം സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
-
എസ്. പി .സി. പ്രവർത്തനം.. സ്വാന്തന പരിപാലനം.. സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
-
എസ്. പി .സി. പ്രവർത്തനം.. സ്വാന്തന പരിപാലനം.. സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
-
എസ്. പി .സി. പ്രവർത്തനം.. സ്വാന്തന പരിപാലനം.. സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
-
എസ്. പി .സി. പ്രവർത്തനം.. ക്ലീനിങ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ കോഴഞ്ചേരി
-
എസ്. പി .സി. പ്രവർത്തനം.. ക്ലീനിങ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ കോഴഞ്ചേരി
-
എസ്. പി .സി. പ്രവർത്തനം.. ക്ലീനിങ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ കോഴഞ്ചേരി
-
എസ്. പി .സി. പ്രവർത്തനം.. ക്ലീനിങ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ കോഴഞ്ചേരി
-
എസ് .പി .സി. ഡേ സെലിബ്രേഷൻ
-
എസ്. പി .സി. ഡേ സെലിബ്രേഷൻ
-
എസ്. പി .സി. ഡേ സെലിബ്രേഷൻ
-
എസ്. പി .സി. ഡേ സെലിബ്രേഷൻ
-
എസ്. പി .സി. ഡേ സെലിബ്രേഷൻ
-
എസ് പി സി കൗൺസിലിങ് ക്ലാസ് ഫോർ പേരെന്റ്സ്
-
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
-
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
-
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
-
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാപോലീസ് മേധാവി സന്ദർശിച്ചപ്പോൾ
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി ....]]
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി
-
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി
-
എസ് പി സി പ്രവർത്തനം...(12/8/2019).. പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം
-
എസ് പി സി പ്രവർത്തനം....(12/08/2019).. പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം
-
എസ് പി സി പ്രവർത്തനം...(13/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
-
എസ് പി സി പ്രവർത്തനം...(13/08/2019).. പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
-
എസ് പി സി പ്രവർത്തനം..(13/08/2019).. പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്..
-
എസ് പി സി പ്രവർത്തനം....(13/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്...
-
എസ് പി സി പ്രവർത്തനം....(14/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്...
-
എസ് പി സി പ്രവർത്തനം....(02/10/2019). ഗാന്ധിജയന്തി ആഘോഷങ്ങൾ
-
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
-
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
-
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
-
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ് കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ കേരളം പത്തനംതിട്ട ]]
-
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
-
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
-
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
-
എസ് പി സി പ്രവർത്തനം....(14/11/2019).ശിശുദിനാഘോഷങ്ങൾ
-
എസ് പി സി പ്രവർത്തനം....(02/04/2020). കൊറോണാ പ്രവർത്തനങ്ങൾ. കൈകഴുകലിന്റെ പ്രാധാന്യം
-
എസ് പി സി പ്രവർത്തനം....(02/04/2020). കൊറോണാ പ്രവർത്തനങ്ങൾ സമൂഹത്തിന്നൊരു കൈതാങ്ങ്
-
എസ് പി സി പ്രവർത്തനം....(02/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം
-
എസ് പി സി പ്രവർത്തനം....(02/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം
-
എസ് പി സി പ്രവർത്തനം....(02/04/2020).ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം
-
എസ് പി സി പ്രവർത്തനം....(08/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം
-
എസ് പി സി പ്രവർത്തനം....(08/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം
എസ് .പി.സി പ്രവർത്തനങ്ങൾ 2020-21
2020-21 വർഷത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളാണ് എസ്. പി .സി നടത്തുന്നത്.
