"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 15: | വരി 15: | ||
പ്രമാണം:40001 vICTERS yoppachan SIR.png|വിക്ടേഴ്സ് ക്ലാസ്- കെ. യോപ്പച്ചൻ (ക്ലാസ് 10 കെമിസ്ട്രി- റിവിഷൻ) | പ്രമാണം:40001 vICTERS yoppachan SIR.png|വിക്ടേഴ്സ് ക്ലാസ്- കെ. യോപ്പച്ചൻ (ക്ലാസ് 10 കെമിസ്ട്രി- റിവിഷൻ) | ||
പ്രമാണം:40001 vICTERS SATHEESHR SIR.png|വിക്ടേഴ്സ് ക്ലാസ്- സതീഷ്. ആർ (ക്ലാസ് 08, 09, 10- ജീവശാസ്ത്രം) | പ്രമാണം:40001 vICTERS SATHEESHR SIR.png|വിക്ടേഴ്സ് ക്ലാസ്- സതീഷ്. ആർ (ക്ലാസ് 08, 09, 10- ജീവശാസ്ത്രം) | ||
</gallery> | |||
== വിക്ടേഴ്സ് ചാനൽ പരിപാടികളിലെ പങ്കാളിത്തം == | |||
വിക്ടേഴ്സ് ചാനലിലെ ശാസ്ത്രവും പരീക്ഷണങ്ങളും എന്ന പരിപാടിയിലെ പരീക്ഷണങ്ങൾ ഈ സ്കൂളിലെ കുട്ടികൾ നിർവഹിക്കുകയും പരിപാടിയിൽ ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.<gallery widths="350" heights="200"> | |||
പ്രമാണം:40001 sasthravum pareekshanangalum 03.png.png|അക്ഷയ ഓ എസ് | |||
പ്രമാണം:40001 sasthravum pareekshanangalum 02.png.png|അഭിരാമി | |||
പ്രമാണം:40001 sasthravum pareekshanangalum 01.png|ബിസ്മി എസ് | |||
</gallery> | </gallery> | ||
22:06, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സർക്കാർ ആവിഷ്കരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളിൽ അന്നുമുതൽ സർവാത്മനാ പങ്കാളികളാകുന്ന അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയാണ് അഞ്ചൽ വെസ്റ്റ് സ്കൂളിലുള്ളത്. ദിവസവും കൃത്യമായ ടൈംടേബിൾ പ്രകാരം ഓൺലൈൻ പഠനപിന്തുണ നൽകുന്ന സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ പ്രവർത്തനങ്ങൾ നിരന്തരം നിർവഹിക്കുന്നു. ഓരോ ദിവസവുമുള്ള വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കിയാണ് ദിവസേനയുള്ള ടൈം ടേബിളുകൾ തയ്യാറാക്കുന്നത്. ഈ ടൈംടേബിൾ പ്രകാരം സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ചേരുകയും വിഭവങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഓൺലൈൻ വിദ്യാഭ്യാസം
ടൈം ടേബിൾ
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ദിവസവും ഓൺലൈൻ പിന്തുണ നൽകിവരുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെയാണ് ക്ലാസ്. ഹൈസ്കൂൾ ടൈംടേബിളിന്റെ ചുമതല ജിനു.കെ.കോശി നിർവഹിക്കുന്നു. യു.പി. ക്ലാസുകളിലേയ്ക്ക് എസ്. വി. മിനി ടീച്ചർ ടൈംടേബിളുകൾ തയ്യാറാക്കുന്നു. വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി സ്കൂൾ എസ്.ആർ.ജി. ചേർന്ന് തയ്യാറാക്കുന്ന വിഭവങ്ങളാണ് കുട്ടികൾക്ക് പഠനപിന്തുണയ്ക്ക് നൽകുന്നത്. വിക്ടേഴ്സ് ടൈംടേബിൾ തലേദിവസം ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു. സ്കൂൾ തലത്തിൽ തയ്യാറാക്കുന്ന വിഭവങ്ങൾ ക്ലാസുകൾക്കുശേഷം ഗ്രൂപ്പുകളിൽ നൽകും. വൈകിട്ട് 6.30 മുതൽ പ്രത്യേകം പ്രത്യേകം ടൈംടേബിൾ പ്രകാരം പഠനപിന്തുണ നൽകുന്നു. പത്താം ക്ലാസിൽ ജി-സ്യൂട്ടിലൂടെയും മറ്റ് ക്ലാസുകളിൽ വാട്സ്ആപ്, ഗൂഗിൾ മീറ്റ് എന്നിവവഴിയും പിന്തുണ നൽകുന്നു.
തിരികെ സ്കൂളിലേയ്ക്ക്
ഓൺലൈൻ സംശയനിവാരണങ്ങൾക്കുപുറമേ നവംബർ 1, 15 ദിനങ്ങൾ മുതൽ ക്ലാസിലെത്തിയ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത് ഇതര സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ സംവിധാനത്തിലൂടെയാണ്.
വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിന്റെ പങ്കാളിത്തം
കോവിഡ്കാല വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു[1]. പത്താം ക്ലാസിലെ രസതന്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു[2]. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു[3]. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ കെമസ്ട്രി റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.
-
വിക്ടേഴ്സ് ക്ലാസ്- കെ. യോപ്പച്ചൻ (ക്ലാസ് 10 കെമിസ്ട്രി- റിവിഷൻ)
-
വിക്ടേഴ്സ് ക്ലാസ്- സതീഷ്. ആർ (ക്ലാസ് 08, 09, 10- ജീവശാസ്ത്രം)
വിക്ടേഴ്സ് ചാനൽ പരിപാടികളിലെ പങ്കാളിത്തം
വിക്ടേഴ്സ് ചാനലിലെ ശാസ്ത്രവും പരീക്ഷണങ്ങളും എന്ന പരിപാടിയിലെ പരീക്ഷണങ്ങൾ ഈ സ്കൂളിലെ കുട്ടികൾ നിർവഹിക്കുകയും പരിപാടിയിൽ ഉൾപ്പെടുത്തി സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
-
അക്ഷയ ഓ എസ്
-
അഭിരാമി
-
ബിസ്മി എസ്
ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ
ഫോൺ വിതരണം
01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് പദ്ധതി തുടങ്ങിയത്. പിന്നീട് അധ്യാപകരുടെ സംഭാവനകളും ഉൾപ്പെടുത്തി. ഈ പ്രവർത്തനത്തിൽ നിരവധി മുൻ അധ്യാപകരും രക്ഷിതാക്കളും സർവാത്മനാ സഹായ സഹകരണങ്ങൾ നൽകി.[4]
-
ഓൺലൈൻ കൈത്താങ്ങ്- ഫോൺവിതരണം
വിദ്യാകിരണം ലാപ്ടോപ്പ് വിതരണം
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മൂന്ന് ലാപ്ടോപ്പുകൾ ഹയർ സെക്കൻഡറി വിഭാഗത്തിനും ഒരു ലാപ്ടോപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ലഭ്യമായി. നിയതമായ വ്യവസ്ഥകൾ രൂപപ്പെടുത്തിയാണ് ഈ ലാപ്ടോപ്പുകൾ വിതരണം ചെയ്തിരിക്കുന്നത്.