"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാരായമുട്ടം
|സ്ഥലപ്പേര്=മാരായമുട്ടം
|ഉപജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം

21:48, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/ഓണപ്പതിപ്പ് - ഡിജിറ്റൽ മാഗസിൻ 2021-22

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്
വിലാസം
മാരായമുട്ടം

തിരുവനന്തപുരം ജില്ല
കോഡുകൾ
സ്കൂൾ കോഡ്44029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
അവസാനം തിരുത്തിയത്
07-03-202244029



ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ‌്യ‌ൂട്ടർ പരിശീലനവ‌ുമായി ലിറ്റിൽ കൈറ്റ്സ്

പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌‍ക‌ൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സിദ്ധാർത്ഥ്, ഉമേഷ് ക‌ൃഷ്‌ണ, വന്ദന , ഹരിക‌ൃഷ്‌ണൻ, ജിന‌ു, അര‌ുൺ നാഥ്, അഭിജിത്ത് ​എന്നീ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ കമ്പ‌്യൂട്ടർ പരിശീലനം നല്‌കി.

ലഹരി വിര‌ുദ്ധ ബോധവത്ക്കരണ ക്ളാസ്സ്

ലിറ്റിൽ കൈറ്റ്സ് തങ്ങള‌ുടെ പ്രോജക്‌ട് വർക്കിന്റെ ഭാഗമായി സ്‌ക‌ൂൾ ക‌ുട്ടികൾക്കായി ലഹരി വിര‌ുദ്ധ ബോധവത്ക്കരണ ക്ളാസ്സ് എട‌ുക്ക‌ുകയ‌ുണ്ടായി.ശ്രീ പാർവ്വതി, പൗർണ്ണമി, അഭിജിത്ത്, അഭിറാം, ബിജോ ക്രിസ്റ്റിൻ, അലൻ, യദ‌ുനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബോധവത്ക്കരണ ക്ളാസ്സിന് നേത‌ൃത്വം നല്‌കിയത്.

സത്യമേവ ജയതേ പരിശീലനം

ഇന്റർനെറ്റ് നമ്മ‌ുടെ നിത്യജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെല‌ുത്ത‌ുന്ന‌ു എന്നതിനെ ക‌ുറിച്ച‌ും തീര‌ുമാനങ്ങളെട‌ുക്ക‌ുന്നതിൽ എത്ര മാത്രം ഇന്റർനെറ്റ് വഴി നാം സ്വാധീനിക്കപ്പെട‌ുന്ന‌ു എന്ന് സ്വയം തിരിച്ചറിയ‌ുന്നതിലേക്ക് വേണ്ടി സ്ക‌ൂളിലെ ക‌ുട്ടികൾക്കായി ലിറ്റിൽകൈറ്റ്സ് 'സത്യമേവ ജയതേ' ക്ളാസ്സെട‌ുത്ത‌ു.

2020-23 ബാച്ചിന്റെ ഏകദീന പരിശീലനം

2020-23 ബാച്ചിന്റെ ഏകദിന പരിശീലനം 25/01/2022 ചൊവ്വാഴ്‌ച സ്‌ക‌ൂളിൽ വച്ച് നടന്ന‌ു.പരിശീലനത്തിൽ എല്ലാ അംഗങ്ങള‌ും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഏകദിന പരിശീലനം ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ ഉദ്ഘാടനം ചെയ്‌ത‌ു. പരിശീലനത്തിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റർ ട്രെയിനറ‌ുമായി ഇന്ററാക്ഷൻ നടത്തി. 4.30 ന് പരിശീലനം സമാപിച്ച‌ു.

2020-23 ബാച്ചിന്റെ ഉദ്ഘാടനം

2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹ‌ുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ നിർവ്വഹിച്ച‌ു. ഹെഡ്‌മി‌ട്രസ്സ് ശ്രീമതി ജാലി ടീച്ചർ പ്രസ്‌ത‌ുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച‌ു. കൈറ്റ് മിസ്‌ട്രസ്സ് ആയ സന്ധ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയ‌ും സ്വാഗതം ചെയ്‌ത‌ു.സീനിയർ അധ്യാപിക ആയ ശ്രീമതി ശ്രീകല ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്ന‍ു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ ക‌ൃതജ്ഞത നിർവ്വഹിച്ച‌ു.

ലിറ്റിൽ കൈറ്റ്സ്

    വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക ​എന്ന ലക്ഷ്യം മുൻനിറുത്തി കൈറ്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് ​എന്ന പദ്ധതിയിൽ സ്കൂളിലെ 40 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി റോളിൻ പെട്രീഷ, ശ്രീമതി സന്ധ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

    ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം 01/06/2018  ഉച്ചയ്ക്ക് 1.30 ന് നടന്നു.യോഗത്തിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മിസ്ട്രസ്സുമാരായ റോളിൻ ടീച്ചറും,സന്ധ്യ ടീച്ചറും സംസാരിച്ചു.തുടർന്ന് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ലീഡറായി ഗണേശിനേയും,ഡെപ്യൂട്ടി ലീഡറായി ആദിത്യയേയും തെരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് - ആദ്യപരിശീലനം

  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. ഹെഡ്മാസ്റ്റർ റോബർട്ട് ദാസ് സാർ പരിശീലനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.റ്റൂപി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനമായിരുന്നു നടത്തിയത്.


ലിറ്റിൽ കൈറ്റ്സ് എക്സ്പർട്ട് ക്ലാസ്സ്

  ജൂലൈ 28 -ാം തീയതി റോളിൻ പെട്രീഷ ടീച്ചർ സിൻഫിക് സ്റ്റുഡിയോ എന്ന ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിന് പരിശീലനം നല്കി.രാവിലെ 10 മണി മുതൽ 12.30 വരെയായിരുന്നു പരിശീലനം.

ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്

  04/08/2018 ശനിയാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ ക്ലാസ്സെടുത്തു. വീഡിയോ മേക്കിംഗ്, സൗണ്ട് റെക്കോർഡിംഗ് എന്നിവ കുട്ടികളിൽ വളരെയധികം താത്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു വരുന്നു.

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

   ആഗസ്റ്റ് 8 -ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.

കൂടുതൽ ചിത്രങ്ങൾ