എസ് .പി.സി പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ
- എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴുമണിക്ക്" പടവുകൾ എന്ന പ്രോഗ്രാം
- എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 7 മണിക്ക് പോസ് പോസ് എന്ന പ്രോഗ്രാം
- എല്ലാ ശനിയാഴ്ചയും വൈകിട്ട് 7മണിക്ക് എസ് പി സി വെർച്വൽ ക്ലാസ് റൂം
- എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മണിക്ക് ചിരിയോ ചിരി എന്ന പ്രോഗ്രാം. ഈ പ്രവർത്തനങ്ങൾ കൃത്യമായി കേഡറ്റുകൾ കാണുന്നു എന്ന് ഉറപ്പാക്കി അറ്റൻഡൻസ് രേഖപ്പെടുത്തുന്നുനടത്തുന്നത്. ലോക്ഡൗൺ തുടങ്ങിയതുമുതൽ എസ്പിസി പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
വ്യക്തിത്വ വികസനം
വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച് ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് കേഡറ്റുകൾ പാചകം നടത്തി.പുസ്തകവായനയിൽ താല്പര്യമുള്ള കേഡറ്റുകൾ പുസ്തകങ്ങൾ വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
സാമൂഹിക പ്രതിബദ്ധത
സമീപപ്രദേശങ്ങളിൽ ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.നിർധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി. എസ് പി സി ജില്ലാതല സാമൂഹ്യ അടുക്കളയ്ക്ക് 5000 രൂപ സംഭാവന നൽകി .അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂർവ്വ വിദ്യാർഥിക്ക് മരുന്നു വാങ്ങാൻ 4000 രൂപ കൈമാറി. മാസ്ക്കുകൾ വിതരണംചെയ്തു .സ്കൂൾ തുറക്കുമ്പോൾ ആയിരം മാസ്ക്കുകൾ സ്കൂളുകളിൽ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അതായത് കൈകളുടെ ശുചീകരണം മാസ്ക്കുകളുടെ ശരിയായ ഉപയോഗവും നിർമ്മാർജ്ജനവും എന്നിങ്ങനെ കേഡറ്റുകൾ സമീപ വീടുകളിൽ കൗൺസിലിംഗ് നടത്തി.
നൈപുണ്യ വികസനം
കവിതകൾ, കഥകൾ രചിക്കുകയും കേഡററ്സ് തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം സ്കൂൾ വിക്കി യിലൂടെ പ്രകാശനം ചെയ്യുകയും ചെയ്തു. കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
നിരീക്ഷണപാടവം
വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.
സെൽഫ് മോട്ടിവേഷൻ
കേഡറ്റുകൾ വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഓരോ കേഡറ്റുകളും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ലോക ലഹരി വിരുദ്ധ ദിനം ആഗസ്റ്റ് 2 എസ് പി സി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഒക്ടോബർ 2 ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും നടത്തുകയുണ്ടായി ഈ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തി .
നവജീവൻ 2020
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള ,എസ് പി സി യൂണിറ്റ് നടത്തിയ ദ്വൈവാരാചരണ പരിപാടിയുടെ റിപ്പോർട്ട്
ആൻറി നാർക്കോട്ടിക് വാരിയേഴ്സ് ആയി 10 cadets നെ തിരഞ്ഞെടുത്തു.22-06-2020ൽ മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് DNO ശ്രീ പ്രദീപ് കുമാർ നടത്തിയ വെബിനാറിൽ സി പി ഒ ,എ സി പി ഒ എന്നിവർ പങ്കെടുത്തു..24-06-2020,25-06-2020 എന്നീ തീയതികളിൽ ചിത്രരചനാ മത്സരവും കാർട്ടൂൺ മത്സരവും നടത്തുകയുണ്ടായി.26-06-2020 ലോക ലഹരി വിരുദ്ധ ദിനം രാവിലെ കേഡറ്റ് കുടുംബാംഗങ്ങളോടൊത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
തുടർന്ന് നല്ല കരുതലിന് നല്ല അറിവ് എന്ന വിഷയത്തിൽ ഉപന്യാസം മത്സരം നടത്തി.27-06-2020ൽ മയക്കുമരുന്ന് ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി.29-06-2020 വൈകീട്ട് ഏഴര മുതൽ ഒമ്പതര വരെ ജില്ലാ നോഡൽ ഓഫീസിന് നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി വളരെ ആവേശത്തോടെ പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവൽക്കരണ മെസ്സേജുകൾ ഷെയർ ചെയ്യുകയും ചെയ്തു.
എസ് പി സി ദിനം
എസ് പി സി ദിനാഘോഷ റിപ്പോർട്ട് എസ് പി സി ദിനമായ ആഗസ്റ്റ് രണ്ടാം തീയതി രാവിലെ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ എസ് പി സി പതാക ഉയർത്തി. എല്ലാ കേഡറ്റുകളും തങ്ങളുടെ ഭവനങ്ങളിൽ എസ് പി സി പ്രതിജ്ഞ എടുത്തു .പ്രതിജ്ഞ എടുക്കുന്ന വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജീവധാര പദ്ധതിപ്രകാരം രക്തദാന സമ്മതപത്രം വീണ്ടും സ്വരൂപിക്കാനുള്ള പദ്ധതി തുടങ്ങി. കേഡറ്റുകൾ അവരുടെ വീടുകളിലെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. കോവിഡി നോടൊപ്പം ഉള്ള ജീവിതം എന്ന വിഷയത്തെ. ആസ്പദമാക്കി ലേഖനം കേഡറ്റുകൾ തയ്യാറാക്കി. എസ് എസ് പി സി പയനിയർ ബ്രിഗേഡ് രൂപീകരിച്ചു. 10 എസ്പിസി അലൂമിനി യേ ഉൾപ്പെടുത്തി.
മഹത് സ്മൃതി2020
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനം ആഘോഷത്തിൻെറ ഭാഗമായി ഇടയാറന്മുള എം എച്ച്എസ്എസ് SPC യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വിജയൻ ഐപിഎസ് അവർകൾ zoom പ്ലാറ്റ്ഫോമിൽ നിർവഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ വി കൃഷ്ണൻ നമ്പ്യാരിനെ ആദരിച്ചു. പ്രസ്തുത പരിപാടി കേഡറ്റുകളും രക്ഷിതാക്കളും CPO,ACPO മാരും കണ്ടു. തുടർന്ന് കേഡറ്റുകൾ അവരുടെ വീടും പരിസരവും ശുചിയാക്കി. ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എല്ലാ കേസും വായിക്കുവാൻ ആരംഭിച്ചു. മൂന്നാം തീയതി വൈകിട്ട് വർച്വൽ ക്ലാസ്സിൽ ഗാന്ധി സിനിമ എല്ലാവരും കണ്ടു. അഞ്ചാം തീയതി ജില്ലാതലത്തിൽ ക്വിസ് നടത്തപ്പെ.ട്ടു കേഡറ്റുകൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു. അക്ഷയ അനഘ എന്നീ കേഡറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .ഗാന്ധിസൂക്തങ്ങൾ കേഡറ്റുകൾ അവതരിപ്പിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ എൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തിൽ കേഡറ്റുകൾ വീഡിയോ ചെയ്തു അതിൽ മികച്ച ജില്ലാ ഓഫീസിൽ അയച്ചുകൊടുക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ശിശുദിനാഘോഷം 2020
ശിശുദിനത്തിൽ എസ്.പി.സി നടപ്പാക്കുന്ന പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി. സി.പി.ഒ ബിൽബി ജോസഫ്,എ.സി.പി.ഒ ജിനു മേരി വർഗീസ്,അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ , പയനിയർ കേഡറ്റ് ലുതിയ, അഭിത എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്നതിനാണ് ഇത് സമാഹരിക്കുന്നത്.
എസ് .പി.സി പ്രവർത്തനങ്ങൾ 2021-22
ഓൺലൈൻ പ്രവർത്തനങ്ങളാണ് ആദ്യ സമയം ഉണ്ടായിരുന്നത് എന്നാൽ, ഡിസംബർ പതിനഞ്ചാം തീയതി മുതൽ എസ് പി സി യുടെ സ്കൂൾതല ഓഫ് ലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.നവംബർ മാസം വരെ ഓൺലൈൻ പ്രോഗ്രാമുകൾ ആയ പോസ് പോസ്, പടവുകൾ, ദൃശ്യപാഠം എന്നിവ ഉണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും ദൃശ്യപാഠം കണ്ട് അസൈൻമെൻറ് കേഡറ്റുകൾ എഴുതി സബ്മിറ്റ് ചെയ്തു .
ലോക പരിസ്ഥിതി ദിനം
5/6/2021ആചരിച്ചു .കേഡറ്റുകൾ വീടിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേഡറ്റ് അബിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു .
ലോക രക്തദാന ദിനം
ലോക രക്തദാന ദിനമായ 14/6/2021ന് കേഡറ്റ് അഭിത രക്തം ദാനം ചെയ്തു (നാലാം പ്രാവശ്യം ).18/9/2021കേഡറ്റ് അഭിത വി അഭിലാഷ് തന്റെ പതിനേഴാം വയസ്സിൽ അഞ്ചാംതവണയും രക്തം ദാനം ചെയ്തു.
സാമ്പത്തിക കൈത്താങ്ങ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 5 വിദ്യാർത്ഥികൾക്ക് മൊബൈലുകൾ വിതരണംചെയ്തു.
യോഗ ദിനം
21/6/2021യോഗ ദിനത്തിൽ കേഡറ്റുകൾ വീടുകളിൽ യോഗ ചെയ്തു, ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.അന്നേദിവസം തന്നെ കേഡറ്റുകൾ കോഴിപ്പാലത്തെ വീടുകൾ, ബസ് സ്റ്റോപ്പുകൾ സി പി ഒ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി .
ലഹരിവിരുദ്ധ ദിനം
ലോക ലഹരിവിരുദ്ധ ദിനം ആയ 26/6/2021 കേഡറ്റുകൾ പോസ്റ്ററുകൾ നിർമ്മിച്ചു. കവചം ആകാം ലഹരിക്കെതിരെ എന്ന വിഷയത്തിൽ ശ്രീ ജോബിൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ശ്രീ ബിനു വർഗീസ് സിവിൽ എക്സൈസ് ഓഫീസർ എന്നിവർ വെബിനാ൪ എടുത്തു.ഡി എൻ ഒ ശ്രീ പ്രദീപ് കുമാർ സാർ ലഹരിക്കെതിരെ കേഡറ്റുകൾക്കും സിപിഓ മാർക്കും ബോധവൽക്കരണക്ലാസ് എടുത്തു
മാനസിക ആരോഗ്യം നിലനിർത്തൽ
30/6/2021ന് കോവിഡ് കാലം കുട്ടികളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ ഡോക്ടർ നയന എസ് അസിസ്റ്റൻറ് സർജൻ ഇലന്തൂർ ക്ലാസെടുത്തു.
ആരോഗ്യ സംരക്ഷണം
പുല്ലാട് തെറ്റുപാറ കോളനിയിൽ ഏകദേശം 100 വീടുകളിൽ പാലും മുട്ടയും എസ് പി സി യുടെ നേതൃത്വത്തിൽ വിതരണംചെയ്തു.
എസ് പി സി ദിനം
ആഗസ്റ്റ് രണ്ടാം തീയതി എസ് പി സി ദിനമാഘോഷിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ എസ് പി സി യുടെ സ്വാധീനങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം നടത്തി. സ്ത്രീധനം കൊടുക്കരുത് വാങ്ങരുത് എന്നതിനെ ആസ്പദമാക്കി പോസ്റ്ററുകൾ നിർമ്മിച്ചു. വൃക്ഷത്തൈകൾ വീട്ടുവളപ്പിൽ നട്ടു. ലഹരിക്കെതിരെ എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരം നടത്തി .
പടവുകൾ
ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ റൂബൻ സൈമൺ ജോർജ് എസ് പി സി യുടെ സ്റ്റേറ്റ് തല ഓൺലൈൻ പരിപാടിയായ പടവുകളിൽ പങ്കെടുത്തു .
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15ാംതീയതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഗാന്ധിജയന്തി ദിനം
2/10/2021ഗാന്ധിജയന്തി ദിനത്തിൽ കേഡറ്റുകൾ ആറന്മുള ട്രാഫിക് പാർക്ക് ശുചീകരിച്ചു.
മനുഷ്യാവകാശ ദിനം
മനുഷ്യാവകാശ ദിനമായ ഡിസംബർ പത്താം തീയതി മനുഷ്യാവകാശത്തെക്കുറിച്ച് സിപിഒ ബിൽബി ജോസഫ് ക്ലാസെടുത്തു.
ദൃശ്യപാഠം
ദൃശ്യ പാഠത്തിൽ മിന്നുന്നതെല്ലാം പൊന്നല്ല, ലഹരി ജീവിതത്തോട് ലഹരിവസ്തുക്കളോട് അല്ല , എസ് പി സി വിജയ വാക്യം ,നേതൃത്വപാടവം ജീവിത നൈപുണ്യങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മിന്നുന്നതെല്ലാം പൊന്നല്ല രണ്ടാംഭാഗം, ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ, വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരവും, പിന്തുടരാം ജീവിതശൈലി, കോവിഡ്-19 പ്രതിരോധവും വാക്സിനേഷനും, ജീവൻറെ അടിസ്ഥാനം ജൈവവൈവിധ്യം, കുട്ടികളിലെ പ്രമേഹത്തിന്റെ പ്രതിരോധ വശങ്ങൾ, ലഹരിയിൽ നിന്നും വിമുക്തി, ജാഗ്രതയോടെ പാഠങ്ങൾ, ശുഭയാത്ര എന്നിവയിൽ കേഡറ്റുകൾക്ക് ക്ലാസുകൾ ലഭിച്ചു.
പ്രതിഭാ സംഗമം
പ്രതിഭാ സംഗമത്തിൽ മുഴുവൻ എ പ്ലസ് നേടിയ 12 കേഡറ്റുകൾക്ക് ട്രോഫികൾ വിതരണംചെയ്തു.ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും റൂബൻ സൈമൺ ജോർജ് കരസ്ഥമാക്കി.
ക്രിസ്തുമസ് ക്യാമ്പ്
ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ നടത്തപ്പെട്ടു .സമ്പൂർണ്ണ ആരോഗ്യം എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022 ൽ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ പതാക ഉയർത്തി. ഉദ്ഘാടനം എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു.
പത്ര വാർത്തകൾ
-
-
-
-
എസ്. പി .സി.പ്രവർത്തനം.... പരേഡ്... പത്ര വാർത്ത
-
09/02/2019 പത്ര വാർത്ത
-
വിജയോത്സവം.....പത്ര വാർത്ത
-
ട്രാഫിക് പാർക്കിനു പുനർജ്ജനി .....പത്ര വാർത്ത